ചെന്നൈയില്‍ ഇന്‍ഫോസിസ് ഉദ്യോഗസ്ഥയെ വെട്ടിക്കൊന്നു.

03:00pm 24/6/2016 ചെന്നൈയില്‍ ഇന്‍ഫോസിസ് ഉദ്യോഗസ്ഥയെ വെട്ടിക്കൊന്നു. ചൂളൈമേട് സ്വദേശിനി സ്വാതി (24)ആണ് നുങ്കമ്പാക്കം റയില്‍വെ സ്‌റ്റേഷനില്‍ വെട്ടേറ്റു മരിച്ചത് രാവിലെ ട്രെയിന്‍ കാത്തുനില്‍ക്കുമ്പോള്‍ ഒരു യുവാവ് സ്വാതിയെ ആക്രമിക്കുകയായിരുന്നു’

വിമാനക്കമ്പനികള്‍ക്ക് കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗജപതി രാജുവിന്‍െറ തലോടല്‍.

10:22am 24/6/2016 ന്യൂഡല്‍ഹി: യാത്രാനിരക്കുകള്‍ ഇഷ്ടാനുസരണം വര്‍ധിപ്പിച്ച് യാത്രക്കാരെ വലക്കുന്ന വിമാനക്കമ്പനികള്‍ക്ക് കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗജപതി രാജുവിന്‍െറ തലോടല്‍. മാലാഖമാരെന്ന് പറയാനാവില്ളെങ്കിലും വിമാനക്കമ്പനികള്‍ രാക്ഷസരല്ളെന്നാണ് മന്ത്രി വ്യാഴാഴ്ച പറഞ്ഞത്. അസാധാരണമായ നിരക്കുകള്‍ നേരിടാന്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരില്ളെന്നും മന്ത്രി ആവര്‍ത്തിച്ചു. കഴിഞ്ഞവര്‍ഷത്തെ ഒരു പഠനമനുസരിച്ച് ഉയര്‍ന്ന നിരക്കുകളില്‍ യാത്ര ചെയ്തത് 1.7 ശതമാനം യാത്രക്കാര്‍ മാത്രമാണെന്നും നിരക്കുകള്‍ നിജപ്പെടുത്തിയാല്‍ അത് മഹാഭൂരിപക്ഷം യാത്രക്കാരെ ബാധിക്കുമെന്നും മന്ത്രി പറഞ്ഞു. ചെന്നൈയിലും ശ്രീനഗറിലും വെള്ളപ്പൊക്കമുണ്ടായപ്പോള്‍ വിമാനക്കമ്പനികള്‍ നിരക്കുകള്‍ നിയന്ത്രിച്ചുനിര്‍ത്തിയെന്നും Read more about വിമാനക്കമ്പനികള്‍ക്ക് കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗജപതി രാജുവിന്‍െറ തലോടല്‍.[…]

പരീക്ഷാ തട്ടിപ്പ്: കോഴവാങ്ങിയതായി വെളിപ്പെടുത്തല്‍.

09:55am 24/6/2016 പട്‌ന: ഈ വര്‍ഷത്തെ 12ാം ക്‌ളാസ് പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നല്‍കാന്‍ വിദ്യാര്‍ഥികളില്‍നിന്ന് 20 ലക്ഷം രൂപ വീതം കോഴവാങ്ങിയതായി വെളിപ്പെടുത്തല്‍. ബിഹാറിലെ സ്‌കൂള്‍ പരീക്ഷാ ബോര്‍ഡ് (ബി.എസ്.ഇ.ബി) മുന്‍ ചെയര്‍മാന്‍ ലല്‍കേശ്വര്‍ പ്രസാദ് സിങ്ങാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. പഠിക്കാന്‍ മോശമായ വിദ്യാര്‍ഥികളെയാണ് പണംവാങ്ങി ഉയര്‍ന്ന മാര്‍ക്കോടെ ജയിപ്പിച്ചത്. നിലവാരമില്ലാത്ത കോളജുകള്‍ക്ക് അംഗീകാരം നല്‍കാന്‍ ഇയാള്‍ നാലുലക്ഷം വീതം കോഴവാങ്ങിയെന്നും പൊലീസ് വെളിപ്പെടുത്തി. അറസ്റ്റിലായ സിങ്ങും ഭാര്യയും മുന്‍ എം.എല്‍.എയും മുന്‍ പ്രഫസറുമായ Read more about പരീക്ഷാ തട്ടിപ്പ്: കോഴവാങ്ങിയതായി വെളിപ്പെടുത്തല്‍.[…]

എന്‍.എസ്.ജി അംഗമാകാനുളള ഇന്ത്യയുടെ ശ്രമം അണഞ്ഞു

09:53am 24/6/2016 സോള്‍: മറ്റു രാജ്യങ്ങള്‍ എതിര്‍പ്പുമായി രംഗത്തത്തെിയതോടെ, ആണവ ദാതാക്കളുടെ ഗ്രൂപ്പില്‍ (എന്‍.എസ്.ജി) അംഗമാകാനുള്ള ഇന്ത്യയുടെ നീക്കത്തിന് തിരിച്ചടി. ദക്ഷിണ കൊറിയന്‍ തലസ്ഥാനമായ സോളില്‍ വ്യാഴാഴ്ച ആരംഭിച്ച എന്‍.എസ്.ജി പ്‌ളീനറി യോഗത്തില്‍ ചൈനക്ക് പുറമേ, ബ്രസീല്‍, ഓസ്ട്രിയ, ന്യൂസിലന്‍ഡ്, അയര്‍ലന്‍ഡ്, തുര്‍ക്കി എന്നീ രാജ്യങ്ങളും എതിര്‍പ്പുയര്‍ത്തി. ആണവ നിരായുധീകരണ ഉടമ്പടിയില്‍ ഇന്ത്യ ഒപ്പുവെക്കാത്തത് ചൂണ്ടിക്കാട്ടിയാണ് ഈ രാജ്യങ്ങള്‍ ഇന്ത്യക്കെതിരെ രംഗത്തത്തെിയത്. അതേസമയം, അടുത്തിടെ സന്ദര്‍ശനത്തിനത്തെിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നല്‍കിയ ഉറപ്പ് പാലിച്ച് മെക്‌സികോ Read more about എന്‍.എസ്.ജി അംഗമാകാനുളള ഇന്ത്യയുടെ ശ്രമം അണഞ്ഞു[…]

മോദി താഷ്കെന്‍റിലേക്ക് പുറപ്പെട്ടു

03:59pm 23/06/2016 ന്യുഡല്‍ഹി: ഷാങ്ഹായ് കോര്‍പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്.സി.ഒ) ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉസ്ബെക്കിസ്ഥാന്‍ തലസ്ഥാനാമായ താഷ്കെന്‍റിലേക്ക് തിരിച്ചു. എസ്.സി.ഒ അംഗരാജ്യങ്ങളുമായി ഇന്ത്യക്ക് സാമ്പത്തിക സഹകരണം ഉറപ്പാക്കാനാകുമെന്ന പ്രതീക്ഷയോടെയാണ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി സംബന്ധിക്കുന്നത്. എസ്.സി.ഒ രാജ്യങ്ങളുടെ തലവന്‍മാരുമായി ചര്‍ച്ച നടത്തും. ഇന്ത്യയും മധ്യേഷ്യന്‍ രാജ്യങ്ങളുമായുള്ള സാമ്പത്തിക സഹകരണവും രാജ്യാന്തര ബന്ധവും മെച്ചപ്പെടുന്നതിന് ഉച്ചകോടി സഹായകമാകുമെന്നും പ്രധാനമന്ത്രി അറിയിച്ചു. ജൂണ്‍ 23, 24 ദിവസങ്ങളിലാണ് ഉച്ചകോടി നടക്കുക. ഉച്ചകോടിക്കിടെ എന്‍.എസ്.ജി അംഗത്വവുമായി ബന്ധപ്പെട്ട് ചൈനീസ് പ്രസിഡന്‍റ് ഷി Read more about മോദി താഷ്കെന്‍റിലേക്ക് പുറപ്പെട്ടു[…]

റിയോ ഒളിമ്പിക്സ്: മേരി കോമിന് വൈൽഡ് കാർഡ് പ്രവേശമില്ല

01:10 pm 23/06/2016 ന്യൂഡൽഹി: ബോക്സിങ് താരം മേരി കോമിന് റിയോ ഒളിമ്പിക്സിൽ പങ്കെടുക്കാൻ വൈൽഡ് കാർഡ് പ്രവേശം ലഭിക്കില്ല. ഇതുസംബന്ധിച്ച ഇന്ത്യയുടെ അപേക്ഷ അന്താരാഷ്ട്ര ബോക്സിങ് അസോസിയേഷൻ (എ.ഐ.ബി.എ) നിരസിച്ചു. ഇതോടെ തുടർച്ചയായ രണ്ടാം ഒളിമ്പിക്സ് എന്ന മോഹം മേരി കോമിന് ഉപേക്ഷിക്കേണ്ടിവരും. കായിക രംഗത്ത് നൽകിയ സംഭാവനകളെ മാനിച്ച് മേരി കോമിന് വൈൽഡ് കാർഡ് പ്രവേശത്തിന് അഭ്യർഥിക്കാൻ ഇന്ത്യ തീരുമാനിച്ചത്. കഴിഞ്ഞ മാസം ചൈനയിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ 51 കിലോ വിഭാഗത്തില്‍ സെമിയില്‍ Read more about റിയോ ഒളിമ്പിക്സ്: മേരി കോമിന് വൈൽഡ് കാർഡ് പ്രവേശമില്ല[…]

ഇന്ത്യയും ജര്‍മ്മനിയും തമ്മിലുള്ള ധാരണാപത്രത്തിന് അംഗീകാരം

11:35am 23/6/2016 ന്യൂദല്‍ഹി;മൂലധന സമാഗ്രികളുടെ നിര്‍മ്മാണത്തില്‍ സാങ്കേതികവിദ്യലഭ്യമാക്കുന്നതിന് ഇന്ത്യയും ജര്‍മ്മനിയും തമ്മില്‍ ഒപ്പുവച്ച ധാരണാപത്രത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രി സഭായോഗം അംഗീകാരം നല്‍കി. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 25 ന് ജര്‍മ്മനിയില്‍ നടന്ന വ്യവസായ പ്രദര്‍ശനത്തില്‍ വച്ചാണ് ധാരാണാപത്രത്തില്‍ ഒപ്പുവച്ചത്.ഇത്പ്രകാരം ജര്‍മ്മനിയിലെ പ്രമുഖവ്യവസായഗവേഷണസ്ഥാപനമായ സ്റ്റീന്‍ബീസ് ജിഎംബിഎച്ച്ആയിരിക്കും നിര്‍മ്മാണ മേഖലയിലെ പദ്ധതികള്‍ നടപ്പിലാക്കുന്നതിന് സാങ്കേതികവിദ്യ പ്രദാനം ചെയ്യുക. ഇന്ത്യയുടെ മൂലധന സാമഗ്രിമേഖലയില്‍ വ്യാവസായിക സാങ്കേതികവിദ്യലഭ്യമാക്കുന്നതിലുള്ള ഒരു ചട്ടക്കൂടാണ് ഈ ധാരണാപത്രം. വിവിധ പൊതുമേഖലാസ്ഥാപനങ്ങള്‍ക്കു ംഇതിന്റെ Read more about ഇന്ത്യയും ജര്‍മ്മനിയും തമ്മിലുള്ള ധാരണാപത്രത്തിന് അംഗീകാരം[…]

അരവിന്ദ്​ സുബ്ര​മണ്യനിൽ വിശ്വാസമെന്ന്​ അരുൺ ജെയ്​റ്റ്​ലി

05:20PM 22/06/2016 ന്യൂഡൽഹി: സർക്കാറി​െൻറ മുഖ്യ സാമ്പത്തിക ഉപദേഷ്​ടാവ്​ അരവിന്ദ്​ സുബ്രഹ്​മണ്യനിൽ സർക്കാറിന്​ പ​ൂർണ വിശ്വാസമുണ്ടെന്ന്​ കേന്ദ്ര ധനകാര്യ മന്ത്രി അരുൺ ജെയ്​റ്റ്ലി. അരവിന്ദ്​ സുബ്രഹ്​മണ്യനെതിരെ ബി.ജെ.പി​ നേതാവ്​ സ​ുബ്രഹ്​മണ്യം സ്വാമി വിമർശമുന്നയിച്ചതിന്​ പിന്നാലെയാണ്​ മറുപടി. സ്വാമിയുടെ കാഴ്​ചപ്പാട്​ തങ്ങൾ പങ്കു വെക്കുന്നില്ലെന്നും ഉദ്യേഗസ്​ഥരെ കടന്നാക്രമിക്കു​േമ്പാൾ അത്​ ഏതെറ്റംവരെ ആകാമെന്ന്​ ഒാരോരുത്തരും ചിന്തിക്കേണ്ടതാണെന്നും വാർത്ത സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. മരുന്നുകളുടെ ബൗദ്ധിക സ്വത്തവകാശത്തില്‍ അമേരിക്കക്ക് അനുകൂലമായി നിലപാട് സ്വീകരിച്ച വ്യക്തിയാണ് അരവിന്ദ് സുബ്രമണ്യമെന്നും ഗ്രീൻ കാർഡ്​ കൈവശമുള്ള Read more about അരവിന്ദ്​ സുബ്ര​മണ്യനിൽ വിശ്വാസമെന്ന്​ അരുൺ ജെയ്​റ്റ്​ലി[…]

പി.എസ്.എല്‍.വി സി34ന്റെ വിക്ഷേപണം വിജയകരം

01:05am 22/6/2016 ബംഗളൂരു: 20 ഉപഗ്രഹങ്ങളുമായി പി.എസ്.എല്‍.വി സി34ന്റെ ചരിത്ര വിക്ഷേപണം വിജയകരം. രാവിലെ 9.26ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ രണ്ടാമത്തെ വിക്ഷേപണത്തറയില്‍ നിന്നാണ് പി.എസ്.എല്‍.വി സി34 ബഹിരാകാശത്തേക്ക് കുതിച്ചുയര്‍ന്നത്. ഭൗമ നിരീക്ഷണത്തിനുള്ള കാര്‍ട്ടോസാറ്റ്2 സി ഉള്‍പ്പെടെയുള്ള ഉപഗ്രഹങ്ങളാണ് വിക്ഷേപിച്ചത്. ഇന്ത്യയുടെ വിശ്വസ്ത ബഹിരാകാശ വാഹനമായ പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്‌ളിന്റെ (പി.എസ്.എല്‍.വി) 36 ദൗത്യം കൂടിയാണിത്. 505 കിലോമീറ്റര്‍ അകലെ ഒരേ ഭ്രമണപഥത്തിലാണ് 20 ഉപഗ്രഹങ്ങളും വിക്ഷേപിക്കുക. ഇന്ത്യന്‍ സ്‌പേസ് റിസര്‍ച് ഓര്‍ഗനൈസേഷന്‍ Read more about പി.എസ്.എല്‍.വി സി34ന്റെ വിക്ഷേപണം വിജയകരം[…]

വിജയ് മല്യ ബയര്‍ ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞു

01:00am 22/6/2016 ലണ്ടന്‍: ബയര്‍ ക്രോപ് സയന്‍സ് ലിമിറ്റഡിന്റെ ചെയര്‍മാന്‍ സ്ഥാനം വിജയ് മല്യ ഒഴിഞ്ഞു. 2004 ലാണ് മല്യ ചെയര്‍മാനായത്. മല്യയുടെ രാജിക്കത്ത് സ്വീകരിച്ചതായി കമ്പനി അറിയിച്ചു. അടുത്ത ബോര്‍ഡ് യോഗത്തില്‍ പുതിയ ചെയര്‍മാനെ നിയമിക്കും. കൃഷി, ആരോഗ്യസംരക്ഷണം, ജൈവശാസ്ത്ര മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ആഗോള കമ്പനിയാണ് ബയര്‍. ഇന്ത്യയില്‍ വിള സംരക്ഷണ വ്യവസായമാണ് നടത്തുന്നത്. ബാങ്കുകളില്‍നിന്നെടുത്ത 9000 കോടി രൂപയുടെ വായ്പ തിരിച്ചടക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ചിലാണ് മല്യ ലണ്ടനിലേക്ക് മുങ്ങിയത്.