ദലിത് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ ബി.ജെ.പി നേതാവിനെയും രണ്ട് അനുയായികളെയും പ്രതികളാക്കി പൊലീസ് കേസെടുത്തു.

01:28 pm 01/3/2017 ഭോപ്പാൽ: സഹായം അഭ്യർത്ഥിച്ചെത്തിയ ദലിത് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ പ്രാദേശിക ബി.ജെ.പി നേതാവിനെയും രണ്ട് അനുയായികളെയും പ്രതികളാക്കി പൊലീസ് കേസെടുത്തു. മധ്യപ്രദേശിലെ മൊറേനയിലാണ് സംഭവം. ബോജ്പാൽ സിങ്ങെന്ന ബി.ജെ.പി നേതാവും കൂട്ടാളികളുമാണ് ഞായറാഴ്ച രാത്രി ഇവരെ പീഡിപ്പിച്ചത്. പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. 35കാരിയായ സ്ത്രീ മൊറേനയിലെ സുമാവാലി ഗ്രാമത്തിലുള്ളതാണ്. ദാരിദ്ര്യ രേഖക്ക് താഴെയുള്ളവർക്കായുള്ള റേഷൻ കാർഡ് നേടാനായാണ് പ്രദേശത്തെ ബി.ജെ.പി നേതാവിനെ ഇവർ സമീപിച്ചത്. ഗ്രാമത്തിൽ റേഷൻ കട നടത്തുന്ന Read more about ദലിത് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ ബി.ജെ.പി നേതാവിനെയും രണ്ട് അനുയായികളെയും പ്രതികളാക്കി പൊലീസ് കേസെടുത്തു.[…]

പ്രശസ്ത നാടകകൃത്തുമായ തരക് മേത്ത അന്തരിച്ചു.

01:18 pm 01/3/2017 ന്യൂഡൽഹി: ഗുജറാത്തി എഴുത്തുകാരനും പ്രശസ്ത നാടകകൃത്തുമായ തരക് മേത്ത (87) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. 2015ൽ പദ്മശ്രീ പുരസ്കാരം നൽകി രാജ്യം ഇദ്ദേഹത്തെ ആദരിച്ചിരുന്നു. 80ലേറെ പുസ്തകങ്ങളുടെ രചയിതാവായിരുന്നു തരക് മേത്ത.

രാജ്യത്തുടനീളം കടുത്ത ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

08:01 am 01/3/2017 ന്യൂഡല്‍ഹി: വരും മാസങ്ങളില്‍ രാജ്യത്തുടനീളം കടുത്ത ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മാര്‍ച്ച് മുതല്‍ മേയ് വരെ പല സംസ്ഥാനങ്ങളിലും അന്തരീക്ഷ ഊഷ്മാവ് സാധാരണ നിലയേക്കാള്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ട്. രാജ്യത്തിന്‍െറ വടക്കുപടിഞ്ഞാറന്‍ മേഖലയെയായിരിക്കും ഇത് ഏറ്റവുമധികം ബാധിക്കുക. ഇവിടുത്തെ താപനില സാധാരണയുള്ളതിനേക്കാള്‍ ഒരു ഡിഗ്രി സെല്‍ഷ്യസിലധികം വര്‍ധിക്കാം. മറ്റ് പ്രദേശങ്ങളില്‍ ഇത് ഒരു ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാം. 1901നു ശേഷം ഏറ്റവും കൂടുതല്‍ അന്തരീക്ഷ ഊഷ്മാവ് രേഖപ്പെടുത്തിയത് 2016ലാണ്. രാജസ്ഥാനിലെ Read more about രാജ്യത്തുടനീളം കടുത്ത ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.[…]

ഡൽഹിയിൽ ബോംബ് ഭീഷണി.

07:35 am 01/3/2017 ന്യൂഡൽഹി: ഡൽഹിയിൽ ബോംബ് ഭീഷണി. ഡൽഹിയിലെ വിവിധ സ്ഥലങ്ങളിൽ ബോംബ് വച്ചിട്ടുണ്ടെന്നു മധ്യപ്രദേശിലെ ജബൽപൂർ എസ്പിക്കാണു സന്ദേശമെത്തിയത്. ചൊവ്വാഴ്ചയായിരുന്നു സംഭവം.ചൊവ്വാഴ്ച 6.30ന് ഈ വിവരം ജബൽപൂർ എസ്പി ഡൽഹി പോലീസിനെ അറിയിച്ചു. ഇതേതുടർന്നു പോലീസ് ഡൽഹിയിൽ ജാഗ്രതാ നിർദേശം നൽകി. ജബൽപൂർ എസ്പിയുടെ മൊബൈൽ ഫോണിലേക്കാണു സന്ദേശമെത്തിയത്. ഇത് വ്യാജ സന്ദേശമാണെന്നു സംശയിക്കുന്നതായി പോലീസ് മേധാവി അറിയിച്ചു.

പ്രണയബന്ധം ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ തർക്കത്തിൽ പത്താം ക്ലാസ് വിദ്യാർഥി കുത്തേറ്റു മരിച്ചു.

07:11 pm 28/2/2017 ബംഗളുരു: പ്രണയബന്ധം ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ തർക്കത്തിൽ പത്താം ക്ലാസ് വിദ്യാർഥി കുത്തേറ്റു മരിച്ചു. ബംഗളുരുവിലെ യെലഹങ്കയിലാണ് 15 വയസുകാരൻ ഹർഷ രാജ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് യെലഹങ്ക പോലീസ് സ്റ്റേഷനിൽനിന്ന് 200 മീറ്റർ അകലെ സ്കൂൾ കാന്പസിനു പുറത്തായിരുന്നു സംഭവം. നെഞ്ചിൽ കുത്തേറ്റ ഹർഷ രാജിനെ ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് പോലീസ് ഉദ്യോഗസ്ഥൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. സമീപത്തെ കോളജിലെ ഒരു പെണ്‍കുട്ടിയുമായുണ്ടായിരുന്ന പ്രണയബന്ധമാണ് കൊലയ്ക്കു പിന്നിലെന്നു സംശയിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ഹർഷയുടെ സഹപാഠികളെയും Read more about പ്രണയബന്ധം ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ തർക്കത്തിൽ പത്താം ക്ലാസ് വിദ്യാർഥി കുത്തേറ്റു മരിച്ചു.[…]

സങ്കേതങ്ങളിൽ ചിത്രീകരണം നടത്താൻ ബി.ബി.സി സംഘത്തിന്​ അനുമതി നൽകരുതെന്ന്​ വനം–പരിസ്ഥിതി മ​​ന്ത്രാലയം.

​02:20 pm 28/2/2017 കൊൽക്കത്ത: ഇന്ത്യയിലെ കടുവ സങ്കേതങ്ങളിൽ ചിത്രീകരണം നടത്താൻ ബി.ബി.സി സംഘത്തിന്​ അനുമതി നൽകരുതെന്ന്​ വനം–പരിസ്ഥിതി മ​​ന്ത്രാലയം. ബി.ബി.സി ദക്ഷിണേഷ്യൻ കറസ്​പോണ്ടൻറ്​ ജസ്​റ്റിൻ റൗലറ്റിനും സംഘാംഗങ്ങൾക്കും ഇന്ത്യൻ കടുവ സ​േങ്കതങ്ങളിൽ പ്രവേശിക്കാനും ചിത്രീകരണം നടത്താനും അനുമതി നൽകരുതെന്നാണ്​ വനം മന്ത്രാലയം വിദേശകാര്യ മന്ത്രാലയത്തോട്​ ആവശ്യപ്പെട്ടിരിക്കുന്നത്​. ബി.ബി.സി സംഘാംഗങ്ങൾക്ക്​ വിസ അനുവദിക്കരുതെന്നും അഞ്ചു വർഷത്തേക്ക്​ അനുമതി നിഷേധിക്കണമെന്നുമാണ്​ ആവശ്യം. നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റി (എൻ.റ്റി.സി.എ) അസി.ഇൻസ്​പെക്​ടർ ജനറൽ വൈഭവ്​ സി. മാത്തുറാണ്​ ബി.ബി.സിയെ ദേശീയോദ്യാനങ്ങളിൽ Read more about സങ്കേതങ്ങളിൽ ചിത്രീകരണം നടത്താൻ ബി.ബി.സി സംഘത്തിന്​ അനുമതി നൽകരുതെന്ന്​ വനം–പരിസ്ഥിതി മ​​ന്ത്രാലയം.[…]

വിശാഖപട്ടണത്തുനിന്നും എക്സൈസ് ഉദ്യോഗസ്ഥർ മൂന്നു കോടി രൂപ വിലവരുന്ന 95 കിലോ ഹാഷിഷ് ഓയിൽ പിടികൂടി

09:05 am 28/2/2017 വിശാഖപട്ടണം: വിശാഖപട്ടണത്തുനിന്നും എക്സൈസ് ഉദ്യോഗസ്ഥർ മൂന്നു കോടി രൂപ വിലവരുന്ന 95 കിലോ ഹാഷിഷ് ഓയിൽ പിടികൂടി. സംഭവുമായി ബന്ധപ്പെട്ടു മൂന്നു പേരെ അറസ്റ്റു ചെയ്തു. രഹസ്യ വിവരത്തെ തുടർന്നു എക്സൈസ് നടത്തിയ പരിശോധനയിലാണ് വി. ചിന്നറാവു, എം. പെഡരാജു, കെ. അരുണ്‍ കുമാർ എന്നിവരെ പിടികൂടിയത്. ഹാഷിഷ് ഓയിൽ തയാറാക്കികൊണ്ടിരിക്കുന്പോളായിരുന്നു ഇവരെ എക്സൈസ് പിടികൂടിയത്. ഇവരിൽനിന്നു 290 കിലോ കഞ്ചാവും ഹാഷിഷ് ഓയിൽ നിർമിക്കാനുപയോഗിക്കുന്ന ഉപകരണങ്ങളും പിടികൂടി. സംഭവുമായി നിരവധി പേർക്കു Read more about വിശാഖപട്ടണത്തുനിന്നും എക്സൈസ് ഉദ്യോഗസ്ഥർ മൂന്നു കോടി രൂപ വിലവരുന്ന 95 കിലോ ഹാഷിഷ് ഓയിൽ പിടികൂടി[…]

ബിജെപി മികച്ച ഭൂരിപക്ഷം നേടി സംസ്ഥാനം ഒറ്റയ്ക്ക് ഭരിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് പ്രധാനമന്ത്രി.

06:19 pm 27/2/2017 ലക്നോ: ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി മികച്ച ഭൂരിപക്ഷം നേടി സംസ്ഥാനം ഒറ്റയ്ക്ക് ഭരിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും രംഗത്ത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉത്തർപ്രദേശ് ഭരിക്കുന്ന സമാജ് വാദി പാർട്ടിയെയും മായാവതിയുടെ ബിഎസ്പിയെയും കാത്തിരിക്കുന്നത് കനത്ത പരാജയമാണ്. മൂന്നാംഘട്ട തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഈ രണ്ടു പാർട്ടികൾ വിചാരിക്കുന്നത് സംസ്ഥാനത്ത് ആർക്കും ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കില്ല എന്നാണെന്നും അതുവഴി കുതിരക്കച്ചവടം നടത്താമെന്നാണ് ഇവർ പ്രതീക്ഷിക്കുന്നതെന്നും മോദി Read more about ബിജെപി മികച്ച ഭൂരിപക്ഷം നേടി സംസ്ഥാനം ഒറ്റയ്ക്ക് ഭരിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് പ്രധാനമന്ത്രി.[…]

കന്യാകുമാരിയിൽ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു.

06:00 pm 27/2/2017 കന്യാകുമാരി: കന്യാകുമാരിയിൽ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു. അപകടത്തിൽ‌ രണ്ടു പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും നില ഗുരുതരമാണ്. കാറും ലേറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. –