സ്വത്ത് തര്‍ക്കത്തെ തുടർന്ന് മദ്യവയസ്സ്ക്കന്നെ കൊന്ന് സെപ്റ്റിക് ടാങ്കില്‍ തള്ളി

03:40 pm 19/9/2016 പാലക്കാട്: പുതുപ്പരിയാരത്ത് സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മധ്യവയസ്‌കനെ കൊന്ന് സെപ്റ്റിക് ടാങ്കില്‍ തള്ളി. സഹോദരങ്ങളായ രണ്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍. പുതുപ്പരിയാരം പാറയ്ക്കല്‍ വീട്ടില്‍ മണികണ്ഠനെയാണ് സഹോദരങ്ങള്‍ അതിക്രൂരമായി കൊലപ്പെടുത്തിയത്. വിവാഹമോചിതനായ മണികണ്ഠന്‍ ലോട്ടറി വില്‍പ്പനക്കാരനായിരുന്നു. മൂന്ന് മാസം മുന്പ് സ്വത്തം ഭാഗം വച്ചതിനെ സംബന്ധിച്ച് പിതാവിനും സഹോദരങ്ങള്‍ക്കുമെതിരെ മണികണ്ഠന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നുണ്ടായ തര്‍ക്കങ്ങളാണ് മണികണ്ഠനെ വകവരുത്തുന്നതിലേക്ക് സഹോദരങ്ങളെ നയിച്ചത്. ഇക്കഴിഞ്ഞ അഞ്ചാം തീയതി മുതല്‍ മണികണ്ഠനെ കാണാനില്ലെന്ന് അയല്‍ക്കാര്‍ Read more about സ്വത്ത് തര്‍ക്കത്തെ തുടർന്ന് മദ്യവയസ്സ്ക്കന്നെ കൊന്ന് സെപ്റ്റിക് ടാങ്കില്‍ തള്ളി[…]

മദ്യപിച്ച് കാർ ഓടിച്ച് 12 ഓട്ടോകളിലിടിച്ചു; ഒരാൾ മരിച്ചു

03:30 PM 19/09/2016 ചെന്നൈ: മദ്യപിച്ച് അഭിഭാഷക വിദ്യാർഥി ഓടിച്ച കാർ സ്റ്റാന്‍റിൽ നിർത്തിയിട്ട 12 ഓട്ടോകളിലിടിച്ച് ഒരു ഡ്രൈവർ മരിച്ചു. പത്ത് പേർക്ക് പരിക്കേറ്റു. 29 കാരനായ ഓട്ടോ ഡ്രൈവർഅറുമുഖം സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. പരിക്കേറ്റവരിൽ ഒരാൾ ഗുരുതരാവസ്ഥയിലാണ്. ചെന്നൈയിലെ ഡോ.രാധാകൃഷ്ണൻ ശാലയിൽ ഇന്ന് രാവിലെ 3.30ഓടെയാണ് അപകടമുണ്ടായത്. സുപ്രീംകോടതി അഭിഭാഷകനായ വിജയ് ആനന്ദിന്‍റെ മകൻ വികാസാണ് പോർഷെ കാർ ഓടിച്ചിരുന്നത്. തമിഴ്നാട് പ്രീമിയർ ലീഗ് വിജയിച്ച സുഹൃത്ത് സംഘടിപ്പിച്ച ആഘോഷങ്ങൾ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു Read more about മദ്യപിച്ച് കാർ ഓടിച്ച് 12 ഓട്ടോകളിലിടിച്ചു; ഒരാൾ മരിച്ചു[…]

കിങ്ഫിഷര്‍ വില്ല’ ലേലം ചെയ്യുന്നു

09:20 am 19/09/2016 മുംബൈ: വിവാദ മദ്യവ്യവസായി വിജയ് മല്യയുടെ ഗോവയിലെ പ്രധാനപ്പെട്ട സ്വത്തുക്കളിലൊന്നായ കിങ്ഫിഷര്‍ വില്ല ലേലം ചെയ്യുന്നു. നോര്‍ത് ഗോവയിലെ കോണ്ടോലിമിലുള്ള വില്ലക്ക് 85.29 കോടി രൂപയാണ് പ്രതീക്ഷിക്കുന്നത്. ഒക്ടോബര്‍ 19ന് പരസ്യലേലത്തിലൂടെ വില്‍ക്കാനാണ് ലക്ഷ്യമെന്ന് എസ്.ബി.ഐ ട്രസ്റ്റി പറഞ്ഞു. എസ്.ബി.ഐ ഉള്‍പ്പെടെ 17 ബാങ്കുകള്‍ ഉള്‍പ്പെട്ട കണ്‍സോര്‍ട്യത്തിന് നല്‍കാനുള്ള 9000 കോടി രൂപയുടെ വായ്പാകുടിശ്ശിക തിരിച്ചുപിടിക്കുന്നതിനാണ് നടപടി. കിങ്ഫിഷര്‍ വില്ല പണയപ്പെടുത്തി 2010ലാണ് എസ്.ബി.ഐയില്‍നിന്ന് വായ്പയെടുത്തത്. കിങ്ഫിഷര്‍ എയര്‍ലൈന്‍സ് കമ്പനിയുടെ മറ്റു സ്വത്തുക്കള്‍ Read more about കിങ്ഫിഷര്‍ വില്ല’ ലേലം ചെയ്യുന്നു[…]

മലവെള്ളപ്പാച്ചിലിൽ മരണം നാലായി; ഒരു മൃതദേഹം കൂടി കണ്ടെടുത്തു

07:30 pm 19/09/2016 കുറ്റ്യാടി:പശുക്കടവ് കടന്ത്രപ്പുഴയിലെ മലവെള്ളപ്പാച്ചിലില്‍പ്പെട്ട് കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. കറ്റോടി ചന്ദ്രന്‍്റെ മകന്‍്റെ അശ്വിന്‍ (19) ആണ് മരിച്ചത്. അശ്വിന്‍ പേരാമ്പ്ര മേഴ്സി കോളജിലെ നാലാം സെമസ്റ്റര്‍ ബിരുദ വിദ്യാര്‍ഥിയാണ്. പശുക്കടവില്‍ നിന്നും 12 കിലോമീറ്റര്‍ അകലെ പന്നിക്കോട്ടൂരിലെ മരുതോങ്കര നാലാങ്കണ്ടത്തുനിന്നാണ് അശ്വിന്‍്റെ മൃതദേഹം കണ്ടത്തെിയത്. ഇതോടെ അപകടത്തില്‍ മരണം നാലായി. തിങ്കളാഴ്ച നടത്തിയ തെരച്ചിലില്‍ ദുരന്ത സ്ഥലത്തിന് ഒന്നര കിലോമീറ്റര്‍ അകലെ നിന്ന് രണ്ടു മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തിരുന്നു. കക്കുഴിയുള്ള Read more about മലവെള്ളപ്പാച്ചിലിൽ മരണം നാലായി; ഒരു മൃതദേഹം കൂടി കണ്ടെടുത്തു[…]

കശ്‍മീരില്‍ ചാവേറാക്രമണം ; 17 സൈനികര്‍ കൊല്ലപ്പെട്ടു പരുക്കേറ്റു

09;57 am 18/9/2016 ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ ഉറിയില്‍ സൈനിക കേന്ദ്രത്തിനു നേര്‍ക്കുണ്ടായ ഭീകരാക്രമണത്തില്‍ 17 സൈനികർ കൊല്ലപ്പെട്ടു . നാല് ഭീകരരെ സൈന്യം വധിച്ചു . ഉറിയിൽ ചാവേറാക്രമണം. നിരവധി സൈനികര്‍ക്ക് പരുക്കേറ്റു. സൈനിക ബ്രിഗേഡ് ആസ്ഥാനത്തിനുള്ളിലേക്ക് ഭീകരർ കടന്നുകയറിയതായി സംശയം. ഭീകരരും സൈനികരും തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണ്. ശ്രീനഗര്‍ – മുസഫറാബാദ് ഹൈവേയ്ക്കരികിലാണ് സൈനികകേന്ദ്രം. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു ആക്രമണം. ചില ബാരക്കുകള്‍ക്കും തീപിടിച്ചു. നിയന്ത്രണരേഖയോട് അടുത്ത പ്രദേശമാണിത്. സംഭവം വിലയിരുത്താന്‍ ആഭ്യന്തര മന്ത്രി Read more about കശ്‍മീരില്‍ ചാവേറാക്രമണം ; 17 സൈനികര്‍ കൊല്ലപ്പെട്ടു പരുക്കേറ്റു[…]

ന്യൂയോര്‍ക്കിലെ മാന്‍ഹാട്ടനില്‍ സ്ഫോടനം.

09:51 AM 18/09/2016 ന്യൂയോര്‍ക്ക് സിറ്റി: ന്യൂയോര്‍ക്കിലെ മാന്‍ഹാട്ടനില്‍ വേസ്റ്റ് ബിൻ പൊട്ടിത്തെറിച്ചു. ആളപായമില്ല. 29ലധികം പേർക്ക് പരിക്കേറ്റു. ശനിയാഴ്ച രാത്രി പ്രാദേശിക സമയം 8.30തോടെ സിസ്ത്, സെവൻത് അവന്യൂകളുടെ ഇടയിലുള്ള 23ാം സ്ട്രീറ്റിലായിരുന്നു സ്ഫോടനം നടന്നത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌ഫോടനമുണ്ടായ ഉടൻ തന്നെ ന്യൂയോര്‍ക്ക് പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി. സ്ഫോടന സ്ഥലത്തു നിന്ന് ആളുകളെ ഒഴിപ്പിച്ചിരിക്കുകയാണ്. പൊലീസിന്‍റെ ഭീകരവിരുദ്ധസേനാ വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വന്‍ ശബ്ദത്തോടെ വേസ്റ്റ് ബിൻ പൊട്ടിത്തെറിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ മാധ്യമങ്ങളോട് Read more about ന്യൂയോര്‍ക്കിലെ മാന്‍ഹാട്ടനില്‍ സ്ഫോടനം.[…]

വിഖ്യാത നാടക രചയിതാവ് എഡ്വേര്‍ഡ് ആല്‍ബി അന്തരിച്ചു

09:44 AM 18/09/2016 ന്യൂയോര്‍ക്: അമേരിക്കയിലെ പ്രശസ്ത നാടകരചയിതാവും മൂന്നുതവണ പുലിറ്റ്സര്‍ പുരസ്കാര ജേതാവുമായിരുന്ന എഡ്വേര്‍ഡ് ആല്‍ബി അന്തരിച്ചു. ലോക പ്രശസ്ത സാഹിത്യകാരന്മാരായ ആര്‍തര്‍ മില്ലറിനും അഗസ്റ്റസ് വില്‍സണിനും ശേഷം അമേരിക്ക കണ്ട വിഖ്യാതനായ സാഹിത്യകാരനായിരുന്നു എഡ്വേര്‍ഡ് ആല്‍ബി. ന്യൂയോര്‍ക്കിലെ ലോങ് ദ്വീപിലെ സ്വവസതിയില്‍ വെള്ളിയാഴ്ചയാണ് 88കാരനായ ആല്‍ബിയുടെ അന്ത്യമെന്ന് സുഹൃത്ത് വെളിപ്പെടുത്തി. മരണകാരണം വ്യക്തമല്ല. ‘വൂസ് അഫ്രൈഡ് ഓഫ് വിര്‍ജിനിയ വൂള്‍ഫ്’ എന്ന അദ്ദേഹത്തിന്‍െറ കൃതി ലോകപ്രശസ്തമാണ്. ഈ കൃതിക്ക് 1963ല്‍ പുലിറ്റ്സര്‍ പുരസ്കാരം നിഷേധിച്ചത് Read more about വിഖ്യാത നാടക രചയിതാവ് എഡ്വേര്‍ഡ് ആല്‍ബി അന്തരിച്ചു[…]

തൃശൂർ നഗരത്തിൽ പുലി കുട്ടികൾ ഇറങ്ങി

06:00 pm 17/9/2016 തൃശൂര്‍: മടകള്‍ വിട്ട് പുലിക്കൂട്ടങ്ങള്‍ തൃശൂർ നഗരത്തിലിറങ്ങി. ആൺപ്പുലികൾക്കൊപ്പം നാലു പെൺപ്പുലികൾ മത്സരത്തിന് ഇറങ്ങിയതാണ് ഇത്തവണത്തെ പുലിക്കളിയുടെ പ്രത്യേകത. അയ്യന്തോള്‍ ദേശം, വിയ്യൂര്‍ ദേശം, നായ്ക്കനാല്‍ പുലിക്കളി സംഘം, തൃക്കുമാരകുടം ശ്രീഭദ്ര ക്ലബ്, കുട്ടന്‍കുളങ്ങര പുലിക്കളി സംഘം, മൈലിപ്പാടം ദേശം, വടക്കേ അങ്ങാടി ദേശം, പാട്ടുരായ്ക്കല്‍ പുലിക്കളി കമ്മിറ്റി, കൊക്കാലെ സാന്‍റോസ് ക്ലബ്, പൂങ്കുന്നം വിവേകാനന്ദ എന്നിവയാണ് ഇത്തവണ പുലിക്കളിക്ക് ഇറങ്ങിയത്. വൈകീട്ട് നാലോടെയാണ് പുലികള്‍ സ്വരാജ് റൗണ്ടിലേക്ക് പ്രവേശിച്ചത്. വിയൂർ, അയ്യന്തോൾ Read more about തൃശൂർ നഗരത്തിൽ പുലി കുട്ടികൾ ഇറങ്ങി[…]

ജിഷ വധക്കേസ്: കുറ്റപത്രം സമർപ്പിച്ചു

03:22 PM 17/09/2016 കൊച്ചി: കോളിളക്കം സൃഷ്ടിച്ച ജിഷ വധക്കേസില്‍ അന്വേഷണസംഘം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. അറസ്റ്റിലായ പെരുമ്പാവൂരിലെ തൊഴിലാളിയും അസം സ്വദേശിയുമായ അമീറുല്‍ ഇസ്ലാമിനെ (23) മാത്രം പ്രതിയാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രതിയെ അറസ്റ്റ് ചെയ്ത് 93ാം ദിവസമാണ് അന്തിമ റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കുന്നത്. കൊലപാതകം, മാനഭംഗം, ദലിത് പീഡന നിരോധനിയമം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. പീഡനശ്രമത്തെ എതിര്‍ത്തതിലെ വിരോധത്താല്‍ കൊല നടത്തിയെന്ന നിഗമനത്തിലാണ് പൊലീസ്. ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ടും സാക്ഷിമൊഴികളും Read more about ജിഷ വധക്കേസ്: കുറ്റപത്രം സമർപ്പിച്ചു[…]

ചരിത്ര പ്രസിക്തമായ ആറന്മുള ഉതൃട്ടാതി വള്ളംകളി ഇന്ന്

10;26 AM 17/09/2016 ആറന്മുള: പ്രസിദ്ധമായ ആറന്മുള ഉതൃട്ടാതി വള്ളംകളി ഇന്ന് നടക്കും. ജലോത്സവം കേന്ദ്രമന്ത്രി ആനന്ദ് കുമാർ ഉദ്ഘാടനം ചെയ്യും. 50 പള്ളിയോടങ്ങളാണ് വള്ളംകളിയിൽ പങ്കെടുക്കുന്നത്. കർശന സുരക്ഷയിലാണ് ഇത്തവണ വള്ളംകളി നടക്കുക. പമ്പയിലെ മണൽപുറ്റിൽ തട്ടി പള്ളിയോടം മറിഞ്ഞ് രണ്ടുപേർ മരിക്കാൻ ഇടയായ പശ്ചാത്തലത്തിലാണ് സുരക്ഷ കർശനമാക്കുന്നത്. നാല് സ്പീഡ് ബോട്ട് ഉൾപ്പെടെ 12 സുരക്ഷാ ബോട്ടുകൾ ജലമേളക്ക് സുരക്ഷയൊരുക്കും. നീന്തൽ അറിയാവുന്ന തുഴച്ചിൽകാരെ മാത്രമേ പള്ളിയോടങ്ങളിൽ കയറ്റുകയുള്ളൂ. തിരക്ക് നിയന്ത്രിക്കാൻ പമ്പയുടെ തീരത്ത് Read more about ചരിത്ര പ്രസിക്തമായ ആറന്മുള ഉതൃട്ടാതി വള്ളംകളി ഇന്ന്[…]