അങ്കമാലിയില്‍ കാര്‍ പാടത്തേക്കു മറിഞ്ഞു: നാല് പേര്‍ക്ക് പരിക്ക്

01:20pm 5/8/2016 അങ്കമാലി: വിദേശത്തേക്ക് പോകാനായി വിമാനത്താവളത്തിലേക്ക് പോകവേ കാര്‍ പാടത്തേക്ക് ഇടിച്ചിറങ്ങി. നാലു പേര്‍ക്ക് പരിക്കേറ്റു. മലപ്പുറം സ്വദേശികള്‍ യാത്ര ചെയ്തിരുന്ന കാറാണ് അപകടത്തില്‍ പെട്ടത്. ആരുടെയും പരിക്ക് ഗുരുതരമല്ല. കഴിഞ്ഞ രാത്രി അങ്കമാലി നായത്തോട് എയര്‍പോര്‍ട്ട് റോഡിലാണ് അപകടം. കവരപ്പറമ്പ് പന്നിക്കുഴിച്ചാല്‍ പാടത്തേക്കാണ് കാര്‍ ഇടിച്ചിറങ്ങിയത്. കൊടുംവളവായ ഇവിടെ അപകടങ്ങള്‍ പതിവാണ്. ദൂരെ സ്ഥലങ്ങളില്‍ നിന്നു വരുന്നവര്‍ക്ക് ഇവിടം തിരിച്ചറിയുക പ്രയാസമാണ്. റോഡില്‍ വെളിച്ചമില്ലാത്തതും സൂചനാ ബോര്‍ഡുകള്‍ ഇല്ലാത്തതും അപകടം വര്‍ദ്ധിപ്പിക്കുന്നു.

ദലിത് യുവാവ് കസറ്റ്ഡിയില്‍ മരിച്ചു; 14 പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

09:48am 05/08/2016 ഝാന്‍സി: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ പൊലീസ് കസ്റ്റഡിയില്‍ ദലിത് യുവാവ് മരിച്ചു. കമല്‍ വാത്മീകി എന്ന ഇരുപത്തഞ്ചുകാരനെയാണ് പൊലീസ് സ്റ്റേഷനില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടത്തെിയത്. സംഭവത്തില്‍ യുവാവിനെ കസ്റ്റഡിയിലെടുത്ത സ്റ്റേഷനിലെ മുഴുവന്‍ പൊലീസുകാരെയും സസ്പെന്‍ഡ് ചെയ്തു. രണ്ടു ദിവസം മുമ്പാണ് കമല്‍ വാത്മീകിയെ സമീപപ്രദേശത്ത് നടന്ന മോഷണകേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിന് വേണ്ടി കസ്റ്റഡിയിലെടുത്തത്. വ്യാഴാഴ്ച രാത്രി വാത്മീകിയെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്തെിയതായി വീട്ടുകാരെ അറിയിക്കുകയായിരുന്നു. യുവാവ് ആത്മഹത്യ ചെയ്തതല്ളെന്നും പൊലീസ് മര്‍ദനത്തില്‍ കൊല്ലപ്പെട്ടതാണ്. Read more about ദലിത് യുവാവ് കസറ്റ്ഡിയില്‍ മരിച്ചു; 14 പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍[…]

ഗുജറാത്ത് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഇന്ന്

09:41am 5/8/2016 അഹമ്മദാബാദ്: പുതിയ ഗുജറാത്ത് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഇന്ന്. ആനന്ദിബെന്‍ പട്ടേല്‍ രാജിവച്ച സാഹചര്യത്തിലാണ് ബിജെപി നേതൃത്വം പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നത്. ആരോഗ്യമന്ത്രി നിതിന്‍ പട്ടേലിന്റെ പേരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത്. നിതിന്‍ പട്ടേലിനെ കൂടാതെ കേന്ദ്രമന്ത്രി പുരുഷോത്തം രുപാല, നിയമസഭ സ്പീക്കറും ആദിവാസി വിഭാഗത്തില്‍ നിന്നുള്ളയാളുമായ ഗണ്‍പത് വാസവ എന്നിവരും പരിഗണനയിലുണ്്്ട്. ഗുജറാത്തിലെ ബിജെപി എംഎല്‍എമാരുടെ യോഗം ഇന്ന് ഗാന്ധിനഗറിലെ ബിജെപി ആസ്ഥാനത്ത് നടക്കും. ഈ യോഗത്തില്‍ തീരുമാനമുണ്്ടാകുമെന്ന് സംസ്ഥാന അധ്യക്ഷനും Read more about ഗുജറാത്ത് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഇന്ന്[…]

ഇന്ന് ഒളിമ്പിക്സിന് ദീപം തെളിയും

09:28am 5/8/2016 സാമ്പത്തികമാന്ദ്യത്തിന്‍െറയും രാഷ്ട്രീയ പ്രതിസന്ധിയുടെയും സുരക്ഷാ ആശങ്കകളുടെയും പാടുകള്‍ വര്‍ണച്ചേലയില്‍ മറച്ച് ബ്രസീല്‍ ലോകത്തെ വരവേല്‍ക്കുകയാണ്. രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ റിയോ ഡെ ജനീറോയിലെ പ്രസിദ്ധമായ മാറക്കാന സ്റ്റേഡിയത്തില്‍ വെള്ളിയാഴ്ച രാത്രി എട്ടിന് (ഇന്ത്യന്‍ സമയം ശനിയാഴ്ച പുലര്‍ച്ചെ 4.30) വര്‍ണം വാരിച്ചൊരിയുന്ന ആഘോഷരാവില്‍ ലോകത്തെ ഏറ്റവും വലിയ കായികമാമാങ്കത്തിന് ദീപം തെളിയും. ആരാണ് ബ്രസീലിന്‍െറ കന്നി ഒളിമ്പിക്സിന് ദീപം കൊളുത്തുക എന്ന ഉദ്വേഗത്തിലാണ് ലോകം. ബ്രസീലിന്‍െറ വൈവിധ്യമാര്‍ന്ന കലാ സാംസ്കാരിക പാരമ്പര്യം തിമിര്‍ക്കുന്ന Read more about ഇന്ന് ഒളിമ്പിക്സിന് ദീപം തെളിയും[…]

പഞ്ചാബ് തെരഞ്ഞെടുപ്പ്: 19 സ്ഥാനാര്‍ഥികളുടെ പട്ടിക എഎപി പുറത്തുവിട്ടു

03:40pm 4/8/2016 ചണ്ഡിഗഡ്: പഞ്ചാബില്‍ അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ 19 മണ്ഡലങ്ങളിലേക്കുള്ള എഎപി സ്ഥാനാര്‍ഥികളുടെ പട്ടിക പുറത്തുവിട്ടു. സാംഗ്‌രൂറില്‍ നിന്നുള്ള എംപി ഭഗവത് മന്‍ ആണ് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്കുന്നത്. മുതിര്‍ന്ന അഭിഭാഷകരായ എച്ച്.എസ്. പൂല്‍ഖ, ഹിമ്മത് സിംഗ് ഷേര്‍ഗില്‍ എന്നിവരും പട്ടികയിലുണ്ട്. ബാസ്‌കറ്റ് ബോള്‍ താരം ഒളിമ്പ്യന്‍ സജ്ജന്‍ സിംഗ് ചീമ സുല്‍ത്താന്‍പുര്‍ ലോധിയില്‍ നിന്നും മത്സരിക്കുന്നു. അഹാബ് സിംഗ് ഗ്രൂവാള്‍ (ലുധിയാന വെസ്റ്റ്), സജ്ജന്‍ സിംഗ് ചീമ (സുല്‍ത്താന്‍പുര്‍ Read more about പഞ്ചാബ് തെരഞ്ഞെടുപ്പ്: 19 സ്ഥാനാര്‍ഥികളുടെ പട്ടിക എഎപി പുറത്തുവിട്ടു[…]

മുംബൈ പാലം അപകടം; അഞ്ചുപേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തി

03:11pm 04/08/2016 മുംബൈ: കനത്ത മഴയിലും പ്രളയത്തിലും മഹാരാഷ്ട്രയിലെ സാവിത്രി നദിക്ക് കുറുകെയുള്ള പാലം തകര്‍ന്ന് 22 പേരെ കാണാതായ സംഭവത്തിൽ അഞ്ചുപേരുടെ മൃതദേഹം കൂടി കണ്ടെത്തി. കഴിഞ്ഞദിവസം രണ്ടുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. ബസിന്‍റെ ഡ്രൈവറടക്കം മൂന്ന് പുരുഷൻമാരുടെയും രണ്ടു സ്ത്രീകളുടെയും മൃതദേഹമാണ് വ്യാഴാഴ്ച കണ്ടെടുത്തത്. അപകടം നടന്നസ്ഥലത്ത് നിന്ന് 100 കിലോമീറ്റര്‍ അകലെ അഞ്ചരളി ഗ്രാമത്തില്‍ നിന്നാണ് ഡ്രൈവര്‍ എസ്. എസ് കാംബ്ലിയുടെ മൃതദേഹം കണ്ടെടുത്തത്. ഒരു സ്ത്രീയുടെ മൃതദേഹം കിട്ടിയത് 15 കിലോമീറ്റര്‍ അകലെനിന്നാണ്. Read more about മുംബൈ പാലം അപകടം; അഞ്ചുപേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തി[…]

ഹിലരി ഐ എസ്‌ സ്​ഥാപക​യെന്ന്​ ട്രംപ്​

02:49pm 04/08/2016 ഫ്ലോറിഡ: അമേരിക്കൻ ഡെമോക്രാറ്റിക്​ സ്​ഥാനാർഥി ഹിലരി ക്ലിൻറൺ ഭീകര സംഘടനയായ ഐ എസ്‌ സ്​ഥാപകയാണെന്ന്​ റിപ്പബ്ലിക്കൻ​ പാർട്ടിയുടെ പ്രസിഡൻറ്​ സ്​ഥാനാർഥി ഡൊണാൾഡ്​ ട്രംപ്​. കഴിഞ്ഞ ദിവസം ​ഫ്ലോറിഡയിലെ ഡെയ്​റ്റോണ ബീച്ചിലെ റാലിയിൽ അനുയായികളെ അഭിസംബോധന​ ചെയ്യവെയാണ്​ ട്രംപ്​ വിവാദ പ്രസ്​താവന നടത്തിയത്​.ഐ എസ്‌​ സ്​ഥാപകയെന്ന നിലയിൽ ഹിലരിക്ക്​ അവരിൽ നിന്ന്​ അവാർഡ്​ ലഭിക്കേണ്ടതാണെന്നും ട്രംപ്​ പറഞ്ഞു. ലിബിയയിലും പശ്​ചിമേഷ്യൻ രാജ്യങ്ങളിലും ബറാക്​ ഒബാമയും വിദേശകാര്യ സെക്രട്ടറിയായിരുന്ന ഹിലരിയും​ കൈക്കൊണ്ട വിദേശ നയത്തെയും ട്രംപ്​ വിമർശിച്ചു. Read more about ഹിലരി ഐ എസ്‌ സ്​ഥാപക​യെന്ന്​ ട്രംപ്​[…]

സാക്കിര്‍ നായിക്കിനെതിരെ കേസെടുക്കാന്‍ നിയമ വകുപ്പിന്‍െറ അഭിപ്രായം തേടി പൊലീസ്

02:45pm 04/08/2016 മുംബൈ: മത വിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷമുണ്ടാക്കുംവിധം പ്രഭാഷണം നടത്തിയതിന് ഇസ്ലാമിക പ്രചാരകന്‍ ഡോ. സാക്കിര്‍ നായിക്കിനെതിരെ നടപടിക്ക് സാധ്യത ആരാഞ്ഞ് മുംബൈ പൊലീസ് മഹാരാഷ്ട്ര നിയമ വകുപ്പിന്‍െറ അഭിപ്രായം തേടി. ബംഗ്ളാദേശില്‍ ആക്രമണം നടത്തിയ ഭീകരരില്‍ രണ്ടുപേരെ സാക്കിര്‍ നായിക്കിന്‍െറ പ്രഭാഷണങ്ങള്‍ സ്വാധീനിച്ചെന്ന റിപ്പോര്‍ട്ട് ഇന്ത്യയില്‍ വിവാദമായതിനെ തുടര്‍ന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് അന്വേഷണത്തിന്‍െറ ഉത്തരവിട്ടിരുന്നു. മുംബൈ പൊലീസിന്‍െറ സ്പെഷ്യല്‍ ബ്രാഞ്ചാണ് സാക്കിര്‍ നായിക്കിന്‍െറ പ്രഭാഷണങ്ങളും മറ്റും പരിശോധിച്ചത്.കഴിഞ്ഞ നാലു വര്‍ഷത്തിനിടെ സാക്കിര്‍ നായിക് Read more about സാക്കിര്‍ നായിക്കിനെതിരെ കേസെടുക്കാന്‍ നിയമ വകുപ്പിന്‍െറ അഭിപ്രായം തേടി പൊലീസ്[…]

വി.എസിനെ കമീഷൻ ചെയർമാനായി നിയമിച്ചു.

11:31 AM 03/08/2016 തിരുവനന്തപുരം: മുതിർന്ന സി.പി.എം നേതാവ് വി.എസ് അച്യുതാനന്ദന് കാബിനറ്റ് പദവി. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് തീരുമനമെടുത്തത്. കാബിനറ്റ് പദവിയോടെയാണ് വി.എസിന്‍റെ നിയമനം. മൂന്നംഗ കമീഷന്‍റെ ചെയർമാനായിരിക്കും വി.എസ്. മറ്റ് അംഗങ്ങൾ ആരൊക്കെയാണെന്നത് സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല. സംസ്ഥാനത്തെ നാലാമത്തെ ഭരണപരിഷ്‌കരണ കമീഷനാണിത്. സംസ്ഥാന സര്‍ക്കാരിന്‍റെ ഭരണം പരിശോധിച്ച് തിരുത്തലുകള്‍ നിർദേശിക്കുക, ശുപാര്‍ശകള്‍ നല്‍കുക എന്നതായിരിക്കും കമീഷന്‍റെ പ്രവർത്തന മേഖല. ഇടതുസർക്കാർ അധികാരത്തിലേറിയതുമുതലുള്ള വി.എസിന്‍റെ പദവി സംബന്ധിച്ച അനിശ്ചിതത്വങ്ങൾക്കാണ് ഇതോടെ വിരാമമായത്. അതേസമയം, Read more about വി.എസിനെ കമീഷൻ ചെയർമാനായി നിയമിച്ചു.[…]

ഉത്തര്‍പ്രദേശില്‍ അധ്യാപിക കൂട്ടബലാൽസംഗത്തിനിരയായി

11:5 AM 03/08/2016 ലക്‌നോ: യു.പിയിൽ അധ്യാപികയെ തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗം ചെയ്തു. ചൊവാഴ്ച രാവിലെ ബറേലി ദേശീയപാതയിലാണ് സംഭവമുണ്ടായത്. മൂന്നംഗ അക്രമിസംഘം ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്തു. ബുലന്ദ്ശഹർ ദേശീയപാതയിൽ അമ്മയും മകളും കൂട്ടബലാൽസംഗത്തിനിരയായതിന് തൊട്ടു പുറകെയുണ്ടായ സംഭവം നാടിനെ ഞെട്ടിച്ചിരിക്കുകയാണ്. അധ്യാപികയായ 19കാരി സ്കൂളിലേക്ക് നടന്നുപോകവെ അക്രമികൾ തോക്കു ചൂണ്ടി കാറിൽ ബലമായി പിടിച്ചുകയറ്റുകയായിരുന്നു. ഓടിക്കൊണ്ടിരിക്കുന്ന കാറിൽ കൂട്ട ബലാൽസംഗത്തിനിരയാക്കതിന് ശേഷം പിന്നീട് ഹൈവെക്കടുത്തുള്ള വയലിൽ തള്ളുകയായിരുന്നു എന്നും യുവതി Read more about ഉത്തര്‍പ്രദേശില്‍ അധ്യാപിക കൂട്ടബലാൽസംഗത്തിനിരയായി[…]