കോഴിക്കോഴ: മാണിക്കെതിരെ തെളിവുമായി വിജിലൻസ്

01:38:pm 26/9/2016 കൊച്ചി: കോഴിക്കോഴ കേസിൽ മുന്‍മന്ത്രി കെഎം മാണിക്കെതിരെ ശക്തമായ തെളിവുമായി വിജിലൻസ് ഹൈക്കോടതിയിൽ. നികുതിപിരിവിന് മാണി സ്റ്റേ നൽകിയതിന്‍റെ ഫയൽ പിടിച്ചെടുത്തു. ഫയൽ ഹൈക്കോടതിക്ക് കൈമാറി. സത്യവാങ്മൂലത്തിനൊപ്പമാണ് തെളിവുകൾ. സത്യവാങ്മൂലത്തിന്‍റെ വിശദാംശങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. മാണിയുടെ ഈ ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് റിക്കവറി നിർത്തിവച്ചത് എന്ന് രേഖകളില്‍ വ്യക്തമാണ്. തോംസണിന്‍റെ കേസിൽ സ്റ്റേ നൽകിയത് 62 കോടി രൂപയ്ക്കാണ്. 5 ലക്ഷം രൂപക്ക് മുകളിൽ സ്റ്റേ നൽകാൻ മുഖ്യമന്ത്രിക്ക് മാത്രമെ അധികാരമുള്ളൂ എന്നിരിക്കെയാണ് മാണിയുടെ Read more about കോഴിക്കോഴ: മാണിക്കെതിരെ തെളിവുമായി വിജിലൻസ്[…]

കൊലപാതകത്തിന് പരിശീലനം നൽകുന്ന സംഘടനകൾ കേരളത്തിലുണ്ടെന്ന് മുഖ്യമന്ത്രി

10:50 am 26/9/2016 തിരുവനന്തപുരം: കൊലപാതകത്തിന് പരിശീലനം നൽകുന്ന സംഘടനകൾ കേരളത്തിലുണ്ടെന്ന് നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ. ഇവർക്ക് നേതൃത്വം നൽകുന്ന രാഷ്ട്രീയപ്പാർട്ടികളും കേരളത്തിലുണ്ടെന്നും പിണറായി വ്യക്തമാക്കി. സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയപ്പാർട്ടികളുടെ യോഗം വിളിച്ചത് കൊണ്ട് കൊലപാതകങ്ങൾ തടയാനാവില്ല. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുക മാത്രമാണ് ഇതിന് പരിഹാരം. കൊലപാതകങ്ങളെ കൊലപാതകങ്ങളായി തന്നെയാണ് കാണുന്നത്. ഈ വർഷം 334 കൊലപാതകങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു

പാകിസ്​താനുമായുള്ള സിന്ധു നദീജല കരാര്‍ ഇന്ത്യ പുന:പരിശോധിക്കുന്നു

09:10 am 26/9/2016 ന്യൂഡല്‍ഹി: ഉറി ഭീകരാക്രമണ പശ്​ചാത്തലത്തിൽ പാകിസ്​താനുമായുള്ള സിന്ധു നദീജല കരാര്‍ ഇന്ത്യ പുന:പരിശോധിക്കുന്നു. ഇത്​ സംബന്ധിച്ച സാഹചര്യങ്ങൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ബന്ധപ്പെട്ട മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും. പാകിസ്താന് ജലം നല്‍കുന്നതു തടയണമെന്നതുള്‍പ്പെടെയുള്ള നിര്‍ദേശങ്ങളാണ്​ ചർച്ച ചെയ്യുക​. പാകിസ്​താനെ തിരിച്ചടിക്കുന്നതിൽ അനുകൂലവും പ്രതികൂലവുമായ വാദങ്ങളും ചർച്ചയിൽ ഉൾപ്പെടുമെന്നാണ്​ റി​പ്പോർട്ട്​. 1960 സെപ്തംബര്‍ 19ന് അന്നത്തെ പ്രധാനമന്ത്രി നെഹ്​റുവും പാകിസ്താന്‍ പ്രസിഡൻറ്​ അയൂബ്ഖാനും ഒപ്പുവെച്ച ഉടമ്പടി പ്രകാരം കിഴക്കോട്ടൊഴുകുന്ന ബിയാസ്, Read more about പാകിസ്​താനുമായുള്ള സിന്ധു നദീജല കരാര്‍ ഇന്ത്യ പുന:പരിശോധിക്കുന്നു[…]

ഗോൾഫ് ഇതിഹാസം അർനോൾഡ് പാമർ അന്തരിച്ചു

09:08 AM 26/09/2016 പെൻസിൽവാനിയ: ഗോൾഫ് ചരിത്രത്തിലെ ഇതിഹാസ താരം അർനോൾഡ് പാമർ അന്തരിച്ചു. 87 വയസ്സായിരുന്നു. ഗോൾഫ് വീക്ക് മാഗസിൻ കുടുംബവൃത്തങ്ങളിൽ നിന്നും മരണം സ്ഥിരീകരിച്ചു. പെൻസിൽവാനിയയിലെ പിറ്റ്സ്ബർഗിൽ ഞായറാഴ്ചയായിരുന്നു മരണം. കഴിഞ്ഞ കുറച്ചു കാലമായി പാമർ വാർധക്യസഹജമായ അവശത അനുഭവിക്കുകയായിരുന്നു.

നഹീദ് ഹട്ടാറിന് ദാരുണാന്ത്യം

08:52 pm 25/9/2016 അമാന്‍: ഫേസ്ബുക്കിലൂടെ വിവാദ കാർട്ടൂൺ പ്രചരിപ്പിച്ചതിന് അറസ്റ്റിലായ പ്രശസ്ത ജോർദ്ദാൻ എഴുത്തുകാരൻ നഹീദ് ഹട്ടാർ വെടിയേറ്റു മരിച്ചു. ജോർദാനിലെ അമാൻ ഹൈക്കോടതിയിൽ കേസിൽ വാദം കേൾക്കാനെത്തിയ നഹീദിനെ വെടിവച്ചുവീഴ്ത്തിയ അക്രമിയെ പിന്നീട് അറസ്റ്റുചെയ്തു. ജോർദാനിലെ അബ്‍ദാലിയിലെ ഹൈക്കോടതിവളപ്പിൽ മൂന്നുതവണയാണ് നഹീദ് ഹട്ടാറിന് നേരെ അക്രമി വെടിവച്ചത്. എല്ലാവരുടെയും ശ്രദ്ധ തിരിക്കുന്നതിനായി കോടതിവളപ്പില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുകൊണ്ടായിരുന്നു കൊലയാളി വെടിയുതിര്‍ത്തതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ഇസ്ലാം മതത്തെ നിന്ദിക്കുന്ന കാർട്ടൂൺ ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ചതിന് വിചാരണ നേരിടുകയായിരുന്നു നഹീദ് Read more about നഹീദ് ഹട്ടാറിന് ദാരുണാന്ത്യം[…]

സി.പി.എമ്മിനെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

07:36 pm 25/9/2016 കോഴിക്കോട്: സി.പി.എമ്മിനെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബി.ജെ.പി ദേശീയ കൗൺസിലിൽ സംസാരിക്ക​വെയാണ് മോദി അക്രമ രാഷ്ട്രീയത്തിനെതിരെ പ്രതികരിച്ചത്. ഭിന്നാഭിപ്രായമുള്ളവരെ ആക്രമിക്കുന്നത് ജനാധിപത്യ രീതിയല്ല. കേരളത്തിലെ രാഷ്ട്രീയ അക്രമങ്ങൾ രാജ്യം ചർച്ച ചെയ്യണം. ഇവിടത്തെ മനുഷ്യാവകാശ ലംഘനങ്ങൾ ദേശീയ മാധ്യമങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിംകളടക്കം എല്ലാ വിഭാഗങ്ങളെയും സ്വന്തമായി കാണുന്നതാണ് ബി.ജെ.പി നയം. എന്നാൽ പാർട്ടിയെ തെറ്റിദ്ധരിപ്പിക്കാൻ ഇപ്പോഴും ശ്രമം നടക്കുന്നുണ്ട്. മുസ്‌ലിംകളെ തിരസ്കരിക്കുകയല്ല. അവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുകയാണ് വേണ്ടത്. Read more about സി.പി.എമ്മിനെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി[…]

കശ്​മീരിലെ ഉറി ആക്രമണത്തിൽ പരിക്കേറ്റ ഒരു ജവാൻ കൂടി മരിച്ചു

04:54 PM 25/09/2016 ശ്രീനഗര്‍: ഉറി ഭീകാരക്രമണത്തില്‍ പരിക്കേറ്റ ഒരു സൈനികന്‍ കൂടി മരിച്ചു. ഒഡീഷ സ്വദേശിയായ ബി.എസ്.എഫ്‌ ജവാൻ പിതാബസ് മജ്ഹിയാണ് മരിച്ചത്. ആക്രണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മജ്ഹി ശനിയാഴ്ച രാത്രിയാണ് മരണത്തിന് കീഴടങ്ങിയത്. ഇതോടെ ഉറി ആക്രണത്തില്‍ മരിച്ചവരുടെ എണ്ണം 19 ആയി. ജമ്മുകശ്മീരിലെ ഉറിയില്‍ ആര്‍മി ബ്രിഗേഡ് ഹെഡ്ക്വാര്‍ട്ടഴ്‌സിന് നേരെ കഴിഞ്ഞ ഞായറാഴ്ചയാണ് ഭീകരാക്രമണം നടന്നത്. ആക്രണത്തില്‍ നേരത്തെ 18 പേര്‍ മരിച്ചിരുന്നു.

മനോരോഗിയായ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു.

11:40 am 25/9/2016 അങ്കമാലി: മനോരോഗിയായ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. നെടുമ്പാശ്ശേരി പൊയ്ക്കാട്ടുശ്ശേരി വായനശാലക്ക് സമീപം കീഴ്ത്തടത്ത് വീട്ടില്‍ സുഭദ്രയാണ് (66) കൊലചെയ്യപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് പി.ജി.വാസുവിനെ (68) ചെങ്ങമനാട് പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രി 10.20നായിരുന്നു സംഭവം. ഇരുവരും മാത്രമാണ് വീട്ടില്‍ താമസിക്കുന്നത്. ടി.വി.കണ്ട് കൊണ്ടിരിക്കുകയായിരുന്ന സുഭദ്രയെ പിന്നിലൂടെയത്തെിയ വാസു കറിക്കുപയോഗിക്കുന്ന കത്തികൊണ്ട് വയറിന്‍െറ ഇടത് വശത്തായി കുത്തുകയായിരുന്നു. സുഭദ്രയുടെ നിലവിളിയും, ബഹളവും കേട്ട് വീടിനോട് ചേര്‍ന്ന് താമസിക്കുന്ന മൂത്തമകനും, കുടുംബവുമെത്തി ഇവരെ Read more about മനോരോഗിയായ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു.[…]

മെഡിക്കല്‍, ഡെന്‍റല്‍ സ്പോട്ട് അലോട്ട്മെന്‍റ്: മുഴുവന്‍ കോളജുകളും ഇന്ന് പ്രവര്‍ത്തിക്കണം

‍ 09:05 AM 25/09/2016 തിരുവനന്തപുരം: സര്‍ക്കാര്‍, സര്‍ക്കാര്‍ നിയന്ത്രിത, സ്വകാര്യ സ്വാശ്രയ മെഡിക്കല്‍, ഡെന്‍റല്‍ കോളജുകളിലെ ഒഴിവുള്ള സര്‍ക്കാര്‍ മെറിറ്റ് സീറ്റുകളിലേക്കുള്ള പ്രവേശപരീക്ഷാ കമീഷണറുടെ സ്പോട്ട് അലോട്ട്മെന്‍റ് പൂര്‍ത്തിയായി. തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന അലോട്ട്മെന്‍റില്‍ എം.ബി.ബി.എസിന് ഒഴിവുള്ള 78 സീറ്റുകളും നികത്തിയതായി പ്രവേശ പരീക്ഷാ കമീഷണര്‍ ബി.എസ്. മാവോജി അറിയിച്ചു. ഇതില്‍ എട്ട് സീറ്റ് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലേതും 70 സീറ്റ് സ്വാശ്രയ കോളജുകളിലേതുമാണ്. സര്‍ക്കാര്‍ കോളജുകളിലെ എട്ട് സീറ്റില്‍ നാലെണ്ണം Read more about മെഡിക്കല്‍, ഡെന്‍റല്‍ സ്പോട്ട് അലോട്ട്മെന്‍റ്: മുഴുവന്‍ കോളജുകളും ഇന്ന് പ്രവര്‍ത്തിക്കണം[…]

ഉറി ഭീകരാക്രമണത്തിൻെറ പശ്ചാത്തലത്തിൽ പാകിസ്താനെതിരെ പ്രധാനമന്ത്രി

09:06 pm 24/9/2016 കോഴിക്കോട്: ഉറി ഭീകരാക്രമണത്തിൻെറ പശ്ചാത്തലത്തിൽ പാകിസ്താനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി. ബി.ജെ.പി ദേശീയ കൗണ്‍സിലിന്‍െറ ഭാഗമായുള്ള പൊതുസമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 21ാം നൂറ്റാണ്ട് ഏഷ്യയുടേതാക്കാൻ എല്ലാ രാജ്യങ്ങളും ശ്രമിക്കുമ്പോൾ ഒരു രാജ്യം മാത്രം അതിന് തടസ്സം സൃഷ്ടിക്കുകയാണെന്ന് മോദി പറഞ്ഞു. ഏഷ്യയിൽ എവിടെയൊക്കെ ഭീകരവാദ പ്രവർത്തികൾ ഉണ്ടാകുന്നുവോ അവിടെയൊക്കെ ഈ രാജ്യമാണ് കുറ്റവാളിയായി വരുന്നത്. അഫ്ഗാനായാലും ബംഗ്ലാദേശായാലും എവിടെ ഭീകരവാദികൾ എന്ത് ചെയ്താലും ഈ രാജ്യത്തിൻെറ പേര് പറയുന്നു. അതല്ലെങ്കിൽ ഉസാമ ബിൻ Read more about ഉറി ഭീകരാക്രമണത്തിൻെറ പശ്ചാത്തലത്തിൽ പാകിസ്താനെതിരെ പ്രധാനമന്ത്രി[…]