പിളര്‍പ്പൊഴിവാക്കാന്‍ ശ്രമം; സമാജ്‍വാദി പാർട്ടിയുടെ നിർണായക നേതൃയോഗം ഇന്ന്

09:31 am 24/10/2016 ലക്നോ: സമാജ്‍വാദി പാർട്ടിയുടെ നിർണായക നേതൃയോഗം ഇന്ന് ലക്നൗവിൽ ചേരും. പാർട്ടിയിൽ പിളർപ്പ് ഒഴിവാക്കാനായിരിക്കും പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിംഗ് യാദവിന്റെ ശ്രമം. എല്ലാ ചോദ്യങ്ങൾക്കും ഇന്ന് ഉത്തരം കിട്ടുമെന്ന് മുലായം സിംഗ് യാദവ് പ്രതികരിച്ചു. സമാജ്‌വാദി പാർട്ടി സംസ്ഥാന അധ്യക്ഷൻ ശിവപാൽ യാദവിനെയും അദ്ദേഹത്തെ പിന്തുണക്കുന്ന നാല് പേരെയും മന്ത്രിസഭയിൽ നിന്ന് പുറത്താക്കി മുഖ്യമന്ത്രി തുറന്ന യുദ്ധം പ്രഖ്യാപിച്ചതിന് തൊട്ട് പിന്നാലെ രാംഗോപാൽ യാദവിനെ പുറത്താക്കി ശിവ്പാൽ യാദവ് മറുപടി നൽകിയതോടെ Read more about പിളര്‍പ്പൊഴിവാക്കാന്‍ ശ്രമം; സമാജ്‍വാദി പാർട്ടിയുടെ നിർണായക നേതൃയോഗം ഇന്ന്[…]

വരുൺ ഗാന്ധിയുടേതെന്ന് സംശയിക്കുന്ന അശ്ലീല ചിത്രങ്ങൾ പുറത്ത്

05:55 pm 23/10/2016 ദില്ലി: ഹണി ട്രാപ്പ് ആരോപണത്തിൽ ബിജെപി എംപി വരുൺ ഗാന്ധിയുടേതെന്ന് സംശയിക്കുന്ന അശ്ലീല ചിത്രങ്ങൾ നാരദ ന്യൂസ് വെബ് പോര്‍ട്ടൽ പുറത്തുവിട്ടു. ചിത്രങ്ങളുടെ വിശ്വാസ്യത ഉറപ്പാക്കാനായിട്ടില്ലെന്ന് വെബ്പോര്‍ട്ടൽ പറയുന്നു. സ്ത്രീകളോടൊപ്പമുള്ള ചിത്രങ്ങൾ കാണിച്ച് പ്രതിരോധരഹസ്യങ്ങൾ വിവാദ ആയുധ ദല്ലാൾ അഭിഷേക് വര്‍മ്മയ്ക്ക് വരുൺ ഗാന്ധി കൈമാറിയെന്നായിരുന്നു ആരോപണം സ്ത്രീകളോടൊപ്പമുള്ള വരുൺ ഗാന്ധി എംപിയുടെ കിടപ്പറ ചിത്രങ്ങൾ കാണിച്ച് ആയുധ ദല്ലാൾ അഭിഷേക് വര്‍മ്മ വരുൺ ഗാന്ധിയിൽ നിന്ന് തന്ത്രപ്രധാന പ്രതിരോധ രഹസ്യങ്ങൾ ചോര്‍ത്തിയെന്നാരോപിച്ച് Read more about വരുൺ ഗാന്ധിയുടേതെന്ന് സംശയിക്കുന്ന അശ്ലീല ചിത്രങ്ങൾ പുറത്ത്[…]

പാക് ആക്രമണത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ കഴിഞ്ഞ ബി.എസ്.എഫ് ജവാൻ മരിച്ചു.

01:37 pm 23/10/2016 ജമ്മു: പാക് ആക്രമണത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ കഴിഞ്ഞ ബി.എസ്.എഫ് ജവാൻ മരിച്ചു. 26കാരനായ ഗുര്‍നാം സിങ്ങാണ് ഇന്നലെ അർധരാത്രിയോടെ മരിച്ചത്. ജമ്മുവിലെ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. കതുവ ജില്ലയിലെ ഹിരാനഗർ മേഖലയിൽ വെള്ളിയാഴ്ച പാക് സൈന്യം നിയന്ത്രണരേഖ കടന്ന് നടത്തിയ ആക്രമണത്തിലാണ് ഇദ്ദേഹത്തിന് പരിക്കേറ്റത്. തുടർന്ന് ഹിരാനഗർ മേഖലയിൽ ഇന്ത്യൻ അതിർത്തി രക്ഷാസേന നടത്തിയ പ്രത്യാക്രമണത്തിൽ ഏഴു പാക് സൈനികർ കൊല്ലപ്പെട്ടിരുന്നു. എന്നാൽ തങ്ങളുടെ സൈനികർ കൊല്ലപ്പെട്ടിട്ടില്ലെന്നായിരുന്നു പാകിസ്താൻ വാദം.

ശിവ്പാൽ യാദവിനെ ഉത്തർപ്രദേശ് മന്ത്രിസഭയിൽ നിന്ന് മുഖ്യമന്ത്രി അഖിലേഷ് യാദവ് പുറത്താക്കി

01:29 pm 23/10/2016 ലഖ്നോ: സമാജ് വാദി പാർട്ടിയിലെ തർക്കത്തെ രൂക്ഷമാക്കി ശിവ്പാൽ യാദവിനെ ഉത്തർപ്രദേശ് മന്ത്രിസഭയിൽ നിന്ന് മുഖ്യമന്ത്രി അഖിലേഷ് യാദവ് പുറത്താക്കി. ശിവ്പാൽ യാദവിനെക്കൂടാതെ മന്ത്രിമാരായ ശദാബ് ഫാത്തിമ, ഓം പ്രകാശ് സിങ്, നരാദ് റായ്, ഗായത്രി പ്രസാദ് പ്രജാപതി എന്നിവരെയും പുറത്താക്കിയിട്ടുണ്ട്. ശിവ്പാലുമായി അടുത്ത ബന്ധം പുലർത്തുന്നവരാണിവർ. മുഖ്യമന്ത്രിയുടെ വസതിയിൽ ചേർന്ന യോഗത്തിലാണ് പെട്ടന്നുള്ള തീരുമാനം. ഇത് സംബന്ധിച്ച അറിയിപ്പ് അഖിലേഷ് യാദവ് ഗവർണർ രാം നായികിന് അയച്ചു. പാർട്ടിയുടെ ഭാഗമല്ലാത്ത അമർസിംഗിനിനെ Read more about ശിവ്പാൽ യാദവിനെ ഉത്തർപ്രദേശ് മന്ത്രിസഭയിൽ നിന്ന് മുഖ്യമന്ത്രി അഖിലേഷ് യാദവ് പുറത്താക്കി[…]

രാജ്യത്തെ രണ്ടാമത്തെ ഹരിത വിമാനത്താവളം വഡോദരയില്‍

08:47 am 23/10/2016 വഡോദര: രാജ്യത്തെ രണ്ടാമത്തെ ഹരിത വിമാനത്താവളം വഡോദരയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. കൊച്ചിയാണ് ഒന്നാമത്തെ ഹരിത വിമാനത്താവളം. 160 കോടി രൂപ ചെലവിലാണ് അന്താരാഷ്ട്ര നിലവാരത്തിലുള്ള വിമാനത്താവളം പൂര്‍ത്തിയാക്കിയത്. ഇന്ത്യയിലെ ആദ്യ റെയില്‍വേ സര്‍വകലാശാല വഡോദരയില്‍ നിര്‍മിക്കുമെന്ന് മോദി പ്രഖ്യാപിച്ചു. വ്യോമയാനമേഖലയുടെ വികസനത്തെ ദൗത്യമായി കാണുമെന്നും മേഖലക്കുവേണ്ടിയുള്ള ആദ്യത്തെ ഏകീകൃത നയം കൊണ്ടുവന്നതായും അദ്ദേഹം പറഞ്ഞു. വിമാനത്താവള പ്രവര്‍ത്തനങ്ങളില്‍ സമീപഭാവിയില്‍ ഇന്ത്യ ലോകത്തെ മൂന്നാമത്തെ രാജ്യമായി ഉയരും. 80 മുതല്‍ Read more about രാജ്യത്തെ രണ്ടാമത്തെ ഹരിത വിമാനത്താവളം വഡോദരയില്‍[…]

ദീപാവലി വിപണിയിൽ ചൈനീസ്​ ഉൽപ്പന്നങ്ങളുടെ വിൽപന 40% കുറഞ്ഞതായി പഠനം.

04:48 pm 22/10/2016 ജയ്​പൂർ: ഒരു വ്യാപാര സംഘടന നടത്തിയ പഠനത്തിലാണ്​ ചൈനീസ് ഉൽപ്പന്നങ്ങളുടെ വിൽപനയിൽ 30 മുതൽ 40 ശതമാനത്തി​െൻറ വരെ കുറവ്​ വന്നതായി കണ്ടെത്തിയത്. ചൈനീസ് ഉൽപന്നങ്ങൾ ബഹിഷ്​കരിക്കണമെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും പ്രചരണം നടന്നിരുന്നു. ഇന്ത്യ​യും പാകിസ്​താനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന് ഉലച്ചിൽ തട്ടിയപ്പോൾ ചൈന പാകിസ്​താ​െൻറ പക്ഷം പിടിച്ചതാണ്​ ഉൽപ്പന്ന ബഹിഷ്​കരണത്തിലേക്ക്​ നയിച്ചത്​. ബ്രിക്​സ്​ ഉച്ചകോടിയിലടക്കം പാകിസ്​താനെ പരസ്യമായി പിന്തുണക്കുന്ന നിലപാടാണ്​ ചൈന സ്വീകരിച്ചത്​. ചൈനീസ്​ അലങ്കാര വിളക്കുകൾക്കും മറ്റു ഇലക്​ട്രാണിക്​ Read more about ദീപാവലി വിപണിയിൽ ചൈനീസ്​ ഉൽപ്പന്നങ്ങളുടെ വിൽപന 40% കുറഞ്ഞതായി പഠനം.[…]

എയർടെല്ലിനും വോഡഫോണിനും ​ഐഡിയക്കും ട്രായ്​ 3050 കോടിരൂപ പിഴ.

01:46 pm 22/10/2016 മുംബൈ: റിലയൻസ്​ ജിയോയുടെ മുഖ്യ എതിരാളികളായ എയർടെല്ലിനും വോഡഫോണിനും ​ഐഡിയക്കും ട്രായ്​ 3050 കോടിരൂപ പിഴ. ലൈസൻസ്​ വ്യവസ്​ഥകൾ പാലിക്കാത്തതിനാണ്​ പിഴയിട്ടത്​. ഈ സർവീസ്​ ദാതാക്കാൾ ജിയോക്ക്​ ഇൻറർകോം കണക്ഷൻ നൽകിയിരുന്നില്ല. ഇതോടുകൂടി മുകേഷ്​ അംബാനിയുടെ ജിയോയും മറ്റു സേവനദാതാക്കളും തമ്മിലുള്ള മത്സരംമറ്റൊരു വഴിത്തിരിവിലെത്തിയിരിക്കുകയാണ്​. ഇത്രയും നാൾ മറ്റു പ്രമുഖ സേവന ദാതാക്കൾ ജിയോയിൽ നിന്നുള്ള കോളുകൾ പലപ്പോഴും കണ്ക്ട്​ചെയ്​തിരുന്നില്ല. ഇതുമൂലം ജിയോ ഉപഭോക്താക്കൾക്ക് കോളുകൾ ​പൂർത്തിയാക്കാൻ സാധിച്ചിരുന്നില്ല. ട്രായിയുടെ വിധിയോടുകൂടി ഇനി Read more about എയർടെല്ലിനും വോഡഫോണിനും ​ഐഡിയക്കും ട്രായ്​ 3050 കോടിരൂപ പിഴ.[…]

പാകിസ്താന്‍ ചാരനെന്ന് സംശയിക്കുന്നയാൾ അറസ്റ്റിലായി.

10:26 am 22/10/2016 ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ സാംബയിൽ പാകിസ്താന്‍ ചാരനെന്ന് സംശയിക്കുന്നയാൾ അറസ്റ്റിലായി. പാക് സിം കാര്‍ഡുകളും സുരക്ഷാ ക്രമീകരണങ്ങളുടെ മാപ്പുകളും ഇയാളില്‍നിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്. ജമ്മു ജില്ലയിലെ അർണിയ സെക്ടറിൽനിന്നുള്ള ബോധ്‌രാജാണ് പിടിലായതെന്ന് സേനാവൃത്തങ്ങൾ അറിയിച്ചു. ഇയാളെ ചോദ്യം ചെയ്തുവരുകയാണെന്ന് പൊലീസ് അറിയിച്ചു. വെള്ളിയാഴ്ച ബി.എസ്.എഫ് നടത്തിയ പ്രത്യാക്രമണത്തില്‍ ഏഴ് പാക് റെഞ്ചേഴ്സും ഒരു ഭീകരനും കൊല്ലപ്പെട്ടിരുന്നു. ഇന്ത്യന്‍‌ പോസ്റ്റുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തെ തുടര്‍ന്നാണ് ബി.എസ്.എഫ് തിരിച്ചടിച്ചത്. എന്നാല്‍ പാക് സൈനികര്‍ കൊല്ലപ്പെട്ടില്ലെന്ന നിലപാടിലാണ് Read more about പാകിസ്താന്‍ ചാരനെന്ന് സംശയിക്കുന്നയാൾ അറസ്റ്റിലായി.[…]

വാട്സ്ആപ് നമ്പര്‍ നല്‍കുമ്പോള്‍ ഇത്ര പ്രതീക്ഷിച്ചിരുന്നില്ല ബിഹാര്‍ ഉപ മുഖ്യമന്ത്രി .

08;39 am 22/10/2016 പട്ന: മോശം റോഡുകളെക്കുറിച്ച് പരാതികള്‍ അയക്കാന്‍ വാട്സ്ആപ് നമ്പര്‍ നല്‍കുമ്പോള്‍ ഇത്ര പ്രതീക്ഷിച്ചിരുന്നില്ല ബിഹാര്‍ ഉപ മുഖ്യമന്ത്രി തേജസ്വി യാദവ്. 47,000 വിവാഹാഭ്യര്‍ഥനകള്‍ ആണ് ഈ യുവ രാഷ്ട്രീയ നേതാവിനെ തേടിയത്തെിയത്. പ്രിയ, അനുപമ, മനീഷ, കാഞ്ചന്‍, ദേവിക ഇങ്ങനെ പോവുന്നു വിവാഹം കഴിക്കാമോ എന്നുചോദിച്ച് മന്ത്രിക്ക് സന്ദേശമയച്ചവരുടെ പേരുകള്‍. ഈ നമ്പറിലേക്ക് അര ലക്ഷത്തോളം വിവാഹാഭ്യര്‍ഥനകള്‍ വന്നപ്പോള്‍ 3000 എണ്ണം മാത്രമാണ് റോഡുമായി ബന്ധപ്പെട്ട പരാതികള്‍. പേരിനൊപ്പം നിറവും ശാരീരിക വിവരണവും Read more about വാട്സ്ആപ് നമ്പര്‍ നല്‍കുമ്പോള്‍ ഇത്ര പ്രതീക്ഷിച്ചിരുന്നില്ല ബിഹാര്‍ ഉപ മുഖ്യമന്ത്രി .[…]

ജയളിതയുടെ ആരോഗ്യത്തിൽ പുരോഗതിയുണ്ടെന്ന്​ ആശുപത്രി അധികൃതർ.

08:37 pm 21/10/2016 ചെന്നൈ: തമിഴ്​നാട്​ മുഖ്യമന്ത്രി ജയളിതയുടെ ആരോഗ്യത്തിൽ പുരോഗതിയുണ്ടെന്ന്​ ആശുപത്രി അധികൃതർ. ജയലളിത ബോധം പൂർണമായും വീണ്ടെടുത്തു. കിടക്കയിൽ നിന്ന്​ എഴുന്നേറ്റിരിക്കാൻ തുടങ്ങിയതായും അധികൃതർ അറിയിച്ചു. കുറച്ചു ദിവസങ്ങൾ കൂടി ചികിത്സ തുടരേണ്ടിവരുമെന്നും കൃത്രിമ ശ്വാസം നൽകുന്നതിനുള്ള ട്യൂബ്​ മാറ്റിയാൽ മാത്രമേ ജയലളിതക്ക് സംസാരിക്കാൻ കഴിയൂയെന്നും ഡോക്​ടർമാർ വ്യക്തമാക്കി. ശ്വാസകോശ അണുബാധയെ തുടർന്ന്​ മൂന്നാഴ്​ചയിലേറെയായി ചെന്നൈ അപ്പോളോ ആ​ശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്​. ജയലളിത ആരോഗ്യം പൂർണമായും വീണ്ടെടുത്തെന്നും എത്രയും വേഗം സ്വവസതിയിലേക്ക്​ മടങ്ങുമെന്നും എ​.െഎ.എ.ഡി.എം.കെ Read more about ജയളിതയുടെ ആരോഗ്യത്തിൽ പുരോഗതിയുണ്ടെന്ന്​ ആശുപത്രി അധികൃതർ.[…]