ഇന്ന് ലോക ഉപഭോക്തൃ ദിനം;

08:28 am 24/12/2016 ‍ ഇന്ന് ലോക ഉപഭോക്തൃ ദിനം. ഉപഭോക്താവിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും അവകാശങ്ങള്‍ നേടിയെടുക്കുന്നതിനുമായി 30 വര്‍ഷം മുമ്പാണ് ഉപഭോക്തൃ നിയമം നിലവില്‍ വന്നത്. പുതിയ സാഹചര്യത്തില്‍ നിയമത്തില്‍ സമൂല മാറ്റത്തിന് തയ്യാറെടുക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ഉത്പന്നങ്ങള്‍ക്കൊപ്പം സേവനത്തിനും നിയമം ബാധമാക്കി ഉപഭോക്തൃ നിയമം നിലവില്‍ വന്നത് 1986ലാണ്. പിന്നീടുള്ള മൂന്ന് പതിറ്റാണ്ടിനിടയില്‍ ഗുണമേല്‍മയില്ലാത്ത ഉത്പന്നങ്ങള്‍ വിറ്റവര്‍ക്ക് തിരിച്ച് നല്‍കിയവരും നഷ്‌ടപരിഹാരം കൈപ്പറ്റിയവരും നിരവധി. എന്നാല്‍ പരാതികള്‍ തീര്‍പ്പാക്കാന്‍ ഉപഭോക്തൃ ഫോറങ്ങള്‍ എടുക്കുന്ന കാലതാമസം വിമര്‍ശനങ്ങള്‍ക്ക് Read more about ഇന്ന് ലോക ഉപഭോക്തൃ ദിനം;[…]

അഞ്ചേരി ബേബി വധക്കേസ്: എം.എം മണിയുടെ ഹര്‍ജിയില്‍ ഇന്ന് വിധി

08:20 am 24/12/2016 യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന അഞ്ചേരി ബേബി കൊല്ലപ്പെട്ട കേസില്‍ രണ്ടാം പ്രതിയാണ് വൈദ്യുതിവകുപ്പ് മന്ത്രിയായ എം.എം. മണി. മണി ഉള്‍പ്പെടെയുള്ളവര്‍ സി.പി.എം രാജാക്കാട് ഏരിയാ കമ്മിറ്റി ഓഫീസില്‍ നടത്തിയ ഗൂഢാലോചനക്കൊടുവിലാണ് അഞ്ചേരി ബേബി കൊല്ലപ്പെട്ടതെന്നാണ് കേസ്. കേസ് നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടി മണിയും മറ്റ് പ്രതികളായ ഒ.ജി മദനനും പാമ്പുപാറ കുട്ടനും സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയില്‍ അന്തിമ വാദം പൂര്‍ത്തിയായിരുന്നു. തൊടുപുഴ സെഷന്‍സ് കോടതിയാണ് ഇതിന്‍മേല്‍ വിധി പറയുന്നത്. 1982ലാണ് അഞ്ചേരി ബേബി കൊല്ലപ്പെട്ടത്. Read more about അഞ്ചേരി ബേബി വധക്കേസ്: എം.എം മണിയുടെ ഹര്‍ജിയില്‍ ഇന്ന് വിധി[…]

ജോലി നഷ്ടപ്പെടുന്ന പ്രവാസികള്‍ക്ക് 6 മാസത്തെ ശമ്പളം; പ്രവാസികള്‍ക്ക് പുതിയ പദ്ധതികളുമായി സര്‍ക്കാര്‍

08:12 am 24/12/2016 കേസില്‍ പെടുന്ന പ്രവാസികള്‍ക്ക് നിയമസഹായം നല്‍കാന്‍ അഭിഭാഷകരുടെ പാനല്‍ രൂപീകരിക്കും പ്രവാസിക്ഷേമത്തിന് പദ്ധതികള്‍ പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. തൊഴില്‍ നഷ്‌ടപ്പെട്ട് മടങ്ങുന്ന പ്രവാസികള്‍ക്ക് ആറ് മാസത്തെ ശമ്പളം നല്‍ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേസില്‍ പെടുന്ന പ്രവാസികള്‍ക്ക് നിയമസഹായം നല്‍കാന്‍ അഭിഭാഷകരുടെ പാനല്‍ രൂപീകരിക്കും. ഷാര്‍ജയില്‍ ക്ലിനിക്, കുടുംബങ്ങള്‍ക്കായി ഫാമിലി സിറ്റി എന്നീ ആവശ്യങ്ങള്‍ ഷാര്‍ജ ഭരണാധികാരിക്ക് മുന്നില്‍ വെച്ചതായും അദ്ദേഹം പറഞ്ഞു. പ്രവാസി പുനരധിവാസം, പെന്‍ഷന്‍ തുക വര്‍ദ്ധിപ്പിക്കല്‍ തുടങ്ങി Read more about ജോലി നഷ്ടപ്പെടുന്ന പ്രവാസികള്‍ക്ക് 6 മാസത്തെ ശമ്പളം; പ്രവാസികള്‍ക്ക് പുതിയ പദ്ധതികളുമായി സര്‍ക്കാര്‍[…]

ജ്ഞാനപീഠ പുരസ്കാരം ബംഗാളികവി ശംഖ ഘോഷിന്

01:46 PM 23/12/2016 ന്യൂഡൽഹി: ഈ വർഷത്തെ ജ്ഞാനപീഠ പുരസ്ക്കാരം ബംഗാളി കവിയും നിരൂപകനുമായ ശംഖ ഘോഷിന്. ബംഗാളിലെ അറിയപ്പെടുന്ന കവിയും വിമർശകനുമാണ് ശംഖ ഘോഷ്. 70 ലക്ഷം രൂപയും വെങ്കല ശിൽപവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്കാരം. അദിരിലത ഗുൽമോമോയ്, കബിർ അഭിപ്രായ്, മുർഖ ബാരേ, സമാജക് നേ, മുഖ് ദേഖ് ജേ, ബാബരേ പ്രാർഥന എന്നിവയാണ് പ്രധാനകൃതികൾ. ഇപ്പോൾ ബംഗ്ളാദേശിൽ സ്ഥിതി ചെയ്യുന്ന ചാങ്പൂരിലാണ് ജനനം. 84 വയസായ ശംഖ ഘോഷ് ബംഗബാസി കോളേജ്, ജാദവ്പുർ Read more about ജ്ഞാനപീഠ പുരസ്കാരം ബംഗാളികവി ശംഖ ഘോഷിന്[…]

ബന്ധു നിയമനം: കോടതി ഉത്തരവ് സ്വാഗതം ചെയ്യുന്നു -ചെന്നിത്തല

01:45 pm 23/12/2016 തൃശൂർ: യു.ഡി.എഫ് ഭരണകാലത്തെ ബന്ധു നിയമനങ്ങളെക്കുറിച്ച് അന്വേഷിക്കാനുള്ള കോടതി ഉത്തരവിനെ സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരിടത്തും തന്‍റെ ബന്ധുവിനെ നിയമിച്ചിട്ടില്ല. തനിക്കെതിരായ പരാതി പുകമറ സൃഷ്ടിക്കാനാണ്. മറ്റുള്ളവരുടെ കാര്യം അറിയില്ലെന്നും ചെന്നിത്തല പറഞ്ഞു. തൃശൂരിൽ കെ. കരുണാകരൻ അനുസ്മരണത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം. യു.ഡി.എഫ് കാലത്തെ ബന്ധു നിയമനങ്ങളെ കുറിച്ച് അന്വേഷണം നടത്താൻ തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതി ഉത്തരവിട്ടിരുന്നു. ഉമ്മൻചാണ്ടിയും മറ്റു മന്ത്രിമാരും ഉൾപ്പടെയുള്ള 9 പേർക്കെതിരെയാണ് Read more about ബന്ധു നിയമനം: കോടതി ഉത്തരവ് സ്വാഗതം ചെയ്യുന്നു -ചെന്നിത്തല[…]

പൊതുസ്​ഥലങ്ങളിൽ മാലിന്യം കത്തിക്കുന്നത്​ ദേശീയ ഹരിത ട്രൈബ്യൂണൽ നിരോധിച്ചു.

10:30 AM 23/12/2016 ന്യൂഡൽഹി: പൊതുസ്​ഥലങ്ങളിൽ മാലിന്യം കത്തിക്കുന്നത് ദേശീയ ഹരിത ട്രൈബ്യൂണൽ നിരോധിച്ചു. ​ ഇനി പൊതുസ്​ഥലത്ത്​ മാലിന്യം കത്തിച്ചാൽ 25,000 രൂപ പിഴയടക്കേണ്ടി വരും. പൊതുസ്​ഥലത്ത്​ മാലിന്യങ്ങൾ കത്തിക്കുന്നതിന്​​ പുർണ്ണമായും നിരോധനമേർപ്പടുത്തയതായി ഹരിത ​ട്രൈബ്യൂണൽ അറിയിച്ചു. ചെറിയ അളവിലുള്ള മാലിന്യം പൊതുസ്​ഥലത്ത്​ കത്തിച്ചാൽ 5000 രൂപ പിഴയായി നൽകേണ്ടി വരും. മാലിന്യത്തി​െൻറ അളവ്​ വർധിച്ചാൽ അതിനനുസരിച്ച്​ പിഴ 25,000 രൂപ വരെ വർധിക്കും. ഹരിത ട്രൈബ്യൂണൽ ചെയർപേഴ്​സൺ ജസ്​റ്റിസ്​ സ്വതന്തർ കുമാർ അധ്യക്ഷനായ ബെഞ്ചാണ്​ Read more about പൊതുസ്​ഥലങ്ങളിൽ മാലിന്യം കത്തിക്കുന്നത്​ ദേശീയ ഹരിത ട്രൈബ്യൂണൽ നിരോധിച്ചു.[…]

നിള മുതല്‍ മയ്യഴിവരെ നീളുന്ന സംസ്ഥാന സ്കൂള്‍ കലോത്സവം.

12:07 am 23/12/2016 കണ്ണൂര്‍: 57 സംസ്ഥാന കലോത്സവ വേദികള്‍ പുഴകളുടെ പേരില്‍ അറിയപ്പെടും. കൈരളിയുടെ ജലസമൃദ്ധിയും അത് സംരക്ഷിക്കേണ്ടതിന്‍െറ സന്ദേശവുമുയര്‍ത്തി, നിള മുതല്‍ മയ്യഴിവരെ നീളുന്ന 20 പുഴകളുടെ പേരിലാണ് വേദികളുടെ പേര്. പരിസ്ഥിതി സൗഹൃദ-പ്ളാസ്റ്റിക് വിമുക്ത കലോത്സവമെന്ന ഖ്യാതി ലക്ഷ്യമിടുന്ന ഇക്കുറി, ജീവന്‍െറ തുടിപ്പായ ജലത്തെ ഓര്‍മിപ്പിക്കുന്ന തരത്തില്‍ വേദികളുടെ നാമത്തെ പ്രതീകവത്കരിക്കുന്ന ദൃശ്യങ്ങളും ഒരുക്കും. വേദികളുടെ അവ്യക്തത തിരുവനന്തപുരം കലോത്സവത്തിന്‍െറ അവസാന ഘട്ടത്തില്‍ ആശയക്കുഴപ്പമുണ്ടാക്കിയ അനുഭവം മുന്നില്‍ വെച്ച് കണ്ണൂരിലെ വേദികളെല്ലാം അതത് Read more about നിള മുതല്‍ മയ്യഴിവരെ നീളുന്ന സംസ്ഥാന സ്കൂള്‍ കലോത്സവം.[…]

ഗൂഗ്ളിന്‍െറ തൊഴിലാളി നയങ്ങള്‍ അംഗീകൃത നിയമങ്ങളുടെ ലംഘനമാണെന്ന് വാദിച്ച് ജീവനക്കാരന്‍ കാലിഫോര്‍ണിയ സംസ്ഥാന കോടതിയെ സമീപിച്ചു.

11:55 pm 22/12/2016 കാലിഫോര്‍ണിയ: ഐ.ടി രംഗത്തെ പ്രമുഖരായ ഗൂഗ്ളിന്‍െറ തൊഴിലാളി നയങ്ങള്‍ അംഗീകൃത നിയമങ്ങളുടെ ലംഘനമാണെന്ന് വാദിച്ച് ജീവനക്കാരന്‍ കാലിഫോര്‍ണിയ സംസ്ഥാന കോടതിയെ സമീപിച്ചു. കമ്പനിയുടെ തെറ്റായ നടപടികളെ വിമര്‍ശിക്കുന്നതിനും, ജീവനക്കാര്‍ക്ക് ആവിഷ്കാര സ്വാതന്ത്ര്യത്തിനും വിലക്കുണ്ടെന്നും ജോണ്‍ ഡോ എന്ന പേരില്‍ നല്‍കിയ ഹരജി വാദിക്കുന്നു. ‘തിന്മ അരുത് എന്നാണ് ഗൂഗ്ളിന്‍െറ മുദ്രാവാക്യം. എന്നാല്‍, ഇതിന് വിരുദ്ധമായ വ്യവസ്ഥകള്‍ക്ക് ഗൂഗ്ള്‍ തൊഴിലാളികളെ നിര്‍ബന്ധിക്കുന്നു. ഭരണഘടനയും, രാജ്യത്തെ ചട്ടങ്ങളും തൊഴിലാളികള്‍ക്ക് വകവെച്ച് നല്‍കുന്ന അവകാശങ്ങളും ഗൂഗ്ള്‍ ഹനിക്കുന്നു’- Read more about ഗൂഗ്ളിന്‍െറ തൊഴിലാളി നയങ്ങള്‍ അംഗീകൃത നിയമങ്ങളുടെ ലംഘനമാണെന്ന് വാദിച്ച് ജീവനക്കാരന്‍ കാലിഫോര്‍ണിയ സംസ്ഥാന കോടതിയെ സമീപിച്ചു.[…]

രാഹുലി​നെ പരിഹസിച്ച്​​ ​ നരേന്ദ്ര മോദി

03:41 pm 22/12/2016 വാരണാസി: രാഹുൽ ഗാന്ധിയുടെ അഴിമതി ആരോപണങ്ങൾക്ക്​ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മറുപടി. കോൺഗ്രസിലെ യുവനേതാവ്​ പ്രസംഗിക്കാൻ പഠിച്ച്​ വരിയാണെന്ന്​ രാഹുലി​നെ പേരെടുത്ത്​ പറയാതെ പ്രധാനമന്ത്രി പരിഹസിച്ചു. ഇപ്പോൾ അദ്ദേഹം പ്രസംഗിക്കാൻ പഠിച്ചതിൽ തനിക്ക്​ അതിയായ സ​ന്തോഷമുണ്ടെന്നും മോദി പറഞ്ഞു. ഭൂകമ്പ പരാമർശത്തിന്​ രാഹുൽ ഗാന്ധി സംസാരിച്ച്​ പഠിക്കുന്നതെയുള്ളു എന്നാണ്​ പ്രധാനമന്ത്രി മറുപടി​. മോദി അഴിമതി നടത്തിയതിന്​ ത​​െൻറ പക്കൽ തെളിവുണ്ടെന്നും അത്​ വെളിപ്പെടുത്തിയാൽ ഭൂകമ്പമുണ്ടാകുമെന്നും രാഹുൽ ഗാന്ധി പ്രസ്​താവിച്ചിരുന്നു. ഇതേക്കുറിച്ച്​ ​​മോദിയുടെ പരാമർശം Read more about രാഹുലി​നെ പരിഹസിച്ച്​​ ​ നരേന്ദ്ര മോദി[…]

സഹകരണ ബാങ്കുകളിൽ സി.ബി.ഐയും എൻഫോഴ്സ്മെന്‍റും നടത്തിയ പരിശോധന നല്ല ഉദ്ദേശത്തോടെയല്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ.

11:28 AM 22/12/2016 തിരുവനന്തപുരം: സംസ്ഥാനത്തെ ജില്ലാ സഹകരണ ബാങ്കുകളിൽ സി.ബി.ഐയും എൻഫോഴ്സ്മെന്‍റും നടത്തിയ പരിശോധന നല്ല ഉദ്ദേശത്തോടെയല്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സഹകരണ പ്രസ്ഥാനത്തെ നശിപ്പിക്കാനുള്ള ശ്രമത്തിന്‍റെ തുടർച്ചയാണിത്. എന്നാൽ, എല്ലാത്തരം പരിശോധനയെയും സംസ്ഥാന സർക്കാർ സ്വാഗതം ചെയ്യുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. അന്വേഷണത്തെ ഭയപ്പെടുന്നില്ല. തെറ്റായിട്ട് എന്തെങ്കിലും കണ്ടാൽ തിരുത്താനും കേന്ദ്രസർക്കാരും ആർ.ബി.ഐയും ബി.ജെ.പിയും സൃഷ്ടിച്ച പ്രചാരവേലയുടെ പുകമറ തകർക്കാനും അന്വേഷണം ഉപകരിക്കുമെന്നും കടകംപള്ളി സുരേന്ദ്രൻ മാധ്യമങ്ങളോട് പറ‍ഞ്ഞു.