ശബരിമലയിലെ സ്ത്രീപ്രവേശം: വിലക്കാനാവില്ലെന്ന് അമിക്കസ് ക്യൂറി
06:05pm 18/4/2016 18/04/2016 ന്യൂഡല്‍ഹി: ശബരിമലയില്‍ സ്ത്രീ പ്രവേശം വിലക്കാനാവില്ലെന്ന് സുപ്രീംകോടതി അമിക്കസ് ക്യൂറി രാജു രാമചന്ദ്രന്‍. ഭരണഘടനയുടെ 25,25 സ്ത്രീകള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാനും ആരാധന നടത്താനും സ്വാതന്ത്ര്യമുണ്ട്. ശബരിമല പാതുക്ഷേത്രമായതിനാല്‍ സ്ത്രീകളുെട പ്രവേശം വിലക്കാനാവില്ല. ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകളെ മാറ്റി നിര്‍ത്തുന്നത് അപകീര്‍ത്തികരമാണ്. ലിംഗസമത്വം ഭരണഘടന ഉറപ്പുനല്‍കുന്നതാണ്. ഭരണഘടനപ്രകാരം സ്ത്രീകള്‍ക്ക് ആരാധന നടത്താന്‍ സ്വാതന്ത്ര്യമുണ്ടെന്നും രാജു രാമചന്ദ്രന്‍ വ്യക്തമാക്കി. സ്?ത്രീകളുടെ ക്ഷേത്രപ്രവേശം സംബന്ധിച്ച ഹരജിയില്‍ വാദം കേള്‍ക്ക?വെയാണ് അമിക്കസ് ക്യൂറി സുപ്രീംകോടതിയില്‍ നിലപാടറിയിച്ചത്.










