ആറാം ക്ലാസ് വിദ്യാര്‍ഥിനിയെ സ്‌കൂള്‍ വാച്ച്മാന്‍ മാനഭംഗപ്പെടുത്തി

03:40PM 21/6/2016 ഹൈദരാബാദ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്‌കൂള്‍ വാച്ച്മാന്‍ മാനഭംഗപ്പെടുത്തിയതായി പരാതി. ഹൈദരാബാദില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം. ആറാം ക്ലാസ് വിദ്യാര്‍ഥിനിയായ കുട്ടിയാണ് സ്‌കൂള്‍ വാച്ച്മാന്റെ ആക്രമണത്തിനിരയായത്. കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വാച്ച്മാനെതിരേ പോലീസ് കേസെടുത്തു. അന്വേഷണത്തിനുശേഷം അറസ്റ്റുണ്്ടാകുമെന്ന് പോലീസ് അറിയിച്ചു.

കിരണ്‍ ബേദിയുടെ യോഗ ദിനാചരണത്തില്‍നിന്ന് കാബിനറ്റ് വിട്ടുനിന്നു

02:29pm 21/6/2016 പുതുച്ചേരി: പുതുച്ചേരി ലഫ്റ്റനന്റ് ഗവര്‍ണര്‍ കിരണ്‍ ബേദി നേതൃത്വം നല്‍കിയ യോഗ ദിനാചരണത്തില്‍നിന്ന് കാബിനറ്റ് അംഗങ്ങള്‍ വിട്ടുനിന്നു. ലഫ്റ്റനന്റ് ഗവര്‍ണര്‍ നടത്തിയ പരിപാടിയില്‍ പങ്കെടുക്കാതെ മുഖ്യമന്ത്രി വി. നാരായണസ്വാമിയും സംഘവും മറ്റൊരു പരിപാടിയില്‍ പങ്കെടുത്തു. എന്നാല്‍, യോഗ ദിനാചരണത്തില്‍ രാഷ്ട്രീയം കലര്‍ത്തേണ്്ട ആവശ്യമില്ലെന്ന് കിരണ്‍ ബേദി ഒരു ദേശീയ മാധ്യമത്തോടു പ്രതികരിച്ചു. പുതുച്ചേരിയിലെ കോണ്‍ഗ്രസ് മന്ത്രിസഭയും ലഫ്റ്റനന്റ് ഗവര്‍ണറും തമ്മില്‍ ഉടക്കുതുടങ്ങിയതായാണ് ഈ സംഭവത്തെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. കഴിഞ്ഞ മാസം പുതുച്ചേരിയില്‍ കോണ്‍ഗ്രസ് Read more about കിരണ്‍ ബേദിയുടെ യോഗ ദിനാചരണത്തില്‍നിന്ന് കാബിനറ്റ് വിട്ടുനിന്നു[…]

ഏഴ് ദിവസത്തിനകം മാപ്പ് പറയണമെന്ന് സൽമാനോട് വനിതാ കമ്മീഷൻ

01:30 PM 21/06/2016 ന്യൂഡൽഹി: ചിത്രീകരണത്തിനിടയിലെ അമിത ജോലിഭാരത്തെ ബലാൽസംഗം ചെയ്യപ്പെട്ട സ്ത്രീയോടുപമിച്ച് വെട്ടിലായ സൽമാൻ ഖാൻ ഏഴ് ദിവസത്തിനകം മാപ്പ് പറയണമെന്ന് ദേശീയ വനിതാ കമീഷൻ. ഇല്ലെങ്കിൽ കമീഷൻ മുമ്പാകെ വിളിച്ചുവരുത്തി വിശദീകരണമാവശ്യപ്പെടുമെന്നും കമീഷൻ മുന്നറിയിപ്പ് നൽകി. തന്‍റെ ഏറ്റവും പുതിയ ചിത്രമായ സുൽത്താന്‍റെ ചിത്രീകരണ വിശേഷങ്ങൾ ഒരു ഓൺലൈൻ പോർട്ടലിനോട് പങ്കുവെക്കവെയാണ് ഷൂട്ടിങ് ദിനങ്ങളിലെ അമിത ജോലിഭാരത്തെക്കുറിച്ച് ‘ബലാൽസംഗം ചെയ്യപ്പെട്ട സ്ത്രീയെപ്പോലെ’ എന്ന് സൽമാൻഖാൻ വിശേഷിപ്പിച്ചത്. പിന്നീട് ഇതേക്കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകരോട് താനങ്ങനെയല്ല ഉദ്ദേശിച്ചത് Read more about ഏഴ് ദിവസത്തിനകം മാപ്പ് പറയണമെന്ന് സൽമാനോട് വനിതാ കമ്മീഷൻ[…]

കെജ് രിവാളിനും ഷീലാ ദീക്ഷിതിനും എതിരെ അഴിമതികേസ്

01:28pm 21/06/2016 ന്യൂഡൽഹി: ഡൽഹി-കേന്ദ്ര സർക്കാറുകൾ തമ്മിലുള്ള കലഹം രൂക്ഷമാക്കിക്കൊണ്ട് ഡൽഹി മുഖ്യമന്ത്രി കെജ് രിവാളിനും മുൻമുഖ്യമന്ത്രി ഷീലാ ദീക്ഷിതിനുമെതിരെ അഴിമതി നിരോധ വിഭാഗം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ദീക്ഷിതിനേയും കെജ് രിവാളിനേയും ചോദ്യം ചെയ്യാനായി വിളിപ്പിച്ചേക്കുമെന്ന് ആന്‍റി കറപ്ഷൻ ബ്യൂറോ മേധാവി മുകേഷ് മീണ അറിയിച്ചു. അഴിമതി നിരോധ നിയമത്തിലെ 120 ബി, 409 വകുപ്പുകൾ അനുസരിച്ചാണ് ഇവർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. 2012ൽ ഷീലാ ദീക്ഷിത് ജൽബോർഡ് ചെയർ പേഴ്സണായിരിക്കെ സ്വകാര്യ കമ്പനികൾക്ക് വാട്ടർ Read more about കെജ് രിവാളിനും ഷീലാ ദീക്ഷിതിനും എതിരെ അഴിമതികേസ്[…]

ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഇനി അപേക്ഷിച്ചാലുടന്‍ നല്‍കും

11:33AM 21/6/2016 – ജോര്‍ജ് ജോണ്‍ ന്യൂഡല്‍ഹി-ബെര്‍ലിന്‍: ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന് വേണ്ടിയുള്ള പോലീസ് വെരിഫിക്കേഷന്‍ മൂലം പാസ്‌പോര്‍ട്ട് ലഭിക്കാന്‍ വൈകുന്നതിന് പരിഹാരവുമായി ഇന്ത്യന്‍ വിദേശ കാര്യമന്ത്രാലയം. പാസ്‌­പോര്‍ട്ട് ലഭ്യമാക്കുന്നതിനുള്ള നടപടി ലഘൂകരിക്കുകയാണെന്ന് കേന്ദ്ര വിദേശ കാര്യ മന്ത്രി സുഷമാ സ്വരാജ് ഉറപ്പു നല്‍കി. ആധാര്‍, തിരിച്ചറിയല്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് , എന്നിവയുടെ പകര്‍പ്പ് സഹിതം പാസ്‌­പോര്‍ട്ടിന് അപേക്ഷിച്ചാല്‍ ഉടന്‍ പാസ്‌­പോര്‍ട്ട് നല്‍കുും എന്നാണ് പുതിയ തീരുമാനം. പാസ്‌പോര്‍ട്ടിന് അപേക്ഷിക്കേണ്ട രീതികള്‍ ഓണ്‍ലൈനായി ലളിതപ്പെടുത്തിയെങ്കിലും പോലീസ് വെരിഫിക്കേഷന്‍ Read more about ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഇനി അപേക്ഷിച്ചാലുടന്‍ നല്‍കും[…]

വിജയ് മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു

01.21 AM 15-06-2016 രാജ്യത്തെ കബളിപ്പിച്ചു മുങ്ങിയ മദ്യവ്യവസായി വിജയ് മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. മുംബൈ കോടതിയുടെതാണു നടപടി. കോടി രൂപയുടെ കടം തിരിച്ചടയ്ക്കാതെ മുങ്ങിയ മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ്. കള്ളപ്പണക്കേസ് കൈകാര്യം ചെയ്യുന്ന മുംബൈയിലെ പ്രത്യേക കോടതിയാണു വിധി പുറപ്പെടുവിച്ചത്. മല്യയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടണമെന്നും എന്‍ഫോഴ്‌സ്‌മെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ ലണ്ടനിലാണ് മല്യ. 1411 കോടിരൂപ വിലവരുന്ന സ്വത്തുവകകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസം കണ്ടുകെട്ടിയിരുന്നു. ഐഡിബിഐ ബാങ്കില്‍ നിന്നെടുത്ത Read more about വിജയ് മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു[…]

സ്ത്രീകള്‍ക്കും സുരക്ഷിതത്വവും സ്വാതന്ത്ര്യവും ലഭ്യമായാല്‍ മാത്രമെ രാജ്യത്തിന് പുരോഗതി കൈവരിക്കാനാവുകയുള്ളു: കനയ്യകുമാര്‍

12.52 AM 15-06-2016 രാജ്യത്ത് ദളിതര്‍ക്കും സ്ത്രീകള്‍ക്കുമെതിരായ ആക്രമണം വര്‍ദ്ധിച്ചു വരികയാണെന്നും എല്ലാ സ്ത്രീകള്‍ക്കും സുരക്ഷിതത്വവും സ്വാതന്ത്ര്യവും ലഭ്യമായാല്‍ മാത്രമെ രാജ്യത്തിന് പുരോഗതി കൈവരിക്കാനാവുകയുള്ളു എന്നും ജെ.എന്‍.യു യൂണിയന്‍ പ്രസിഡന്റ് കനയ്യകുമാര്‍. പെരുമ്പാവൂര്‍ താലൂക്കാശുപത്രിയില്‍ കഴിയുന്ന കൊല്ലപ്പെട്ട ജിഷയുടെ മാതാവിനെ സന്ദര്‍ശിച്ചതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജിഷയുടെ കൊലപാതകികളെ എത്രയും വേഗം നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ കേസ്സ് അന്വേഷണം ത്വരിതപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. നിര്‍ഭയ ആക്ട് രൂപീകരിച്ചതിന് ശേഷവും ഇന്ത്യയില്‍ പെണ്‍കുട്ടികള്‍ സുരക്ഷിതരല്ലെന്നതിന്റെ തെളിവാണ് ജിഷയുടെ Read more about സ്ത്രീകള്‍ക്കും സുരക്ഷിതത്വവും സ്വാതന്ത്ര്യവും ലഭ്യമായാല്‍ മാത്രമെ രാജ്യത്തിന് പുരോഗതി കൈവരിക്കാനാവുകയുള്ളു: കനയ്യകുമാര്‍[…]

2,959 സര്‍ക്കാര്‍ സ്കൂളുകള്‍ കര്‍ണാടകയില്‍ അടച്ചുപൂട്ടുന്നു

01:20 pm 08/06/2016 ബംഗളൂരു: കര്‍ണാടകയില്‍ ഈ അധ്യയന വര്‍ഷം 2,959 സര്‍ക്കാര്‍ സ്കൂളുകള്‍ അടച്ചുപൂട്ടും. പത്തില്‍ താഴെ വിദ്യാര്‍ഥികളുള്ള സ്കൂളുകളാണ്് അടക്കുക. ഇതില്‍ ഭൂരിഭാഗവും കന്നട മീഡിയത്തില്‍ പ്രവര്‍ത്തിക്കുന്നതാണ്. ആദ്യമായാണ് ഇത്രയും സ്കൂളുകള്‍ ഒന്നിച്ച് പൂട്ടുന്നത്. എന്നാല്‍, സ്കൂളുകള്‍ പൂട്ടുകയല്ല, മറ്റുള്ളവയുമായി കൂട്ടിച്ചേര്‍ക്കുകയാണ് ചെയ്യുന്നതെന്നാണ് സര്‍ക്കാറിന്‍െറ വാദം.മേയ് 21ന് വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ ആദ്യ സര്‍ക്കുലറില്‍ ഏഴു വിദ്യാഭ്യാസ ജില്ലകളിലെ 791 സ്കൂളുകള്‍ പൂട്ടാന്‍ ഉത്തരവിട്ടിരുന്നു. ജൂണ്‍ ഒന്നിന് ഇറങ്ങിയ രണ്ടാമത്തെ സര്‍ക്കുലറില്‍ 27 വിദ്യാഭ്യാസ Read more about 2,959 സര്‍ക്കാര്‍ സ്കൂളുകള്‍ കര്‍ണാടകയില്‍ അടച്ചുപൂട്ടുന്നു[…]

ദാവൂദ്‌ ഇബ്രാഹിം ഭീകരാക്രമണത്തിന്‌ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്‌

09:59am 8/6/2016 ന്യൂഡല്‍ഹി: അധോലോക നേതാവ്‌ ദാവൂദ്‌ ഇബ്രാഹിം ഡല്‍ഹിയില്‍ ആക്രമണത്തിനു പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്‌. ഇതു സംബന്ധിച്ചു ദാവൂദിന്റെ ഡി-കമ്പനിയുടെ നീക്കങ്ങള്‍ ഇന്റലിജന്‍സിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്‌. ഡല്‍ഹിയില്‍ സ്‌ഫോടനത്തിനായി ദാവൂദിന്റെ സംഘം മധ്യപ്രദേശില്‍നിന്നുള്ള ഭീകരരെ നിയോഗിച്ചിട്ടുണ്ടെന്നാണു റിപ്പോര്‍ട്ട്‌. പാക്‌ ചാരസംഘടനയായ ഐ.എസ്‌.ഐയുടെ സഹായത്തോടെയാണ്‌ ദാവൂദിന്റെ നീക്കം. ഡല്‍ഹി റയില്‍വേ സ്‌റ്റേഷന്‍, മെട്രോ സ്‌റ്റേഷനുകള്‍, ഇന്ദിരാഗാന്ധി വിമാനത്താവളം, ഡല്‍ഹി നിയമസഭ എന്നിവിടങ്ങളിലാണ്‌ ആക്രമണം നടത്താന്‍ പദ്ധതിയെന്നും റിപ്പോര്‍ട്ടിലുണ്ട്‌. ദാവൂദിന്റെ താമസസ്‌ഥലം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്ന സാഹചര്യത്തില്‍ കറാച്ചിയില്‍നിന്നും ദാവൂദിനെ മാറ്റിയതായും Read more about ദാവൂദ്‌ ഇബ്രാഹിം ഭീകരാക്രമണത്തിന്‌ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്‌[…]

ഹിന്ദു പുരോഹിതനെ തീവ്രവാദികള്‍ വധിച്ചു

03:40pm 7/6/2016 ധാക്കാ: ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്കു നേരെയുള്ള ക്രൂരമായ ആക്രമണം തുടരുന്നു. പശ്ചിമ ബംഗ്ലാദേശില്‍ ഹിന്ദു പുരോഹിതനെ അജ്ഞാത സംഘം കഴുത്തറുത്ത് കൊലപ്പെടുത്തിയെന്ന വാര്‍ത്തയാണ് ഒടുവില്‍ പുറത്തുവരുന്നത്. ആനന്ദ് ഗോപാല്‍ ഗാംഗുലി (70)യാണ് ചൊവ്വാഴ്ച ഇസ്ലാമിക തീവ്രവാദികളുടെ ക്രൂരതയ്ക്ക് ഇരയായത്. നൊള്‍ഡാംഗയിലെ വീടിനു സമീപമുള്ള വയലില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഒരു ഭവനത്തില്‍ പ്രാര്‍ത്ഥനയ്ക്കായി ഇന്നു രാവിലെ പോയ ആനന്ദിനെ തലയറുത്ത നിലയില്‍ കര്‍ഷകരാണ് വയലില്‍ നിന്ന് കണ്ടെടുത്തത്. ആക്രമണത്തിനു പിന്നില്‍ ആരാണെന്ന് വ്യക്തമല്ലെങ്കിലും കൊലപാതകത്തിന്റെ രീതിവച്ച് Read more about ഹിന്ദു പുരോഹിതനെ തീവ്രവാദികള്‍ വധിച്ചു[…]