ലണ്ടനിൽ രണ്ടിടങ്ങളിലായുണ്ടായ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് 12 പേർ അറസ്റ്റിലായി
08:29 pm 4/6/2017 ലണ്ടൻ: ലണ്ടനിൽ രണ്ടിടങ്ങളിലായുണ്ടായ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് 12 പേർ അറസ്റ്റിലായി. ആക്രമണം നടന്നതിനു പിന്നാലെ ആരംഭിച്ച അന്വേഷണത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. എന്നാൽ അറസ്റ്റിലായവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ആക്രമണം നടന്നതിനു സമീപത്തെ ഫ്ലാറ്റുകളിലടക്കം പോലീസ് പരിശോധന നടത്തി. സംഭവസ്ഥലത്തിനു സമീപത്തെ ഫ്ലാറ്റുകളിൽ കുടുംബമായി താമസിച്ചിരുന്ന ചിലർ ഭീകരരാണോ എന്ന സമീപവാസികളുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ആക്രമണത്തിനു പിന്നാലെ ആരംഭിച്ച പോലീസിന്‍റെ പരിശോധനകൾ ഇപ്പോഴും തുരുകയാണ്. മധ്യലണ്ടനിലെ ലണ്ടൻ ബ്രിഡ്ജിലും ബോറോ മാര്‍ക്കറ്റിലുമായി നടന്ന Read more about ലണ്ടനിൽ രണ്ടിടങ്ങളിലായുണ്ടായ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് 12 പേർ അറസ്റ്റിലായി[…]










