മഥുര കലാപം: സി.ബി.ഐ അന്വേഷണം വേണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി

01:38pm 7/6/2016 ന്യുഡല്‍ഹി: മഥുരയില്‍ 29 പേരുടെ മരണത്തിനിടയാക്കി അടുത്തകാലത്തുണ്ടായ കലാപത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. ഹര്‍ജിക്കാരന് വേണമെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. അവധിക്കാല ബെഞ്ചിലെ ജഡ്ജിമാരായ പി.സി ഘോഷ്, അമിതവ മറായ് എന്നിവരാണ് ഹര്‍ജി പരിഗണിച്ചത്. അഭിഭാഷകനും ബി.ജെ.പിയുടെ ഡല്‍ഹിയിലെ വക്താവുമായ അശ്വിനി ഉപാധ്യായയാണ് ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. സംഘര്‍ഷത്തിന്റെ ഗൗരവം പരിഗണിച്ച് സി.ബി.ഐ അന്വേഷണം അനിവാര്യമാണെന്നും അടിയന്തരമായി ഹര്‍ജി പരിഗണിക്കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു. കോടതി സ്വമേധയാ സി.ബി.ഐ Read more about മഥുര കലാപം: സി.ബി.ഐ അന്വേഷണം വേണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി[…]

നരേന്ദ്ര മോദി അമേരിക്കയിലെത്തി‍.

11:19 AM 07/06/2016 ന്യൂയോര്‍ക്: അഞ്ചു രാഷ്ട്രങ്ങളിലെ പര്യടനത്തിന്‍റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലെത്തി‍. മൂന്ന് ദിവസം അമേരിക്കയില്‍ തങ്ങുന്ന മോദി പ്രസിഡന്‍റ് ബറാക് ഒബാമ അടക്കമുള്ളവരുമായി തന്ത്രപ്രധാനകാര്യങ്ങളില്‍ ചര്‍ച്ച നടത്തും. ബുധനാഴ്ച മോദിയുടെ ബഹുമാനാര്‍ഥം ഒബാമ പ്രത്യേക ഉച്ചവിരുന്നൊരുക്കും. അമേരിക്കയിലെ വ്യാപാര പ്രമുഖരുമായി പ്രധാനമന്ത്രി സംവദിക്കും. ബുധനാഴ്ച യു.എസ് കോണ്‍ഗ്രസിന്‍റെ സംയുക്ത യോഗത്തെ മോദി അഭിസംബോധന ചെയ്യും. യു.എസ് കോണ്‍ഗ്രസില്‍ പ്രസംഗിക്കുന്ന അഞ്ചാമത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി. യു.എസില്‍ നിന്ന് മെക്സികോയിലേക്കാണ് മോദിയുടെ യാത്ര.

രവി ശാസ്ത്രി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാകാന്‍ അപേക്ഷ നല്‍കി

08:44pm 6/6/2016 ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ ഡയറക്ടറും മുന്‍ നായകനുമായ രവി ശാസ്ത്രി ടീമിന്റെ പരിശീലകനാകാന്‍ അപേക്ഷ നല്‍കി. ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകനാകാന്‍ അപേക്ഷ നല്‍കിയതായി രവി ശാസ്ത്രി വെളിപ്പെടുത്തി. 18 മാസം ടീമിനൊപ്പം ഡയറക്ടറുടെ ചുമതല വഹിച്ച രവി ശാസ്ത്രി ട്വന്റി 20 ലോകകപ്പ് അവസാനിച്ചതോടെയാണ് ടീമുമായുള്ള കരാര്‍ പൂര്‍ത്തിയാക്കിയത്. ഇന്ന് രാവിലെ ഇമെയില്‍ വഴി അപേക്ഷ സമര്‍പ്പിച്ചതായി രവി ശാസ്ത്രി പറഞ്ഞു. മുഖ്യ പരിശീലകനെ ആവശ്യപ്പെട്ടു കൊണ്ട് ടീം മാനേജ്‌മെന്റ് Read more about രവി ശാസ്ത്രി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാകാന്‍ അപേക്ഷ നല്‍കി[…]

കള്ളപ്പണം​ തടയുന്നതിന്​ മുഖ്യ പരിഗണന മോദി

04:19 PM 06/06/2016 ജനീവ: നികുതി വെട്ടിപ്പും കള്ളപ്പണവും തടയുന്നതിനാണ്​ ഇന്ത്യയുടെയും സ്വിറ്റ്​സർലൻഡി​െൻറയും മുഖ്യപരിഗണനയെന്ന്​ പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വിസ്​ പ്രസിഡൻറ്​ യൊഹാൻ ഷ്​നീഡറുമായി കൂടിക്കാഴ്​ച നടത്തിയ ശേഷം സംയുക്​ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആണവ വിതരണ കൂട്ടായ്​മ(എൻ.എസ്​.ജി) യിലെ ഇന്ത്യയുടെ അംഗത്വത്തിന്​ സ്വിറ്റ്​സർലൻഡ്​ പിന്തുണ നൽകും. യു.എൻ സുരക്ഷ സമിതിയിലെ അംഗത്വത്തിന്​ ഇന്ത്യയും സ്വിറ്റ്​സർലൻഡും പരസ്​പരം പിന്തുണക്കാനും ധാരണയായി. അ‍ഞ്ചു രാഷ്ട്രങ്ങൾ സന്ദർശിക്കുന്നതിന്‍റെ ഭാഗമായി ഖത്തറിൽൽ നിന്നാണ് മോദി ഇന്ന് സ്വിറ്റ്സർലൻഡിലെത്തിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യ Read more about കള്ളപ്പണം​ തടയുന്നതിന്​ മുഖ്യ പരിഗണന മോദി[…]

അമൃല്‍ അതീവ ജാഗ്രതത്സറി

01:48PM 6/6/2016 അമൃത്സര്‍: സിഖ് ആരാധനാലയമായ സുവര്‍ണ ക്ഷേത്രത്തില്‍ നടന്ന ഓപറേഷന്‍ ബ്ലൂസ്റ്റാര്‍ സൈനിക നടപടിയുടെ 32ാം വാര്‍ഷികം ആചാരം അതീവ ജാഗ്രതയില്‍. ക്ഷേത്രത്തില്‍ പ്രാര്‍ത്ഥനയ്ക്കായി ആയിരക്കണക്കിന് ആളുകള്‍ എത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സുരക്ഷാ ഏജന്‍സികള്‍ അതീവ ജാഗ്രതയാണ് നഗരത്തില്‍ പാലിക്കുന്നത്. ക്ഷേത്രത്തിനുള്ളിലെ വാര്‍ഷിക അനുസ്മരണ പരിപാടികള്‍ തടസ്സപ്പെടുത്തുമെന്ന് സിഖ് വിഘടനവാദ സംഘടനകള്‍ ഭീഷണി മുഴക്കിയിട്ടുണ്ട്. 1984 ജൂണ്‍ മൂന്നു മുതല്‍ എട്ടുവരെയാണ് ഓപറേഷന്‍ ബ്ലുസ്റ്റര്‍ നടപടിയുണ്ടായത്. സൃവര്‍ണക്ഷേത്രത്തില്‍ ഒളിവില്‍ കഴിഞ്ഞ തീവ്രവാദികളെ തുരത്താന്‍ നടത്തിയ സൈനിക നീക്കമായിരുന്നു Read more about അമൃല്‍ അതീവ ജാഗ്രതത്സറി[…]

H2O’ എന്തെന്നറിയാത്ത റാങ്ക് ജേതാവ്

1;45 PM 6/6/2016 പട്‌ന : പന്ത്രണ്ടാം ക്ലാസില്‍ സയന്‍സ് പ്രത്യേക വിഷയമായി എടുത്ത് പഠിച്ച് ഒന്നാം റാങ്കോടെ പാസായ വിദ്യാര്‍ത്ഥി ‘H2O’എന്തെന്ന ചാനല്‍ അവതാരകന്റെ ചോദ്യത്തിന് മുന്നില്‍ കുഴങ്ങി. കോപ്പിയടിയ്ക്ക് പേരുകേട്ട ബീഹാറില്‍ നിന്നുള്ള റാങ്കുകാരനാണ് അടിസ്ഥാന വിവരം പോലുമില്ലാതെ കുഴങ്ങുകയും ഒടുവില്‍ ആത്മഹത്യാ ഭീഷണി മുഴക്കി ചോദ്യങ്ങളില്‍ നിന്നും ഒഴിവാകുകയും ചെയ്തത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് വിദ്യാര്‍ത്ഥിയുടെ റാങ്ക് നേട്ടം തട്ടിപ്പാണെന്ന് വെളിപ്പെട്ടത്. ഇതേതുടര്‍ന്ന് ആദ്യ പതിമൂന്ന് റാങ്ക് ജേതാക്കള്‍ക്കായി പ്രത്യേക പരീക്ഷയും Read more about H2O’ എന്തെന്നറിയാത്ത റാങ്ക് ജേതാവ്[…]

ഗുല്‍ബര്‍ഗ്‌ സൊസൈറ്റി കൂട്ടക്കൊല : ശിക്ഷാ വിധി ഇന്ന്‌

11:56am 6/6/2016 ന്യൂഡല്‍ഹി : 2002ലെ ഗുജറാത്ത്‌ ഗുല്‍ബര്‍ഗ്‌ സൊസൈറ്റി കൂട്ടക്കൊലക്കേസില്‍ ഇന്നു ശിക്ഷ പ്രഖ്യാപിക്കും. രാവിലെ 11 ന്‌ അഹമ്മദാബാദ്‌ പ്രത്യേക കോടതി ജഡ്‌ജി പി.ബി. ദേശായിയാണു ശിക്ഷ പ്രഖ്യാപിക്കുക. കൂട്ടക്കൊലപാതകം കഴിഞ്ഞ്‌ 14 വര്‍ഷങ്ങള്‍ക്കുശേഷമാണു പ്രതികള്‍ക്കുള്ള ശിക്ഷ പ്രഖ്യാപിക്കുന്നത്‌. ഒരു പ്രത്യേക വിഭാഗത്തിനു നേരെ നടന്ന ആസൂത്രിതമായ ആക്രമണമായിരുന്നു ഇതെന്ന കൊല്ലപ്പെട്ടവര്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകരുടെ വാദം കോടതി അംഗീകരിച്ചിരുന്നില്ല. ഇരുപതിനായിരത്തോളം വരുന്ന അക്രമികള്‍ നടത്തിയ കൂട്ടക്കൊലയ്‌ക്ക്‌ ആസൂത്രണസ്വഭാവമില്ലെന്നു കോടതി നിരീക്ഷിക്കുകയും ചെയ്‌തിരുന്നു. കോടതിയുടെ വിധിപ്പകര്‍പ്പ്‌ Read more about ഗുല്‍ബര്‍ഗ്‌ സൊസൈറ്റി കൂട്ടക്കൊല : ശിക്ഷാ വിധി ഇന്ന്‌[…]

2024 ല്‍ ഇന്ത്യയില്‍ ബുള്ളറ്റ്‌ ട്രെയിന്‍ എത്തും

02:28pm 5/6/2016 ന്യുഡല്‍ഹി: ഇന്ത്യയില്‍ 2024 മുതല്‍ ബുള്ളറ്റ്‌ ട്രെയിന്‍ ഓടിത്തുടങ്ങും. രാജ്യത്തെ ആദ്യ ബുള്ളറ്റ്‌ ട്രെയിന്‍ പാതയായ മുംബൈ-അഹമ്മദാബാദ്‌ പാതയുടെ നിര്‍മാണം അടുത്ത വര്‍ഷം തുടങ്ങുന്നതിനുള്ള പദ്ധതി പുര്‍ത്തിയായി. 2023 ല്‍ പാതയുടെ ജോലികള്‍ പൂര്‍ത്തിയാക്കുമെന്നാണ്‌ പ്രാഥമിക നിഗമനം. രാജ്യത്തിന്റെ നാലുകോണുകളിലുള്ള പ്രധാന നഗരത്തെ തമ്മില്‍ ബന്ധിപ്പിക്കുന്നതാണ്‌ നിലവിലുള്ള ബുള്ളറ്റ്‌ ട്രെയിന്‍ പദ്ധതി. ജപ്പാന്‍ രാജ്യാന്തര സഹകരണ ഏജന്‍സി (ജൈക്ക) പദ്ധതി ചിലവിന്റെ 80% വഹിക്കും. 70,000 കോടി രൂപയാണ്‌ നിര്‍മാണം തുടങ്ങുമ്പോള്‍ ചിലവാകുന്ന തുകയായി Read more about 2024 ല്‍ ഇന്ത്യയില്‍ ബുള്ളറ്റ്‌ ട്രെയിന്‍ എത്തും[…]

ദാവൂദ്‌ ഇബ്രാഹിം പാകിസ്‌താനില്‍ ഇല്ലെന്ന്‌ അബ്‌ദുല്‍ ബാസിത്‌

09:00am 5/6/2016 ന്യൂഡല്‍ഹി: ദാവൂദ്‌ ഇബ്രാഹിം പാക്കിസ്‌ഥാനിലില്ലെന്നു ഇന്ത്യയിലെ പാക്ക്‌ ഹൈക്കമ്മിഷണര്‍ അബ്‌ദുല്‍ ബാസിത്‌. പാക്കിസ്‌ഥാനില്‍ ഇല്ലാത്ത ഒരാളെ കൈമാറുമെന്നു ഇന്ത്യ ഒരിക്കലും പ്രതീക്ഷിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ദാവൂദ്‌ എവിടെയാണെന്ന്‌ അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഭീകരാക്രമണക്കേസുകളില്‍ പെട്ടവരെ പിടികൂടുന്നതിനായി പാക്കിസ്‌ഥാന്‍ നടപടികളെടുക്കുന്നില്ലെന്ന ഇന്ത്യയുടെ ആരോപണത്തിന്‌ പിന്നാലെയാണ്‌ അബ്‌ദുല്‍ ബാസിതിന്റെ പ്രതികരണം. ദാവൂദ്‌ ഇബ്രാഹി പാക്കിസ്‌ഥാനില്‍ ഉണ്ടെന്നതിനുള്ള വിവരങ്ങള്‍ മുന്‍പ്‌ പുറത്തുവന്നിരുന്നു. ദാവൂദിന്റെ പാക്കിസ്‌ഥാനിലെ വീടിന്റെ നമ്പര്‍ അടക്കമുള്ള വിവരങ്ങള്‍ ദേശീയ ചാനലാണ്‌ പുറത്തുവിട്ടത്‌.

അഫ്ഗാനിസ്ഥാന്‍െറ പരമോന്നത ബഹുമതി മോദിക്ക്

08:47am 05/6/2016 കാബൂള്‍: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അഫ്ഗാനിസ്ഥാന്‍െറ പരമോന്നത സിവിലിയന്‍ ബഹുമതിയായ അമീര്‍ അമാനുല്ല പുരസ്കാരം. അഫ്ഗാനിസ്താനിലെ ഹാരി നദിയില്‍ ഇന്ത്യ നിര്‍മിച്ച് നല്‍കിയ അണക്കെട്ട് ഉദ്ഘാടനം ചെയ്ത ശേഷം അഫ്ഗാന്‍ പ്രസിഡന്‍റ് അഷ്റഫ് ഗനിയാണ് മോദിക്ക് പുരസ്കാരം സമ്മാനിച്ചത്. ഇരു രാജ്യങ്ങള്‍ക്കിടയിലെ യഥാര്‍ഥ സാഹോദര്യമാണ് ഇതിലൂടെ ആദരിക്കപ്പെട്ടിരിക്കുന്നതെന്നാണ് ഇന്ത്യന്‍ വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് ഇതേക്കുറിച്ച് പ്രതികരിച്ചത്.