നുസ്​ലി വാഡിയയെ ടാറ്റ കെമിക്കൽസിന്റെ സ്വന്ത്ര ഡയറക്​ടർ സ്​ഥാനത്ത്​ നിന്ന്​ നീക്കി.

11:21 AM 24/12/2016 മുംബൈ: നുസ്​ലി വാഡിയയെ ടാറ്റ കെമിക്കൽസിന്റെ സ്വന്ത്ര ഡയറക്​ടർ സ്​ഥാനത്ത്​ നിന്ന്​ നീക്കി. ഒാഹരി ഉടമകളുടെ വോട്ടിങിന്​ ശേഷമാണ്​ വാഡിയയെ പുറത്താക്കാൻ തീരുമാനിച്ചത്​. ഒാഹരി ഉടമകളിൽ 75.67 ശതമാനം പേരും വാഡിയയെ മാറ്റുന്നതിനുള്ള പ്രമേയത്തിന്​ അനുകൂലമായി വോട്ടു ചെയ്​തു. ആകെയുള്ള 25.48 കോടി വോട്ടുകളിൽ 14.91 കോടി വോട്ടുകൾ മാത്രമേ പോൾ ചെയ്​തുള്ളു. ഇതിൽ 11.28 കോടി വോട്ടുകളും പ്രമേയത്തിന്​ അനുകൂലിച്ചപ്പോൾ 3.62 കോടി വോട്ടുകൾ ഇതിനെ എതിർത്തു. യോഗത്തിൽ എസ്​.പദ്​മനാഭനെ കമ്പനിയുടെ Read more about നുസ്​ലി വാഡിയയെ ടാറ്റ കെമിക്കൽസിന്റെ സ്വന്ത്ര ഡയറക്​ടർ സ്​ഥാനത്ത്​ നിന്ന്​ നീക്കി.[…]

നോട്ട് അസാധുവാക്കലിലെ പ്രതിഷേധവും കോണ്‍ഗ്രസ് ഇന്ന് രേഖപ്പെടുത്തും.

10:11 am 24/12/2016 കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് പ്രധാനമന്ത്രി മറുപടി പറയണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്ന് ജന്തര്‍മന്ദറിലേക്ക് പ്രതിഷേധ പ്രകടനം നടത്തും. ദില്ലി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനം. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്രമോദി 65 കോടിരൂപ കൈക്കൂലി വാങ്ങിയെന്നായിരുന്നു രാഹുലിന്റെ ആരോപണം. നോട്ട് അസാധുവാക്കലിലെ പ്രതിഷേധവും കോണ്‍ഗ്രസ് ഇന്ന് രേഖപ്പെടുത്തും.

നോട്ട് അസാധുവാക്കല്‍ നടപടിക്ക് പ്രമുഖ സാമ്പത്തിക പ്രസിദ്ധീകരണമായ ഫോബ്സ് മീഡിയയുടെ കടുത്ത വിമര്‍ശനം

08:22 am 24/12/2016 ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നടപ്പാക്കിയ നോട്ട് അസാധുവാക്കല്‍ നടപടിക്ക് പ്രമുഖ സാമ്പത്തിക പ്രസിദ്ധീകരണമായ ഫോബ്സ് മീഡിയയുടെ കടുത്ത വിമര്‍ശനം. സ്വന്തം ജനങ്ങള്‍ക്കുനേരെ നടത്തിയ അധാര്‍മികവും അസഹനീയവുമായ നടപടി ലോകത്തിനുതന്നെ മാരക ഉദാഹരണമാണെന്ന് മുഖപ്രസംഗത്തില്‍ ഫോബ്സ് ചെയര്‍മാനും എഡിറ്റര്‍ ഇന്‍-ചീഫുമായ സ്റ്റീവ് ഫോര്‍ബ്സ് പറഞ്ഞു. 86 ശതമാനം കറന്‍സി നോട്ട് പിന്‍വലിച്ച അഭൂതപൂര്‍വമായ നടപടി ഇന്ത്യന്‍ സമ്പദ്വ്യവസ്ഥക്ക് ഗണ്യമായ പരിക്കേല്‍പിച്ചു. 70കളില്‍ ജനസംഖ്യ നിയന്ത്രിക്കാന്‍ നിര്‍ബന്ധിത വന്ധ്യംകരണം നടത്തിയപോലൊരു നീക്കമാണിത്. സര്‍ക്കാര്‍ അവകാശപ്പെട്ടെന്നല്ലാതെ, Read more about നോട്ട് അസാധുവാക്കല്‍ നടപടിക്ക് പ്രമുഖ സാമ്പത്തിക പ്രസിദ്ധീകരണമായ ഫോബ്സ് മീഡിയയുടെ കടുത്ത വിമര്‍ശനം[…]

യൂബർ ഡ്രൈവറുടെ അക്കൗണ്ടിൽ നിന്ന്​ ആദായ നികുതി വകുപ്പ്​ പിടിച്ചെടുത്തത്​ 7​ കോടി രൂപ.

12:47 PM 23/12/2016 ഹൈദരാബാദ്​: കളളപണം നിക്ഷേപത്തെ കുറിച്ചുള്ള പരിശോധനകൾക്കിടെ ഹൈദരാബാദിലെ യൂബർ ടാക്​സി ഡ്രൈവറുടെ അക്കൗണ്ടിൽ നിന്ന്​ ആദായ നികുതി വകുപ്പ്​ പിടിച്ചെടുത്തത്​ ഏഴ്​ കോടി രൂപ. നോട്ട്​ പിൻവലക്കലി​െൻറ പശ്​ചാത്തലത്തിൽ ഹൈദരബാദിലെ ബാങ്കുകളിൽ വൻതോതിൽ പണത്തി​െൻറ നിക്ഷേപം നടന്നതായി പരാതികളുണ്ടായിരുന്നു. ഇതി​െൻറ അടിസ്​ഥാനത്തിലാണ്​ ആദായ നികുതി വകുപ്പ്​ ഉദ്യോഗസ്​ഥർ പരിശോധന നടത്തിയത്​. ഇൗ പരിശോധനയിലാണ്​ ​സ്​റ്റേറ്റ്​ ബാങ്ക്​ ഒാഫ്​ ഹൈദരാബാദി​ലെ യൂബർ ഡ്രൈവറുടെ അക്കൗണ്ടിൽ നിന്ന്​ ഏഴ്കോടി രൂപ പിടിച്ചെടുത്തത്​. നോട്ട്​ പിൻവലിക്കൽ തീരുമാനം Read more about യൂബർ ഡ്രൈവറുടെ അക്കൗണ്ടിൽ നിന്ന്​ ആദായ നികുതി വകുപ്പ്​ പിടിച്ചെടുത്തത്​ 7​ കോടി രൂപ.[…]

ലഫ്​റ്റനൻറ്​ ഗവർണർ നജീബ്​ ജങ്​ രാജി വെച്ചു.

11:47 pm 22/12/2016 ന്യൂഡൽഹി: ലഫ്​റ്റനൻറ്​ ഗവർണർ നജീബ്​ ജങ്​ രാജി വെച്ചു. പദവിയിൽ നിന്ന് രാജിവെക്കുന്നതായി അറിയിച്ച്​ നജീബ്​ ജങ്​ കേന്ദ്രസർക്കാറിന്​ കത്ത്​ കൈമാറി. 2013 ജൂലൈ 18 നാണ്​ നജീബ്​ ജങ്​ ഡൽഹിയുടെ 20ാമത്​ ലഫ്​. ഗവർണറായി സ്ഥാനമേറ്റത്​. പദവിയുടെ കാലാവധി കഴിയുന്നതിന്​ 18 മാസം ബാക്കിയുള്ളപ്പോഴാണ്​ അദ്ദേഹം രാജി വെച്ചത്​. പ്രവര്‍ത്തന മേഖലയായ അക്കാദമിക രംഗത്തേക്ക്​ തന്നെ തിരിച്ചുപോകാനാണ് നജീബ് ജങ് ഉദ്ദേശിക്കുന്നതെന്ന് രാജ്ഭവന്‍ വക്താവ് വ്യക്തമാക്കി. മധ്യപ്രദേശ് കേഡര്‍ 1973 ബാച്ച്​ Read more about ലഫ്​റ്റനൻറ്​ ഗവർണർ നജീബ്​ ജങ്​ രാജി വെച്ചു.[…]

ഗിരിജ വൈദ്യനാഥൻ തമിഴ്​​നാട്​ ചീഫ്​ സെക്രട്ടറി

04:27 am 22/12/2016 ചെന്നൈ: തമിഴ്​നാട്​ ചീഫ്​ സെക്രട്ടറി രമ മോഹന റാവുവിനെ തൽസ്​ഥാനത്ത്​ നിന്ന്​ മാറ്റി. ഗിരിജ വൈദ്യനാഥനാണ്​ പുതിയ ചീഫ്​ സെക്രട്ടറി. വിജിലൻസ്​ കമ്മീഷണറു​ടെയും ഭരണ പരിഷ്​കാര കമീഷണറുടെയും അധിക ചുമതല കൂടി ഗിരിജ വൈദ്യനാഥന്​ ഉണ്ടാകും. ഇന്നലെ രമ മോഹന റാവു​വി​െൻറ വീട്ടിൽ ആദായ നികുതി വകുപ്പ്​ ഉദ്യോഗസ്​ഥർ നടത്തിയ റെയ്​ഡിൽ കള്ളപ്പണം പിടിച്ചെടുത്തിരുന്നു. ഇതിനെ തുടർന്നാണ്​ അദ്ദേഹത്തെ മാറ്റിയതെന്നാണ്​ സൂചന. കഴിഞ്ഞ ജൂണിലാണ് അൻപത്തെട്ടുകാരനായ റാവു തമിഴ്നാട് ചീഫ് സെക്രട്ടറിയായി ചുമതലയേറ്റത്. Read more about ഗിരിജ വൈദ്യനാഥൻ തമിഴ്​​നാട്​ ചീഫ്​ സെക്രട്ടറി[…]

പി രമാമോഹനറാവുവിന്റെയും ബന്ധുക്കളുടെയും വീട്ടില്‍ ആദായനികുതിവകുപ്പ് നടത്തിയ റെയ്ഡില്‍ അനധികൃതമായി സൂക്ഷിച്ച പണവും സ്വര്‍ണവും കണ്ടെടുത്തു.

12:25 PM 22/12/2016 ചെന്നൈ: തമിഴ്നാട് ചീഫ് സെക്രട്ടറി പി രമാമോഹനറാവുവിന്റെയും ബന്ധുക്കളുടെയും വീട്ടില്‍ ആദായനികുതിവകുപ്പ് നടത്തിയ റെയ്ഡില്‍ അനധികൃതമായി സൂക്ഷിച്ച പണവും സ്വര്‍ണവും കണ്ടെടുത്തു. തമിഴ്നാട് സെക്രട്ടേറിയറ്റിലെ ചീഫ് സെക്രട്ടറിയുടെ ചേംബറില്‍ നടത്തിയ പരിശോധനയില്‍ നിരവധി രേഖകളും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. വന്‍തോതില്‍കള്ളപ്പണവും സ്വര്‍ണവും സൂക്ഷിച്ചതിന് സിബിഐ അറസ്റ്റ് ചെയ്ത റെഡ്ഡി സഹോദരന്‍മാരില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. അന്തരിച്ച മുന്‍മുഖ്യമന്ത്രി ജയലളിതയുടെ വിശ്വസ്തന്‍. 2011 മുതലുള്ള ജയലളിതയുടെ പ്രൈവറ്റ് സെക്രട്ടറി പദത്തില്‍ നിന്ന് Read more about പി രമാമോഹനറാവുവിന്റെയും ബന്ധുക്കളുടെയും വീട്ടില്‍ ആദായനികുതിവകുപ്പ് നടത്തിയ റെയ്ഡില്‍ അനധികൃതമായി സൂക്ഷിച്ച പണവും സ്വര്‍ണവും കണ്ടെടുത്തു.[…]

ടാറ്റ നാനോ നഗരത്തിലെ തിരക്ക്​​ വർധിപ്പിച്ചു

12:08 AM 22/12/2016 ന്യൂഡൽഹി: ടാറ്റയുടെ വില കുറഞ്ഞ മോഡൽ നാനോ നഗരത്തിലെ ട്രാഫിക്​ വർധിപ്പിക്കുക മാത്രമാണ്​ ചെയ്​തതെന്ന്​ ഉപരിതല ഗതാഗത വകുപ്പ്​ ​മന്ത്രി മൻസുക്​ മൻഡാവിയ. ഡൽഹിയിലെ സ്വകാര്യ ചടങ്ങിൽ വെച്ചാണ്​ അദ്ദേഹം ഇത്തരമൊരു അഭിപ്രായ പ്രകടനം നടത്തിത്​. നമുക്ക്​ സുസ്​ഥിരമായ നഗര ഗതാഗത സംവിധാനമാണ്​ വേണ്ടതെന്നും രാജ്യത്തിന്​ ഏറ്റവും അനുയോജ്യം ഇത്തരം സംവിധാനമാണെന്നും കേന്ദ്ര മന്ത്രി സുസ്​ഥിര നഗര ഗതാഗതത്തെ കുറിച്ച്​ നടത്തിയ സെമിനാറിൽ പറഞ്ഞു. എല്ലാവരും ജൈവ ഇന്ധനത്തെ കുറിച്ചും ഇലക്​ട്രിക്​, വാഹനങ്ങളെക്കുറിചും Read more about ടാറ്റ നാനോ നഗരത്തിലെ തിരക്ക്​​ വർധിപ്പിച്ചു[…]

മുനിസിപ്പല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ചരിത്രവിജയം നേടിയ ബി.ജെ.പിയുടെ സ്ഥാനാര്‍ഥികളില്‍ മുസ്ലിംകളും.

11:22 AM 22/12/2106 മുംബൈ: മഹാരാഷ്ട്ര മുനിസിപ്പല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ചരിത്രവിജയം നേടിയ ബി.ജെ.പിയുടെ സ്ഥാനാര്‍ഥികളില്‍ മുസ്ലിംകളും. മുനിസിപ്പല്‍ കൗണ്‍സില്‍ അധ്യക്ഷന്മാരായി നേരിട്ട് തെരഞ്ഞെടുക്കപ്പെട്ടവരില്‍ രണ്ടു പേരും 47 കൗണ്‍സില്‍ അംഗങ്ങളും മുസ്ലിംകളാണ്. മുസ്ലിംകള്‍ക്കിടയില്‍ പാര്‍ട്ടിക്ക് സ്വീകാര്യത ഏറിയതിന്‍െറ അടയാളമായാണ് ഇതിനെ ബി.ജെ.പി വിശേഷിപ്പിക്കുന്നത്. മാര്‍ച്ചില്‍ നടക്കുന്ന മുംബൈ നഗരസഭ തെരഞ്ഞെടുപ്പിലും മുസ്ലിംകളെ ആകര്‍ഷിക്കാനുള്ള പരിപാടി ബി.ജെ.പി ആസൂത്രണം ചെയ്യുന്നു. മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹിക, സന്നദ്ധ സംഘടനകളിലൂടെ മുസ്ലിംകളിലത്തൊനാണ് ശ്രമം. മാല്‍വണി, ബാന്ദ്ര, കുര്‍ള, Read more about മുനിസിപ്പല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ചരിത്രവിജയം നേടിയ ബി.ജെ.പിയുടെ സ്ഥാനാര്‍ഥികളില്‍ മുസ്ലിംകളും.[…]

വരുമാനം വെളിപ്പെടുത്തല്‍ പദ്ധതിയിലൂടെ പുറത്തുവന്ന കള്ളപ്പണത്തിന്‍െറ കണക്കില്‍ മാറ്റം.

10:04 am 22/12/2016 ന്യൂഡല്‍ഹി: വരുമാനം വെളിപ്പെടുത്തല്‍ പദ്ധതിയിലൂടെ പുറത്തുവന്ന കള്ളപ്പണത്തിന്‍െറ കണക്കില്‍ മാറ്റം. 10,000 കോടിയിലധികം രൂപ കള്ളപ്പണ നിക്ഷേപം വെളിപ്പെടുത്തിയ ഹൈദരാബാദിലെ വന്‍കിട റിയല്‍ എസ്റ്റേറ്റ് വ്യാപാര ആദ്യഘട്ട നികുതി സര്‍ക്കാറിലേക്ക് അടക്കാതിരുന്നതിനാലാണ് കണക്കില്‍ മാറ്റംവന്നത്. സെപ്റ്റംബര്‍ 30ന് അവസാനിച്ച വരുമാനം വെളിപ്പെടുത്തല്‍ പദ്ധതിയില്‍ 67,382 കോടി രൂപ പുറത്തുകൊണ്ടുവന്നുവെന്നായിരുന്നു ആദ്യ കണക്കുകള്‍. ഹൈദരാബാദിലെ റിയല്‍ എസ്റ്റേറ്റ് വ്യാപാരി 9800 കോടി വെളിപ്പെടുത്തിയിരുന്നു. 3000 കോടിയോളം ഇയാളുടെ പാര്‍ട്ണര്‍മാരും വെളിപ്പെടുത്തി. എന്നാല്‍, നവംബര്‍ 30നകം Read more about വരുമാനം വെളിപ്പെടുത്തല്‍ പദ്ധതിയിലൂടെ പുറത്തുവന്ന കള്ളപ്പണത്തിന്‍െറ കണക്കില്‍ മാറ്റം.[…]