നീറ്റ്: ഉത്തരവില്‍ അടിയന്തര ഭേദഗതി ആവശ്യമില്ലെന്ന് സുപ്രീം കോടതി

04:27pm 3/5/2016 ന്യൂഡല്‍ഹി: മെഡിക്കല്‍, ദന്തല്‍ പൊതുപ്രവേശന പരീക്ഷ (നീറ്റ്)യുമായി ബന്ധപ്പെട്ട് അടിയന്തര ഭേദഗതി ആവശ്യമില്ലെന്ന് സുപ്രീം കോടതിയുടെ വാക്കാലുള്ള പരാമര്‍ശം. നീറ്റ് ഒന്നാംഘട്ട പരീക്ഷ വിജയകരമായി പൂര്‍ത്തിയായ സാഹചര്യത്തില്‍ രണ്ടാം ഘട്ട പരീക്ഷയും ജൂലൈ 24ന് നടത്താന്‍ കഴിയും. ഉത്തരവില്‍ ഇളവ് ആവശ്യപ്പെട്ട് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ നല്‍കിയ ഹര്‍ജിയിലാണ് കേടതിയുടെ നിരീക്ഷണം. ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിന്റെയും സി.ബി.സി.ഐയുടെയും വിശദീകരണം തേടിയ കോടതി വ്യാഴാഴ്ച അന്തിമ ഉത്തരവ് പുറപ്പെടുവിക്കാമെന്നും വ്യക്തമാക്കി. അതേസമയം, കര്‍ണാടകയുടെ ഹര്‍ജിയില്‍ അടിയന്തര Read more about നീറ്റ്: ഉത്തരവില്‍ അടിയന്തര ഭേദഗതി ആവശ്യമില്ലെന്ന് സുപ്രീം കോടതി[…]

തനിക്ക് ബി.ജെ.പി നീക്കങ്ങളില്‍ ഭയമില്ലെന്ന് രാഹുല്‍ ഗാന്ധി

04:22pm 3/5/2016 ന്യുഡല്‍ഹി: അഗസ്ത വെസ്റ്റ്ലാന്റ്, കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതികളില്‍ തന്നെയും സഹായിയേയും കുടുക്കാനുള്ള ബി.ജെ.പിയുടെ നീക്കത്തില്‍ ഭയക്കുന്നില്ലെന്ന് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. പാര്‍ലമെന്റിനു പുറത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു രാഹുല്‍. തന്നെ ലക്ഷ്യമിടുന്നതില്‍ സന്തോഷമേയുള്ളൂവെന്നും രാഹുല്‍ ശാന്തമായി പ്രതികരിച്ചു. അഗസ്ത വെസ്റ്റ്ലാന്റ് ഇടനിലക്കാരന്‍ ഗൈഡോ ഹാസ്ചകെയുമായി രാഹുല്‍ ഗാന്ധിക്കും സഹായി കനിഷ്‌ക സിംഗിനും ബന്ധമുണ്ടെന്ന ബിജെ.പി നേതാവ് കീര്‍ത്തി സോമയ്യയുടെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു രാഹുല്‍. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ആരോപണ വിധേയരായ റിയല്‍ എസ്റ്റേറ്റ് കമ്പനിയുമായി Read more about തനിക്ക് ബി.ജെ.പി നീക്കങ്ങളില്‍ ഭയമില്ലെന്ന് രാഹുല്‍ ഗാന്ധി[…]

ജിഷ കൊലപാതകം: രണ്ടുപേർ കസ്റ്റഡിയിൽ

12:14 PM 03/05/2016 പെരുമ്പാവൂര്‍: കുറുപ്പംപടിയിൽ നിയമവിദ്യാർഥിനിയായ ജിഷയെ ക്രൂരമായി ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേർ കസ്റ്റഡിയിലെന്ന് സൂചന. ജിഷയുടെ അയൽവാസികളാണ് കസ്റ്റഡിയിലെന്നാണ് റിപ്പോർട്ട്. കേസിലെ മുഖ്യപ്രതികളെന്ന് കരുതപ്പെടുന്ന ഇവരെ അൽപംമുമ്പ് പെരുമ്പാവൂർ ഡി.വൈ.എസ്.പി ഓഫിസിൽ എത്തിച്ചു. മുഖം മറച്ചാണ് ഇവരെ ഓഫിസിലെത്തിച്ചത്. ഐജിയുടെ നേതൃത്വത്തിൽ ഇവരെ ചോദ്യം ചെയ്തുവരികയാണ്. ഉച്ചക്ക് ഒരു മണിക്ക് ഐ.ജി വാർത്താസമ്മേളനം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

ബംഗളൂരുവില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍

12:46 PM 03/05/2016 ബംഗളൂരു: ബംഗളൂരു നഗരത്തെ നടുക്കിയ പീഡന ശ്രമക്കേസിലെ പ്രതി അറസ്റ്റില്‍. 24കാരനായ ടാക്‌സി ഡ്രൈവര്‍ അക്ഷയ് ആണ് സംഭവം നടന്ന് പത്ത് ദിവസത്തിനുശേഷം പടിയില്‍ ആയത്. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ഇയാള്‍ നേരത്തെ കൊലപാതകക്കേസില്‍ ഉള്‍പ്പെട്ടിരുന്നതായും ഗുണ്ടാ-കവര്‍ച്ചാ സംഘങ്ങളിലെ അംഗമാണെന്നും പൊലീസ് പറഞ്ഞു. ഏപ്രില്‍ 23ന് രാത്രി കത്രിഗുപ്പെയിലാണ് സംഭവം. ബ്യൂട്ടി ക്‌ളിനിക്കിലെ ജീവനക്കാരിയായ മണിപ്പൂര്‍ സ്വദേശിനിയെ ഫോണില്‍ സംസാരിച്ചുകൊണ്ട് നില്‍ക്കവെ പൊക്കിയെടുത്ത് കൊണ്ട് പോയി പീഡിപ്പിക്കാന്‍ നടത്തിയ ശ്രമം Read more about ബംഗളൂരുവില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍[…]

പെരുമ്പാവൂര്‍ കൊലപാതകം: അന്വേഷണം പഞ്ചായത്ത് അംഗത്തിന്റെ ബന്ധുവിലേക്ക് നീളുന്നു.

11:06am 3/5/2016 പെരുമ്പാവൂര്‍: കുറുപ്പുംപടിയില്‍ പെണ്‍കുട്ടിയെ മാനഭംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം പഞ്ചായത്തംഗത്തിന്റെ ബന്ധുവിലേക്ക് നീളുന്നു. പെണ്‍കുട്ടിയുടെ അമ്മ ഇയാള്‍ക്കെതിരെ നേരത്തെ കുറുപ്പുംപടി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇയാള്‍ ജിഷയെ നിരന്തരം ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തുകയും അശ്‌ളീല സന്ദേശം അയക്കുകയും ചെയ്തിരുന്നതായി അമ്മ രാജേശ്വരി പറഞ്ഞു. ഇതേച്ചൊല്ലി അമ്മയും ഇയാളും തമ്മില്‍ തര്‍ക്കമുണ്ടായെന്നും തുടര്‍ന്ന് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും അമ്മ വ്യക്തമാക്കി. ഇതേക്കുറിച്ച് പരാതി നല്‍കിയിരുന്നെങ്കിലും പൊലീസ് യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന വ്യക്തിയായിരുന്നു Read more about പെരുമ്പാവൂര്‍ കൊലപാതകം: അന്വേഷണം പഞ്ചായത്ത് അംഗത്തിന്റെ ബന്ധുവിലേക്ക് നീളുന്നു.[…]

കടല്‍കൊല: ഇറ്റാലിയന്‍ നാവികനെ വിട്ടയക്കണമെന്ന് അന്താരാഷ്ട്ര കോടതി

05:25pm 02/05/2016 റോം: കടല്‍കൊലക്കേസില്‍ ഇന്ത്യയില്‍ തടവിലുള്ള ഇറ്റാലിയന്‍ നാവികന്‍ സാല്‍വതോര്‍ ഗിറോണിനെ മോചിപ്പിക്കാന്‍ അന്താരാഷ്ട്ര നീതിന്യായ കോടതി ഉത്തരവ്. ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രാലയമാണ് യു.എന്‍ മധ്യസ്ഥ കോടതിയുടെ (പി.സി.എ) വിധി പത്രക്കുറിപ്പിലൂടെ അറിയിച്ചത്. നാവികനെ മോചിപ്പിക്കുന്ന കാര്യത്തില്‍ ഇന്ത്യയുമായി ഉടന്‍ ബന്ധപ്പെടുമെന്നും നാവികന്റെ മടങ്ങിവരവ് ഉറപ്പ് വരുത്തുമെന്നും ഇറ്റലി വ്യക്തമാക്കി. 2012ല്‍ എന്റിക ലെക്‌സി എന്ന കപ്പലില്‍ പ്രവര്‍ത്തിക്കവേ കേരള തീരത്ത് രണ്ടു മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന കേസില്‍ കുറ്റാരോപിതരായ രണ്ട് ഇറ്റാലിയന്‍ നാവികരില്‍ ഒരാളാണ് ഗിറോണ്‍. Read more about കടല്‍കൊല: ഇറ്റാലിയന്‍ നാവികനെ വിട്ടയക്കണമെന്ന് അന്താരാഷ്ട്ര കോടതി[…]

ശബരിമല സ്ത്രീ പ്രവേശനം: തെറ്റായ കീഴ് വഴക്കമുണ്ടാക്കുമെന്ന് ദേവസ്വം ബോര്‍ഡ്

05:11 PM 02/05/2016 ന്യൂഡല്‍ഹി: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശന അനുമതി നല്‍കിയത് തെറ്റായ കീഴ്വഴക്കമുണ്ടാക്കുമെന്ന് ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയെ അറിയിച്ചു. കോടതി വിധി മറ്റു മതങ്ങളേ ബാധിക്കുമെന്നും പ്രവേശന അനുമതിക്കായി കോടതിയെ സമീപിച്ചത് മുസ്ലിം സമുദായ അംഗമാണെന്നും ഹിന്ദു മത വിശ്വാസിയല്ലാത്തവര്‍ക്ക് വിശ്വാസത്തെ ചോദ്യം ചെയ്യാനാവില്ളെന്നും ദേവസ്വം ബോര്‍ഡ് കോടതിയെ അറിയിച്ചു

കല്‍ക്കരിപ്പാടം അഴിമതി: സിബിഐ ഉന്നതര്‍ കൈക്കൂലി വാങ്ങി കേസ് അട്ടിമറിച്ചു

10:59am 2/5/2016 ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം അഴിമതിയുമായി ബന്ധപ്പെട്ട കേസ് അട്ടിമറിച്ചെന്ന് ആരോപണം. മുതിര്‍ന്ന അന്വേഷണ ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങി ചില കേസുകള്‍ ഒതുക്കിത്തീര്‍ത്തെന്ന് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്ന ഒരു ഓഫീസര്‍ സിബിഐ ഡയറക്ട്ര്ക്ക് അയച്ച കത്താണ് പുറത്തുവന്നിരിക്കുന്നത്. മൂന്ന് പേജുകള്‍ വരുന്ന കത്തില്‍ ഗുരുതരമായ ആരോപണമാണ് ഉന്നയിച്ചിട്ടുള്ളത്. സിബിഐയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ കോഴ വാങ്ങി കേസ് അട്ടിമറിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തി എന്നാണ് ആരോപിച്ചിരിക്കുന്നത്. സത്യസന്ധനായ ഉദ്യോഗസ്ഥന്‍ എന്ന പേരില്‍ ഡയറക്ടര്‍ അനില്‍ സിംഹയ്ക്ക് കിട്ടിയ അജ്ഞാത കത്തിലാണ് Read more about കല്‍ക്കരിപ്പാടം അഴിമതി: സിബിഐ ഉന്നതര്‍ കൈക്കൂലി വാങ്ങി കേസ് അട്ടിമറിച്ചു[…]

ഉത്തരാഖണ്ഡിലെ കാട്ടുതീ; കാട്ടുകള്ളന്മാരെന്ന്‌ സംശയം

10:57am 2/5/2016 ഡറാഡൂണ്‍: ഉത്തരാഖണ്ഡില്‍ അഞ്ചുപേര്‍ പൊള്ളലേറ്റു മരിക്കുകയും വന്‍തോതില്‍ വനപ്രദേശം കത്തിനശിക്കുകയും ചെയ്‌തതിന്‌ കാരണം തടിമാഫിയയെന്ന്‌ റിപ്പോര്‍ട്ട്‌. ഗര്‍ഗന്റുവാനില്‍ വലിയ പാരിസ്‌ഥിതിക പ്രശ്‌നത്തിന്‌ കാരണമായ സംഭവത്തിന്റെ പിന്നാമ്പുറം തേടി പരിശോധനകളും പഠനങ്ങളും തുടരുമ്പോള്‍ കള്ളത്തടി വെട്ടുകാര്‍ക്കെതിരേ സാമൂഹ്യസൈറ്റില്‍ രോഷം പുകയുകയാണ്‌. വനത്തിലെ മരങ്ങള്‍ സാധാരണഗതിയില്‍ ലേലം വഴി വില്‍പ്പന നടത്താന്‍ അധികാരമുള്ളത്‌ ഫോറസ്‌റ്റ് ഡവലപ്‌മെന്റ്‌ കോര്‍പ്പറേഷനാണ്‌. ഇവരും തടി മാഫിയയും തമ്മില്‍ ബന്ധമുണ്ടെന്നും മരങ്ങള്‍ വില്‍പ്പന നടത്തി കോര്‍പ്പറേഷന്‍ വന്‍ തുക സമ്പാദിക്കുമ്പോള്‍ അത്‌ കാട്ടുകള്ളന്മാര്‍ക്ക്‌ Read more about ഉത്തരാഖണ്ഡിലെ കാട്ടുതീ; കാട്ടുകള്ളന്മാരെന്ന്‌ സംശയം[…]

നരേന്ദ്ര മോഡി ബിരുദാനന്തര ബിരുദധാരി: ഗുജറാത്ത്‌ സര്‍വ്വകലാശാല

05:00pm 01/5/2016 അഹമ്മദാബാദ്‌: പ്രധാനമന്ത്രി നരേന്ദ്ര മോഡി ബിരുദാനന്തര ബിരുദധാരിയെന്ന്‌ റിപ്പോര്‍ട്ടുകള്‍. 1983 ല്‍ പൊളിറ്റിക്കല്‍ സയന്‍സില്‍ മോഡി ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ടെന്ന്‌ ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട്‌ ചെയ്‌തു. ഗുജറാത്ത്‌ സര്‍വ്വകലാശാല വൈസ്‌ ചാന്‍സിലര്‍ എം.എന്‍ പട്ടേല്‍ ഇക്കാര്യം വെളിപ്പെടുത്തിയതായാണ്‌ വിവരങ്ങള്‍. പൊളിറ്റിക്കല്‍ സയന്‍സില്‍ 62.3 ശതമാനം മാര്‍ക്കോടെ മോഡി വിജയിച്ചതായാണ്‌ വിവരങ്ങള്‍. ആദ്യ വര്‍ഷം നാനൂറില്‍ 237 മാര്‍ക്കും രണ്ടാം വര്‍ഷം 262 മാര്‍ക്കുമാണ്‌ മോഡി നേടിയിട്ടുള്ളത്‌. രണ്ടാം വര്‍ഷം പൊളിറ്റിക്കല്‍ സയന്‍സില്‍ 64, Read more about നരേന്ദ്ര മോഡി ബിരുദാനന്തര ബിരുദധാരി: ഗുജറാത്ത്‌ സര്‍വ്വകലാശാല[…]