100, 50 രൂപ നോട്ടുകള്‍ റദ്ദാക്കില്ല -കേന്ദ്രം

10:23 AM 17/11/2016 ന്യൂഡല്‍ഹി: 100 രൂപയുടെയും 50 രൂപയുടെയും നോട്ടുകള്‍ റദ്ദാക്കാന്‍ ഉദ്ദേശ്യമില്ളെന്ന് കേന്ദ്ര സര്‍ക്കാര്‍. ഈ നോട്ടുകള്‍ റദ്ദാക്കുന്നതിന് പ്രധാനമന്ത്രി വീണ്ടും രാഷ്ട്രത്തെ അഭിസംബോധന ചെയ്യുമെന്ന് അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെയാണ് കേന്ദ്രത്തിന്‍െറ വിശദീകരണം. ഇത്തരം പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും കേന്ദ്രം അറിയിച്ചു. പുതിയ 2000 രൂപ നോട്ടുകള്‍ ഗുണമേന്മ കുറഞ്ഞതാണെന്നും നിറം ഇളകിപ്പോകുന്നുവെന്നുമുള്ള പരാതികളില്‍ കഴമ്പില്ളെന്നും സര്‍ക്കാര്‍ അറിയിച്ചു. നിറം ഇളകുന്നത് നോട്ടിന്‍െറ സുരക്ഷാസവിശേഷതയുടെ ഭാഗമാണ്. 2000 രൂപ നോട്ടില്‍ ചിപ്പ് ഘടിപ്പിച്ചിട്ടുണ്ടെന്ന പ്രചാരണം ഭാവന മാത്രമാണെന്നും Read more about 100, 50 രൂപ നോട്ടുകള്‍ റദ്ദാക്കില്ല -കേന്ദ്രം[…]

മാധ്യമ നിയന്ത്രണം സമൂഹത്തിന് ഗുണകരമല്ല -മോദി.

09:30 am 17/11/2016 ന്യൂഡല്‍ഹി: മാധ്യമങ്ങളുടെ പ്രവര്‍ത്തനത്തില്‍ അനാവശ്യ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകില്ളെന്നും എന്നാല്‍, അവര്‍ സ്വയം നിയന്ത്രിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ (പി.സി.ഐ) സുവര്‍ണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലത്തിന്‍െറ മാറ്റങ്ങള്‍ക്കനുസൃതമായ രീതിയില്‍ മാധ്യമങ്ങള്‍ സ്വയം മാറണം. പുറമെനിന്നുള്ള നിയന്ത്രണം വഴി ഗുണപരമായ മാറ്റം സാധ്യമാകില്ളെന്നും മോദി പറഞ്ഞു. തന്‍െറ വാദങ്ങള്‍ക്ക് ഉപോദ്ബലകമായി അദ്ദേഹം ഗാന്ധിജിയെയും ഉദ്ധരിച്ചു. ‘‘അനിയന്ത്രിതമായ എഴുത്ത് കൂടുതല്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കുമെന്ന് ഗാന്ധിജി Read more about മാധ്യമ നിയന്ത്രണം സമൂഹത്തിന് ഗുണകരമല്ല -മോദി.[…]

ജകാർത്തയിൽ ഗവർണർ​ക്കെതിരെ മതനിന്ദാ കേസ്​

03:49 PM 16/11/2016 ജകാർത്ത: ഇന്തോനേഷ്യയിലെ ജകാർത്തയിൽ ഗവര്‍ണർ ബാസുകി ജഹാജ പുർനമക്കെതിരെ മതനിന്ദാ കേസ്​. മുസ്​ലിം ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജകാർത്തയിൽ ഗവർണറായി ചുമതലയേൽക്കുന്ന ആദ്യ ക്രിസ്​ത്യൻ മതവിശവാസിയാണ്​ ‘അഹോക്​’ എന്ന പേരിലറിയപ്പെടുന്ന പുർനമ. അമുസ്ലിംകളെ നേതാക്കളായി സ്വീകരിക്കരുതെന്ന്​ വിശുദ്ധ ഖുറാനിലെ വചനത്തിൽ നിര്‍ദേശിക്കുന്നുവെന്ന്​ തെറ്റിദ്ധരിപ്പിച്ച്​ ചിലർ വോട്ടർമാരെ വഞ്ചിച്ചു എന്നതായിരുന്നു ഗവർണറുടെ പരാമർശം. സെപ്​തംബറിൽ ജകാർത്തയിലെ​ പൊതുവേദിയിവെച്ചാണ്​ അഹോക്​ വിവാദപരാമർശം നടത്തിയത്​. കേസ്​ അന്വേഷണം പൂർത്തിയാക്കുന്നതുവരെ ഗവർണർ രാജ്യം വിട്ട്​ പുറത്തുപോകരുതെന്ന്​ പൊലീസ്​ Read more about ജകാർത്തയിൽ ഗവർണർ​ക്കെതിരെ മതനിന്ദാ കേസ്​[…]

സുഷമ സ്വരാജിനെ എയിംസിൽ പ്രവേശിപ്പിച്ചു

12:25 AM 16/11/2016 ന്യൂഡൽഹി: വിദേശ കാര്യ മന്ത്രി സുഷമ സ്വരാജിനെ എയിംസിൽ പ്രവേശിപ്പിച്ചു. 64 വയസായ മന്ത്രിയെ ഈ വർഷം രണ്ടാം തവണയാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. വൃക്ക സംബന്ധമായ രോഗത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിച്ചതെന്നും കിഡ്നി മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയമാകുമെന്നും മന്ത്രി തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. ഉയര്‍ന്ന പ്രമേഹം വൃക്കയെ ബാധിച്ചതിനെ തുടര്‍ന്ന് ഡയാലിസിസ് നടത്തിയതായി എയിംസ് അധികൃതര്‍ അറിയിച്ചു. ഡോ. ബല്‍റാമിന്‍െറ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ സംഘമാണ് ചികിത്സ നടത്തുന്നത്. 20 വര്‍ഷത്തോളമായി സുഷമ പ്രമേഹ Read more about സുഷമ സ്വരാജിനെ എയിംസിൽ പ്രവേശിപ്പിച്ചു[…]

500 കോടി മുടക്കി ജനാര്‍ദന റെഡ്ഡിയുടെ മകളുടെ വിവാഹം

11:54 am 16/11/2016 ബംഗളൂരു:ഖനി രാജാവും കഴിഞ്ഞ ബി.ജെ.പി സര്‍ക്കാറിലെ മന്ത്രിയുമായിരുന്ന ജനാര്‍ദന റെഡ്ഡിയുടെ മകളുടെ ആര്‍ഭാടവിവാഹം വിവാദമാകുന്നു. ജനം പണബന്ദില്‍ വലയുന്ന ഘട്ടത്തിലെ വിവാഹത്തിന് 500 കോടി രൂപയാണ് പൊടിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ബുധനാഴ്ച ബംഗളൂരുവിലെ പാലസ് ഗ്രൗണ്ടിലാണ് പ്രധാന ചടങ്ങ്. ബംഗളൂരു ഇതുവരെ കണ്ടിട്ടില്ലാത്ത ആര്‍ഭാടങ്ങളുടെ അകമ്പടിയിലാണ് വിവാഹം. കള്ളപ്പണത്തിനെതിരെ നടപടി സ്വീകരിക്കുന്നതിനിടയില്‍ കോടികള്‍ മുടക്കി പാര്‍ട്ടിയുടെ മുന്‍ മന്ത്രി ആഡംബര വിവാഹം സംഘടിപ്പിക്കുന്നത് ബി.ജെ.പിയെയും വെട്ടിലാക്കി. അനധികൃത ഖനനക്കേസില്‍ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്‍റ് കണ്ടുകെട്ടിയിട്ടും വിവാഹത്തിന് Read more about 500 കോടി മുടക്കി ജനാര്‍ദന റെഡ്ഡിയുടെ മകളുടെ വിവാഹം[…]

ടാറ്റ ബിവറേജസ് തലപ്പത്തു നിന്നും മിസ്ട്രിയെ പുറത്താക്കി

11:44 am 16/11/2016 മുംബൈ: സൈറസ് മിസ്ത്രിയെ ചെയര്‍മാന്‍ സ്ഥാനത്തുനിന്നും പുറത്താക്കിയതായി ടാറ്റ ഗ്ളോബല്‍ ബിവറേജസ് ഡയറക്ടര്‍ ബോര്‍ഡ് അറിയിച്ചു. തേയിലയും കാപ്പിയും നിര്‍മിക്കുന്ന കമ്പനിയുടെ പുതിയ ചെയര്‍മാനായി ഹരീഷ് ഭട്ടിനെ നിയമിച്ചു. രത്തന്‍ ടാറ്റയുടെ വിശ്വസ്തനായാണ് ഹരീഷ് ഭട്ട് അറിയപ്പെടുന്നത്. എന്നാല്‍, തന്നെ പുറത്താക്കിയ നടപടി അന്യായമാണെന്ന് മിസ്ട്രി പ്രതികരിച്ചു. ചൊവ്വാഴ്ച ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ ചെയര്‍മാന്‍െറ മാറ്റം അജണ്ടയിലുണ്ടായിരുന്നില്ല. മിസ്ട്രിയായിരുന്നു ചെയര്‍മാന്‍ എന്ന നിലയില്‍ അധ്യക്ഷത വഹിച്ചിരുന്നത്. ചെയര്‍മാനെ മാറ്റണമെന്ന നിര്‍ദേശം സമര്‍പ്പിച്ചപ്പോള്‍, Read more about ടാറ്റ ബിവറേജസ് തലപ്പത്തു നിന്നും മിസ്ട്രിയെ പുറത്താക്കി[…]

സാകിര്‍ നായികിന്‍െറ സംഘടനക്ക് നിരോധനം

11:43 am 16/11/2016 ന്യൂഡല്‍ഹി: ഇസ്ലാമിക പ്രബോധകന്‍ ഡോ. സാകിര്‍ നായികിന്‍െറ സംഘടന ഇസ്ലാമിക് റിസര്‍ച് ഫൗണ്ടേഷനെ (ഐ.ആര്‍.എഫ്) കേന്ദ്രസര്‍ക്കാര്‍ അഞ്ചു വര്‍ഷത്തേക്ക് നിരോധിച്ചു. സാകിര്‍ നായികിന്‍െറ പ്രസംഗങ്ങളുടെ പേരില്‍ യു.എ.പി.എ പ്രകാരമാണ് വിലക്ക്. ഇസ്ലാമിക് റിസര്‍ച് ഫൗണ്ടേഷനെ നിരോധിക്കാനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍െറ നിര്‍ദേശത്തിന് ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. വിലക്ക് പ്രാബല്യത്തില്‍ വന്നതായി മന്ത്രാലയം വൃത്തങ്ങള്‍ പറഞ്ഞു. സാകിര്‍ നായികിന്‍െറയും ഇസ്ലാമിക് റിസര്‍ച് ഫൗണ്ടേഷന്‍െറയും Read more about സാകിര്‍ നായികിന്‍െറ സംഘടനക്ക് നിരോധനം[…]

പെട്രോളിന് 1.46, ഡീസലിന് 1.53 രൂപയും കുറച്ചു

11:36 am 16/11/2016 ന്യൂഡല്‍ഹി: പെട്രോളിന് ലിറ്ററിന് 1.46 രൂപയും, ഡീസലിന് 1.53 രൂപയും കുറച്ചു. പുതുക്കിയ വില തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ നിലവില്‍വന്നു. സെപ്റ്റംബര്‍ മുതല്‍ ആറു തവണ ഇന്ധനവില തുടര്‍ച്ചയായി വര്‍ധിപ്പിച്ചതിന് ശേഷം ഇതാദ്യമായാണ് വിലയില്‍ കുറവുവരുത്തുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ഇന്ധനവിലയിലുണ്ടായ മാറ്റവും ഡോളറിനെതിരെ രൂപയുടെ മൂല്യം കുറഞ്ഞതുമാണ് വില പുതുക്കാന്‍ കാരണമെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ പത്രക്കുറിപ്പില്‍ പറഞ്ഞു.

സി.ബി.എസ്.ഇ 10ാം ക്ലാസ് ബോര്‍ഡ് പരീക്ഷ പുന:സ്ഥാപിക്കും

08:24 AM 15/11/2016 ജയ്പുര്‍: 2017-18 അധ്യയനവര്‍ഷം മുതല്‍ സി.ബി.എസ്.ഇ 10ാം ക്ളാസ് ബോര്‍ഡ് പരീക്ഷ പുന:സ്ഥാപിക്കുമെന്ന് കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രി പ്രകാശ് ജാവ്ദേക്കര്‍ അറിയിച്ചു. അഞ്ച്, എട്ട് ക്ളാസുകളിലെ ബോര്‍ഡ് പരീക്ഷ പുന:സ്ഥാപിക്കണോ എന്ന കാര്യം സംസ്ഥാന സര്‍ക്കാറുകള്‍ക്ക് തീരുമാനിക്കാം. ഇതുസംബന്ധിച്ച് നിര്‍ദേശം ഉടന്‍ കേന്ദ്ര മന്ത്രിസഭയുടെയും പാര്‍ലമെന്‍റിന്‍െറയും പരിഗണനക്ക് സമര്‍പ്പിക്കും. വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിന്‍െറ ഭാഗമായാണ് നടപടി. രാജസ്ഥാന്‍ വിദ്യാഭ്യാസമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്കുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജാവ്ദേക്കര്‍.

ട്രംപുമായി നല്ല സുഹൃദ് ബന്ധം- മോദി

01:06 pm 15/11/2016 ന്യൂഡൽഹി: ഇന്ത്യയെ അനുകൂലിക്കുന്ന നിലപാടായിരിക്കും നിയുക്ത അമേരിക്കൻ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ് സ്വീകരിക്കുകയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകസഭ സ്പീക്കർ സുമിത്ര മഹാജൻ ആതിഥേയത്വം വഹിച്ച വിരുന്നിലാണ് ട്രംപിനെക്കുറിച്ചുള്ള തന്‍റെ വിലയിരുത്തലുകൾ മോദി പങ്കുവെച്ചത്. ട്രംപിന്‍റെ വിജയവും തുടർന്നുള്ള വിഷയങ്ങളും ചടങ്ങിൽ ചർച്ചയായി. തനിക്ക് ട്രംപുമായി നല്ല ബന്ധമാണുള്ളതെന്നും മോദി പറഞ്ഞു. ട്രംപുമായി എത്തരത്തിലുള്ള ബന്ധമാണുള്ളതെന്ന് വീണ്ടും ചോദ്യമുണ്ടായെങ്കിലും അതേക്കുറിച്ച് കൂടുതൽ വിശദീകരിക്കാൻ മോദി തയാറായില്ല. അമേരിക്കയിൽ അധികാരത്തിൽ വരാനിരിക്കുന്ന റിപ്പബ്ളിക്കൻ പാർട്ടിയുടെ Read more about ട്രംപുമായി നല്ല സുഹൃദ് ബന്ധം- മോദി[…]