നിയമസഭയില്‍ ഭരണ-പ്രതിപക്ഷ വാക്‌പോര്
12:50pm 14/7/2016 തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നിയമോപദേശകന്‍ സര്‍ക്കാരിനെതിരായ കേസുകളില്‍ ഹാജരാകുന്നതിലും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനെതിരായ കേസ് വിഷയത്തില്‍ നിയമസഭയില്‍ ഭരണ-പ്രതിപക്ഷ വാക്‌പോര്. മുഖ്യമന്ത്രിയുടെ നിയമോപദേശകന്‍ എം.കെ.ദാമോദരന്‍ സര്‍ക്കാരിനെതിരേ കോടതിയില്‍ ഹാജരാകുന്ന വിഷയം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഉന്നയിച്ചത്. നടപടി അധാര്‍മികമാണെന്ന് വിമര്‍ശിച്ച പ്രതിപക്ഷ നേതാവ് നാളെ മുഖ്യമന്ത്രിയുടെ നിയമോപദേശകന്‍ ജിഷയുടെ ഘാതകന് വേണ്ടി കോടതിയില്‍ ഹാജരായാലും അത്ഭുതപ്പെടാനില്ലെന്ന് കളിയാക്കി. ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിനെ സഹായിക്കുന്നതിന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്‌ടോ എന്നും പ്രതിപക്ഷം ചോദിച്ചു. Read more about നിയമസഭയില്‍ ഭരണ-പ്രതിപക്ഷ വാക്‌പോര്[…]










