ആശങ്കക്കിടെ ആദ്യഘട്ട ‘നീറ്റ്’ ഇന്ന്

09:12 AM 01/05/2016 തിരുവനന്തപുരം: ആശങ്കകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കുമിടയില്‍ നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റിന്‍െറ(നീറ്റ്) ആദ്യഘട്ടം ഞായറാഴ്ച നടക്കും. മെഡിക്കല്‍/ഡെന്‍റല്‍ പ്രവേശത്തിന് വ്യത്യസ്ത പ്രവേശപരീക്ഷകള്‍ നടത്തുന്ന രീതി അവസാനിപ്പിച്ച് സുപ്രീംകോടതി നിര്‍ദേശപ്രകാരമാണ് നീറ്റ് പരീക്ഷ ഈ വര്‍ഷം തന്നെ നടത്തുന്നത്. നേരത്തേ വിവിധ സംസ്ഥാനങ്ങളിലെ 15 ശതമാനം അഖിലേന്ത്യാ ക്വോട്ട സീറ്റുകളിലെ പ്രവേശത്തിനായി നടത്താന്‍ നിശ്ചയിച്ച ഓള്‍ ഇന്ത്യ പ്രീ മെഡിക്കല്‍/ഡെന്‍റല്‍ ടെസ്റ്റാണ് സുപ്രീംകോടതി വിധിപ്രകാരം നീറ്റിന്‍െറ ഒന്നാംഘട്ടമാക്കി നടത്തുന്നത്. സംസ്ഥാന മെഡിക്കല്‍ പ്രവേശപരീക്ഷ പൂര്‍ത്തിയായതിനുശേഷം നീറ്റ് Read more about ആശങ്കക്കിടെ ആദ്യഘട്ട ‘നീറ്റ്’ ഇന്ന്[…]

ആലപ്പുഴയില്‍ ഹൗസ്ബോട്ടിനു തീപിടിച്ചു

09:09 AM 01/05/2016 ആലപ്പുഴ: ആര്യാട് ചെമ്പന്‍തറയില്‍ ഹൗസ്ബോട്ടിന് തീപിടിച്ചു. ഹൗസ്ബോട്ട് പൂര്‍ണമായും കത്തിനശിച്ചിട്ടുണ്ട്. അപകടത്തില്‍ ആളപായമില്ല. തീപിടിത്തമുണ്ടാകാനുള്ള കാരണം വ്യക്തമല്ളെന്ന് പോലീസ് പറഞ്ഞു.

മകന്റെ കൈഞരമ്പ് മുറിച്ചശേഷം അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു

01.05 AM 01-05-2016 അങ്കമാലി: മകന്റെ കൈഞരമ്പ് മുറിച്ചശേഷം അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ചോരവാര്‍ന്ന് മകന്‍ മരിച്ചു. മൂക്കന്നൂര്‍ കോക്കുന്ന് പനങ്ങാട്ട് പറമ്പില്‍ ബൈജുവിന്റെ ഭാര്യ ടീന(41)യാണ് മകന് ആല്‍വിന്‍(10)ന്റെ കൈഞരമ്പ് മുറിച്ച ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കരച്ചില്‍ കേട്ട് ഓടിക്കൂടിയ അയല്‍ക്കാര്‍ ചോരവാര്‍ന്ന് വീട്ടിനുള്ളില്‍ കിടന്നിരുന്ന അമ്മയേയും മകനേയും ഉടന്‍ ആശുപത്രിയെത്തിച്ചെങ്കിലും മകന്‍ മരിക്കുകയായിരുന്നു. അമ്മ അങ്കമാലിയിലെ എല്‍.എഫ് ആശുപത്രിയില്‍ ചികിത്സയിലാണ്. കുടുംബപ്രശ്‌നങ്ങളാണ് സംഭവത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സംഭവസമയം ബൈജു വീട്ടിലുണ്ടായിരുന്നില്ല.

ബി.ജെ.പിയും കോണ്‍ഗ്രസും കേരളത്തില്‍ ഒത്തുകളിക്കുന്നു :യെച്ചൂരി

06:30pm 30/04/2016 കൊച്ചി: കേരളത്തില്‍ ബി.ജെ.പിയും കോണ്‍ഗ്രസും തമ്മില്‍ ഒത്തുകളിയാണ് നടക്കുന്നതെന്ന് സി.പി.എം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേരളത്തില്‍ യു.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന മദ്യനയംകൊണ്ട് യാതൊരു ഗുണവുമുണ്ടായിട്ടില്ല. മദ്യഉപഭോഗം കൂടുകയാണ് ചെയ്തത്. കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടച്ച ബാറുകള്‍ തുറക്കുമോ എന്ന് ചോദിക്കുന്നവര്‍, ഏത് ബാറാണ് അടച്ചതെന്നും വ്യക്തമാക്കണം. ബാറുകളുടെ രൂപം മാറ്റുക മാത്രമാണ് ചെയ്തത്. മദ്യത്തിന്റെ സ്വാധീനവും ഉപഭോഗവും കുറക്കുക എന്നതാണ് സി.പി.എം നയം. തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ മദ്യ Read more about ബി.ജെ.പിയും കോണ്‍ഗ്രസും കേരളത്തില്‍ ഒത്തുകളിക്കുന്നു :യെച്ചൂരി[…]

മുംബൈയില്‍ കെട്ടിടം തകര്‍ന്ന്, മരണം മൂന്നായി

06:16 PM 30/04/2016 മുംബൈ: മുംബൈ കാമാട്ടിപുരയില്‍ മൂന്ന് നില കെട്ടിടം തകര്‍ന്ന് വീണ് മരിച്ചവരുടെ എണ്ണം മൂന്നായി. അപകടത്തിൽ ആറുപേർക്ക്​ പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ കുടുങ്ങി കിടക്കുന്നതായാണു വിവരം.

നീറ്റ്: ഭേദഗതി ഹര്‍ജി വീണ്ടും തള്ളി; ഇളവ് തേടി കേരളം ഹര്‍ജി നല്‍കും

12:30pm 30/4/2016 ന്യുഡല്‍ഹി: മെഡിക്കല്‍, ദന്തല്‍ പൊതു പ്രവേശന പരീക്ഷ (നീറ്റ്) നടത്താനുള്ള ഉത്തരവില്‍ ഭേദഗതി ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി വീണ്ടും തള്ളി. ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ഇന്ന് തള്ളിയത്. സി.ബി.എസ്.ഇ സിലബസും സ്‌റ്റേറ്റ് സിലബസും വ്യത്യസ്തമാണെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. കേസില്‍ ഇടപെടാനാവില്ലെന്ന് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഇന്നലെ കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച ഭേദഗതി ഹര്‍ജിയും വിധി പറഞ്ഞ ബെഞ്ച് തള്ളിയിരുന്നു. നീറ്റ് പരീക്ഷ ഈ വര്‍ഷം നടത്തരുതെന്നും സംസ്ഥാനങ്ങളെയും Read more about നീറ്റ്: ഭേദഗതി ഹര്‍ജി വീണ്ടും തള്ളി; ഇളവ് തേടി കേരളം ഹര്‍ജി നല്‍കും[…]

ഉത്തരാഖണ്ഡില്‍ കാട്ടുതീ നാല് മരണം

12:26pm 30/04/2016 ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ കാട്ടൂതീ പടരുന്നു. കാട്ടുതീയിലകപ്പെട്ട് നാല് പേര്‍ കൊല്ലപ്പെട്ടു. ദുരന്തനിവാരണ സേനയുടെ മൂന്ന് സംഘങ്ങള്‍ തീയണക്കാനായി സ്ഥലത്തെത്തിയിട്ടുണ്ട്. 135പേരാണ് സംഘത്തിലുള്ളത്. തീ നിയന്ത്രണാതീതമായതോടെ ബദരിനാഥിലേക്കുള്ള എന്‍.എച്ച് 58 അധികൃതര്‍ താല്‍ക്കാലികമായി അടച്ചു. പൗരി ഗഡ്‌വാള്‍, നൈനിറ്റാള്‍, പിത്തോര്‍ഗഡ്, ബഗേഷ്വര്‍, ചമോലി തുടങ്ങിയ ജില്ലകളാണ് കാട്ടുതീ ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത്. കൂടുതല്‍ സ്ഥലങ്ങളിലേക്ക് തീ പടരാതിരിക്കാനുള്ള കഠിന ശ്രമത്തിലാണ് അഗ്‌നിശമനസേനാ പ്രവര്‍ത്തര്‍. കടുത്ത വേനലും ശക്തമായ കാറ്റും ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ ദുഷ്‌കരമാക്കുന്നുണ്ട്. 13 ജില്ലകളിലായി 1900 Read more about ഉത്തരാഖണ്ഡില്‍ കാട്ടുതീ നാല് മരണം[…]

മുസാഫര്‍ നഗര്‍ കലാപം അടിസ്ഥാനമാക്കി നിര്‍മ്മിച്ച മുസഫര്‍നഗര്‍ അഭിബാക്കി ഹൈ എന്ന ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചതിന് ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ക്കെതിരെ അധികൃതര്‍ നോട്ടീസ് നല്‍കി.

10:50pm 29/4/2016 ന്യൂഡല്‍ഹി: മുസാഫര്‍ നഗര്‍ കലാപം അടിസ്ഥാനമാക്കി നിര്‍മ്മിച്ച മുസഫര്‍നഗര്‍ അഭി ബാക്കി ഹൈ എന്ന ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചതിന് ഉമര്‍ ഖാലിദിനും അനിര്‍ബന്‍ ഭട്ടാചാര്യയ്ക്കും ജെ.എന്‍.യു സര്‍വകലാശാല അധികൃതര്‍ നോട്ടീസ് നല്‍കി. അഫ്‌സല്‍ ഗുരു അനുസ്മരണത്തില്‍ രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചുവെന്ന ആരോപണത്തില്‍ ഇരുവര്‍ക്കുമെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതിന് പിന്നാലെയാണ് മുസാഫര്‍നഗര്‍ ഡോക്യുമെന്ററിയുടെ പേരില്‍ പുതിയ നോട്ടീസ്. കഴിഞ്ഞ ദിവസമാണ് ഉമര്‍ ഖാലിദിനെ ഒരു സെമസ്റ്റര്‍ സസ്‌പെന്‍ഡ് ചെയ്യാനും 20,000 രൂപ പിഴ ചുമത്താനും സര്‍വകലാശാല തീരുമാനിച്ചിരുന്നു. Read more about മുസാഫര്‍ നഗര്‍ കലാപം അടിസ്ഥാനമാക്കി നിര്‍മ്മിച്ച മുസഫര്‍നഗര്‍ അഭിബാക്കി ഹൈ എന്ന ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചതിന് ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ക്കെതിരെ അധികൃതര്‍ നോട്ടീസ് നല്‍കി.[…]

ജീവനക്കാരുടെ പി.എഫ് പലിശനിരക്ക് കുറക്കാനുള്ള തീരുമാനം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു

07:01pm 29/04/2016 ന്യൂഡല്‍ഹി: ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ട് (ഇ.പി.എഫ്) നിക്ഷേപത്തിന്‍മേലുള്ള പലിശനിരക്ക് കുറക്കാനുള്ള തീരുമാനം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു. പലിശ 8.8 ശതമാനമായി തന്നെ തുടരുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം അറിയിച്ചു. തൊഴിലാളികളുടെ പ്രതിഷേധം കണക്കിലെടുത്താണ് തീരുമാനത്തില്‍ മാറ്റം വരുത്തിയത്. ഇ.പി.എഫ് പലിശ 8.7 ശതമാനമായി കുറക്കാനായിരുന്നു കേന്ദ്ര ധനകാര്യ മന്ത്രാലയം തീരുമാനിച്ചിരുന്നത്. ഇതിനെതിരെ രാജ്യവ്യാപകമായി തൊഴിലാളി സംഘടനകള്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു. സാധാരണക്കാര്‍ക്ക് കനത്ത പ്രഹരമേല്‍പിക്കുന്ന ഈ തീരുമാനം ഓഹരിവിപണിയെ പ്രോത്സാഹിപ്പിക്കാനാണെന്നായിരുന്നു ആരോപണം. രാജ്യത്താകമാനമുള്ള അഞ്ച് കോടിയോളമുള്ള തൊഴിലാളികളെ ബാധിക്കുന്നതായിരുന്നു Read more about ജീവനക്കാരുടെ പി.എഫ് പലിശനിരക്ക് കുറക്കാനുള്ള തീരുമാനം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു[…]

ആദര്‍ശ് ഫ്‌ലാറ്റ് പൊളിച്ചു നീക്കണം ഹൈകോടതി

06:05pm 29/04/2016 മുംബൈ: അഴിമതിയുടെ പര്യായമായി മാറിയ മുംബൈയിലെ ആദര്‍ശ് ഹൗസിങ് സൊസൈറ്റി ഫ്‌ലാറ്റുകള്‍ പൊളിച്ചു നീക്കുവാന്‍ ബോംബെ ഹൈകോടതി ഉത്തരവ്. കാര്‍ഗില്‍ യുദ്ധത്തില്‍ രക്തസാക്ഷികളായവരുടെ ആശ്രിതര്‍ക്കും പരിക്കേറ്റവര്‍ക്കുമായി മുംബൈ കോളാബേയില്‍ നിര്‍മിച്ചതാണ് ആദര്‍ശ് ഫ്‌ലാറ്റ് സൊസൈറ്റി. എന്നാല്‍, മന്ത്രിമാര്‍ രാഷ്ട്രീയ നേതാക്കള്‍ ഉദ്യോഗസ്?ഥര്‍ തുടങ്ങിയവര്‍ക്ക് അനധികൃതമായി ഫ്‌ലാറ്റുകള്‍ നല്‍കിയതായി അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് കെട്ടിടം പൊളിച്ചു നീക്കാന്‍ ഹൈകോടതി ഉത്തരവിട്ടത്. കെട്ടിടത്തിന് തീരദേശ നിയമം (സി.ആര്‍.സെഡ്) അനുമതി ലഭിച്ചിട്ടില്ലെന്നും ഹൈകോടതി ചൂണ്ടിക്കാട്ടി. വിധിക്കെതിരെ സുപ്രീം കോടതിയില്‍ Read more about ആദര്‍ശ് ഫ്‌ലാറ്റ് പൊളിച്ചു നീക്കണം ഹൈകോടതി[…]