മെക്സിക്കോയിൽ വാഹനാപകടത്തിൽ 13 മരണം

03:28 pm 02/10/2016 മെക്സികോ സിറ്റി: മെക്സികോയിൽ വാഹനാപകടത്തിൽ 13 പേർ മരിച്ചു. ശനിയാഴ്ച വെരാക്രൂസിലായിരുന്നു അപകടം. ട്രക്കും ബസും കൂട്ടിയിടിക്കുകയായിരുന്നു. മെക്സികോ–വെരാക്രൂസ് ദേശീയ പാതയിലായിരുന്നു സംഭവം. റെയിൽപ്പാതകൾക്കിടയിൽ കുറുകനെയുളള കട്ടത്തടി കൊണ്ടുപോകുകയായിരുന്ന 18 വീലുകളുള്ള വലിയ ട്രക്കിൽ ബസ് ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ബസ് തീപിടിച്ച് കത്തി. ബസിലുണ്ടായിരുന്ന ഒരാൾ മാത്രമാണ് രക്ഷപെട്ടത്. ഇയാൾ ബസി​െൻറ ജനാല വഴി പുറത്തേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. മെക്സികോ സിറ്റിയിൽനിന്നും വില്ലഹർമോസയിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപെട്ടത്.

വ്യോമപാതയിൽ നിയന്ത്രണം ഏർപ്പെടുത്തി ​പാകിസ്​താൻ

03:25 PM 02/10/2016 ഇസ്​ലമാബാദ്​: രാജ്യത്തിന്റെ വ്യോമാതിര്‍ത്തിക്ക് മുകളിലൂടെ പറക്കുന്ന വിമാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി പാകിസ്​താന്‍. ഉറി ആക്രമണത്തി​​െൻറ പശ്ചാത്തലത്തിൽ ​ കറാച്ചിക്ക് മുകളിലൂടെ പറക്കുന്ന വിമാനങ്ങള്‍ക്ക് പാകിസ്​താൻ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. 33,000 അടിക്ക് മുകളില്‍ വിമാനങ്ങള്‍ പറക്കാന്‍ പാടില്ലെന്നുള്ള നിയന്ത്രണം ഇപ്പോള്‍ ലാഹോറിന് മുകളിലും ബാധകമാക്കിയിരിക്കുകയാണ്. കൂടാതെ രാജ്യത്തി​െൻറ മൊത്തം എയര്‍സ്പേസില്‍ വിദേശ കമേഴ്സ്യല്‍ വിമാനങ്ങള്‍ താണ് പറക്കുന്നതിനും പാക്കിസ്​താന്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ ഒഴിവാക്കുന്നതിനോ പാക് യുദ്ധവിമാനങ്ങള്‍ക്ക് മറ്റ് തടസ്സങ്ങളുണ്ടാവാതിരിക്കാനോ വേണ്ടിയാവാം പുതിയ Read more about വ്യോമപാതയിൽ നിയന്ത്രണം ഏർപ്പെടുത്തി ​പാകിസ്​താൻ[…]

കാവേരി നദിയില്‍നിന്ന് തമിഴ്നാടിന് വെള്ളം വിട്ടുകൊടുക്കേണ്ടതില്ലന്ന് കര്‍ണാടക സര്‍വകക്ഷി യോഗം.

08:28 am 2/10/2016 ബംഗളൂരു: എന്തെല്ലാം പ്രത്യാഘാതങ്ങളുണ്ടായാലും കാവേരി നദിയില്‍നിന്ന് തമിഴ്നാടിന് വെള്ളം വിട്ടുകൊടുക്കേണ്ടതില്ലന്ന് കര്‍ണാടക സര്‍വകക്ഷി യോഗം. ഒക്ടോബര്‍ ആറു വരെ തമിഴ്നാടിന് 6000 ക്യൂസെക്സ് വെള്ളം വിട്ടുനല്‍കണമെന്ന വെള്ളിയാഴ്ചത്തെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ശനിയാഴ്ച വൈകീട്ട് വിളിച്ചുചേര്‍ത്ത യോഗത്തിലാണ് തീരുമാനം. എന്നാൽ കാവേരി പ്രശ്​നത്തിൽ നാളെ ചേരുന്ന നിയമസഭ യോഗത്തിൽ ശരിയായ തീരുമാനം ഉണ്ടാകും. സുപ്രീംകോടതി നിര്‍ദേശപ്രകാരം കേന്ദ്ര സര്‍ക്കാര്‍ രൂപവത്കരിക്കുന്ന കാവേരി നദീജല പരിപാലനസമിതിയിലേക്ക് പ്രതിനിധിയെ നാമനിര്‍ദേശം ചെയ്യേണ്ടതില്ളെന്നും യോഗത്തില്‍ Read more about കാവേരി നദിയില്‍നിന്ന് തമിഴ്നാടിന് വെള്ളം വിട്ടുകൊടുക്കേണ്ടതില്ലന്ന് കര്‍ണാടക സര്‍വകക്ഷി യോഗം.[…]

ഇന്ന് ഗാന്ധി ജയന്തി

08:15 am 2/10/2016 ദില്ലി: ഇന്ന് ഒക്ടോബര്‍ രണ്ട്, ഗാന്ധി ജയന്തി. ഇന്ത്യൻ സ്വാതന്ത്രസമരത്തെ നയിച്ച ഋഷിതുല്യനായ രാഷ്ട്രപിതാവിന്‍റെ സ്മരണയിൽ രാജ്യമിന്ന് ഗാന്ധിജയന്തി ആഘോഷിക്കുകയാണ്. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തോട് അഹിംസമാര്‍ഗത്തിൽ പൊരുതി ഇന്ത്യക്ക് സ്വാതന്ത്യം നേടിത്തന്ന ഇച്ഛാശക്തി സഹനത്തിന്‍റെ പാതയിലൂടെ വര്‍ണ്ണവിവേചനത്തിനെതിരെ ആഞ്ഞടിച്ച ദാര്‍ശനികൻ ചരിത്രത്തിന്‍റെ ഭാഗമായിതീര്‍ന്ന സത്യാഗ്രഹമെന്ന പുതിയ സമരസിദ്ധാന്തത്തിന്‍റെ ഉപ‍ജ്ഞാതാവ്. ബാപ്പുജി എന്ന ഗാന്ധിജി. കള്ളികളിൽ കുടുക്കാനാവുന്ന വിശേഷണങ്ങൾക്കപ്പുറത്തേക്ക് ലോകം മുഴുവൻ വളര്‍ന്ന ഭാരതീയൻ. 1869 ൽ ഗുജറാത്തിലെ പോര്‍ബന്തറിൽ ഇതേദിവസമാണ് ഗാന്ധിജിയെന്ന മോഹൻദാസ് Read more about ഇന്ന് ഗാന്ധി ജയന്തി[…]

ഞായറാഴ്ച മുഹര്‍റം ഒന്നും

08:14 am 2/10/2016 കോഴിക്കോട്: മാസപ്പിറവി കണ്ടതിന്‍െറ അടിസ്ഥാനത്തില്‍ ഞായറാഴ്ച മുഹര്‍റം ഒന്നും മുഹര്‍റം 10 ഒക്ടോബര്‍ 11 ചൊവ്വാഴ്ചയും ആയിരിക്കുമെന്ന് ഖാദിമാരായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍, ജിഫ്രി മുത്തുക്കോയ തങ്ങള്‍, കോഴിക്കോട് ഖാദിമാരായ മുഹമ്മദ്കോയ തങ്ങള്‍ ജമലുലൈ്ളലി, പാണക്കാട് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, ഇമ്പിച്ചമ്മദ് ഹാജി, മുസ്ലിം ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്‍റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി, ദക്ഷിണകേരള ജംഇയ്യതുല്‍ ഉലമ സംസ്ഥാന സെക്രട്ടറി തൊടിയൂര്‍ Read more about ഞായറാഴ്ച മുഹര്‍റം ഒന്നും[…]

കേരള ബ്ലാസ്റ്റേഴ്‌സ്​ തോറ്റു.

O7:46 PM 1/10/2016 ഗുഹാവതി: ഇന്ത്യന്‍ ഫുട്ബാൾ ആരാധകരുടെ ആവേശം വാനോളമുയർത്തിയ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐ.എസ്.എല്‍) പോരാട്ടങ്ങളുടെ മൂന്നാം പതിപ്പിലെ ​ ആദ്യ വിജയം നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്. എതിരില്ലാത്ത ഒരു ഗോളിനാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്​ കേരളക്കരയുടെ പ്രതീക്ഷയായ ബ്ലാസ്റ്റേഴ്‌സിനെ തകർത്തത്. കിക്കോഫ്​ മത്സരത്തിൽ 55ാം മിനിറ്റിലാണ്​ നോര്‍ത്ത് ഈസ്റ്റിനായി ജപ്പാന്‍ താരം കത് സൂമി യൂസയാണ്​ ഗോള്‍ സ്വന്തമാക്കിയത്​. നിക്കോളാസ് വെലസിന്റെ പാസിൽ കത് സൂമി പന്തിനെ കൃത്യമായി വലയിലെത്തിക്കുകയായിരുന്നു. നിക്കോളാസ് വെലസിന്റെ Read more about കേരള ബ്ലാസ്റ്റേഴ്‌സ്​ തോറ്റു.[…]

65,250 കോടി രൂപയു​ടെ നിക്ഷേപം വെളിപ്പെടുത്തിയതായി കേന്ദ്രധനമന്ത്രി .

0 7:00 PM 1/10/2016 ന്യൂഡല്‍ഹി: കള്ളപ്പണം വെളിപ്പെടുത്താൻ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച പദ്ധതി പ്രകാരം 65,250 കോടി രൂപയു​ടെ നിക്ഷേപം വെളിപ്പെടുത്തിയതായി കേന്ദ്രധനമന്ത്രി അരുൺ ജെയ്​റ്റ്​ലി. 64,275 പേര്‍ നല്‍കിയ വിവരങ്ങള്‍ പ്രകാരം 65,250 കോടിയാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. വിവരങ്ങള്‍ വെളിപ്പെടുത്താത്ത നിക്ഷേപകരില്‍ നിന്നും 56378 കോടി രൂപയും പിടിച്ചെടുത്തിട്ടുണ്ട്.ഇതിന് പുറമെ എച്ച്.എസ്.ബി.സി കേന്ദ്രസര്‍ക്കാരിന് കൈമാറിയ കണക്ക് പ്രകാരം 8000 കോടി രൂപ ഇതുവരെ ലഭിച്ചതായും ജെയ്റ്റ്‌ലി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കള്ളപ്പണം പുറത്തുകൊണ്ടുവരുമെന്നത്​ കേന്ദ്രസർക്കാറി​െൻറ പ്രധാന Read more about 65,250 കോടി രൂപയു​ടെ നിക്ഷേപം വെളിപ്പെടുത്തിയതായി കേന്ദ്രധനമന്ത്രി .[…]

ഗോവിന്ദച്ചാമിക്ക് പിന്നിൽ വൻ ലഹരിമരുന്ന് മാഫിയയെന്ന് ഗോവിന്ദച്ചാമിയുടെ അഭിഭാഷകൻ ബി.എ. ആളൂർ.

02;56 pm 1/10/2016 തിരുവനന്തപുരം: സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിക്ക് പിന്നിൽ വൻ ലഹരിമരുന്ന് മാഫിയയെന്ന് ഗോവിന്ദച്ചാമിയുടെ അഭിഭാഷകൻ ബി.എ. ആളൂർ. തന്നെ വക്കാലത്ത് ഏൽപ്പിച്ചതും പണം തന്നതും മുംബൈയിലെ പനവേൽ കേന്ദ്രീകരിച്ചുള്ള സംഘമാണ്. ഇവരിൽ മലയാളികളുണ്ടെന്നും ആളൂർ വെളിപ്പെടുത്തി. ട്രെയിനിൽ മോഷണവും ലഹരിമരുന്നു കടത്തും നടത്തുന്ന സംഘത്തിലെ അംഗമാണ് ഗോവിന്ദച്ചാമി. മുംബൈ കേന്ദ്രീകരിച്ചുള്ള സംഘത്തിൽ മലയാളിയടക്കം വിവിധ സംസ്ഥാനക്കാരുണ്ട്. മുമ്പും ഇപ്പോഴും ഈ മാഫിയ സംഘത്തിന്‍റെ പല കേസുകളും താൻ കൈകാര്യം ചെയ്യുന്നുണ്ട്. തങ്ങളെകുറിച്ചുള്ള വിവരങ്ങള്‍ Read more about ഗോവിന്ദച്ചാമിക്ക് പിന്നിൽ വൻ ലഹരിമരുന്ന് മാഫിയയെന്ന് ഗോവിന്ദച്ചാമിയുടെ അഭിഭാഷകൻ ബി.എ. ആളൂർ.[…]

മുൻ ലോക സുന്ദരിയെ അപമാനിച്ച് വീണ്ടും ഡൊണാൾഡ് ട്രംപിന്റെ ട്വീറ്റ്

10:44 am 1/10/2016 വാഷിംഗ്ടണ്‍: മുൻ ലോക സുന്ദരിയെ വീണ്ടും അപമാനിച്ച് യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ ഡൊണാൾഡ് ട്രംപിന്റെ ട്വീറ്റ്. വെനസ്വേലക്കാരി അലീസിയ മഷാഡോയുടെ ജീവിതവും ലൈംഗിക വീഡിയോകളും അമേരിക്കൻ ജനത പരിശോധിക്കണമെന്നും, മഷാഡോയെ അമേരിക്കക്കാരിയാക്കാനാണ് ഹില്ലരി ശ്രമിക്കുന്നതെന്നും ട്രംപ് പറഞ്ഞു. എന്നാൽ ട്രംപിന്റെ മനോനില തെറ്റിയെന്നായിരുന്നു ഹില്ലരിയുടെ പ്രതികരണം. സൗന്ദര്യമൽസരങ്ങളോടും സുന്ദരികളോടും ഭ്രാന്തുള്ള ഡോണൾഡ് ട്രംപ് ലാറ്റിനമേരിക്കക്കാരിയായ മുൻ വിശ്വസുന്ദരിയെ അപമാനിച്ചെന്ന ഹില്ലരി ക്ലിന്റന്റെ ആരോപണമാണ് വിവാദങ്ങൾക്ക് തുടക്കം. മുൻ ലോക സുന്ദരിയുടെ Read more about മുൻ ലോക സുന്ദരിയെ അപമാനിച്ച് വീണ്ടും ഡൊണാൾഡ് ട്രംപിന്റെ ട്വീറ്റ്[…]

ശനിയാഴ്ചത്തെ സര്‍വകക്ഷിയോഗം ബഹിഷ്കരിക്കാന്‍ യു.ഡി.എഫ് തീരുമാനം.

09:29 am 1/10/2016 തിരുവനന്തപുരം: സ്വാശ്രയ സമരത്തോട് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിക്കുന്ന നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ച് ശനിയാഴ്ചത്തെ സര്‍വകക്ഷിയോഗം ബഹിഷ്കരിക്കാന്‍ യു.ഡി.എഫ് തീരുമാനം. യു.ഡി.എഫ് സമരത്തിന് ജനസ്വീകാര്യത ലഭിക്കുന്ന സാഹചര്യത്തില്‍ ന്യായമായ ഒത്തുതീര്‍പ്പില്ലാതെ സര്‍ക്കാറുമായി ഒത്തുതീര്‍പ്പ് വേണ്ടെന്നും മുന്നണിനേതൃത്വത്തില്‍ ധാരണയുണ്ട്. സ്വാശ്രയസമരം ബഹുജന മുന്നേറ്റമാക്കിയശേഷം നിയമസഭയില്‍ എം.എല്‍.എമാര്‍ നടത്തിവരുന്ന അനിശ്ചിതകാലസമരം അവസാനിപ്പിക്കുന്ന കാര്യവും മുന്നണി പരിഗണിക്കുന്നു. പ്രശ്നത്തില്‍ സമവായത്തിന് ശ്രമിക്കാതെ മുഖ്യമന്ത്രി ബോധപൂര്‍വം പിടിവാശി കാട്ടുന്നെന്ന പരാതി യു.ഡി.എഫില്‍ ശക്തമാണ്. ഇക്കാര്യത്തില്‍ ഭരണപക്ഷത്തെ ചില കേന്ദ്രങ്ങള്‍ക്കും Read more about ശനിയാഴ്ചത്തെ സര്‍വകക്ഷിയോഗം ബഹിഷ്കരിക്കാന്‍ യു.ഡി.എഫ് തീരുമാനം.[…]