തിരുവനന്തപുരം ജില്ലയിൽ വ്യാഴാഴ്ച ബിജെപി ഹർത്താൽ.
07:20 am 8/6/2017 തിരുവനന്തപുരം: രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. തിരുവനന്തപുരത്തെ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ബോംബേറുണ്ടായതിൽ പ്രതിഷേധിച്ചാണ് ബിജെപി ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. ബൈക്കിൽ എത്തിയ രണ്ടുപേരാണ് തിരുവനന്തപുരത്തെ ഓഫീസിനുനേർക്ക് ആക്രമണം നടത്തിയത്. ഓഫീസിൽ ആളില്ലാത്ത സമയത്തായിരുന്നു ആക്രമണം. ബോംബെറിഞ്ഞവർ ഹെൽമറ്റ് ധരിച്ചിരുന്നെന്ന് നാട്ടുകാർ പോലീസിന് മൊഴി നൽകി. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരെ ഡൽഹിയിൽ കൈയേറ്റമുണ്ടായതിനു പിന്നാലെയാണ് കേരളത്തിൽ ബിജെപി ഓഫീസ് ആക്രമിക്കപ്പെട്ടത്. എകെജി ഭവനിൽ വാർത്താസമ്മേളനം Read more about തിരുവനന്തപുരം ജില്ലയിൽ വ്യാഴാഴ്ച ബിജെപി ഹർത്താൽ.[…]