ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്ന് മുന്‍ പ്രധാനമന്ത്രി പി.വി. നരസിംഹ റാവു: മണി ശങ്കര്‍ അയ്യര്‍

09:55am 08/07/2016 ന്യൂഡല്‍ഹി: ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്ന് മുന്‍ പ്രധാനമന്ത്രി പി.വി. നരസിംഹ റാവു തന്നോട് പറഞ്ഞതായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണി ശങ്കര്‍ അയ്യര്‍. 1992 ഒക്ടോബറില്‍, രാമേശ്വരത്തുനിന്ന് അയോധ്യയിലേക്ക് അയ്യര്‍ നടത്തിയ 44 ദിവസത്തെ റാം റഹിം യാത്രക്കിടെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചാണ് റാവു ഈ അഭിപ്രായ പ്രകടനം നടത്തിയത്. അയ്യരുടെ യാത്രയെക്കുറിച്ച് എതിര്‍പ്പില്ളെങ്കിലും മതേതരത്വത്തിന് നല്‍കിയ നിര്‍വചനത്തോട് യോജിക്കുന്നില്ളെന്ന് റാവു പറഞ്ഞു. ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണെന്ന് നിങ്ങള്‍ മനസ്സിലാക്കുന്നില്ളെന്ന് റാവു പറഞ്ഞത് ആശ്ചര്യത്തോടെയാണ് Read more about ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്ന് മുന്‍ പ്രധാനമന്ത്രി പി.വി. നരസിംഹ റാവു: മണി ശങ്കര്‍ അയ്യര്‍[…]

ഫ്രീഡം 251’ ഫോണുകള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുന്ന്

09:55 AM 08/07/2016 ന്യൂഡല്‍ഹി: തുച്ഛമായ വിലയ്ക്ക് സ്മാര്‍ട്ട് ഫോണ്‍ നല്‍കുമെന്ന് പ്രഖ്യാപിച്ച് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് വിപണിയില്‍ ചലനം സൃഷ്ടിച്ച റിങ്ങിങ് ബെല്‍സ് കമ്പനിയുടെ ‘ഫ്രീഡം 251’ ഫോണുകള്‍ വെള്ളിയാഴ്ച മുതല്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുമെന്ന് കമ്പനി ഡയറക്ടര്‍ മോഹിത് ഗോയല്‍ അറിയിച്ചു. ഓണ്‍ലൈനിലും മറ്റുമായി ആദ്യഘട്ടത്തില്‍ 5000 ഫ്രീഡം 251 ഫോണുകളാണ് ഇറക്കുന്നത്. 9,990 രൂപക്ക് എല്‍.ഇ.ഡി ടി.വിയടക്കമുള്ള ഉല്‍പന്നങ്ങളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

മാനഭംഗത്തിനിരയായ 14കാരി ആണ്‍കുഞ്ഞിനു ജന്മം നല്‍കി

12.41 AM 08-07-2016 മാനഭംഗത്തിനിരയായ 14കാരി ആണ്‍കുഞ്ഞിനു ജന്മം നല്‍കി. ജമ്മു കാഷ്മീരിലെ റംബാന്‍ ജില്ലയിലാണ് സംഭവം. വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട പെണ്‍കുട്ടി കുഞ്ഞിനു ജന്മം നല്‍കുകയായിരുന്നു. ഇതേതുടര്‍ന്നു പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കി. പെണ്‍കുട്ടിയുടെ മൊഴിയനുസരിച്ച് പോലീസ് പ്രദേശവാസിയായ യുവാവിനെ അറസ്റ്റ് ചെയ്‌തെങ്കിലും പോലീസിനെ വെട്ടിച്ച് ഇയാള്‍ കടന്നുകളഞ്ഞു. ഇയാള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. റംബാനിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്്ടതില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

നായയെ കെട്ടിടത്തിന് മുകളില്‍ നിന്നും വലിച്ച് എറിഞ്ഞ വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തു

09.42 AM 07-07-2016 നായയെ കെട്ടിടത്തിന് മുകളില്‍ നിന്നും വലിച്ച് എറിഞ്ഞ രണ്ട് എംബിബിഎസ് വിദ്യാര്‍ഥികളെ കോളജില്‍നിന്നും സസ്‌പെന്‍ഡ് ചെയ്തു. സംഭവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റ് ചെയ്തതിനു പിന്നാലെയായിരുന്നു സസ്‌പെന്‍ഷന്‍. ചെന്നൈയിലെ സ്വകാര്യ മെഡിക്കല്‍കോളജ് വിദ്യാര്‍ഥികളായ ഗൗതം സുദര്‍ശന്‍ ആഷിഷ് പാല്‍ എന്നിവരാണ് മിണ്ടാപ്രാണിയോട് ക്രൂരകൃത്യം നടത്തിയത്. ഗൗതം സുദര്‍ശനാണ് നായയെ കെട്ടിടത്തിനു മുകളില്‍നിന്നും താഴേക്ക് വലിച്ചെറിഞ്ഞത്. ആഷിഷ് ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. ഇരുവരും ചേര്‍ന്ന് നേരമ്പോക്കിന് വേണ്ടിയാണ് കൊടുംക്രൂരത ചെയ്തത്. സംഭവം സോഷ്യല്‍ Read more about നായയെ കെട്ടിടത്തിന് മുകളില്‍ നിന്നും വലിച്ച് എറിഞ്ഞ വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തു[…]

പ്രധാന മന്ത്രിക്ക് തമ്മില്‍ പൂര്‍ണ വിശ്വാസം സ്മൃതി ഇറാനി

09.37 AM 07-07-2016 പ്രധാനമന്ത്രി നരേന്ദ്ര മോദി, ടെക്‌സ്‌റ്റൈല്‍സ് വകുപ്പിന്റെ ചുമതല ഏല്‍പ്പിച്ചത് തന്റെ കഴിവിലുള്ള വിശ്വാസം മൂലമാണെന്ന് മന്ത്രി സ്മൃതി ഇറാനി. ടെക്‌സ്‌റ്റൈല്‍സ് വകുപ്പിന്റെ ചുമതല ഏറ്റെടുത്ത ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. എന്നാല്‍ മാനവവിഭവശേഷി വകുപ്പില്‍നിന്നും തരംതാഴ്ത്തിയതു സംബന്ധിച്ച് പ്രതികരിക്കാന്‍ അവര്‍ കൂട്ടാക്കിയില്ല. പാര്‍ട്ടി ദേശീയ പ്രസിഡന്റ് അമിത് ഷായുടെ തീരുമാനമാണ് എച്ച്ആര്‍ഡി വകുപ്പ് നഷ്ടപ്പെടാന്‍ ഇടയാക്കിയതെന്ന ആരോപണവും അവര്‍ നിഷേധിച്ചു. വ്യക്തികളല്ല പാര്‍ട്ടിയാണ് ഇത്തരംകാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതെന്ന് അവര്‍ പറഞ്ഞു. എച്ച്ആര്‍ഡി വകുപ്പില്‍നിന്നും മാറിയത് Read more about പ്രധാന മന്ത്രിക്ക് തമ്മില്‍ പൂര്‍ണ വിശ്വാസം സ്മൃതി ഇറാനി[…]

ഹോട്ടല്‍ കെട്ടിടത്തിന്റെ സീലിംഗ് തകര്‍ന്നുവീണ് മൂന്നു പേര്‍ മരിച്ചു

11.05 PM 06-07-2016 രാജസ്ഥാനില്‍ ഹോട്ടല്‍ കെട്ടിടത്തിന്റെ സീലിംഗ് തകര്‍ന്നുവീണ് മൂന്നു പേര്‍ മരിച്ചു. 29 പേര്‍ക്കു പരിക്കേറ്റു. ജയ്പൂരിലെ ഫോര്‍ച്യൂണ്‍ പാര്‍ക്ക് ബെല്ല കാസ ഹോട്ടലാണ് ഉച്ചയോടെ തകര്‍ന്നുവീണത്. ഈ സമയം ഹോട്ടലില്‍ ഒരു വിവാഹ ചടങ്ങ് നടക്കുകയായിരുന്നു. 150ല്‍ അധികംപേര്‍ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ടായിരുന്നു. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണെന്ന് പോലീസ് അറിയിച്ചു. പരിക്കേറ്റവര്‍ നഗരത്തിലെ മൂന്ന് ആശുപത്രികളായി ചികിത്സയില്‍ കഴിയുകയാണ്. സിമന്റിലും ഗ്ലാസിലും നിര്‍മിച്ചതായിരുന്നു കെട്ടിടത്തിന്റെ സീലിംഗ്. തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് പരിക്കേറ്റവരെ പുറത്തെടുക്കാന്‍ അഞ്ചു Read more about ഹോട്ടല്‍ കെട്ടിടത്തിന്റെ സീലിംഗ് തകര്‍ന്നുവീണ് മൂന്നു പേര്‍ മരിച്ചു[…]

കേജരിവാളിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേന്ദ്ര കുമാറിനെ സസ്‌പെന്‍ഡ് ചെയ്തു

10.59 PM 06-07-2016 ന്യൂഡല്‍ഹി: അഴിമതിക്കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേന്ദ്ര കുമാറിനെ സര്‍വീസില്‍നിന്നു സസ്‌പെന്‍ഡ് ചെയ്തു. സിബിഐ കസ്റ്റഡിയില്‍ 48 മണിക്കൂര്‍ പിന്നിട്ടതിനു പിന്നാലെയാണ് സസ്‌പെന്‍ഷന്‍. രാജേന്ദ്ര കുമാറടക്കം അറസ്റ്റിലായ അഞ്ചുപേരെയും സിബിഐ കോടതി അഞ്ചു ദിവസത്തേക്കു പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. 10 ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടാണ് സിബിഐ കോടതിയെ സമീപിച്ചത്. ഡല്‍ഹി പാട്യാല ഹൗസ് കോടതിയാണു പ്രതികളെ സിബിഐ കസ്റ്റഡിയില്‍ വിട്ടത്. രാജേന്ദ്ര കുമാര്‍ ചോദ്യംചെയ്യലുമായി സഹകരിക്കുന്നില്ലെന്നും കേസില്‍ Read more about കേജരിവാളിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേന്ദ്ര കുമാറിനെ സസ്‌പെന്‍ഡ് ചെയ്തു[…]

സ്മൃതി ഇറാനിയുടെ വകുപ്പുമാറ്റത്തെ സ്വാഗതം ചെയ്ത് കനയ്യകുമാര്‍

10.42 PM 06-07-2016 സ്മൃതി ഇറാനിയുടെ വകുപ്പുമാറ്റത്തെ സ്വാഗതം ചെയ്ത് ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥി യൂണിയന്‍ നേതാവ് കനയ്യകുമാര്‍. മാനവവിഭവ വകപ്പില്‍നിന്ന് ടെക്‌സ്‌റ്റൈല്‍സ് വകുപ്പിലേക്കാണ് സ്മൃതിയെ മാറ്റിയിരിക്കുന്നത്. എന്നാല്‍ മന്ത്രിയുടെ വകുപ്പുമാറ്റം ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ ദളിത് വിദ്യാര്‍ഥി രോഹിത് വെമുല ജീവനൊടുക്കാന്‍ സാഹചര്യമൊരുക്കിയതിനുള്ള ശിക്ഷയല്ലെന്നും കനയ്യ ട്വിറ്ററില്‍ കുറിച്ചു. രോഹിത് വെമുലയെ അകാരണമായി ദ്രോഹിച്ച കേന്ദ്രമന്ത്രി ബന്ദാരു ദത്താത്രേയയെ ജയിലിലടയ്ക്കണമെന്നും കനയ്യ ആവശ്യപ്പെട്ടു. ജനുവരി 17ന് രോഹിത് വെമുല ജീവനൊടുക്കിയതിനെ തുടര്‍ന്ന് കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനിക്കും Read more about സ്മൃതി ഇറാനിയുടെ വകുപ്പുമാറ്റത്തെ സ്വാഗതം ചെയ്ത് കനയ്യകുമാര്‍[…]

സ്ത്രീകളുടെ മൊബൈല്‍ ഫോണിലേക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച യുവാവ് പിടിയില്‍

07.51 PM 06-07-2016 1500ലധികം സ്ത്രീകളുടെ മൊബൈല്‍ ഫോണിലേക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച യുവാവ് പിടിയില്‍. ഡല്‍ഹി സ്വദേശിയായ മുഹമ്മദ് ഖാലിദ് എന്നയാളാണ് പിടിയിലായത്. ഡല്‍ഹിയില്‍ വ്യാപാര സ്ഥാപനം നടത്തുന്ന ഖാലിദ് വിവിധ ഫോണുകളില്‍നിന്നാണ് സന്ദേശമയച്ചത്. ഇതേതുടര്‍ന്ന് ഡല്‍ഹിയിലെ നിരവധി സ്ത്രീകള്‍ പരാതിയുമായി രംഗത്തെത്തി. തുടര്‍ന്നു പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. എസ്എംഎസ്, വാട്‌സ്ആപ് എന്നിവയിലൂടെയാണ് മുഹമ്മദ് ഖാലിദ് സന്ദേശങ്ങളയച്ചിരുന്നത്. ഇയാളില്‍നിന്നു മൂന്നു സിം കാര്‍ഡുകളും രണ്ടു മൊബൈല്‍ ഫോണുകളും കണ്ടെടുത്തു. മുഹമ്മദ് ഖാലിദിന്റെ ഫോണില്‍ Read more about സ്ത്രീകളുടെ മൊബൈല്‍ ഫോണിലേക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച യുവാവ് പിടിയില്‍[…]

രാഹുൽ സെപ്തംബറിൽ അധ്യക്ഷപദവി ഏറ്റെടുത്തേക്കും

03:34pm 06/07/2016 ന്യൂഡൽഹി: രാഹുല്‍ ഗാന്ധി വൈകാതെ കോണ്‍ഗ്രസ് അധ്യക്ഷ പദം ഏറ്റെടുത്തേക്കും. വരുന്ന സപ്തംബറില്‍ അദ്ദേഹം കോണ്‍ഗ്രസ് അധ്യക്ഷനായേക്കുമെന്നാണ് സൂചന. നിലവിൽ കോൺഗ്രസ് ഉപാധ്യക്ഷനാണ് രാഹുൽ. നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനുണ്ടായ തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ രാഹുല്‍ ഗാന്ധിയെ പ്രസിഡന്‍റാക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ മെയ് മാസത്തില്‍ എ.ഐ.സി.സി. അനുകൂല തീരുമാനത്തിലെത്തിയിരുന്നു. രാഹുല്‍ ഗാന്ധി ഉടന്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷും അഭിപ്രായപ്പെട്ടിരുന്നു. രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് എത്തണമെന്ന ആവശ്യം പാർട്ടിക്കുള്ളിൽ Read more about രാഹുൽ സെപ്തംബറിൽ അധ്യക്ഷപദവി ഏറ്റെടുത്തേക്കും[…]