സ്വാതന്ത്ര്യ ദിന വിഡിയോയിൽ പാക്​ വിമാനം; അമളി പിണഞ്ഞ്​ സർക്കാർ

06:00 PM 13/8/2016 ന്യൂഡൽഹി: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച്​ കേന്ദ്ര സർക്കാർ പുറത്തിറക്കിയ വിഡിയോയിൽ പാക്​ വിമാനം. സംഭവത്തിൽ അമളി മനസിലായ സർക്കാർ വിഡിയൊ നീക്കം ചെയ്​തിട്ടുണ്ട്​. കേന്ദ്ര സാംസ്​കാരിക മന്ത്രാലയം ട്വിറ്ററിൽ പോസ്​റ്റ്​ ചെയ്​ ത ഒരു മണിക്കൂർ ദൈർഘ്യമുള്ള വിഡിയോയിലാണ്​ പാകിസ്​താൻറെ ജെ.എഫ്​ 17 ജെറ്റ്​വിമാനം ഇന്ത്യൻ പതാകയും വഹിച്ച്​ പറക്കുന്ന രംഗം ഉൾക്കൊള്ളിച്ചിരിക്കുന്നത്​. വിഡിയോ തയ്യാറാക്കുന്നതിൽ വന്ന അശ്രദ്ധയാണ്​ ഇതിന്​ കാരണമെന്നും ഇന്ത്യൻ വിമാനമായ തേജസും പാക്​ ജെറ്റും കാഴ്​ചയിൽ സാമ്യമുള്ളതുകൊണ്ടാകാം ഇങ്ങനെ സംഭവിച്ചതെന്നുമാണ്​ Read more about സ്വാതന്ത്ര്യ ദിന വിഡിയോയിൽ പാക്​ വിമാനം; അമളി പിണഞ്ഞ്​ സർക്കാർ[…]

അംജദ്​ അലി ഖാന്​ ബ്രിട്ടൻ വിസ നിഷേധിച്ചു

08: 50 am 13/8/2016 ന്യൂഡൽഹി: സരോദ്​ മാന്ത്രികൻ അംജദ്​ അലി ഖാന്​ ​ബ്രിട്ടൻ വിസ നിഷേധിച്ചു. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ്​ ഇക്കാര്യം അറിയിച്ചത്​​. സംഭവം തന്നെ ഞെട്ടി​പ്പിച്ചെന്നും ​​ബ്രിട്ട​െൻറ നടപടിയിൽ നടുക്കമുണ്ടായെന്നും അംജദ്​ അലീഖാൻ പ്രതികരിച്ചു​. ‘എ​െൻറ യു.കെ വിസക്കുള്ള അപേക്ഷ നിരസിക്കപ്പെട്ടു. സ്​നേഹവും സമാധാനവും പ്രചരിപ്പിക്കുന്ന കലാകാ​രൻമാർക്ക്​ നേരെ ഇത്തരം നടപടിയുണ്ടായതിൽ വലിയ ദു:ഖമു​െ​ണ്ടന്നാണ്​ അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്​. ബ്രിട്ടനിലെ റോയൽ ഫെസ്​റ്റിവൽ ഹാളിൽ സെപ്​റ്റംബറിൽ നടത്താൻ നിശ്​ചയിച്ച സംഗീത പരിപാടിക്കായാണ്​ അംജദ്​ അലി Read more about അംജദ്​ അലി ഖാന്​ ബ്രിട്ടൻ വിസ നിഷേധിച്ചു[…]

ആശുപത്രിയില്‍ തുടരണമെന്നു ഇറോം ശര്‍മിളയോടു ഡോക്ടര്‍മാര്‍

08: 34 13/8/2016 ഇംഫാല്‍: അഫ്‌സ്പ നിയമത്തിന് എതിരേ 16 വര്‍ഷം നീണ്ട നിരാഹാര സമരം അവസാനിപ്പിച്ച ഇറോം ശര്‍മിള ആശുപത്രിയില്‍ തുടരണമെന്നു ഡോക്ടര്‍മാര്‍. ആരോഗ്യസ്ഥിതിയില്‍ കുഴപ്പങ്ങള്‍ ഒന്നുമില്ലെങ്കിലും 16 വര്‍ഷത്തിനു ശേഷം ആഹാരം കഴിക്കുന്നതിന്റെ ബുദ്ധിമുട്ടുകളുണ്ട്. ഇത് കണക്കിലെടുത്താണ് ആശുപത്രിയില്‍ തുടരാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. ഇംഫാലിലെ ജെഎന്‍ഐഎംഎസ് ആശുപത്രിയിലാണ് മണിപ്പൂരിന്റെ ഉരുക്ക് വനിത കഴിയുന്നത്. ദ്രാവകരൂപത്തിലുള്ള ആഹാരങ്ങളാണ് ഇപ്പോള്‍ ഇറോം ശര്‍മിളയ്ക്കു നല്‍കി വരുന്നത്. വളരെ സാവധാനമാണ് ശരീരം ആഹാരങ്ങളോടു പ്രതികരിക്കുന്നതെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു. വരും Read more about ആശുപത്രിയില്‍ തുടരണമെന്നു ഇറോം ശര്‍മിളയോടു ഡോക്ടര്‍മാര്‍[…]

കാഷ്മീരില്‍ വെടിവയ്പ്; രണ്ടു പേര്‍ കൊല്ലപ്പെട്ടു

08:30 am 13/8/2016 ശ്രീനഗര്‍: ജമ്മുകാഷ്മീരില്‍ അജ്ഞാതന്റെ വെടിവയ്പില്‍ പോലീസുകാരനുള്‍പ്പെടെ രണ്ടു പേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. വെള്ളിയാഴ്ച താഴ്‌വരയിലെ തെക്കന്‍ പ്രവിശ്യയിലായിരുന്നു ആക്രമണം ഉണ്ടായത്. പരിക്കേറ്റവരെ കുല്‍ഗാമിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തീവണ്ടി വൈകി; യാത്രക്കാര്‍ ബദലാപുരില്‍ പാളം ഉപരോധിച്ചു

01:13 pm 12/08/2016 മുംബൈ: ലോക്കല്‍ ട്രെയിന്‍ 20 മിനിറ്റ് വൈകിയതില്‍ പ്രതിഷേധിച്ച് യാത്രക്കാര്‍ പാളം ഉപരോധിച്ചു. മുംബൈയിലെ താനെ ജില്ലയിലെ ബദലാപുര്‍ റെയില്‍വേ സ്റ്റേഷനിലാണ് പ്രതിഷേധം അരങ്ങേറിയത്. പുലര്‍ച്ചെ 5.30 ന് കര്‍ജാട്ടില്‍ നിന്നും ഛത്രപതി ശിവജി ടെര്‍മിനസിലേക്കുള്ള തീവണ്ടിയാണ് ലെവല്‍ ക്രോസ് സിഗ്നലില്‍ തടഞ്ഞുതുമൂലം വൈകിയത്. യാത്രക്കാര്‍ ബാദലാപുര്‍ സ്റ്റേഷനിലത്തെിയ തീവണ്ടികള്‍ തടയുകയും ട്രാക്ക് ഉപരോധിക്കുകയും ചെയ്തു. 10. 30 വരെ ഉപരോധം തുടര്‍ന്നത് മറ്റ് സര്‍വീസുകളെയും ബാധിച്ചു. ലോക്കല്‍ തീവണ്ടികള്‍ വൈകുന്നത് സ്ഥിരം Read more about തീവണ്ടി വൈകി; യാത്രക്കാര്‍ ബദലാപുരില്‍ പാളം ഉപരോധിച്ചു[…]

ബിഹാറിലെ സമ്പൂർണ മദ്യനിരോധം; ഗ്രാമവാസികൾക്ക് തലവേദനയാകുന്നു

01:10 am 12/08/2016 പറ്റ്ന: ബിഹാറിലെ നിതീഷ്കുമാർ സർക്കാറിന്‍റെ സമ്പൂർണ മദ്യ നിരോധത്തെ പിന്തുണച്ച ഗ്രാമവാസികൾ ദിവസങ്ങൾക്കകം നിരോധത്തെ എതിർത്ത് രംഗത്തെത്തി. നിരോധം ലംഘിച്ച ഗ്രാമവാസികളിൽ നിന്ന് ഒന്നടങ്കം പിഴയീടാക്കാനുള്ള തീരുമാനമാണ് ഗ്രാമവാസികൾക്ക് തലവേദന സൃഷ്ടിച്ചത്. ബിഹാറിൽ പുതുതായി ഏർപ്പെടുത്തിയ മദ്യനിരോധ ബിൽ പ്രകാരം മദ്യം കണ്ടെത്തുന്ന കുടുംബങ്ങളെയും ഗ്രാമത്തെയും ഒന്നടങ്കംപ്രതിക്കൂട്ടിൽ നിറുത്തുന്നതാണ്. സംഭവവുമായി യാതൊരു ബന്ധവുമില്ലാത്ത പലരും ഇതിനോടകം പൊലീസിന്‍റെ പിടിയിലായി കഴിഞ്ഞു. പാവങ്ങളെ അകാരണമായി പീഡിപ്പിക്കുന്ന കിരാത നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് നിരവധി മനുഷ്യാവകാശ പ്രവർത്തകരും Read more about ബിഹാറിലെ സമ്പൂർണ മദ്യനിരോധം; ഗ്രാമവാസികൾക്ക് തലവേദനയാകുന്നു[…]

യഥാര്‍ഥ ഇന്ത്യക്കാര്‍ മലയാളികളാണെന്ന് മുന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു.

10:08 am 12/08/2016 ന്യൂഡല്‍ഹി: യഥാര്‍ഥ ഇന്ത്യക്കാര്‍ മലയാളികളെന്ന് കട്ജു. ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ച കുറിപ്പിലാണ് മലയാളികളെ പുകഴ്ത്തിയുള്ള അഭിപ്രായ പ്രകടനം.എന്തും സ്വീകരിക്കാനുള്ള മനസ്സാണ് മലയാളികളുടെ മുഖ്യ സവിശേഷതയെന്ന് അദ്ദേഹം പറയുന്നു. ഒരു ഇന്ത്യക്കാരന് വേണ്ട എല്ലാ ഗുണങ്ങളുമുള്ളത് മലയാളികള്‍ക്കാണ്. വിവിധ മതങ്ങളും ജാതികളും ഭാഷകളും ഗോത്രങ്ങളും ഇന്ത്യയിലുണ്ട്. ഇന്ത്യയില്‍ ജീവിക്കുന്ന 95 ശതമാനം പേരുടെയും പൂര്‍വികര്‍ വിദേശീയരാണ്. അതിനാല്‍, പരസ്പര സൗഹാര്‍ദത്തിലും ഒരുമയിലും ജീവിക്കണമെങ്കില്‍ മറ്റ് വിഭാഗങ്ങളെയും ബഹുമാനിക്കാന്‍ കഴിയണം. ഇത് ഏറ്റവും നന്നായി ചെയ്യുന്നത് മലയാളികളാണ്. Read more about യഥാര്‍ഥ ഇന്ത്യക്കാര്‍ മലയാളികളാണെന്ന് മുന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു.[…]

കശ്മീര്‍: സര്‍വകക്ഷി യോഗം ഇന്ന്

10:05am 12/08/2016 ന്യൂഡല്‍ഹി: കശ്മീര്‍ ജനതയുമായി അര്‍ഥപൂര്‍ണമായ സംഭാഷണം നടക്കണമെന്ന് ആവശ്യമുയരുന്നതിനിടെ കേന്ദ്രസര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗം വെള്ളിയാഴ്ച ഡല്‍ഹിയില്‍ നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് എന്നിവരുടെ സാന്നിധ്യത്തിലാണ് യോഗം. സര്‍വകക്ഷി യോഗം വിളിച്ച് വിഷയം ചര്‍ച്ച ചെയ്യുകയും സര്‍വകക്ഷി സംഘത്തെ കശ്മീരിലേക്ക് അയക്കുകയും വേണമെന്ന് പ്രതിപക്ഷം പാര്‍ലമെന്‍റിലും പുറത്തും ആവശ്യപ്പെട്ടിരുന്നു. കശ്മീര്‍ വിഷയത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്‍റില്‍ ഒന്നും പറഞ്ഞിട്ടില്ല. ചെങ്കോട്ടയില്‍ തിങ്കളാഴ്ച സ്വാതന്ത്ര്യദിന പ്രസംഗം നടത്താനിരിക്കവേ വെള്ളിയാഴ്ചത്തെ യോഗത്തിന് Read more about കശ്മീര്‍: സര്‍വകക്ഷി യോഗം ഇന്ന്[…]

പ്രസവാനുകൂല്യ നിയമ ഭേദഗതിക്കു രാജ്യസഭയുടെ അംഗീകാരം

08.31 PM 11-08-2016 സ്വകാര്യസ്ഥാപനങ്ങളില്‍ പ്രസവാവധി മൂന്നു മാസത്തില്‍നിന്ന് ആറുമാസമായി വര്‍ധിപ്പിച്ചുകൊണ്ടുള്ള പ്രസവാനുകൂല്യ നിയമ ഭേദഗതിക്കു രാജ്യസഭയുടെ അംഗീകാരം. നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം ഭേദഗതികള്‍ അംഗീകരിച്ചിരുന്നു. 1961ലെ പ്രസവാനുകൂല്യ നിയമത്തില്‍ ഭേദഗതി വരുത്തിയാണു കുഞ്ഞുങ്ങളെ പരിചരിക്കുന്ന അമ്മമാര്‍ക്ക് അനുകൂലമായ നിയമം ഏര്‍പ്പെടുത്തുന്നത്. ശൈശവഘട്ടത്തില്‍ കുട്ടികള്‍ക്ക് ഏറെ പരിചരണം ആവശ്യമുണ്ടെന്ന വിലയിരുത്തലില്‍നിന്നാണ് പുതിയ നിയമഭേദഗതി ഉണ്ടായത്. മൂന്നു മാസത്തില്‍ കുറഞ്ഞ പ്രായമുള്ള കുഞ്ഞുങ്ങളെ ദത്തെടുക്കുന്ന സ്ത്രീകള്‍ക്കും വാടകഗര്‍ഭത്തിലൂടെ കുട്ടികളെ സ്വന്തമാക്കുന്ന അമ്മമാര്‍ക്കും Read more about പ്രസവാനുകൂല്യ നിയമ ഭേദഗതിക്കു രാജ്യസഭയുടെ അംഗീകാരം[…]

ദേശീയ സ്മാരകങ്ങൾക്ക് മുമ്പിൽ സെൽഫി നിരോധിക്കണമെന്ന് കേന്ദ്ര ടൂറിസം .

03:43 pm 10/08/2016 ന്യൂഡൽഹി: ആഗസ്റ്റ് 12 മുതൽ 18 വരെ ദേശീയ സ്മാരകങ്ങൾക്ക് മുമ്പിൽ സെൽഫി നിരോധിക്കണമെന്ന് കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്‍റെ ഉത്തരവ്. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സുരക്ഷ ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് ടൂറിസം മന്ത്രാലയം സംസ്ഥാനങ്ങൾക്ക് സെൽഫി ഒഴിവാക്കാൻ നിർദേശം നൽകിയത്. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ലഭിച്ചതാണ് ഉത്തരവിന് പിന്നിലെന്നാണ് അറിയുന്നത്.