ഡ്രൈവര്‍മാരുടെ ദുരിതം തീരുന്നു; പൊലീസ് കൈകാണിച്ചാല്‍ ഫോണ്‍ കാണിക്കാം

01.50 AM 08-09-2016 വഴിയില്‍ ഒളിച്ചിരുന്ന് കൈകാണിക്കുന്ന പൊലീസുകാരെ കാണുമ്പോള്‍ മാത്രം ഡ്രൈവിങ് ലൈസന്‍സും ആര്‍.സി ബുക്കുമൊക്കെ ഓര്‍മ്മവരുന്നവര്‍ക്കായി സര്‍ക്കാര്‍ തന്നെ പുതിയ സംവിധാനമൊരുക്കുകയാണ്. ആവശ്യമായ രേഖകളെല്ലാം ഡിജിറ്റല്‍ രൂപത്തിലാക്കി സ്വന്തം മൊബൈല്‍ ഫോണിലോ ടാബിലോ കൊണ്ടുനടക്കാവുന്ന ഡിജിലോക്കര്‍ പ്ലസ് എന്ന പുതിയ സംവിധാനം കേന്ദ്രസര്‍ക്കാര്‍ ഉടന്‍ രംഗത്തിറക്കും. ആദ്യ ഘട്ടമായി ദില്ലിയിലും തെലങ്കാനയിലുമാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ബീറ്റാ വെര്‍ഷന്‍ ഇപ്പോള്‍ തന്നെ www.digitallocker.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. സ്വന്തം മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് സൈറ്റില്‍ Read more about ഡ്രൈവര്‍മാരുടെ ദുരിതം തീരുന്നു; പൊലീസ് കൈകാണിച്ചാല്‍ ഫോണ്‍ കാണിക്കാം[…]

രക്തം സ്വീകരിച്ചതിലൂടെരണ്ടായിരത്തിലധികം പേര്‍ എച്ച് ഐ വി ബാധിതരായെന്ന് റിപ്പോര്‍ട്ട്

11.55 AM 07-09-2016 ന്യൂഡല്‍ഹി: രക്തം സ്വീകരിച്ചതിലൂടെ ഇന്ത്യയില്‍ രണ്ടായിരത്തിലധികം പേര്‍ എച്ച് ഐ വി ബാധിതരായെന്ന് റിപ്പോര്‍ട്ട്. ദേശീയ എയ്ഡ്‌സ് നിയന്ത്രണ സംഘടന (നാക്കോ)യുടെതാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. വിവരാവകാശ പ്രകാരം നല്‍കിയ ചോദ്യങ്ങള്‍ക്കുള്ള മറുപടിയിലാണ് നാക്കോ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. രക്തം സ്വീകരിച്ചതു കൊണ്ടു മാത്രം രണ്ട് വര്‍ഷത്തിനിടെ 2,234 പേര്‍ക്ക് എയ്ഡ്‌സിന് കാരണമായ എച്ച് ഐ വി വൈറസ് ബാധിച്ചെന്നാണ് നാക്കോ പറയുന്നത്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് നാക്കോ. സാമൂഹികപ്രവര്‍ത്തകന്‍ ചേതന്‍ കോത്താരി വിവരാവകാശനിയമപ്രകാരം Read more about രക്തം സ്വീകരിച്ചതിലൂടെരണ്ടായിരത്തിലധികം പേര്‍ എച്ച് ഐ വി ബാധിതരായെന്ന് റിപ്പോര്‍ട്ട്[…]

യോഗേശ്വറിന്റെ വെള്ളി സ്വര്‍ണമാകില്ല

02.39 AM 07-09-2016 ദില്ലി: 2012 ലെ ലണ്ടന്‍ ഒളിംപിക്‌സില്‍ വെള്ളിമെഡല്‍ നേടിയ ഇന്ത്യയുടെ ഗുസ്തി താരം യോഗേശ്വര്‍ ദത്തിന് സ്വര്‍ണം ലഭിക്കാനുള്ള സാധ്യത അവസാനിച്ചു. മല്‍സരത്തില്‍ സ്വര്‍ണം നേടിയ അസര്‍ബൈജാന്‍ താരം തൊഗ്രുല്‍ അസഗരോവ് ഉത്തേജകം ഉപയോഗിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ യുണൈറ്റഡ് വേള്‍ഡ് റസ്‌ലിംഗ് തള്ളി. അസഗരോവ് ഉത്തേജകം ഉപയോഗിച്ചിട്ടില്ലെന്ന് റസ്‌ലിംഗ് അസോസിയേഷന്‍ വ്യക്തമാക്കി. തൊഗ്രുല്‍ അസഗരോവ് പ്രാഥമിക ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മല്‍സരത്തില്‍ വെള്ളി മെഡല്‍ നേടിയ റഷ്യയുടെ ബെസിക് കുഡുഖോവ് ഉത്തേജകം ഉപയോഗിച്ചതിന് Read more about യോഗേശ്വറിന്റെ വെള്ളി സ്വര്‍ണമാകില്ല[…]

വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലില്‍ രണ്ടേകാല്‍ കോടി രൂപയുടെ വിദേശ നിര്‍മിത സിഗരറ്റുകള്‍ പിടികൂടി

01.52 AM 07-09-2016 ദുബൈയില്‍ നിന്ന് വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലില്‍ കള്ളക്കടത്തായി കൊണ്ടുവന്ന രണ്ടേകാല്‍ കോടി രൂപയുടെ വിദേശ നിര്‍മിത സിഗരറ്റുകള്‍ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് പിടികൂടി. 6560 കാര്‍ട്ടലുകളിലായി സൂക്ഷിച്ചിരുന്ന 65,600 പാക്കറ്റ് ‘ഗുഡാങ് ഗരം’ എന്ന ബ്രാന്‍ഡ് സിഗരറ്റുകളാണ് പിടികൂടിയത്. പാക്കറ്റില്‍ 20 സിഗരറ്റ് വീതം മൊത്തം 13.12 ലക്ഷം സിഗരറ്റുകളാണ് ഇതിലുണ്ടായിരുന്നത്. ഇന്ത്യന്‍ വിപണിയില്‍ ഇതിന് 2.20 കോടി രൂപ വിലവരും. ഞായറാഴ്ച രാത്രി കൊച്ചിയിലെത്തിയ ചരക്കുകപ്പലില്‍ കള്ളക്കടത്ത് സാധനങ്ങളുണ്ടെന്ന രഹസ്യവിവരത്തെ Read more about വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലില്‍ രണ്ടേകാല്‍ കോടി രൂപയുടെ വിദേശ നിര്‍മിത സിഗരറ്റുകള്‍ പിടികൂടി[…]

ദുരിതാശ്വാസം കിട്ടിയില്ലെന്ന് പരാതി; യുവാവ് താലൂക്ക് ഓഫീസ്‌കത്തിക്കാന്‍ ശ്രമിച്ചു

12.32 PM 06-09-2016 മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നുള്ള ധനസഹായം ലഭിച്ചില്ലെന്ന് ആരോപിച്ച് യുവാവ് താലൂക്ക് ഓഫീസ് പെട്രോള്‍ ഒഴിച്ച് കത്തിക്കാന്‍ ശ്രമിച്ചു. രാവിലെ എട്ടരയോടെ നെയ്യാറ്റിന്‍കര താലൂക്ക് ഓഫീസിലാണ് സംഭവം. കാരോട് സ്വദേശി സുരേഷ് (39) ആണ് കുപ്പിയില്‍ കൊണ്ടുവന്ന പെട്രോള്‍ ഓഫീസിന്റെ ഇടനാഴിയിലൊഴിച്ച് തീ കൊളുത്തിയത്. വിവരം അറിഞ്ഞ് നെയ്യാറ്റിന്‍കര പോലീസ് സ്ഥലത്ത് എത്തി ഇയാളെ അറസ്റ്റ് ചെയ്തു. തീ പടര്‍ന്നുപിടിക്കുന്നതിന് മുന്‍പ് അണച്ചതിനാല്‍ ദുരന്തം ഒഴിവായി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും ചികിത്സാ ധനസഹായത്തിനു സുരേഷ് Read more about ദുരിതാശ്വാസം കിട്ടിയില്ലെന്ന് പരാതി; യുവാവ് താലൂക്ക് ഓഫീസ്‌കത്തിക്കാന്‍ ശ്രമിച്ചു[…]

കെ. ബാബുവിനെതിരായ അന്വേഷണ ഉത്തരവ് മാസങ്ങളോളം എസ്.പി നിശാന്തിനി പൂഴ്ത്തിവെച്ചു

11.38 AM 06-09-2016 അനധികൃത സ്വത്ത് കേസില്‍ കെ. ബാബുവിനെതിരെ രഹസ്യാന്വേഷണം നടത്തണമെന്ന കോടതി ഉത്തരവ് മുന്‍ വിജിലന്‍സ് എസ്.പി, നിശാന്തിനി മാസങ്ങളോളം പൂഴ്ത്തിവെച്ചു. കെട്ടിക്കിടക്കുന്ന കേസുകളെകുറിച്ച് വിജിലന്‍സ് ഡയറക്ടര്‍ പരിശോധിച്ചപ്പോഴാണ് ഈ ഫയല്‍ മുക്കിയ കാര്യം അറിയുന്നത്. തുടര്‍ന്ന് അന്വേഷണം നടത്താന്‍ വിജിലന്‍സ് സപെഷ്യല്‍ സെല്ലിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. കെ ബാബുവിന് കോടിക്കണക്കിന് രൂപയുടെ അനധികൃത സ്വത്തുണ്ടെന്ന് കാട്ടി കഴിഞ്ഞ ഫെബ്രുവരി ആദ്യവാരത്തിലാണ് വിജിലന്‍സ് കോടതിക്ക് കത്ത് ലഭിച്ചത്. തൃപ്പൂണിത്തുറ പ്രതികരണവേദി എന്ന ലെറ്റര്‍ഹെഡിലുള്ള കത്തില്‍ Read more about കെ. ബാബുവിനെതിരായ അന്വേഷണ ഉത്തരവ് മാസങ്ങളോളം എസ്.പി നിശാന്തിനി പൂഴ്ത്തിവെച്ചു[…]

സംസ്ഥാനത്ത് വീണ്ടും എടിഎം തട്ടിപ്പ്

01.17 AM 06-09-2016 സംസ്ഥാനത്ത് വീണ്ടും എടിഎം തട്ടിപ്പ്. ടെക്‌നോപാര്‍ക്ക് ജീവനക്കാരന്റെ അക്കൗണ്ടില്‍ നിന്നും 10,000 രൂപ കവര്‍ന്നു. ഒരിടവേളയ്ക്ക് ശേഷം വീണ്ടും എടിഎം തട്ടിപ്പ് സംബന്ധിച്ച വാര്‍ത്ത പുറത്തുവന്നതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു. ടെക്‌നോപാര്‍ക്ക് ജീവനക്കാരനായ സാബിന്‍ സെബാസ്റ്റിന്റെ അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ചതായുള്ള മെസേജ് ഇന്ന് രാവിലെയാണ് എത്തിയത്. 32,000 രൂപയുണ്ടായിരുന്ന അക്കൗണ്ടില്‍ നിന്ന് 10,000 രൂപയാണ് പിന്‍വലിച്ചത്. ഐസിഐസിഐ ബാങ്കിന്റെ കവടിയാര്‍ ബ്രാഞ്ചിലായിരുന്നു അക്കൗണ്ട്. ഉടന്‍ തന്നെ അക്കൗണ്ട് ബ്ലോക്ക് ചെയ്യുകയും പൊലീസുമായി Read more about സംസ്ഥാനത്ത് വീണ്ടും എടിഎം തട്ടിപ്പ്[…]

രാഷ്ട്രീയനേതാക്കളുടെ സ്വത്ത് വിവരം തേടി വിജിലന്‍സ്; ആദായനികുതി വകുപ്പിന് കത്തയച്ചു

02.00 PM 05-09-2016 തിരുവനന്തപുരം: രാഷ്ട്രീയനേതാക്കളുടെ സ്വത്ത് വിവരം തേടി ആദായനികുതി വകുപ്പിന് വിജിലന്‍സ് ഡയറക്ടറുടെ കത്ത്. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിലെ സ്വത്ത് വിവരം നല്‍കാനാണ് ആവശ്യപ്പെട്ടത്. അതേ സമയം രാഷ്ട്രീയപകപോക്കലിനായി നേതാക്കളെ വ്യക്തിഹത്യ ചെയ്യുകയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി. അനധികൃത സ്വത്തുള്ള രാഷ്ട്രീയനേതാക്കളുടെ മേല്‍ പിടിമുറുക്കാന്‍ തന്നെയാണ് വിജിലന്‍സ് നീക്കം. മുന്‍മന്ത്രി കെ ബാബുവിനെതിരെ കേസ് എടുത്തതിന് പിന്നാലെ കൂടുതല്‍ നേതാക്കളുടെ സ്വത്ത് വിവരം തേടുകയാണ് വിജിലന്‍സ്. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ നേതാക്കളുടെ പേരിലോ Read more about രാഷ്ട്രീയനേതാക്കളുടെ സ്വത്ത് വിവരം തേടി വിജിലന്‍സ്; ആദായനികുതി വകുപ്പിന് കത്തയച്ചു[…]

കെ. ബാബുവിന്റെ വീട്ടിലെ പരിശോധന; രേഖകള്‍ ഇന്നു കോടതിയില്‍ സമര്‍പ്പിക്കും

09.41 AM 05-09-2016 മുന്‍ മന്ത്രി കെ. ബാബുവിന്റെയും മക്കളുടെയും വീടുകളിലടക്കം പത്തു കേന്ദ്രങ്ങളില്‍നിന്നു വിജിലന്‍സ് പിടിച്ചെടുത്തതായി പറയുന്ന രേഖകള്‍ ഇന്നു മൂവാറ്റുപുഴ കോടതിയില്‍ സമര്‍പ്പിക്കും. കെ. ബാബുവിന്റെ വീട്ടില്‍നിന്ന് 30 രേഖകളും മുഖ്യ ബിനാമിയെന്നു വിജിലന്‍സ് ആരോപിക്കുന്ന ബാബുറാമിന്റെ വീട്ടില്‍നിന്ന് 85 രേഖകളും പിടിച്ചെടുത്തതായാണു വിവരം. കേസിന്റെ തുടര്‍ന്നുള്ള അന്വേഷണത്തിന് ആവശ്യം വേണ്ട രേഖകള്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ കസ്റ്റഡിയില്‍ വാങ്ങും. കസ്റ്റഡിയില്‍ വാങ്ങുന്ന രേഖകളുടെ പരിശോധനയും ചോദ്യംചെയ്യലും തുടര്‍വിവര ശേഖരണവും ഇന്നു തന്നെ ആരംഭിക്കുമെന്നും വിജിലന്‍സ് Read more about കെ. ബാബുവിന്റെ വീട്ടിലെ പരിശോധന; രേഖകള്‍ ഇന്നു കോടതിയില്‍ സമര്‍പ്പിക്കും[…]

ഗൃഹനാഥന്റെ വേട്ടേറ്റ് ഭാര്യയും മകനും മരിച്ചു; ഒരു മകന് ഗുരുതര പരിക്ക്

09.27 AM 05-09-2016 മൂവാറ്റുപുഴ: ഗൃഹനാഥന്റെ വേട്ടേറ്റ് ഭാര്യയും മകനും മരിച്ചു. മൂത്ത മകന് ഗുരുതരമായി പരിക്കേറ്റു. ആയവന ഏനാനല്ലൂര്‍ ഷാപ്പുംപടി മങ്കുന്നേല്‍ വിശ്വാനാഥന്റ ഭാര്യ ഷീല(45), മകന്‍ വിബിന്‍(19)എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മുത്തമകന്‍ വിഷ്ണു(21)വിനെ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥിരമായി മദ്യപിച്ചെത്തുന്ന വിശ്വാനാഥന്റെ വീട്ടില്‍ വഴക്ക് ഉണ്ടാക്കുന്നത് പതിവായിരുന്നു. ഇന്നലെയും ഭാര്യയുമായി വിശ്വനാഥന്‍ വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടെങ്കിലും ആദ്യം നാട്ടുകാര്‍ കാര്യമാക്കിയില്ല. എന്നാല്‍ പതിവിന് വിപരീതമായി അമ്മയുടെയും മക്കളുടെയും കൂട്ട നിലവിളി കേട്ടതിനെ Read more about ഗൃഹനാഥന്റെ വേട്ടേറ്റ് ഭാര്യയും മകനും മരിച്ചു; ഒരു മകന് ഗുരുതര പരിക്ക്[…]