കശ്മീരിൽ സി.ആർ.പി.എഫ്​ ക്യാമ്പിനു നേരെ തീവ്രവാദി ആക്രമണം

08:35 AM 10/09/2016 ശ്രീനഗർ: ദക്ഷിണ കശ്മീരിൽ സി.ആർ.പി.എഫ്​ ക്യാമ്പിനു നേരെ തീവ്രവാദി ആക്രമണം. പുൽവാമ ജില്ലയിലെ താഹത്തിലുള്ള സുരക്ഷാ സൈനികരുടെ ക്യാമ്പിനു നേരെയാണ്​ ആക്രമണമുണ്ടായത്​. പ്രദേശത്ത്​ ഒളിച്ചിരുന്ന തീവ്രവാദികൾ സൈനിക ക്യാമ്പിനു നേരെ വെടിയുതിർക്കുകയായിരുന്നു. സൈന്യം പ്രത്യാക്രമണം നടത്തി. തീവ്രവാദികളും സുരക്ഷ സേനയും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയാണ്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. കശ്മീരിൽ തീവ്രവാദി നുഴഞ്ഞുകയറ്റം തടയുന്നതിന്​ അതിര്‍ത്തി മേഖലയിലും കരസേനാ വിന്യാസം ശക്തമാക്കാനുള്ള നീക്കം നടക്കുന്നതിനിടെയാണ്​വീണ്ടും തീവ്രവാദ ആക്രമണമുണ്ടാ

വിമാനത്തില്‍ സാംസംഗ് ഗാലക്‌സി നോട്ട് 7 ഉപയോഗിക്കുന്നത് നിരോധിച്ചു

01.40 AM 10/09/2016 വിമാനത്തില്‍ സാംസംഗ് ഗാലക്‌സി നോട്ട് 7 ഉപയോഗിക്കുന്നത് വ്യോമയാനമന്ത്രാലയം നിരോധിച്ചു. വിമാന യാത്രക്കാരുടെ ബാഗില്‍ ഇവ സൂക്ഷിക്കുന്നതിനാണ് വിലക്ക്. കൈയിലോ ഹാന്‍ഡ് ബാഗിലോ ഇവ പ്രവര്‍ത്തന രഹിതമാക്കി കൊണ്ടുപോകാമെന്ന് സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ ബി.എസ് ഭുള്ളാര്‍ അറിയിച്ചു. ബാറ്ററികള്‍ തീപിടിച്ച് പൊട്ടിത്തെറിക്കുന്നത് പതിവായതിനെ തുടര്‍ന്ന് ഈ ഫോണ്‍ സാംസംഗ് വിപണിയില്‍നിന്നും പിന്‍വലിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് സുരക്ഷയുടെ ഭാഗമായി വിമാനത്തിലും ഫോണ്‍ നിരോധിച്ചിരിക്കുന്നത്.

ആണ്‍കുഞ്ഞുണ്ടായില്ല; മാതാവ് പെണ്‍കുഞ്ഞിനെ കഴുത്തറുത്ത് കൊന്നു

O8:43 PM 09/09/2016 ജയ്പൂര്‍: രാജസ്ഥാനിലെ ജയ്പൂരില്‍ മാതാവ് നാലു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തി. സംഭവത്തില്‍ നേഹ ഗോയല്‍ (35) നെ പൊലീസ് അറസ്റ്റു ചെയ്തു. ആഗസ്റ്റ് 26 ന് കുഞ്ഞിനെ ഉപയോഗ ശ്യൂന്യമായ എയര്‍ കണ്ടീഷനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്തെുകയായിരുന്നു. പുതപ്പില്‍ പൊതിഞ്ഞ കുഞ്ഞിന്‍റെ കഴുത്ത് മൂര്‍ച്ചയേറി ആയുധംകൊണ്ട് മുറിച്ച നിലയിലായിരുന്നു. കൂടാതെ ദേഹത്ത് 17 ഓളം മുറിവുകള്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കുഞ്ഞിന്‍റെ മാതാവ് നേഹ അടുക്കളയില്‍ ഉപയോഗിക്കുന്ന Read more about ആണ്‍കുഞ്ഞുണ്ടായില്ല; മാതാവ് പെണ്‍കുഞ്ഞിനെ കഴുത്തറുത്ത് കൊന്നു[…]

തലസ്ഥാനത്ത് കോളേജ് അധ്യാപികയുടെ 51,000 രൂപ നഷ്ടമായെന്ന് പരാതി

O8:4l PM 09/09/2016 തിരുവനന്തപുരം: കരമന നീറമണ്‍കര എന്‍.എസ്.എസ് കോളേജ് അധ്യാപികയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം നഷ്ടമായെന്ന് പരാതി. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ പട്ടം മരപ്പാലം ശാഖയിലെ അക്കൗണ്ടില്‍ നിന്ന് രണ്ടോ മൂന്നോ തവണയായി 51,000 രൂപ നഷ്ടപ്പെട്ടെന്നാണ് പരാതി. പ്രാഥമിക പരിശോധനയില്‍ ചൈനയില്‍ നിന്ന് ഓണ്‍ലൈനായി പണം പിന്‍വലിച്ചതായാണ് സൂചന. കുറച്ചുനാളായി അധ്യാപിക മെഡിക്കല്‍ അവധിയിലായിരുന്നു. അതിനാല്‍ ബാങ്ക് അക്കൗണ്ട് പരിശോധിച്ചിരുന്നില്ല. എല്ലാമാസവും അഞ്ചാംതീയതിയാണ് അക്കൗണ്ടില്‍ ശമ്പളം എത്തുന്നത്. ഇതില്‍ നല്ലൊരുതുകയുണ്ടായിരുന്നതായി ഇവര്‍ Read more about തലസ്ഥാനത്ത് കോളേജ് അധ്യാപികയുടെ 51,000 രൂപ നഷ്ടമായെന്ന് പരാതി[…]

തെരുവുനായ ശല്യം എങ്ങനെ പരിഹരിക്കാം; ഐഡിയുമായി ഡിജിപി !

O3:24 Pm 09/9/2016 തെരുവുനായ്ക്കളെ കണ്ടെത്തി പൊലീസ് സ്റ്റേഷനുകളുമായി ബന്ധപ്പെടുത്തി പ്രതിരോധകുത്തി വെയ്പ്പും പരീശിലനവും നല്‍കി സുരക്ഷയ്ക്ക് വിനിയോഗിക്കുന്ന തരത്തിലുള്ളതാണ് പദ്ധതി. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണവും പ്രതീക്ഷിക്കുന്നുണ്ട് തിരുവനന്തപുരം: തെരുവുനായ ശല്യം പരിഹരിക്കാന്‍ പുതിയ ആശയവുമായി പൊലീസ് മേധാവി.തെരുവുനായ്ക്കളെ ഏറ്റെടുത്ത് പരിശീലനം നല്‍കി സുരക്ഷയ്ക്ക് ഉപയോഗിക്കുന്ന പദ്ധതി ആലോചനയിലാണെന്ന് ഡിജിപി ലോക് നാഥ് ബഹറ അറിയിച്ചു. തെരുവു നായ ആക്രമണങ്ങള്‍ തുടര്‍ക്കഥയായതോടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നിരവധി ബദല്‍ നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്ന വന്നിരുന്നു.തുടര്‍ന്നാണ് വ്യത്യസ്ഥ ആശയവുമായി ഡിജിപി എത്തുന്നത്.ജമ്മു Read more about തെരുവുനായ ശല്യം എങ്ങനെ പരിഹരിക്കാം; ഐഡിയുമായി ഡിജിപി ![…]

ഒഡിഷയിൽ ബസ് മറിഞ്ഞ് 20 പേർ മരണമടഞ്ഞു

12:45 PM 09/09/2016 ഭുവനേശ്വർ: ഒഡിഷയിലെ അംഗൂൾ ജില്ലയിൽ പാലത്തിൽ നിന്നും നിയന്ത്രണം വിട്ട ബസ് മറിഞ്ഞ് 20 മരണം. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം.15 പേർക്ക് അപകടത്തിൽ പരിക്കേറ്റു. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ചിലരുടെ പരിക്ക് ഗുരുതരമാണ്. മരണസംഖ്യ ഉയരാനിടയുണ്ട്. ബൗദ് ജില്ലാ ആസ്ഥാനത്തു നിന്ന് അതാമാലിക്കിലേക്ക് യാത്ര തിരിച്ച സ്വകാര്യ ബസ് ആണ് അപകടത്തിൽ പെട്ടത്. പഴക്കം ചെന്ന മാനിത്രി പാലത്തിൽ നിന്നു താഴേക്ക് പതിക്കുകയായിരുന്നു. സംഭവത്തിൽ മുഖ്യമന്ത്രി നവീൻ പട്നായിക് ഞടുക്കം പ്രകടിപ്പിച്ചു.

മൂവാറ്റുപുഴയില്‍ ഹൈടെക് എടിഎം തട്ടിപ്പ്; 5 പേര്‍ പിടിയില്‍

12:42 pm 9/9/2016 കൊച്ചി: ഹൈടെക് രീതിയില്‍ എടിഎം തട്ടിപ്പുനടത്തിയ സംഘം പിടിയില്‍. അഞ്ചു ലക്ഷം രൂപ വിവിധ ഉപയോക്താക്കളില്‍നിന്നു തട്ടിയെടുത്ത അഞ്ചംഗസംഘമാണ് മൂവാറ്റുപുഴയില്‍ പിടിയിലായത്. കടകളില്‍ എടിഎം കാര്‍ഡുകള്‍ ഉപയോഗിക്കുന്നവരുടെ വിവരങ്ങള്‍ ചോര്‍ത്തിയാണ് സംഘം തട്ടിപ്പു നടത്തിയത്. എടിഎം വിവരങ്ങള്‍ ഡീകോഡ് ചെയ്യുന്ന പ്രത്യേക യന്ത്രം സംഘത്തില്‍നിന്നു പിടിച്ചെടുത്തു. ചാലക്കുടി മോതിരക്കണ്ണി സ്വദേശി ജിന്റോ ജോയി, കോട്ടയം സംക്രാന്തി സ്വദേശികളായ അസി, സഹോദരന്‍ അഹദ് മോന്‍, അമ്പലപ്പുഴ സ്വദേശി ഷാരൂഖ്, പള്ളുരുത്തി സ്വദേശി മനു ജോളി Read more about മൂവാറ്റുപുഴയില്‍ ഹൈടെക് എടിഎം തട്ടിപ്പ്; 5 പേര്‍ പിടിയില്‍[…]

കാവേരി തര്‍ക്കം: കര്‍ണാടകയില്‍ ബന്ദ്; കെ.എസ്.ആര്‍.ടി.സി ഉച്ചക്ക് ഓടിത്തുടങ്ങും

09:18 am 09/9 /2016 ബംഗളൂരു: കാവേരി നദിയില്‍നിന്ന് തമിഴ്നാടിന് വെള്ളം വിട്ടുകൊടുക്കാനുള്ള സുപ്രീംകോടതി വിധിക്കെതിരെ കര്‍ണാടകയില്‍ കര്‍ഷക ബന്ദ്. രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് ബന്ദ്. കര്‍ഷക-കന്നട സംഘടനകള്‍ ഉള്‍പ്പെടെ രണ്ടായിരത്തോളം സംഘടനകളാണ് ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ബന്ദിന് സംസ്ഥാന സര്‍ക്കാറിന്‍െറ പരോക്ഷ പിന്തുണയുമുണ്ട്. ഓട്ടോ, ടാക്സി, ലോറി ഡ്രൈവേഴ്സ് അസോസിയേഷനുകളും എയര്‍പോര്‍ട്ട് ടാക്സികളും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാഭ്യാസ-സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് സർക്കാർ അവധി നല്‍കി. പ്രതിപക്ഷ പാര്‍ട്ടികളും ബന്ദിനെ പിന്തുണക്കുന്നുണ്ട്. കേരള ആര്‍.ടി.സിയുടെ Read more about കാവേരി തര്‍ക്കം: കര്‍ണാടകയില്‍ ബന്ദ്; കെ.എസ്.ആര്‍.ടി.സി ഉച്ചക്ക് ഓടിത്തുടങ്ങും[…]

സൗമ്യയെ ഗോവിന്ദച്ചാമി തീവണ്ടിയില്‍ നിന്നും തള്ളിയിട്ടതിന് തെളിവ് എവിടെയെന്ന് സുപ്രീംകോടതി

01.57 AM 09-09-2016 ദില്ലി: സൗമ്യ വധക്കേസില്‍ പ്രോസിക്യൂഷന് തിരിച്ചടിയായി സുപ്രീം കോടതി പരാമര്‍ശം. കൊല്ലപ്പെട്ട സൗമ്യയെ ട്രെയിനില്‍ നിന്നും പ്രതിയായ ഗോവിന്ദച്ചാമി തള്ളിയിട്ടതിന് തെളിവ് എവിടെയെന്ന് കോടതി ചോദിച്ചു. ഊഹാപോഹങ്ങള്‍ കോടതിയില്‍ പറയരുതെന്നും കോടതി നിരീക്ഷിച്ചു. കോടതിയുടെ ചോദ്യത്തിന് മുന്നില്‍ മറുപടിയില്ലാതെ പ്രോസിക്യൂഷന്‍ പകച്ചുനിന്നു. കേസില്‍ വധശിക്ഷ ചോദ്യം ചെയ്തു പ്രതി ഗോവിന്ദച്ചാമി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് സുപ്രീം കോടതിയുടെ നിര്‍ണായക പരാമര്‍ശം ഉണ്ടായത്. ജസ്റ്റീസ് രഞ്ജന്‍ ഗോഗായ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. Read more about സൗമ്യയെ ഗോവിന്ദച്ചാമി തീവണ്ടിയില്‍ നിന്നും തള്ളിയിട്ടതിന് തെളിവ് എവിടെയെന്ന് സുപ്രീംകോടതി[…]

വെള്ളിയാഴ്ച മുതല്‍ തിരക്കിനനുസരിച്ച് റെയില്‍വെ നിരക്ക് കൂട്ടും

01.55 AM 08-09-2016 ട്രെയിനുകളില്‍ തിരക്കിനനുസരിച്ച് യാത്രാക്കൂലി വര്‍ദ്ധിപ്പിക്കാന്‍ റെയില്‍വെ തീരുമാനിച്ചു. ഇതനുസരിച്ച് വിമാനക്കമ്പനികള്‍ ചെയ്യുന്നത് പോലെ തിരക്ക് കൂടുതലുള്ള സമയങ്ങളില്‍ യാത്രാക്കൂലി ഉയര്‍ത്തുകയും യാത്രക്കാര്‍ കുറവുള്ള സമയങ്ങളില്‍ നിരക്ക് കുറയ്ക്കുകയും ചെയ്യും. രാജധാനി, തുരന്തോ, ശതാബ്ദി ട്രെയിനുകളില്‍ തിരക്കിനനുസരിച്ച് നിരക്ക് കൂട്ടാനാണ് റെയില്‍വെ തീരുമാനിച്ചിരിക്കുന്നത്. വെള്ളിയാഴ്ച മുതല്‍ പുതിയ പുതിയ രീതി നിലവില്‍ വരും. ട്രെയിനുകളിലെ ഓരോ പത്ത് ശതമാനം സീറ്റുകളിലേക്കുമുള്ള ടിക്കറ്റുകള്‍ വിറ്റുകഴിയുമ്പോള്‍ ടിക്കറ്റ് നിരക്ക് പത്ത് ശതമാനം ഉയര്‍ത്താനാണ് തീരുമാനം. ഇതിന് ഉയര്‍ന്ന Read more about വെള്ളിയാഴ്ച മുതല്‍ തിരക്കിനനുസരിച്ച് റെയില്‍വെ നിരക്ക് കൂട്ടും[…]