ഹരിയാന മുന്‍ മുഖ്യമന്ത്രിക്കെതിരെ കള്ളപ്പണ നിരോധന നിയപ്രകാരം കേസ്
08:50 am 10/09/2016 ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും ഹരിയാന മുന്‍ മുഖ്യമന്ത്രിയുമായ ഭൂപീന്ദര്‍ സിങ് ഹൂഡ വീണ്ടും നിയമക്കുരുക്കില്‍. ഗുഡ്ഗാവിലെ മനേസര്‍ ഭൂമി ഏറ്റെടുക്കല്‍ ഇടപാടില്‍ ഗുരുതര സാമ്പത്തിക ക്രമക്കേട് നടത്തി കര്‍ഷകരെ വഞ്ചിച്ചതിനെതിരെ എന്‍ഫോഴ്സ്മെന്‍റ് കേസെടുത്തു. കര്‍ഷകരെ വഞ്ചിച്ച് 1500 കോടി തട്ടിയെടുത്ത സംഭവത്തില്‍ കള്ളപ്പണ നിരോധന നിയമപ്രകാരമാണ് ഹൂഡക്കും കൂട്ടുപ്രതികള്‍ക്കുമെതിരെ കേസെടുത്തത്. നേരത്തേ സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറിന്‍െറ അടിസ്ഥാനത്തില്‍ എന്‍ഫോഴ്സ്മെന്‍റ് കേസെടുത്ത് ഹരിയാനയിലും ഡല്‍ഹിയിലും കഴിഞ്ഞ ആഴ്ച അന്വേഷണ ഏജന്‍സി പരിശോധന നടത്തിയിരുന്നു. Read more about ഹരിയാന മുന്‍ മുഖ്യമന്ത്രിക്കെതിരെ കള്ളപ്പണ നിരോധന നിയപ്രകാരം കേസ്[…]









