കൊണാട്ട് പ്ലേസിലുള്ള സിനിമ ഹാളിനു നേരെ ബോംബ് ഭീഷണി.

04;00pm 09/7/2016 ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കൊണാട്ട് പ്ലേസിലുള്ള സിനിമ ഹാളിനു നേരെ ബോംബ് ഭീഷണി. ഡി ബ്ലോക്കിലുള്ള ഒഡിയോണ്‍ സിനിമ തിയേറ്ററിലാണ് ബോംബ് ഭീഷണി മുഴക്കി ഫോണ്‍കോള്‍ എത്തിയത്. ഭീഷണിയുടെ പശ്ചാത്തലത്തില്‍ പോലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി ആളുകളെ ഒഴിപ്പിച്ചശേഷം പരിശോധന നടത്തിയെങ്കിലും ഒന്നും കണ്‌ടെത്താന്‍ സാധിച്ചില്ല. പിന്നീട് ബോംബ് ഭീഷണി വ്യാജമാണെന്ന് വ്യക്തമായി.

മഹാരാഷ്ട്രയില്‍ ബസ് മറിഞ്ഞു നാലുപേര്‍ മരിച്ചു

09:07am 09/7/2016 നാഗ്പുര്‍: മഹാരാഷ്ട്രയിലെ ബുതിബോരിയില്‍ ബസ് തലകീഴായി മറിഞ്ഞു യാത്രക്കാരായ നാലുപേര്‍ മരിച്ചു. അപകടത്തില്‍ 12 പേര്‍ക്കു പരിക്കേറ്റു. വാര്‍ധയില്‍നിന്നു നാഗ്പുരിലേക്കു പോയ ബസാണ് അപകടത്തില്‍പെട്ടത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നു പോലീസ് പറഞ്ഞു.

പ്രധാനമന്ത്രി ഡര്‍ബനിലെത്തി

09:00am 09/7/2016 കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കന്‍ സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഡര്‍ബനിലെത്തി. ജോഹന്നാസ്ബര്‍ഗില്‍ പ്രമുഖരുമായി കൂടിക്കാഴ്ച്ച നടത്തിയതിനു ശേഷമാണ് മോദി ഡര്‍ബനിലെത്തിയത്. വിദേശകാര്യ വക്താവ് വികാസ് സ്വരൂപാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. പീറ്റര്‍മാരിറ്റ്‌സ്ബര്‍ഗില്‍ അദ്ദേഹം ഇന്നു തീവണ്ടി യാത്ര നടത്തും. 1893ല്‍ മഹാത്മാ ഗാന്ധിയെ ട്രെയിനില്‍ നിന്ന് ഇറക്കിവിട്ടതിന്റെ ഓര്‍മ്മയിലാണ് അദ്ദേഹം തീവണ്ടിയാത്രനടത്തുന്നത്. അതിനു ശേഷം അദ്ദേഹം ഗാന്ധി സ്മാരകത്തില്‍ സന്ദര്‍ശനം നടത്തും.

കേന്ദ്ര മന്ത്രിസഭയിലെ കോടിപതികളുടെ എണ്ണം 72 ആയി

08:58am 09/07/2016 ന്യൂഡല്‍ഹി: മന്ത്രിസഭാ വികസനത്തിനുശേഷം കേന്ദ്ര മന്ത്രിസഭയിലെ കോടിപതികളുടെ എണ്ണം 72 ആയി ഉയര്‍ന്നു. ഡല്‍ഹി ആസ്ഥാനമായ സന്നദ്ധ സംഘടനയുടെ പഠനത്തിലാണ് പുതിയ വിവരങ്ങള്‍. മന്ത്രിസഭയില്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികളായ മന്ത്രിമാര്‍ 24 പേരുണ്ട്.കഴിഞ്ഞയാഴ്ച 19 പുതുമുഖങ്ങളെ ചേര്‍ത്ത് മന്ത്രിമാരുടെ എണ്ണം 78 ആയി വികസിപ്പിച്ചിരുന്നു. ഇതില്‍ ഭൂരിപക്ഷവും കോടിപതികളാണ്. മധ്യപ്രദേശിലെ രാജ്യസഭാംഗമായ എം.ജെ. അക്ബറാണ് പുതുമുഖങ്ങളില്‍ ഏറ്റവും വലിയ സമ്പന്നന്‍. 44.90 കോടിയാണ് ഇദ്ദേഹത്തിന്‍െറ സ്വത്ത്. പുതിയ മന്ത്രിമാരുടെ ശരാശരി സ്വത്ത് 8.73 കോടിയും Read more about കേന്ദ്ര മന്ത്രിസഭയിലെ കോടിപതികളുടെ എണ്ണം 72 ആയി[…]

സക്കീര്‍ നായിക്കിന്റെ പീസ് ടിവിക്ക് ഇന്ത്യയില്‍ നിരോധനം

09/7/2016 ന്യൂഡല്‍ഹി: വിവാദ മതപ്രഭാഷകന്‍ ഡോ. സക്കീര്‍ നായിക്ക് തലവനായുള്ള പീസ് ടിവിയുടെ പ്രവര്‍ത്തനം ഇന്ത്യയില്‍ നിരോധിച്ചു. കഴിഞ്ഞയാഴ്ച ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയില്‍ ആക്രമണം നടത്തിയ ഭീകരര്‍ക്ക് പ്രചോദനമായത് സക്കീര്‍ നായിക്കിന്റെ പ്രഭാഷണങ്ങളാണെന്ന് ആരോപണം പുറത്തുവന്നതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ നിയന്ത്രണത്തിലുള്ള ചാനലിന് നിരോധനം ഏര്‍പ്പെടുത്തിയത്. നായിക്കിന്റെ പ്രസംഗങ്ങളുടെ ചാനല്‍, ഓണ്‍ലൈന്‍ വീഡിയോകളും സിഡികളും പരിശോധിക്കാന്‍ കഴിഞ്ഞദിവസം മഹാരാഷ്ട്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. ധാക്കയിലെ ഭീകരാക്രമണത്തില്‍ 20 പേരാണ് കൊല്ലപ്പെട്ടത്. പീസ് ടിവിക്ക് ഇന്ത്യയില്‍ നിരോധനം ഏര്‍പ്പെടുത്തിയെങ്കിലും ചില Read more about സക്കീര്‍ നായിക്കിന്റെ പീസ് ടിവിക്ക് ഇന്ത്യയില്‍ നിരോധനം[…]

യുവതിയോട് മോശമായി പെരുമാറി; എഎപി എംഎല്‍എ പോലീസ് അറസ്റ്റ് ചെയ്തു

01:39pm 08/7/2016 ന്യൂഡല്‍ഹി: യുവതിയെ ഉപദ്രവിച്ചെന്നാരോപിച്ച് മറ്റൊരു ആം ആദ്മി എംഎല്‍എയെക്കൂടി ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. ഡിയോലി മണ്ഡലത്തില്‍നിന്നുള്ള എംഎല്‍എ പ്രകാശ് ജാര്‍വാല്‍ ആണ് അറസ്റ്റിലായത്. എഎപി പാര്‍ട്ടിപ്രവര്‍ത്തകയായ യുവതി വാട്ടര്‍ടാങ്കുമായി ബന്ധപ്പെട്ട കാര്യത്തിനു എംഎല്‍എയെ സമീപിച്ചപ്പോള്‍ മോശമായി പെരുമാറിയെന്നാണ് പരാതി. നേരത്തെ എഎപി എംഎല്‍എ ദിനേഷ് മൊഹേലിയും സമാനകേസില്‍ അറസ്റ്റിലായിരുന്നു.

മഥുരയില്‍ 40 കിലോ കഞ്ചാവ് പിടികൂടി

01:35pm 08/7/2016 മഥുര: ഉത്തര്‍പ്രദേശിലെ മഥുരയില്‍ 40 കിലോ കഞ്ചാവ് പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഏകദേശം നാല് ലക്ഷം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടിച്ചെടുത്തത്. മഥരുരയിലെ ഗോവര്‍ധന്‍ ക്രോസിംഗില്‍ പോലീസ് നടത്തിയ വാഹനപരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.

കര്‍ണാടകയില്‍ പൊലീസ് ആത്മഹത്യ

01:13 PM 08/07/2016 ബംഗളൂരു: കര്‍ണാടക ബെലാഗവി ടൗണ്‍ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിന്‍റെ മരണത്തിന് പിറകെ അതേപദവിയിലുള്ള മറ്റൊരു പൊലീസ് ഉദ്യോഗസ്ഥന്‍ കൂടി ആത്മഹത്യ ചെയ്തു. കൊടഗു ജില്ല ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് എം.കെ ഗണപതി(51)യെയാണ് ലോഡജ് മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്തെിയത്. മരിക്കുമ്പോള്‍ പൊലീസ് യൂനിഫോമിലായിരുന്നുവെന്ന് വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ലോഡ്ജില്‍ നിന്ന് കണ്ടെടുത്ത ആത്മഹത്യാ കുറിപ്പില്‍ മന്ത്രി കെ.ജെ ജോര്‍ജിന്‍റെയും മകന്‍റെയും ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍റെയും അനാവശ്യ ഇടപെടലുകളെ കുറിച്ച് സൂചിപ്പിച്ചിരുന്നു. Read more about കര്‍ണാടകയില്‍ പൊലീസ് ആത്മഹത്യ[…]

ആസാമില്‍ വെള്ളപ്പൊക്കത്തില്‍ രണ്ട് മരണം

10:10am 08/7/2016 ഗുവാഹത്തി: ആസാമിലുണ്ടായ കനത്തമഴയിലും വെള്ളപ്പൊക്കത്തിലും രണ്ടു പേര്‍ മരിച്ചു. മണ്ണിടിഞ്ഞു വീണതിനെ തുടര്‍ന്ന് രണ്ടു പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞ 24 മണിക്കൂറായി പെയ്യുന്ന മഴയില്‍ ബ്രഹ്മപുത്ര അടക്കമുള്ള നദികള്‍ കരകവിഞ്ഞൊഴുകി. 1.25 ലക്ഷം പേരെ ദുരന്തം ബാധിച്ചതായാണ് റിപ്പോര്‍ട്ട്. പലസ്ഥലങ്ങളിലും ഗതാഗത, വൈദ്യുതി സൗകര്യങ്ങള്‍ താറുമാറായിരിക്കുകയാണെന്ന് ദുരന്തനിവാരണസേന അറിയിച്ചു.

സുരക്ഷാസേന അരുണാചലില്‍ നാലു നാഗാ ഭീകരരെ വധിച്ചു

10:08am 08/7/2016 ടിറാപ്: അരുണാചല്‍പ്രദേശിലെ ടിറാപ് ജില്ലയില്‍ സുരക്ഷാസേന നാലു നാഗാ ഭീകരരെ വധിച്ചു. നാഷണലിസ്റ്റ് സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗലിസം റിഫര്‍മേഷന്‍ (എന്‍എസ്‌സിഎന്‍-ആര്‍) വിഭാഗത്തിലെ ഭീകരരെയാണ് വധിച്ചത്. ഭീകരരില്‍ നിന്നും എകെ 47 തോക്കും പിസ്റ്റളുകളും കണ്‌ടെത്തിയതായി സുരക്ഷാസേന അറിയിച്ചു. ആസാം റൈഫിള്‍സും പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഭീകരരെ വധിച്ചത്.