ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയില്‍ ഉപഗ്രഹ സംവിധാനം ഏര്‍പ്പെടുത്താന്‍ ധാരണ.

09:45AM 27/6/2016 കാഠ്മണ്ഡു: ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയില്‍ ഉപഗ്രഹ സംവിധാനം ഏര്‍പ്പെടുത്താന്‍ ധാരണ. ഇന്ത്യ-നേപ്പാള്‍ ബൗണ്ടറി വര്‍ക്കിംഗ് ഗ്രൂപ്പിന്റെ യോഗത്തിലാണ് തീരുമാനം. അതിര്‍ത്തിയിലെ 8000ത്തിലധികം വരുന്ന പില്ലറുകളെ നാവിഗേഷന്‍ സാറ്റലൈറ്റുമായി ബന്ധിപ്പിക്കാനാണ് തീരുമാനം. സംവിധാനത്തിനായി ബൗണ്ടറി ഗ്ലോബല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റമാണ് ഉപയോഗിക്കുക. നേപ്പാള്‍ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

രാമക്ഷേത്രത്തിനായി നിയമം നിര്‍മിക്കണമെന്നു പ്രവീണ്‍ തൊഗാഡിയ

05:55pm 26/6/2016 പാറ്റ്‌ന: നിയമനിര്‍മാണത്തിലൂടെ മാത്രമേ രാമക്ഷേത്രം യാഥാര്‍ഥ്യമാക്കാന്‍ സാധിക്കുകയുള്ളുവെന്നു വിശ്വഹിന്ദുപരിഷത് നേതാവ് പ്രവീണ്‍ തൊഗാഡിയ. ബിജെപി സര്‍ക്കാര്‍ ഇതിനായി പാര്‍ലമെന്റില്‍ നിയമനിര്‍മാണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോടതി ഉത്തരവിലൂടെയും പരസ്പര സമ്മതത്തിലൂടെയും അയോധ്യയില്‍ ക്ഷേത്ര നിര്‍മാണം സാധ്യമല്ല. അതിനു നിയമനിര്‍മാണം മാത്രമാണു മാര്‍ഗം. മോദി സര്‍ക്കാരിന്റെ മൂന്നു വര്‍ഷത്തെ ഭരണത്തിനിടെ നിയമനിര്‍മാണം സാധ്യമാകുമെന്നാണു കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു .

മിസൈൽ ടെക്​നോളി നിയ​ന്ത്രണ ​​സമിതിയിൽ ഇന്ത്യക്ക്​ അംഗത്വം ലഭിച്ചേക്കും

05:45pm 26/06/2016 ന്യൂഡൽഹി: ആണവ വിതരണ ​ഗ്രൂപ്പിൽ അംഗമാവാനുള്ള ശ്രമം പരാജയപ്പെ​െട്ടങ്കിലും മിസൈൽ ടെക്​നോളി നിയ​ന്ത്രണ ​​സമിതിയിൽ (എം.ടി.സി.ആർ) അംഗമാവാനുള്ള ശ്രമങ്ങളുമായി ഇന്ത്യ മുന്നോട്ട്​. അംഗത്വത്തിനുള്ള യോഗ്യതാ പത്രം വിദേശകാര്യ സെക്രട്ടറി എസ്​. ജയശങ്കർ തിങ്കളാഴ്​ച 34 അംഗ മിസൈൽ സാ​േങ്കതിക നിയന്ത്രണ സമിതിക്ക്​ കൈമാറും. ആണവ കയറ്റുമതി നിയന്ത്രിക്കുന്ന എൻ.എസ്​.ജി, എം.ടി.സി.ആർ, ആസ്​ട്രേലിയ ഗ്രൂപ്പ്​, വസനെർ കരാർ എന്നീ ​നാല്​ സമിതികളിൽ അംഗമാവാനാണ്​ ഇന്ത്യയുടെ ശ്രമം. അമേരിക്കയുമായുള്ള ആണവകരാറിന്​ പിന്നാലെയാണ്​ ആണവ സമിതികളിൽ അംഗമാവാനുള്ള ശ്രമം Read more about മിസൈൽ ടെക്​നോളി നിയ​ന്ത്രണ ​​സമിതിയിൽ ഇന്ത്യക്ക്​ അംഗത്വം ലഭിച്ചേക്കും[…]

മുഹമ്മദ് അനസിന് റിയോ ഒളിമ്പിക്സ് യോഗ്യത

12:29pm 26/06/2016 മെഹാദിഷു: മലയാളി അത് ലറ്റ് മുഹമ്മദ് അനസിന് റിയോ ഒളിമ്പിക്സ് യോഗ്യത. പോളിഷ് നാഷനല്‍ അത് ലറ്റിക് ചാംമ്പ്യന്‍ഷിപ്പിൽ പുരുഷന്മാരുടെ 400 മീറ്റര്‍ ഓട്ടത്തിലാണ് 45.40 സെക്കന്‍ഡ് എന്ന ഒളിമ്പിക്സ് യോഗ്യതാ മാര്‍ക് അനസ് മറികടന്നത്. 400 മീറ്ററിലെ ഇന്ത്യന്‍ ദേശീയ റെക്കോര്‍ഡ് ഉടമയായ അരോകിയ രാജീവിനെ മറികടന്നാണ് അനസ് ഒന്നാമതെത്തിയത്. അനസ് 45.44 സെക്കന്‍ഡിലും അരോകിയ രാജീവ് 45.47 സെക്കന്‍ഡിലുമാണ് 400 മീറ്റർ പൂർത്തിയാക്കിയത്. റിയോ ഒളിമ്പിക്സിന് യോഗ്യത നേടുന്ന അഞ്ചാമത്തെ മലയാളി Read more about മുഹമ്മദ് അനസിന് റിയോ ഒളിമ്പിക്സ് യോഗ്യത[…]

ഇന്‍ഫോസിസ് ഉദ്യോഗസ്ഥയെ വെട്ടിക്കൊന്ന യുവാവിനായി അന്വേഷണം ഊര്‍ജിതമാക്കി.

08:20am 26/6/2016 ചെന്നൈ: നുങ്കംപാക്കം റെയില്‍വേ സ്‌റ്റേഷനില്‍ വെള്ളിയാഴ്ച രാവിലെ ഇന്‍ഫോസിസ് ഉദ്യോഗസ്ഥ എസ്. സ്വാതിയെ വെട്ടിക്കൊന്ന യുവാവിനായി അന്വേഷണം ഊര്‍ജിതമാക്കി. ബാഗുമായി പോകുന്ന യുവാവിന്റെ സി.സി ടി.വി ദൃശ്യം പൊലീസ് പുറത്തുവിട്ടിരുന്നു.ചെന്നൈയിലെ തിരക്കേറിയ റെയില്‍വേ സ്‌റ്റേഷനുകളിലൊന്നായ ഇവിടെ സി.സി.ടി.വി കാമറകളില്ല. റെയില്‍വേ സ്‌റ്റേഷന് സമീപമുള്ള വീട്ടിലെ സി.സി.ടി.വിയിലാണ് യുവാവിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞത്. ചെങ്കല്‍പേട്ടിലേക്ക് ട്രെയിന്‍ കയറാന്‍ കാത്തുനില്‍ക്കുമ്പോള്‍ രാവിലെ 6.35നായിരുന്നു സംഭവം. സമീപത്തെ സൗരാഷ്ട്ര നഗര്‍ റോഡ് കടന്നാണ് അക്രമി പോയത്. സ്വാതിയുടെ മൊബൈല്‍ ഫോണുമായാണ് Read more about ഇന്‍ഫോസിസ് ഉദ്യോഗസ്ഥയെ വെട്ടിക്കൊന്ന യുവാവിനായി അന്വേഷണം ഊര്‍ജിതമാക്കി.[…]

ഡല്‍ഹിയില്‍ അടിയന്തരാവസ്ഥ കെജ്രിവാള്‍

08:06am 26/6/2016 ന്യൂഡല്‍ഹി: അറുപതുകാരനെ മര്‍ദിച്ച കേസില്‍ സംഗം വിഹാറില്‍ നിന്നുള്ള എ.എ.പി എം.എല്‍.എ ദിനേശ് മോഹാനിയ അറസ്റ്റ് ചെയ്തതിനെ വിമര്‍ശിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഡല്‍ഹിയില്‍ മോദി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണെന്ന് കെജ്രിവാള്‍ ട്വീറ്റ് ചെയ്തു. ജനാധിപത്യമായി തെരഞ്ഞെടുത്തവരെ മോദി സര്‍ക്കാര്‍ അറസ്റ്റ് ചെയ്തും റെയ്ഡ് നടത്തിയും കള്ളക്കേസുകള്‍ ചുമത്തി പീഡിപ്പിക്കുകയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. വാര്‍ത്താസമ്മേളനത്തിനിടെയാണ് ദിനേശ് മോഹാനിയ എം.എല്‍.എയെ പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയെങ്കിലും ജാമ്യം അനുവദിച്ചില്ല. എംഎല്‍എയെ തിങ്കളാഴ്ചവരെ റിമാന്‍ഡ് Read more about ഡല്‍ഹിയില്‍ അടിയന്തരാവസ്ഥ കെജ്രിവാള്‍[…]

തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായി എന്‍.ശ്രീനിവാസന്‍

04:45PM 25/6/2016 ചെന്നൈ: ബിസിസിഐ മുന്‍ അധ്യക്ഷന്‍ എന്‍.ശ്രീനിവാസനെ തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായി തെരഞ്ഞെടുത്തു. എതിരില്ലാതെയായിരുന്നു തെരഞ്ഞെടുപ്പ്. ഐപിഎല്‍ കോഴയുമായി ബന്ധപ്പെട്ട് ശ്രീനിവാസനെതിരേ നിരവധി ആരോപണങ്ങ ളും അന്വേഷണങ്ങളും ഉണ്ടായിരുന്നു. ശ്രീനിവാസന്റെ ഉടമസ്ഥതയിലുള്ള ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ടീമിനെ ഐപിഎല്ലില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. തമിഴ്‌നാട് പ്രീമിയര്‍ ലീഗ് എന്ന പേരില്‍ ട്വന്റി-20 ടൂര്‍ണമെന്റ് നടത്തുമെന്ന് ടിഎന്‍സിഐ ജൂണ്‍ ആദ്യം പ്രഖ്യാപിച്ചിരുന്നു. ഓഗസ്റ്റ് അവസാന വാരം ടൂര്‍ണമെന്റ് തുടങ്ങും.

അനന്തനാഗ് നിയമസഭാ മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ മെഹബൂബ മുഫ്തിക്ക് ജയം

04:33PM 25/6/2016 ശ്രീനഗര്‍: അനന്തനാഗ് നിയമസഭാ മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ജമ്മു കാഷ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിക്ക് ഉജ്ജ്വല വിജയം. 12,000-ത്തോളം വോട്ടുകള്‍ക്കാണ് മെഹബൂബ വിജയിച്ചത്. 17,000-ത്തോളം വോട്ടുകള്‍ മെഹബൂബ നേടിയപ്പോല്‍ തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ഥി കോണ്‍ഗ്രസിലെ ഹിലാല്‍ അഹമ്മദ് സാഹയ്ക്ക് 5,589 വോട്ടുകള്‍ മാത്രമാണ് നേടാനായത്. നാഷണല്‍ കോണ്‍ഫറന്‍സ് സ്ഥാനാര്‍ഥി ഇഫ്തിഖര്‍ മിസ്ഗറും മത്സര രംഗത്തുണ്ടായിരുന്നു. നിലവില്‍ അനന്തനാഗ് ലോക്‌സഭ മണ്ഡലത്തിലെ എംപിയായ മെഹബൂബ പിതാവ് മുഫ്തി മുഹമ്മദ് സെയിദിന്റെ നിര്യാണത്തെ തുടര്‍ന്ന് ജമ്മു കാഷ്മീര്‍ Read more about അനന്തനാഗ് നിയമസഭാ മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ മെഹബൂബ മുഫ്തിക്ക് ജയം[…]

ഇന്ത്യൻ രാഷ്ട്രീയക്കാർ ആണവ കരാറിനായി ഹിലരിക്ക് പണം നൽകി: ട്രംപ്

04:24PM 25/06/2016 വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള റിപ്പബ്ളിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപ് ഡെമോക്രാറ്റിക് സ്ഥാനാർഥി ഹിലരി ക്ളിന്‍റനെതിരെ ആരോപണവുമായി രംഗത്ത്. ഇന്ത്യ-അമേരിക്ക ആണവകരാർ പിന്തുണക്കുന്നതിനായി ഇന്ത്യൻ രാഷ്ട്രീയക്കാർ ഹിലരിക്ക് പണം നൽകിയെന്നാണ് ട്രംപിന്‍റെ ആരോപണം. തന്‍റെ വാദങ്ങൾ 35 പേജുള്ള ബുക് ലെറ്റായി ട്രംപ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്ത്യയിലെ രാഷ്ട്രീയക്കാരനായ അമർ സിങ് 2008ൽ 50 ലക്ഷത്തോളം ഡോളർ ക്ളിന്‍റൺ ഫൗണ്ടേഷന് നൽകിയെന്നാണ് ട്രംപിന്‍റെ ആരോപണമെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. ആണവകരാർ സംബന്ധിച്ച അമേരിക്കൻ നിലപാട് Read more about ഇന്ത്യൻ രാഷ്ട്രീയക്കാർ ആണവ കരാറിനായി ഹിലരിക്ക് പണം നൽകി: ട്രംപ്[…]

ഉത്തരാഖണ്ഡില്‍ വാഹനാപകടം; എട്ടു മരണം

07:48am 25/6/2016 ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ വാഹനാപകടത്തില്‍ എട്ടു പേര്‍ മരിച്ചു. ഏഴു പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച വൈകുന്നേരം മൂന്നിന് തെഹരി ഗാര്‍വാല്‍ ജില്ലയിലായിരുന്നു അപകടം. ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞായിരുന്നു അപകടം. വാഹനത്തില്‍ 15 പേരാണ് ഉണ്ടായിരുന്നത്. നിയന്ത്രണം നഷ്ടപ്പെട്ട വാഹനം 200 മീറ്റര്‍ താഴ്ചയിലേക്കാണ് പതിച്ചത്. നാലു സ്ത്രീകളും നാല് പുരുഷന്‍മാരുമാണ് മരിച്ചത്. പരിക്കേറ്റ ആറു പേരെ ഗാന്‍സാലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതര പരിക്കേറ്റ ഒരാളെ ഡറാഡൂണിലെ ആശുപത്രിയിലേക്ക് മാറ്റി.