ദിപ കര്‍മാര്‍ക്കറിനും ജിത്തു റായ്ക്കും ഖേല്‍രത്‌ന

03: 15 pm 17/8/2016 ന്യൂഡല്‍ഹി: റിയോ ഒളിമ്പിക്‌സില്‍ ജിംനാസ്റ്റിക്‌സില്‍ മിന്നും പ്രകടനം പുറത്തെടുത്ത ദിപ കര്‍മാര്‍ക്കറിനു രാജ്യത്തിന്റെ ആദരം. രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ഖേല്‍രത്‌ന പുരസ്‌കാരം നല്‍കിയാണ് രാജ്യം ഈ 23കാരിയെ ആദരിച്ചത്. ദിപയ്ക്കു പുറമേ ഷൂട്ടിംഗ് താരം ജിത്തു റായ്ക്കും ഖേല്‍രത്‌ന പുരസ്‌കാരം ലഭിച്ചു. അതേസമയം ഇത്തവണ മലയാളികള്‍ക്കാര്‍ക്കും അര്‍ജുന പുരസ്‌കാരം ഇല്ല. ശിവഥാപ്പ (ബോക്‌സിംഗ്), അപൂര്‍വി ചന്ദേല (ഷൂട്ടിംഗ്) ലളിത ബാബര്‍(അത്‌ലറ്റിക്‌സ്), വി. രഘുനാഥ് (ഹോക്കി), രജത് ചൗഹാന്‍ (അമ്പെയ്ത്ത്), അജങ്ക്യ Read more about ദിപ കര്‍മാര്‍ക്കറിനും ജിത്തു റായ്ക്കും ഖേല്‍രത്‌ന[…]

തച്ചങ്കരിയെ മാറ്റണമെന്ന്​ ഗതാഗത മന്ത്രി

01:oo pm 17/08/2016 തിരുവനന്തപുരം: ഗതാഗത കമീഷണർ ടോമിൻ ജെ. തച്ചങ്കരിയെ തൽസ്​ഥാനത്തുനിന്ന്​ മാറ്റണമെന്ന്​ ​ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ. ഹെൽമറ്റ്​ ധരി​ച്ചില്ലെങ്കിൽ പെ​ട്രോളില്ലെന്നതടക്കമുളള അനേകം കാര്യങ്ങളിൽ ഗതാഗത കമീഷണറുമായി അഭിപ്രായ വ്യത്യാസമുണ്ടായതിനെ തുടർന്നാണ്​ മന്ത്രിയുടെ നടപടി. പല കാര്യങ്ങളും മന്ത്രി അറിയാതെ തച്ചങ്കരി നടപ്പാക്കുന്നു എന്നതാണ്​ ​പ്രധാന വിഷയം. ഏറ്റവുമൊടുവിൽ തച്ചങ്കരിയുടെ ജൻമദിനാഘോഷം എല്ലാ ആർ.ഡി.ഒ ഒാഫീസുകളിൽ നടത്തിയതിനും മ​ന്ത്രി എതിരായിരുന്നു. ഇൗ സാഹചര്യത്തിലാണ്​ തച്ചങ്കരിയെ തൽസ്​ഥാനത്തുനിന്ന്​ നീക്കണമെന്ന്​ മന്ത്രി മുഖ്യമന്ത്രി പിണറായി വിജയനോട്​ ആവ​ശ്യപ്പെട്ടത്​. Read more about തച്ചങ്കരിയെ മാറ്റണമെന്ന്​ ഗതാഗത മന്ത്രി[…]

ഹരിയാനയില്‍ വിദ്യാര്‍ഥിനി കൂട്ടമാനഭംഗത്തിന് ഇരയായി

ചണ്ഡിഗഡ്: ഹരിയാനയില്‍ സ്വാതന്ത്ര്യദിന പരിപാടിക്കു ശേഷം വീട്ടിലേക്കു മടങ്ങിയ വിദ്യാര്‍ഥിനി കൂട്ടമാനഭംഗത്തിന് ഇരയായി. പ്ലസ്ടു വിദ്യാര്‍ഥിനിയാണ് പീഡനത്തിന് ഇരയായത്. കൈയ്ത്തല്‍ കൊയോറാക് ഗ്രാമത്തിലായിരുന്നു സംഭവം. 16 കാരിയായ പെണ്‍കുട്ടി വഴിയിലൂടെ നടന്നുപോകുമ്പോള്‍ ബൈക്കിലെത്തിയ അജ്ഞാതനായ അക്രമി തടഞ്ഞു നിര്‍ത്തി. ഈ സമയം ഒരു കാര്‍ വന്നുനില്‍ക്കുകയും മൂന്നു പേര്‍ കത്തികാട്ടി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോകുകയുമായിരുന്നു. സമീപത്തെ മറ്റൊരു ഗ്രാമത്തിലെത്തിച്ച് യുവാക്കള്‍ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തി. പെണ്‍കുട്ടി ബഹളംവച്ചതിനെ തുടര്‍ന്ന് നാട്ടുകാരെത്തിയാണ് രക്ഷപെടുത്തിയത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കായങ്കുളത്ത് നേത്രാവതി എക്സ്പ്രസിൽ തീപിടുത്തം;

01:07 pm 16/08/2016 കായംകുളം: തിരുവനന്തപുരത്ത് നിന്നും മുംബൈയിലേക്കുള്ള നേത്രാവതി എക്സ്പ്രസിൽ തീപിടുത്തം. ട്രെയിൻ പതിനൊന്നരയോടെ കായംകുളത്തെത്തിയപ്പോൾ ജനറൽ കമ്പാർട്ട്മെന്‍റിലാണ് തീപിടിത്തമുണ്ടായത്. യാത്രാക്കാർ സുരക്ഷിതരാണെന്ന് റെയിൽവെ അധികൃതർ അറിയിച്ചു. മോഷണശ്രമത്തിനിടെ പിടികൂടിയ അന്യസംസ്ഥാനക്കാരൻ ടോയ് ലറ്റിൽ കയറി കൈയിൽ കരുതിയ പെട്രോളൊഴിച്ച് സ്വയം തീകൊളുത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. എന്നാൽ ആത്മഹത്യ ശ്രമമാണോ എന്നും സംശയമുണ്ട്. യാത്രാക്കാർ വാതിൽ ചവിട്ടിപ്പൊളിച്ചാണ് ഇയാളെ പുറത്തെടുത്തത്. തമിഴ്നാട് സ്വദേശി അനസ് എന്നയാളാണ് തീ കൊളുത്തിയതെന്ന് കരുതുന്നു. പൊലീസ് കസ്റ്റഡിയിലെടുത്ത ഇയാളെ ചോദ്യം Read more about കായങ്കുളത്ത് നേത്രാവതി എക്സ്പ്രസിൽ തീപിടുത്തം;[…]

അസ്‌ലം വധം: പ്രതികള്‍ കോടതിയില്‍ കീഴടങ്ങിയേക്കും

12:55 pm 16/8/2016 നാദാപുരം: യൂത്ത് ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകത്തെ തുടര്‍ന്ന് വളയം പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ വിവിധ ഇടങ്ങളില്‍ പ്രത്യേക അന്വേഷണ സംഘം വ്യാപക റെയ്ഡ് നടത്തി. കഴിഞ്ഞ ദിവസം രാത്രിയാണ് കേസില്‍ ഉള്‍പ്പെട്ടെന്ന് കരുതുന്ന രണ്ടുപേരുടെ വീടുകളില്‍ പോലീസ് സംഘമെത്തിയത്. വളയം നിരവുമ്മലിലും, ചുഴലിയിലുമാണ് രാത്രിയില്‍ പോലീസെത്തിയത്. കൊലപാതക സംഘം സഞ്ചരിച്ച ഇന്നോവ കാര്‍ വാടകയ്ക്ക് എടുത്ത യുവാവിനെയും മറ്റൊരാളെയും തേടിയാണ് പോലീസ് ഇവരുടെ വീട്ടിലും ബന്ധുവീട്ടിലുമെത്തിയത്. ഇതിനിടയില്‍ ഒളിവില്‍ കഴിയുന്ന പ്രതികള്‍ കോടതിയില്‍ Read more about അസ്‌ലം വധം: പ്രതികള്‍ കോടതിയില്‍ കീഴടങ്ങിയേക്കും[…]

ആറുപേരെ കൊലപ്പെടുത്തിയ ഡോക്ടര്‍ അറസ്റ്റില്‍

12:47 pm 16/08/2016 സതാറ: മഹാരാഷ്ട്രയില്‍ ആറുപേരെ കൊലപ്പെടുത്തി ഫാം ഹൗസിനുള്ളില്‍ കുഴിച്ചിട്ട ഡോക്ടര്‍ അറസ്റ്റില്‍. സന്തോഷ് പോള്‍ എന്ന ഡോക്ടറാണ് കൊലപാതക പരമ്പര നടത്തിയത്. കാണാതായ യുവതിയെ തേടിയുള്ള അന്വേഷണത്തിനിടയിലാണ് പൊലീസ് ഡോ. സന്തോഷ് പോളിന്‍്റെ ഫാം ഹൗസില്‍ എത്തിയത്. ചോദ്യം ചെയ്യലില്‍ കാണാതായ സ്ത്രീ ഉള്‍പ്പെടെ ആറുപേരെ കൊലപ്പെടുത്തി ഫാം ഹൗസിനുള്ളില്‍ തന്നെ സംസ്കരിച്ചിട്ടുണ്ടെന്ന് സന്തോഷ് പോള്‍ വെളിപ്പെടുത്തി. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ കുഴിച്ചിട്ട നാലു മൃതദേഹങ്ങള്‍ പൊലീസ് വീണ്ടെടുത്തു. കൊല്ലപ്പെട്ടവരില്‍ അഞ്ചുപേരും സ്ത്രീകളാണ്. Read more about ആറുപേരെ കൊലപ്പെടുത്തിയ ഡോക്ടര്‍ അറസ്റ്റില്‍[…]

ഡിസ്​കസ്​ ത്രോയിൽ ഇന്ത്യയുടെ സീമ പുനിയ പുറത്ത്​ റിയോ ഒളിമ്പിക്​സ്​ പുറത്ത്​

12:44 pm 16/08/2016 റിയോ ഡി ജനീറൊ: റിയോ ഒളിമ്പിക്​സ്​ വനിതാ വിഭാഗം ഡിസ്​കസ്​ ത്രോയിൽ ഇന്ത്യയുടെ സീമ പുനിയ പുറത്ത്​. യോഗ്യത റൗണ്ടിൽ 20 സ്​ഥാനത്തെത്തിയ പുനിയക്ക്​ 57.58 ദൂരം മാത്രമാണ്​ താണ്ടാൻ സാധിച്ചത്​. രണ്ടാമത്തെ ത്രോ ഫൗളായതാണ്​ പുനി​യയുടെ പുറത്താകലിലേക്ക്​ നയിച്ചത്​. യോഗ്യത നേടിയ 12 പേരിൽ 65.38 ദൂ​രമെറിഞ്ഞ ക്യൂബയുടെ ​യാമിൻ പെരസിനാണ്​ ഒന്നാം സ്​ഥാനം. ​​നേരത്തെ പുരുഷൻമാരുടെ ഡിസ്​കസ്​ ത്രോ വിഭാഗത്തിൽ ഇന്ത്യയുടെ വികാസ്​ ഗൗഡയും യോഗ്യത റൗണ്ടിൽ നിന്ന്​ പുറത്തായിരുന്നു.

മാനന്തവാടിയില്‍ ബസും കാറും കൂട്ടിയിടിച്ച് രണ്ടു മരണം

12: 37 pm 16/8/2016 വയനാട്: മാനന്തവാടി ദ്വാരകയില്‍ ബസും കാറും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. തിരുവണ നടയ്ക്കല്‍ സിറില്‍ പൗലോസ്, മേരി പൗലോസ് എന്നിവരാണ് മരിച്ചത്. അപകടത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രാജ്യം ഇന്ന് 70ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു

01.23 AM 15-08-2016 കനത്ത സുരക്ഷയില്‍ രാജ്യം ഇന്ന് 70ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം നടക്കുന്ന ചെങ്കോട്ടയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ജനങ്ങള്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഇത്തവണ സ്വാതന്ത്ര്യ ദിന പ്രസംഗത്തിനു പ്രധാനമന്ത്രി രൂപം നല്‍കുന്നത്. രാവിലെ ഏഴിനു പ്രധാനമന്ത്രി ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തും. 7.10നു സ്വാതന്ത്ര്യ ദിന പ്രസംഗം തുടങ്ങും. പ്രസംഗത്തനായി ജനങ്ങളുടെ നിര്‍ദേശങ്ങള്‍ പ്രധാനമന്ത്രി സ്വീകരിക്കുന്നുണ്ട്. പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങില്‍ എന്തിനാണ് പൂച്ചെണ്ടുകള്‍.? ഇതൊഴിവാക്കിയാല്‍ ഒന്നര കോടിയോളം രൂപ ലാഭിക്കാന്‍ Read more about രാജ്യം ഇന്ന് 70ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു[…]