പാലിവല്‍ കുടുംബത്തില്‍പ്പെട്ട 11പേര്‍ വാഹനാപകടത്തില്‍ മരിച്ചു

01.11 AM 16-04-2016 മാഹിപൂര്‍ നഗരത്തിലെ പാലിവല്‍ കുടുംബത്തില്‍പ്പെട്ട 11പേര്‍ വാഹനാപകടത്തില്‍ മരിച്ചു. ഉജ്ജെയിനിലെ സിംഹാസ്ത കുംഭമേളയില്‍ പങ്കെടുക്കുന്നതിന് പോയവരാണ് മരിച്ചവര്‍. ഇവര്‍ സഞ്ചരിച്ചിരുന്ന ജീപ്പ് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. എല്ലാവരും അപകടസ്ഥലത്തുതന്നെ മരിച്ചതായി അഡീഷണല്‍ പോലീസ് സൂപ്രണ്ട് മനോഹര്‍സിംഗ് വര്‍മ പറഞ്ഞു.

വിജയ് മല്യയുടെ പാസ്‌പോര്‍ട്ട് സസ്‌പെന്‍ഡ് ചെയ്തു

5.36 PM 15-04-2016 മദ്യരാജാവ് വിജയ് മല്യയുടെ പാസ്‌പോര്‍ട്ട് വിദേശകാര്യ മന്ത്രാലയം സസ്‌പെന്‍ഡ് ചെയ്തു. എന്‍ഫോഴ്‌സ് ഡയറക്ടറേറ്റിന്റെ ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണു നടപടി. ഐഡിബിഐ വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ടു മല്യക്കെതിരേ ചുമത്തിയ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരമാണു പാസ്‌പോര്‍ട്ട് സസ്‌പെന്‍ഡ് ചെയ്തത്. ഒരാഴ്ചയ്ക്കകം വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ട് മല്യക്കു നോട്ടീസ് നല്‍കിയിട്ടുണ്ട്. വിശദീകരണം നല്‍കിയില്ലെങ്കില്‍ പാസ്‌പോര്‍ട്ട് റദ്ദാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കേസുമായി ബന്ധപ്പെട്ടു മൂന്നു തവണ മല്യയോടു നേരിട്ടു ഹാജരാകാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, Read more about വിജയ് മല്യയുടെ പാസ്‌പോര്‍ട്ട് സസ്‌പെന്‍ഡ് ചെയ്തു[…]

ദളിത് യുവാവിനെ പ്രണയിച്ച പെണ്‍കുട്ടിയെ മാതാപിതാക്കള്‍ വിഷം നല്‍കി കൊലപ്പെടുത്തി

05-13 PM 15-04-2016 ദളിത് യുവാവിനെ പ്രണയിച്ച പെണ്‍കുട്ടിയെ മാതാപിതാക്കള്‍ വിഷം നല്‍കി കൊലപ്പെടുത്തി. മൈസൂരുവില്‍ നിന്ന് 33 കിലോമീറ്റര്‍ അകലെയുള്ള നന്‍ജഗഡിലാണ് സംഭവം. ഇരുപത്തിയൊന്നുകാരിയായ മധുകുമാരിയാണ് മാനംകാക്കല്‍ കൊലപാതകത്തിന് ഇരയായത്. ജ്യൂസില്‍ വിഷംകലര്‍ത്തി മധുകുമാരിക്ക് മാതാപിതാക്കളായ ഗുരുമല്ലപ്പയും (64) മഞ്ജുളയും (48) സഹോദരന്‍ ഗുരുപ്രസാദും (26) നല്‍കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. തിങ്കളാഴ്ചയാണ് മധുകുമാരിയെ മരിച്ച നിലയില്‍ വീടിനുള്ളില്‍ കണ്ടെത്തിയത്. വീട്ടുകാര്‍ പോസ്റ്റ്‌മോര്‍ട്ടം നടത്താതെ മൃതദേഹം സംസ്‌കരിക്കുകയും ചെയ്തിരുന്നു. എന്നാല്‍, മധുകുമാരിയുടെ കാമുകന്‍ ജയറാമിനെഴുതിയ കത്തുകളില്‍ Read more about ദളിത് യുവാവിനെ പ്രണയിച്ച പെണ്‍കുട്ടിയെ മാതാപിതാക്കള്‍ വിഷം നല്‍കി കൊലപ്പെടുത്തി[…]

ആറ്റിങ്ങല്‍ ഇരട്ട കൊലപാതം; രണ്ടു പ്രതികളും കുറ്റക്കാരെന്ന് കോടതി

4.47 PM 15-04-2016 ആറ്റിങ്ങല്‍ ഇരട്ട കൊലപാതക കേസിലെ രണ്ടു പ്രതികളും കുറ്റക്കാരെന്ന് കോടതി വിധിച്ചു. തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. പ്രതകളായ ടെക്‌നോപാര്‍ക്ക് ജീവനക്കാരായിരുന്ന നിനോ മാത്യു (40) കാമുകി അനുശാന്തി (32) എന്നിവര്‍ക്കുള്ള ശിക്ഷ കോടതി തിങ്കളാഴ്ച വിധിക്കും. ശിക്ഷാ വിധിക്കായുള്ള അന്തിമവാദം ഉച്ചയ്ക്ക് ശേഷം നടക്കും.പ്രതികള്‍ക്കെതിരേ പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച തെളിവുകള്‍ എല്ലാം കോടതി അംഗീകരിച്ചു. കൊലപാതകം, ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ പ്രതികള്‍ ചെയ്തുവെന്ന് കോടതി Read more about ആറ്റിങ്ങല്‍ ഇരട്ട കൊലപാതം; രണ്ടു പ്രതികളും കുറ്റക്കാരെന്ന് കോടതി[…]

തൃശൂര്‍ പൂരം വെടിക്കെട്ട് ഉപാധികളോടെ നടത്താന്‍ ഹൈക്കോടതി അനുമതി

12.29 PM 15-04-2016 തൃശൂര്‍ പൂരം വെടിക്കെട്ട് കര്‍ശന ഉപാധികളോടെ നടത്താന്‍ ഹൈക്കോടതി അനുമതി. നിരോധിത വെടിമരുന്നുകള്‍ ഉപയോഗിക്കരുതെന്നും ശബ്ദമലിനീകരണം വളരെ കുറഞ്ഞ തോതില്‍ മാത്രമേ ആകാവു എന്നും ജസ്റ്റീസുമാരായ തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍, അനുശിവരാമന്‍ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. തൃശൂര്‍ പൂരം കേരളത്തിന്റെ സംസ്‌കാരത്തിന്റേയും സാമൂഹിക ജീവിതത്തിന്റേയും ഭാഗമാണെന്ന് കോടതി ചൂണ്്ടിക്കാട്ടി. അത് സുഗമമായി നടക്കുകയും വേണം. എന്നാല്‍ പൂരത്തിന്റെ പേരില്‍ നിയമലംഘനം അനുവദിക്കാനാവില്ല. വെടിക്കെട്ട് നടത്തുന്നതിന് ഇളവ് അനുവദിച്ചു കൊണ്്ട് 2007ല്‍ സുപ്രീംകോടതി പുറപ്പെടുവിച്ച Read more about തൃശൂര്‍ പൂരം വെടിക്കെട്ട് ഉപാധികളോടെ നടത്താന്‍ ഹൈക്കോടതി അനുമതി[…]

മുല്ലപ്പെരിയാര്‍ കേസില്‍ തമിഴ്‌നാടിന് തിരിച്ചടി

02.20 PM 13-04-2016 മുല്ലപ്പെരിയാര്‍ കേസില്‍ തമിഴ്‌നാടിന് തിരിച്ചടി. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ കേന്ദ്രസേനയെ വിന്യസിയ്ക്കണമെന്ന തമിഴ്‌നാടിന്റെ അപേക്ഷ സുപ്രീംകോടതി അംഗീകരിച്ചില്ല. 2014 ലെ ഭരണഘടനാബെഞ്ചിന്റെ വിധിയില്‍ ഭേദഗതി വേണമെങ്കില്‍ ഇപ്പോഴുള്ള അപേക്ഷ പിന്‍വലിച്ച് പുനഃപരിശോധനാ ഹര്‍ജി നല്‍കാന്‍ സുപ്രീംകോടതി തമിഴ്‌നാടിനോട് ആവശ്യപ്പെട്ടു. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ കേന്ദ്രസേനയെ വിന്യസിയ്ക്കുക, അണക്കെട്ടില്‍ പരിശോധന നടത്താനെത്തുന്ന തമിഴ്‌നാടിന്റെ ഉദ്യോഗസ്ഥരെ കേരളാ പൊലീസ് പരിശോധിയ്ക്കുന്നത് അവസാനിപ്പിയ്ക്കുക, മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് പണിയാന്‍ കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് നല്‍കിയ പാരിസ്ഥിതികാനുമതി റദ്ദാക്കുകയും അതിന്റെ പ്രാരംഭപഠനപ്രവര്‍ത്തനങ്ങള്‍ തടയുകയും Read more about മുല്ലപ്പെരിയാര്‍ കേസില്‍ തമിഴ്‌നാടിന് തിരിച്ചടി[…]

പാനമ രേഖകളില്‍ ഉള്‍പ്പെട്ട ഇന്ത്യക്കാര്‍ക്ക് അന്വേഷണ സംഘത്തിന്റെ നോട്ടീസ്

02.04 PM 13-04-2016 പാനമ രേഖകളില്‍ ഉള്‍പ്പെട്ട ഇന്ത്യക്കാര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം വീശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചു. വ്യക്തി വിവരങ്ങളും കമ്പനി വിവരങ്ങളും ആരായുന്ന രണ്ട് ചോദ്യാവലികളാണ് അമിതാഭ് ബച്ചന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അയച്ചിരിക്കുന്നത്. പാനമ രേഖകളുമായി ബന്ധപ്പെട്ട് പതിനഞ്ച് ദിവസത്തിനകം പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടിരുന്നു. പാനമായിലെ മൊസാക് ഫൊന്‍സെക എന്ന നിയമസ്ഥാപനത്തിന്റെ രേഖകളില്‍ ബ്രിട്ടീഷ് വി!ര്‍ജിന്‍ ദ്വീപുകള്‍ ആസ്ഥാനമായി കമ്പനികള്‍ രൂപീകരിച്ച ഇരുന്നൂറിലധികം ഇന്ത്യക്കാരുടെ Read more about പാനമ രേഖകളില്‍ ഉള്‍പ്പെട്ട ഇന്ത്യക്കാര്‍ക്ക് അന്വേഷണ സംഘത്തിന്റെ നോട്ടീസ്[…]

പത്താം ക്ലാസുകാരിയെ മാനഭംഗപ്പെടുത്തിയ യുവ അധ്യാപകന്‍ അറസ്റ്റില്‍

12.22 AM 12-04-2016 തമിഴ്‌നാട്ടില്‍ പത്താം ക്ലാസുകാരിയെ മാനഭംഗപ്പെടുത്തിയ കേസില്‍ യുവ അധ്യാപകന്‍ അറസ്റ്റിലായി. സുധാകര്‍ (33) എന്ന അധ്യാപകനാണ് അറസ്റ്റിലായത്. തിങ്കളാഴ്ച 10-ാം ക്ലാസ് പരീക്ഷ കഴിഞ്ഞ് പെണ്‍കുട്ടി വീട്ടിലേക്കു പോകുമ്പോള്‍ ബൈക്കിലെത്തിയ അധ്യാപകന്‍ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. പിന്നീട് ഇയാള്‍ പെണ്‍കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പീഡിപ്പിച്ചു. എന്നാല്‍ ഇതുവഴി കടന്നുപോയ ഒരാളുടെ സഹായത്തോടെ പെണ്‍കുട്ടി രക്ഷപെട്ടു. പീന്നീട് അധ്യാപകനെതിരെ പെണ്‍കുട്ടി പോലീസില്‍ പരാതിപ്പെടുകയും ചെയ്തു. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പോലീസ് സുധാകറിനെ അറസ്റ്റ് ചെയ്തു.

അമേരിക്കയില്‍ ഇന്ത്യന്‍ വംശജന്‍ വെടിയേറ്റു മരിച്ചു

12.20 AM 13-04-2016 അമേരിക്കയിലെ റട്‌ജേഴ്‌സ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിയായ ഇന്ത്യന്‍ വംശജന്‍ ഷാനി പട്ടേല്‍(21) വെടിയേറ്റു മരിച്ചു. റൂം മേറ്റിനു പരിക്കേറ്റു. നെവാര്‍ക്കിലെ ഓഫ് കാമ്പസ് അപ്പാര്‍ട്ടുമെന്റിലാണു വെടിവയ്പുണ്ടായത്. ഞായറാഴ്ച നടന്ന സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും ആരെയും അറസ്റ്റു ചെയ്തിട്ടില്ലെന്നും എസക്‌സ് കൗണ്ടി പ്രോസിക്യൂട്ടറുടെ ഓഫീസ് അറിയിച്ചു.

ഉഗ്രശബ്ദത്തോടെയുള്ള രാത്രി വെടിക്കെട്ടുകള്‍ ഹൈക്കോടതി നിരോധിച്ചു

06.10 PM 12-04-2016 ഉഗ്രശബ്ദത്തോടെയുള്ള രാത്രി വെടിക്കെട്ടുകള്‍ ഹൈക്കോടതി നിരോധിച്ചു. പകല്‍ ശബ്ദ തീവ്രത കുറഞ്ഞ വെടിക്കെട്ട് ആവാം. 140 ഡെസിബല്‍ വരെയുള്ള വെടിക്കെട്ട് മാത്രമേ പകല്‍ സമയം അനുവദിക്കാവൂ എന്നും ഹൈക്കോടതി ഉത്തരവിട്ടു. പരവൂര്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ജസ്റ്റീസ് വി.ചിദംബരേഷ് നല്‍കിയ കത്ത് പൊതുതാത്പര്യ ഹര്‍ജിയായി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ജസ്റ്റീസ് തോട്ടത്തില്‍ ബി.രാധാകൃഷ്ണന്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. സൂര്യന്‍ അസ്തമിച്ചതിന് ശേഷവും നേരം പുലരുന്നതിനു മുന്‍പും വെടിക്കെട്ടുകള്‍ പാടില്ലെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. Read more about ഉഗ്രശബ്ദത്തോടെയുള്ള രാത്രി വെടിക്കെട്ടുകള്‍ ഹൈക്കോടതി നിരോധിച്ചു[…]