തനിക്കെതിരായ ആരോപണങ്ങൾ നിഷേധിച്ച് ബി.ജെ.പി എം.പിയും കേന്ദ്രമന്ത്രി മേനകാ ഗാന്ധിയുടെ മകനുമായ വരുണ്‍ ഗാന്ധി.
11:08 AM 21/10/2016 ന്യൂഡൽഹി: ‘തേന്‍കണി’യില്‍ (ഹണിട്രാപ്) കുടുങ്ങി അഭിഷേക് വര്‍മക്ക് വരുണ്‍ ഗാന്ധി നിര്‍ണായക പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന ആരോപണത്തിൽ ഒരു ശതമാനമെങ്കിലും സത്യമുണ്ടെങ്കിൽ രാഷ്ട്രീയം അവസാനിപ്പിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. അഭിഷേക് വർമ്മയെ നേരത്തേ അറിയാമെങ്കിലും ആരോപണങ്ങള്‍ വാസ്തവമല്ലെന്ന് വരുണ്‍ പറഞ്ഞു. 2002ല്‍ ലണ്ടനില്‍വെച്ചാണ് അഭിഷേകിനെ കണ്ടത്. അന്ന് താന്‍ പൊതുരംഗത്ത് ഇല്ലായിരുന്നുവെന്നും വരുണ്‍ പ്രതികരിച്ചു. ആരോപണമുന്നയിച്ച സ്വരാജ് അഭിയാന്‍ നേതാക്കളായ പ്രശാന്ത് ഭൂഷണിനും യോഗേന്ദറിനുമെതിരെ മാനനഷ്ടകേസ് ഫയല്‍ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രശാന്ത് ഭൂഷണും Read more about തനിക്കെതിരായ ആരോപണങ്ങൾ നിഷേധിച്ച് ബി.ജെ.പി എം.പിയും കേന്ദ്രമന്ത്രി മേനകാ ഗാന്ധിയുടെ മകനുമായ വരുണ്‍ ഗാന്ധി.[…]










