മധ്യപ്രദേശിലെ ഗാസിയാപൂറിൽ സ്കൂൾവാൻ അപകടത്തിപ്പട്ട് 17 കുട്ടികൾക്കു പരിക്ക്.
06:55 am 30/4/2017 ഗാസിയാപുർ: മധ്യപ്രദേശിലെ ഗാസിയാപൂറിൽ സ്കൂൾവാൻ അപകടത്തിപ്പട്ട് 17 കുട്ടികൾക്കു പരിക്ക്. മൂന്നു കുട്ടികളുടെ നില ഗുരുതരമാണ്. ജമ്നിയ പ്രദേശത്തു വെള്ളിയാഴ്ച വെെകിട്ടായിരുന്നു അപകടമെന്നു പോലീസ് പറഞ്ഞു. ഗ്ലോബൽ പബ്ലിക് സ്കൂളിലെ വാനും ട്രക്കും തമ്മിലായിരുന്നു അപകടം. ആറു വയസിനും പതിന്നാലു വയസിനും ഇടയിലുള്ള കുട്ടികളായിരുന്നു വാനിലുണ്ടായിരുന്നത്. പരിക്കേറ്റ കുട്ടികൾ വാരാണസിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.