നേര്യമംഗലത്ത് ബസ് മറിഞ്ഞ് 15 വിദ്യാർഥികൾക്ക് പരിക്ക്

09:17 AM 21/09/2016 നേര്യമംഗലം: ഇടുക്കി നേര്യമംഗലത്ത് ബസ് മറിഞ്ഞ് 15 വിദ്യാർഥികൾക്ക് പരിക്ക്. തമിഴ്നാട് സ്വദേശികളായ മെഡിക്കൽ വിദ്യാർഥികൾക്കാണ് പരിക്കേറ്റത്. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നേര്യമംഗലം ഊന്നുകല്ലിലായിരുന്നു അപകടം. സേലത്തു നിന്നും മൂന്നാറിലേക്ക് വരികയായിരുന്ന വിദ്യാർഥികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്.

ഭീകരാക്രമണ ശ്രമം പരാജയപ്പെടുത്തി: പത്ത് ഭീകരരെ വധിച്ചു

09:04 PM 20/09/2016 ശ്രീനഗർ: കശ്മീരിൽ ഉറി പട്ടണത്തിന് സമീപത്തുള്ള ലാച്ചിപുരയിൽ നുഴഞ്ഞു കയറാൻ ശ്രമിച്ച പത്ത് ഭീകരരെ സൈന്യം ഏറ്റുമുട്ടലിൽ വധിച്ചു. 15 പേരടങ്ങുന്ന ഭീകരരാണ് നുഴഞ്ഞു കയറാൻ ശ്രമിച്ചത്. നേരത്തെ ഉറി മേഖലയിൽ നിയന്ത്രണ രേഖക്ക് സമീപത്തെ ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ പാകിസ്താൻ വെടിയുതിർത്തിരുന്നു. ഉറി ഭീകരാക്രമണത്തിന് തൊട്ടുടനെ നടത്തിയ നുഴഞ്ഞുകയറ്റ ശ്രമം മേഖലയിൽ അസാധാരണ പ്രശ്നത്തിനുള്ള അടയാളമായാണ് കാണുന്നത്. അതേസമയം നൗഗാമിൽ നുഴഞ്ഞുകയറ്റക്കാരുമായുള്ള ഏറ്റുമുട്ടിലിനിടെ ഒരു ഇന്ത്യൻ സൈനികൻ കൊല്ലപ്പെട്ടു. ഹന്ദ്വാര ജില്ലയിൽ Read more about ഭീകരാക്രമണ ശ്രമം പരാജയപ്പെടുത്തി: പത്ത് ഭീകരരെ വധിച്ചു[…]

തമിഴ്നാടിന് 6000 ഘന അടി കാവേരി വെള്ളം നൽകണമെന്ന് സുപ്രീംകോടതി

05:57 PM 20/09/2016 ന്യൂഡൽഹി: സെപ്തംബർ 27 വരെ 6000 ഘന അടി കാവേരി വെള്ളം കർണാടകം തമിഴ്നാടിന് നൽകണമെന്ന് സുപ്രീംകോടതി. നാല് ആഴ്ചക്കുള്ളിൽ കാവേരി മാനേജ്മെന്‍റ് ബോർഡ് രൂപീകരിക്കണമെന്ന് കോടതി കേന്ദ്രത്തോട് ആവശ്യപ്പെടുകയും ചെയ്തു. കേസ് ഇനി 27നാണ് പരിഗണിക്കുക. ഈ മാസം 21 മുതല്‍ പത്തു ദിവസത്തേക്ക് തമിഴ്നാടിന് 3000 ഘന അടി വെള്ളം വിട്ടുകൊടുക്കാന്‍ കാവേരി നദീജല മേല്‍നോട്ട സമിതി കര്‍ണാടക സര്‍ക്കാറിന് നിര്‍ദേശം നല്‍കിയതിന് പിന്നാലെ‍യാണ് കോടതി വിധി. കാവേരി നദീജല Read more about തമിഴ്നാടിന് 6000 ഘന അടി കാവേരി വെള്ളം നൽകണമെന്ന് സുപ്രീംകോടതി[…]

ഡല്‍ഹിയില്‍ യുവതിയെ നടുറോഡിലിട്ട് കുത്തികൊന്നു.

04:55 pm 20/09/2016 ന്യൂഡല്‍ഹി: ബൈക്കിലത്തെിയയാള്‍ യുവതിയെ തടഞ്ഞുനിര്‍ത്തി റോഡിലിട്ട് കുത്തികൊന്നു. ചൊവ്വാഴ്ച രാവിലെ ഡല്‍ഹി നഗരത്തിലാണ് സംഭവം നടന്നത്. കരുണ എന്ന 21 കാരിയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. സ്വകാര്യ സ്കൂളില്‍ അധ്യാപികയായ കരുണ ജോലിക്ക് പോകുന്ന വഴിയാണ് അക്രമത്തിനിരയായത്. അക്രമി കരുണയെ 20 ഓളം തവണ കുത്തുന്നതും നിലത്തിട്ട് ചവിട്ടുന്നതും മര്‍ദിക്കുന്നതുമായ സിസി ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. നിരവധി തവണ കുത്തിയ ശേഷം റോഡരികില്‍ നിന്നും കല്ളെടുത്ത് തലക്കടിക്കുകയും മരിച്ചെന്ന ഉറപ്പാക്കിയ ശേഷം ഇയാള്‍ ശരീരം Read more about ഡല്‍ഹിയില്‍ യുവതിയെ നടുറോഡിലിട്ട് കുത്തികൊന്നു.[…]

ജിഷയെ കൊന്നത് താനല്ലെന്ന് അമീറുല്‍ ഇസ്ലാം കോടതിയില്‍

02:09 pm 20/9/2016 ജിഷയെ കൊന്നത് താനല്ല അനാറുല്‍ ഇസ്ലാമാണെന്ന് പ്രതി അമീറുല്‍ ഇസ്ലാം കോടതിയില്‍ പറഞ്ഞു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് അമീറുല്‍ ഇസ്ലാം, കൊലപാതകം നടത്തിയത് അനാറാണെന്ന് കോടതിയില്‍ പറഞ്ഞത്. ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് കോടതി മാറ്റിവെച്ചു. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത് നിയമപ്രകാരമുള്ള പരമാവധി കാലാവധിയായ 90 ദിവസത്തിന് ശേഷമായതിനാല്‍ ജാമ്യത്തിന് അര്‍ഹതയുണ്ടെന്ന് കാണിച്ചാണ് അമീര്‍, എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്. ഇന്ന് കേസ് പരിഗണിക്കവെ കോടതിയില്‍ Read more about ജിഷയെ കൊന്നത് താനല്ലെന്ന് അമീറുല്‍ ഇസ്ലാം കോടതിയില്‍[…]

കരുനാഗപ്പള്ളിയിൽ ഗുഡ്​സ്​ ട്രെയിൻ പാളം തെറ്റി; പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കി

08:30 AM 20/09/2016 കൊല്ലം: കരുനാഗപ്പള്ളിക്കും ശാസ്താംകോട്ടക്കും ഇടക്ക്​ മാരാരിത്തോട്ടത്ത്​ ഗുഡ്​സ്​ ട്രെയിൻ പാളം തെറ്റി. തിരുവനന്തപുരം ഭാഗത്തുനിന്ന്​ രാസവളവുമായി കോട്ടയത്തേക്ക്​ വന്ന ​ഗുഡ്​സ്​ ട്രെയിനി​െൻറ ഒമ്പത് വാഗണുകളാണ് പാളം തെറ്റിയത്. നാല്​ വാഗണുകൾ പൂർണമായും മറിഞ്ഞു.​ ചൊവ്വാഴ്​ച പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം. ഇതിനെ തുടർന്ന്​ കായംകുളത്തിനും കൊല്ലത്തിനുമിടയിൽ ട്രെയിൻ ഗതാഗതം സ്​തംഭിച്ചു. അപകടത്തെ തുടര്‍ന്ന് കൊല്ലം- കായംകുളം സ്റ്റേഷനുകള്‍ക്കിടയില്‍ ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. പാളത്തിലെ അറ്റകുറ്റപ്പണികള്‍ തീരുന്നതുവരെ ട്രെയിനുകളുടെ വേഗം നിയന്ത്രിക്കും. 10 Read more about കരുനാഗപ്പള്ളിയിൽ ഗുഡ്​സ്​ ട്രെയിൻ പാളം തെറ്റി; പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കി[…]

ബിഹാറില്‍ ബസ് കുളത്തിലേക്ക് മറിഞ്ഞ് 35 മരണം

04:44 am 20/9/2016 പറ്റ്ന: ബിഹാറിൽ ബസ് കുളത്തിലേക്ക് മറിഞ്ഞ് 35 പേർ മരിച്ചു. 65 യാത്രക്കാരുമായി പോയ ബസ്സാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവരില്‍ 11 പേര്‍ കുട്ടികളാണ്. ബിഹാറിലെ മധുബാനിയിൽ നിന്ന് സീതാ മർഹിയിലേക്ക് പോയ ബസ്സാണ് രാവിലെ പതിനൊന്നരയോടെ റോഡരികിലെ കുളത്തിലേക്ക് വീണത്. പറ്റ്നയിൽ നിന്ന് 180 കിലോമീറ്റർ അകലെയാണ് അപകടം. അമിത വേഗതയിലായിരുന്ന ബസ്സ് നിയന്ത്രണംവിട്ട് 25 അടി താഴ്ചയുള്ള കുളത്തിലേക്ക് വീഴുകയായിരുന്നു. ഏറെ പണിപ്പെട്ടാണ് ബസ് പൊക്കിയെടുത്തത്. അപകടം നടന്ന് ഒരു മണിക്കൂറിന് Read more about ബിഹാറില്‍ ബസ് കുളത്തിലേക്ക് മറിഞ്ഞ് 35 മരണം[…]

ജിഷ വധക്കേസ്: കുറ്റപത്രം ഇന്ന് പരിഗണിക്കും

04:39 am 20/9/2016 കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തിന്‍െറ പരിശോധന പൂര്‍ത്തിയായില്ല. സാക്ഷിമൊഴികള്‍, തൊണ്ടിമുതലുകള്‍, ഫോറന്‍സിക് പരിശോധനാ ഫലങ്ങള്‍ തുടങ്ങിയവ അടങ്ങിയ 1300ഓളം പേജ് വരുന്ന കുറ്റപത്രമാണ് കോടതി ഇന്നലെ പരിശോധിച്ചത്. വൈകുന്നേരവും പരിശോധന പൂര്‍ത്തിയായിട്ടില്ലാത്തതിനാല്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി എന്‍. അനില്‍കുമാര്‍ കുറ്റപത്രം പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റിവെച്ചു. പരിശോധനക്ക് ശേഷമേ ഇത് സ്വീകരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കൂ. അസം സ്വദേശിയും പെരുമ്പാവൂരിലെ തൊഴിലാളിയുമായ അമീറുല്‍ ഇസ്ലാമിനെ (23) മാത്രം പ്രതിയാക്കിയാണ് കുറ്റപത്രം നല്‍കിയത്. Read more about ജിഷ വധക്കേസ്: കുറ്റപത്രം ഇന്ന് പരിഗണിക്കും[…]

കാവേരി: കേരള ആര്‍.ടി.സി ഇന്നത്തെ സര്‍വിസുകള്‍ റദ്ദാക്കി

04:37 AM 20/09/2016 ബംഗളൂരു: കാവേരി നദീജല പ്രശ്നവുമായി ബന്ധപ്പെട്ട് ബംഗളൂരുവില്‍നിന്ന് കേരളത്തിലേക്കും നാട്ടില്‍നിന്ന് ബംഗളൂരുവിലേക്കുമുള്ള ചൊവ്വാഴ്ചത്തെ എല്ലാ സര്‍വിസുകളും കേരള ആര്‍.ടി.സി റദ്ദാക്കി. പ്രശ്നത്തില്‍ സുപ്രീംകോടതിയില്‍ തുടര്‍വാദം നടക്കുന്നതിനാല്‍ സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായാണ് സര്‍വിസുകള്‍ റദ്ദാക്കുന്നത്. ഈ ദിവസത്തേക്കുള്ള മുന്‍കൂര്‍ ബുക്കിങ് അധികൃതര്‍ കഴിഞ്ഞയാഴ്ച നിര്‍ത്തിവച്ചിരുന്നു. തിങ്കളാഴ്ച രാത്രി 11.55നാണ് നാട്ടിലേക്കുള്ള അവസാന ബസ് പുറപ്പെട്ടത്. കോഴിക്കോട്ടുനിന്ന് തിങ്കളാഴ്ച ഉച്ചക്ക് 1.30നുള്ള ബസാണ് ബംഗളൂരുവിലേക്ക് അവസാനമായി വന്നത്. സാഹചര്യങ്ങള്‍ വിലയിരുത്തിയാകും ബുധനാഴ്ച സര്‍വിസ് നടത്തുകയെന്നും അധികൃതര്‍ Read more about കാവേരി: കേരള ആര്‍.ടി.സി ഇന്നത്തെ സര്‍വിസുകള്‍ റദ്ദാക്കി[…]

ജനശതാബ്ദിയുടെ എ.സി കോച്ചില്‍ തീപിടുത്തം

07:34 pm 19/9/2016 കൊച്ചി: കൊഴിക്കോട് തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസില്‍ തീപിടുത്തം. വണ്ടിയുടെ എ.സി കോച്ചിലാണ് തീപിടുത്തമുണ്ടായത്. ഇന്നലെ വൈകിട്ട് 5.30 ന് എറണാകുളം സൗത്ത് റെയില്‍വേസ്റ്റേഷനിലേക്ക് എത്തിയപ്പോഴാണ് എ.സി കോച്ചില്‍ പുക ഉയരുന്നതുകണ്ടത്. ഉടന്‍ തന്നെ കോച്ചില എ.സി അറ്റന്റര്‍ അഗ്നിശമന സംവിധാമുപയോഗിച്ച് തീയണച്ചതിനാല്‍ അപകടം ഒഴിവായി. എ.സി കോച്ചിലെ പ്രധാന പാനലിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിനു കാരണമെന്ന് റെയില്‍വേ വൃത്തങ്ങള്‍ പറഞ്ഞു. ഇതേത്തുടര്‍ന്ന് ഈ കോച്ചിലെ യാത്രക്കാരെ മറ്റ് കോച്ചുളിലേക്ക് മാറ്റിയശേഷം കോച്ചിലെ വൈദ്യുതി Read more about ജനശതാബ്ദിയുടെ എ.സി കോച്ചില്‍ തീപിടുത്തം[…]