ലോക്നാഥ് ബെഹ്റ പൊലീസ് മേധാവി

08:36am 31/5/2016 തിരുവനന്തപുരം: പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി. സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് ടി.പി. സെന്‍കുമാറിനെ മാറ്റി. പകരം ഫയര്‍ഫോഴ്സ് മേധാവി ലോക്നാഥ് ബെഹ്റയെ നിയമിച്ചു. എന്‍. ശങ്കര്‍റെഡ്ഡിയെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി ഡോ.ജേക്കബ് തോമസിനെ നിയമിച്ചു. അവധിയിലായ ശങ്കര്‍ റെഡ്ഡിക്ക് പകരംചുമതല നല്‍കിയിട്ടില്ല. ടി.പി. സെന്‍കുമാറിനെ കേരള പൊലീസ് ഹൗസിങ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ എം.ഡിയാക്കി. നേര​െത്ത ജേക്കബ് തോമസനായിരുന്നു പൊലീസ് ഹൗസിങ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷ​െൻറ ചുമതല.തിങ്കളാഴ്ച രാത്രിയോടെയാണ് ഇത് സംബന്ധിച്ച Read more about ലോക്നാഥ് ബെഹ്റ പൊലീസ് മേധാവി[…]

പിതാവിനെ വെടിവെച്ച് കൊലപ്പെടുത്തിയത് അവഗണനയും പീഡനവും മൂലമെന്ന് ഷെറിന്‍

08:33am 31/5/2016 പിതാവിന്റെ ശിരസുമായി ഷെറിന്‍ ചെങ്ങന്നൂര്‍: വെടിവച്ചു കൊന്ന ശേഷം മകന്‍ കഷണങ്ങളായി മുറിച്ചു പലയിടത്ത് ഉപേക്ഷിച്ച പിതാവിന്റെ മൃതദേഹ ഭാഗങ്ങള്‍ കണ്ടെടുത്തു. ചങ്ങനാശേരി പേരൂരിലെ മാലിന്യക്കൂമ്പാരത്തില്‍ നിന്നു തലയും ചിങ്ങവനം ടെസില്‍ കമ്പനിക്കു മുന്നിലെ വഴിയോരത്തു നിന്ന് ഉടലും ലഭിച്ചു. പമ്പയാറ്റില്‍ പാണ്ടനാട് ഇടക്കടവില്‍ നിന്നു ഞായറാഴ്ച ഇടതു കൈ ലഭിച്ചതിനു പുറമെ ഇന്നലെ വൈകിട്ടു പുളിങ്കുന്നില്‍ നിന്നു വലതു കാലും കണ്ടെത്തി. ഇടതു കാലും വലതു കൈയും കണ്ടെത്തിയിട്ടില്ല. വിദേശ മലയാളി വാഴാര്‍മംഗലം Read more about പിതാവിനെ വെടിവെച്ച് കൊലപ്പെടുത്തിയത് അവഗണനയും പീഡനവും മൂലമെന്ന് ഷെറിന്‍[…]

ചെങ്ങന്നൂര്‍ കൊലപാതകം: ഷെറിന്‍റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി

07:30pm 30/5/2016 ചെങ്ങന്നൂര്‍: പ്രവാസി മലയാളി ചെങ്ങന്നൂര്‍ സ്വദേശി ജോയി വി. ജോണ്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയും മകനുമായ ഷെറിന്‍റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. പ്രതിയുമായി രാവിലെ പോലീസ് സംഭവസ്ഥലത്ത് തെളിവെടുപ്പ് നടത്തി. ചിലവഴിച്ച പണം തിരികെ ചോദിച്ചതിനു പ്രതികാരമായാണ് പിതാവിനെ കൊലപ്പെടുത്തിയതെന്നാണ് ഷെറിന്‍ പോലീസിനു മൊഴി നല്കിയത്. തിരുവനന്തപുരത്തു നിന്നു ചെങ്ങന്നൂരിലേക്കു വരുന്ന വഴി കാറില്‍ വച്ചാണ് ജോയിയെ വെടിവച്ചു കൊലപ്പെടുത്തിയത്. നാലു തവണ പിതാവിനു നേരെ വെടിയുതിര്‍ത്തുവെന്നും ഷെറിന്‍ മൊഴി നല്കി. കസ്റ്റഡിയിലായിരുന്ന ഷെറിന്‍ Read more about ചെങ്ങന്നൂര്‍ കൊലപാതകം: ഷെറിന്‍റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി[…]

ജിഷ വധം: സി.ബി.ഐ അന്വേഷണമില്ല; ഇരയുടെ സ്വകാര്യത മാനിക്കണം

04:20pm 30/5/2016 കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ സി.ബി.ഐ അന്വേഷണമില്ല. സി.ബി.ഐ അന്വേഷണത്തിനുള്ള സാഹചര്യം നിലവിലില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസില്‍ ഉയര്‍ന്ന വനിത ഐ.പി.എസ് ഓഫീസറുടെ നേതൃത്വത്തില്‍ അന്വേഷണം നടക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ അന്വേഷണം സി.ബി.ഐയ്ക്ക് വിടുന്നത് ഉചിതമാകില്ല. പുതിയ സംഘം അന്വേഷണവുമായി മുന്നോട്ടുപോകട്ടെയെന്നും കോടതി വ്യക്തമാക്കി. കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികളില്‍ ഇടപെടാന്‍ കഴിയില്ലെന്ന് ആക്ടിംഗ് ചീഫ് ജസ്റ്റീസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍ ഉള്‍പ്പെട്ട ബഞ്ച് വ്യക്തമാക്കി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കക്ഷികള്‍ക്ക് നല്‍കേണ്ടതില്ല. Read more about ജിഷ വധം: സി.ബി.ഐ അന്വേഷണമില്ല; ഇരയുടെ സ്വകാര്യത മാനിക്കണം[…]

പാമൊലിന്‍ കേസ്: പ്രാരംഭ വാദം ഇന്ന് തുടങ്ങും

09:56 AM 30/05/2016 തൃശൂര്‍: വിടുതലും തടസ്സവാദങ്ങളും തള്ളിയ ശേഷമുള്ള പാമൊലിന്‍ കേസിലെ വിചാരണ നടപടികള്‍ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ തിങ്കളാഴ്ച തുടങ്ങും. വിചാരണയുടെ ഭാഗമായ പ്രാരംഭവാദ നടപടികളാണ് തുടങ്ങുക. മുന്‍ ഭക്ഷ്യമന്ത്രി ടി.എച്ച്. മുസ്തഫ, മുന്‍ചീഫ് സെക്രട്ടറിമാരായ ജിജി തോംസണ്‍, പി.ജെ. തോമസ് എന്നിവരുടെ ഹരജി ഈ മാസം 11ന് തള്ളിയ സുപ്രീം കോടതി കേസ് അനന്തമായി നീട്ടുകയാണെന്ന വി.എസ്. അച്യുതാനന്ദന്‍െറ ഹരജി അംഗീകരിച്ച് വിചാരണ തുടരാന്‍ നിര്‍ദേശിക്കുകയാണുണ്ടായത്. കോടതി കര്‍ശന നിര്‍ദേശം നല്‍കിയതിനാല്‍ കേസില്‍ Read more about പാമൊലിന്‍ കേസ്: പ്രാരംഭ വാദം ഇന്ന് തുടങ്ങും[…]

ചെങ്ങന്നൂർ കൊലപാതകം: കൂടുതൽ ശരീര ഭാഗങ്ങള്‍ കണ്ടെത്തി

10:01 AM 30/05/2016 ജോയി ജോൺ, ഷെറിൻ വി. ജോൺ ചങ്ങനാശേരി: ചെങ്ങന്നൂരിൽ കൊല്ലപ്പെട്ട അമേരിക്കന്‍ മലയാളിയുടെ ശരീരത്തിന്‍റെ കൂടുതൽ ഭാഗങ്ങള്‍ കോട്ടയത്ത് നിന്ന് കണ്ടെത്തി. തലയുടെ ഭാഗം കോട്ടയം ജില്ലയിലെ ചിങ്ങവനത്ത് നിന്നും മറ്റ് ശരീര ഭാഗങ്ങൾ ചങ്ങനാശേരി ബൈപാസിൽ നിന്നുമാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം പമ്പാനദിയില്‍ നടത്തിയ തിരച്ചിലില്‍ ശരീരഭാഗങ്ങള്‍ കണ്ടെടുത്തിരുന്നു. ശരീര ഭാഗങ്ങൾ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കും. കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കുന്നതിന് വേണ്ടി ശരീശ Read more about ചെങ്ങന്നൂർ കൊലപാതകം: കൂടുതൽ ശരീര ഭാഗങ്ങള്‍ കണ്ടെത്തി[…]

കൃത്രിമ മഴ പെയ്യിക്കാൻ ഇന്ത്യക്ക്​ സഹായവുമായി ചൈന

02:43 PM 29/05/2016 ന്യൂഡൽഹി: വരൾച്ച ബാധിത ​പ്രദേശങ്ങളിൽ കൃത്രിമ മഴ പെയ്യിക്കാനുള്ള ​‘മഴ വിത്ത്’ ​സാ​േങ്കതികവിദ്യ ഇന്ത്യയുമായി പങ്കുവെക്കാമെന്ന്​ ചൈന. കാലാവസ്ഥയിൽ വ്യതിയാനമുണ്ടാക്കിയാണ്​ കൃത്രിമ മഴ പെയ്യിക്കുന്നത്​​. മഴയുണ്ടാകാൻ സഹായിക്കുന്ന രാസവസ്​തു പീരങ്കി​ ഉപയോഗിച്ചോ വ്യോമമാർഗമോ മേഘങ്ങളിൽ നിക്ഷേപിച്ച്​ കൃത്രിമ മഴ പെയ്യിക്കുന്നതാണ്​ ‘മഴ വിത്ത്’​ സാ​േങ്കതിക വിദ്യ. ഇന്ത്യയിൽ ആദ്യമായി ഇത്​ പ്രയോഗിക്കുന്ന മഹാരാഷ്​ട്രയിലെ വരൾച്ചാ ബാധിത പ്രദേശങ്ങളിൽ ചൈനീസ്​ കാലാവസ്ഥാ ശാസ്​ത്രജ്​ഞർ പരിശോധന നടത്തി. കഴിഞ്ഞ മാസം ഇന്ത്യ സന്ദർശിച്ച ചൈനീസ്​ കമ്യൂണിസ്​റ്റ്​ Read more about കൃത്രിമ മഴ പെയ്യിക്കാൻ ഇന്ത്യക്ക്​ സഹായവുമായി ചൈന[…]

കലാഭവന്‍ മണിയുടെ ശരീരത്തില്‍ വിഷമദ്യത്തിന്റെ അംശം സ്‌ഥിരീകരിച്ചു –

02:11pm 29/5/2016 ഹൈദരാബാദ്‌: പ്രമുഖ സിനിമാതാരം കലാഭവന്‍ മണിയുടെ ശരീരത്തില്‍ വിഷമദ്യത്തിന്റെ അംശം സ്‌ഥിരീകരിച്ചു. മണിയുടെ ആന്തരീകാവയവം കൂടുതല്‍ പരിശോധനയ്‌ക്കായി അയച്ച ഹൈദരാബാദ്‌ ഫോറന്‍സിക്‌ ലാബിലെ പരിശോധനാഫലം ഇന്ന്‌ പോലീസിന്‌ കിട്ടി. ഹൈദരാബാദ്‌ ഫോറന്‍സിക്‌ ലാബില്‍ നിന്നും പുറത്തുവന്ന പരിശോധനാഫലത്തില്‍ മീഥൈല്‍ ആല്‍ക്കഹോളിന്റെ അംശമാണ്‌ കണ്ടെത്തിയിരിക്കുന്നത്‌. അതേസമയം ഹൈദരാബാദില്‍ നടന്ന പുതിയ പരിശോധനയില്‍ ക്‌ളോര്‍ പൈറിഫോറസ്‌ കണ്ടെത്താനായില്ല. നേരത്തേ കാക്കനാട്ട്‌ നടന്ന പരിശോധനയുടെ ഫലം കീടനാശിനിയുടെ അംശം സ്‌ഥിരീകരിച്ചിരുന്നു. ഇനി ഈ വിഷത്തിന്റെ അംശം എങ്ങിനെ മണിയുടെ Read more about കലാഭവന്‍ മണിയുടെ ശരീരത്തില്‍ വിഷമദ്യത്തിന്റെ അംശം സ്‌ഥിരീകരിച്ചു –[…]

പ്രവാസി മലയാളിയെ മകന്‍ വെടിവച്ചു കൊന്നു കത്തിച്ചു പമ്പയാറ്റില്‍ ഒഴുക്കി

11.27 PM 28-05-2016 പ്രവാസി മലയാളി ജോയി വി.ജോണിനെ (68)കൊന്നു പമ്പയാറ്റില്‍ ഒഴുക്കിയെന്നു മകന്‍. സംഭവുമായി ബന്ധപ്പെട്ടു ജോണിന്റെ മകന്‍ ഷെറിന്‍ ജോണിനെ (36) പോലീസ് കസ്റ്റഡിയിലെടുത്തു. കോട്ടയത്ത് സ്വകാര്യ ഹോട്ടലില്‍നിന്നാണ് ഷെറിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ ടെക്‌നോപാര്‍ക്ക് ഉദ്യോഗസ്ഥനാണ്. പിതാവിനെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ച് അവശിഷ്ടങ്ങള്‍ പമ്പയാറ്റില്‍ ഒഴുക്കിയെന്ന് ഷെറിന്‍ പോലീസില്‍ മൊഴിനല്‍കി. 25-ാം തിയതി ഇരുവരും കാറിന്റെ എസി ശരിയാക്കാന്‍ തിരുവനന്തപുരത്തേക്ക് പോകുന്നുവെന്നാണ് പറഞ്ഞത്. ഇതിനിടെ സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് ഇരുവരും Read more about പ്രവാസി മലയാളിയെ മകന്‍ വെടിവച്ചു കൊന്നു കത്തിച്ചു പമ്പയാറ്റില്‍ ഒഴുക്കി[…]

കാളിദേവിയെ അപമാനിച്ചുവെന്ന് ആരോപണം; ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട യുവാക്കളെ അറസ്റ്റ് ചെയ്തു

05:33pm 28/5/2016 മുംബൈ: കാളിദേവിയെ അപമാനിച്ചുവെന്ന് ആരോപിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട രണ്ട് യുവാക്കളെ ഭോപ്പാലില്‍ അറസ്റ്റ് ചെയ്തു. മുംബൈ അന്റോപ് ഹില്ലിലാണ് സംഭവം. കാളിയെ അപമാനിച്ചവര്‍ക്കെതിരെ നടപടി എടുത്തില്ലെങ്കില്‍ ഗുരുതര പ്രത്യാഖ്യാതമുണ്ടാകുമെന്ന സംഘപരിവാര്‍ സംഘടനകളുടെ ഭീഷണിയെ തുടര്‍ന്നാണ് അറസ്റ്റ്. മുംബൈ പോലീസിന്റെ സഹായത്തോടെ ഭോപ്പാല്‍ പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. യുവാക്കളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സംഘപരിവാര്‍ സംഘടനകള്‍ മെയ് 10ന് പോലീസില്‍ പരാതി നല്‍കിയിരുന്നു. നാഡന്‍ പരിന്‍ഡേ എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പിലാണ് പരാതിക്കാധാരമായ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ഗ്രൂപ്പില്‍ Read more about കാളിദേവിയെ അപമാനിച്ചുവെന്ന് ആരോപണം; ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട യുവാക്കളെ അറസ്റ്റ് ചെയ്തു[…]