ഐഎസ് ഭീകരർ തട്ടിക്കൊണ്ടുപോയ ഭൂരിഭാഗത്തെയും വിട്ടയച്ചു; നാലു പേരെ വധിച്ചു”

10:37pm 9/4/2016 ബെയ്‌റൂട്ട് ഇസ്!ലാമിക് സ്‌റ്റേറ്റ് സിറിയയില്‍നിന്നു തട്ടിക്കൊണ്ടു പോയ 300 പേരില്‍ ഭൂരിഭാഗം പേരെയും വിട്ടയച്ചു. നാലു പേരെ വധിച്ചു. ബന്ദികളുടെ മതം നോക്കിയാണ് ഭീകരര്‍ മോചിപ്പിച്ചത്. ആരെല്ലാമാണ് മുസ്!ലിംകള്‍ എന്നും ആരൊക്കെയാണ് സര്‍ക്കാരിനെ പിന്തുണയ്ക്കുന്നതെന്നും ചോദിച്ചറിഞ്ഞ ശേഷമാണ് ന്യൂനപക്ഷ വിഭാഗമായ ഡര്‍സ് സെക്ടിലെ നാലു പേരെ വധിച്ചത് എന്നാണ് റിപ്പോര്‍ട്ട്. സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന 20 പേര്‍ ഇപ്പോഴും ബന്ദികളാണെന്നും ഐഎസ് അറിയിച്ചു. സിറിയന്‍ തലസ്ഥാനമായ ദമാസ്‌ക്കസിന് 50 കിലോമീറ്റര്‍ അകലെയുള്ള ബാദിയ സിമന്റ് ഫാക്ടറി Read more about ഐഎസ് ഭീകരർ തട്ടിക്കൊണ്ടുപോയ ഭൂരിഭാഗത്തെയും വിട്ടയച്ചു; നാലു പേരെ വധിച്ചു”[…]

അധികാരത്തിലെത്തിയാല്‍ മദ്യ നിരോധം നടപ്പാക്കും ജയലളിത

10:35pm 09/04/2016 ചെന്നൈ: വീണ്ടും അധികാരത്തിലത്തെിയാല്‍ മദ്യ നിരോധം നടപ്പാക്കുമെന്ന് തമിഴ്‌നാട് മുഖ്യ മന്ത്രിയും എ.ഐ.എ.ഡി.എം.കെ നേതാവുമായ ജയലളിത.ശനിയാഴ്ച ചെന്നൈയില്‍ തെരെഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെയാണ് ഘട്ടംഘട്ടമായി മദ്യനിരോധം നടപ്പാക്കുമെന്നാണ് അവര്‍ പറഞ്ഞത്. മദ്യ ശാലകളും ഔട്ട്‌ലറ്റുകളും കുറച്ചു കൊണ്ടു വരുമെന്നും ബാറുകള്‍ അടച്ചിടുമെന്നും പുനരധിവാസ് സ്ഥാപനങ്ങള്‍ തുറക്കുമെന്നും ജയലളിത വ്യക്തമാക്കി. ബീഹാറില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ മദ്യ നിരോധവുമായി മുന്നോട്ട് പോകുന്ന പശ്ചാത്തലത്തിലാണ് ഇവരുടെ പ്രഖ്യാപനമെന്നതും ശ്രദ്ധേയമാണ്.

വിക്ഷേപണത്തിന് ശേഷം റോക്കറ്റ് കപ്പലില്‍ തിരിച്ചിറക്കി സ്‌പേസ് എക്‌സ്

05:10pm 09/04/2016 ഫ്‌ലോറിഡ: വിക്ഷേപണത്തിന് ശേഷം റോക്കറ്റ് കപ്പലില്‍ തിരിച്ചിറക്കി യു.എസ് സ്വകാര്യ ബഹിരകാശ പര്യവേക്ഷണ കമ്പനിയായ സ്‌പേസ് എക്‌സ് ചരിത്രം കുറിച്ചു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഘടിപ്പിക്കാനുള്ള ‘വികസിപ്പിക്കാവുന്ന മുറി’ ഭ്രമണപഥത്തില്‍ വിക്ഷേപിച്ചതിന് ശേഷമാണ് റോക്കറ്റ് കപ്പലില്‍ തിരിച്ചിറങ്ങിയത്?. ബഹിരാകാശ നിലയത്തിലേക്കുള്ള സാധനങ്ങളുമായി വെള്ളിയാഴ്ചയാണ് കേപ കനവെരലിലെ കെന്നഡി സ്?പേസ്? സെന്ററില്‍ നിന്ന് ഫാല്‍കണ്‍ 9 റോക്കറ്റ് വിക്ഷേപിച്ചത്? ബിഗലോ എയ്‌റോസ്‌പേസ് കമ്പനി നിര്‍മിച്ച ബീം (ബിഗലോ എക്‌സ് പാന്‍ഡബ്ള്‍ ആക്ടിവിറ്റി മോഡ്) അഥവാ ‘വികസിപ്പിക്കാവുന്ന Read more about വിക്ഷേപണത്തിന് ശേഷം റോക്കറ്റ് കപ്പലില്‍ തിരിച്ചിറക്കി സ്‌പേസ് എക്‌സ്[…]

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയായി

05:04pm 09/04/2016 തിരുവനന്തപുരം: വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയായി. കയ്പമംഗലം സീറ്റ് ആര്‍.എസ്.പിക്ക് തന്നെ നല്‍കും. ഒറ്റപ്പാലത്ത് ഷാനിമോള്‍ ഉസ്മാനും ദേവികുളത്ത് എ.കെ. മണിയും മത്സരിക്കും. ദേവികുളത്ത് ആര്‍. രാജാറാമിന് പകരമാണ് എ.കെ. മണിയെ മത്സരിപ്പിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ഹൈകമാന്‍ഡ് നടത്തുമെന്നും കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍ പറഞ്ഞു. സീറ്റ് വിഷയത്തില്‍ ഐ.എന്‍.ടി.യു.സി പ്രസിഡന്റ് ചന്ദ്രശേഖരനുമായി ചര്‍ച്ച നടത്തിവരികയാണെന്നും പ്രശ്‌നം രമ്യമായി പരിഹരിക്കുമെന്നും സുധീരന്‍ പറഞ്ഞു. കല്യാശേരിയില്‍ അമൃത രാമകൃഷ്ണന്‍, Read more about കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയായി[…]

പാരിസ് ഭീകരാക്രമണം: മുഖ്യ പ്രതി മുഹമ്മദ് അബ്രിനി പിടിയില്‍

09:35am 09/04/2016 ബ്രസല്‍സ്: 2015നവംബര്‍ 13ല്‍ പാരിസ് ഭീകരാക്രമണത്തിന്റെ മുഖ്യ അസൂത്രകനെന്ന് കരുതുന്ന ഐ.എസ് തീവ്രവാദി മുഹമ്മദ് അബ്രിനി അടക്കം അഞ്ചു പേര്‍ പിടിയിലായെന്ന് റിപ്പോര്‍ട്ട്. ബ്രസല്‍സില്‍ നിന്നാണ് ഇയാളെ ബെല്‍ജിയം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാര്‍ച്ച് 22ന് ബ്രസല്‍സിലുണ്ടായ ഭീകരാക്രമണത്തിന് പിന്നില്‍ അബ്രിനിയാണെന്ന് സൂചനയുണ്ട്. അബ്രിനിയോടൊപ്പം പിടിയിലായ ഉസാമ കെ. എന്നയാള്‍ക്കും ബ്രസല്‍സ് ആക്രമണത്തില്‍ പങ്കുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഇയാള്‍ ചാവേറുകള്‍ക്കൊപ്പം ബ്രസല്‍സില്‍ എത്തിയതാകാമെന്നാണ് റിപ്പോര്‍ട്ട്. ചാവേറാക്രമണം നടന്ന ബ്രസല്‍സ് വിമാനത്താവളത്തിലെ സി.സി.ടിവി ദൃശ്യങ്ങളില്‍ Read more about പാരിസ് ഭീകരാക്രമണം: മുഖ്യ പ്രതി മുഹമ്മദ് അബ്രിനി പിടിയില്‍[…]

വിവാദ ഹെലികോപ്റ്റര്‍ ഇടപാട്: ഫിന്‍ മെക്കാനിക്ക മുന്‍ തലവന്‍മാര്‍ക്ക് തടവ് ശിക്ഷ

09:29am 09/04/2016 ഇറ്റലി: ഇന്ത്യക്ക് 12 ഹെലികോപ്റ്ററുകള്‍ കൈമാറിയ വിവാദ ഇടപാടില്‍ കുറ്റക്കാരെന്ന് കണ്ടത്തെിയ രണ്ടു പേര്‍ക്ക് തടവ് ശിക്ഷ. ഇറ്റാലിയന്‍ പ്രതിരോധ സ്ഥാപനമായ ഫിന്‍മെക്കാനിക്കയുടെ മുന്‍ തലവന്‍മാരായ ജിപ്‌സി ഓര്‍സിക്കും ബ്രൂണോ സ്പാര്‍ഗോലിനിക്കുമാണ് മിലാന്‍ കോടതി തടവ് ശിക്ഷ വിധിച്ചത്. ജിപ്‌സിക്ക് നാല് വര്‍ഷവും ബ്രൂണോക്ക് നാലര വര്‍ഷവുമാണ് തടവ്. ഇരുവര്‍ക്കും ആറ് വര്‍ഷം തടവ് നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. അതേസമയം, വിധിയില്‍ അപ്പീല്‍ നല്‍കുമെന്ന് പ്രതിഭാഗം അറിയിച്ചു. ഇന്ത്യയിലെ വി.വി.ഐ.പികളുടെ യാത്രയ്ക്കായി എ.ഡബ്ല്യു.101 എന്ന Read more about വിവാദ ഹെലികോപ്റ്റര്‍ ഇടപാട്: ഫിന്‍ മെക്കാനിക്ക മുന്‍ തലവന്‍മാര്‍ക്ക് തടവ് ശിക്ഷ[…]

മാണിക്കെതിരേ നടന്ന അന്വേഷണം പ്രഹസനം: ഹൈക്കോടതി

9:28am 9/4/2016 കൊച്ചി: ബാര്‍ കോഴക്കേസില്‍ മുന്‍മന്ത്രി കെ.എം. മാണിക്കെതിരേ വിജിലന്‍സ് നടത്തിയ അന്വേഷണം പ്രഹസനമെന്നു ഹൈക്കോടതി. കൃത്യവും ശാസ്ത്രീയവുമായ അന്വേഷണമല്ല വിജിലന്‍സ് നടത്തിയതെന്നും ജസ്റ്റിസ് പി.ഡി. രാജന്‍ കുറ്റപ്പെടുത്തി. കേസില്‍ പുകമറ ഉണ്ടാക്കാനായാണ് അന്വേഷണ ഉദ്യോഗസ്ഥനായ എസ്.പി: ആര്‍. സുകേശനെതിരായ െ്രെകംബ്രാഞ്ച് അന്വേഷണമെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും വിചാരണക്കോടതി നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന കെ.എം. മാണിയുടെ ആവശ്യം തള്ളിക്കൊണ്ട് ഹൈക്കോടതി നിരീക്ഷിച്ചു. മന്ത്രിയായിരുന്ന കെ.എം. മാണിക്കെതിരേ സര്‍ക്കാരിനു കീഴിലുള്ള വിജിലന്‍സ് കളവായി കേസെടുത്തെന്ന് കരുതാനാകില്ല. സുകേശന്‍ ഗൂഢാലോചന നടത്തിയതിന് ഇതുവരെ Read more about മാണിക്കെതിരേ നടന്ന അന്വേഷണം പ്രഹസനം: ഹൈക്കോടതി[…]

ഏഷ്യാനെറ്റിനും കൈരളിക്കും സരിതക്കും എതിരെ മുഖ്യമന്ത്രിയുടെ മാനനഷ്ടകേസ്

07:31pm 08/04/2016 കൊച്ചി: സോളാര്‍ കേസ് പ്രതി സരിതാ എസ്.നായര്‍ക്കും നാല് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാനനഷ്ടക്കേസ് നല്‍കി. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നു എന്നാരോപിച്ചാണ് എറണാകുളം സി.ജെ.എം കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. കേസില്‍ ഒന്നാം പ്രതി ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ എം.ജി രാധാകൃഷ്ണന്‍ ആണ്. ഏഷ്യാനെറ്റ് സീനിയര്‍ ന്യൂസ് എഡിറ്റര്‍ വിനു വി ജോണ്‍, കൈരളി ചീഫ് ന്യൂസ് എഡിറ്റര്‍ മനോജ് വര്‍മ്മ, സീനിയര്‍ ന്യൂസ് Read more about ഏഷ്യാനെറ്റിനും കൈരളിക്കും സരിതക്കും എതിരെ മുഖ്യമന്ത്രിയുടെ മാനനഷ്ടകേസ്[…]

ശനി ഷിഗ്‌നാപൂര്‍ ക്ഷേത്രത്തില്‍ സ്ത്രീകള്‍ പ്രവേശിച്ചു

07:27pm 8/4/2016 അഹ്മദ് നഗര്‍: മഹാരാഷ്ട്രയിലെ ശനി ഷിംഗ്‌നാപൂരിലെ ക്ഷേത്ര ശ്രീകോവിലിലേക്ക് സ്ത്രീകള്‍ പ്രവേശിച്ചു. അനുകൂലമായി കോടതി ഉത്തരവുണ്ടായിട്ടും ക്ഷേത്രപ്രവേശനത്തിന് ഭാരവാഹികള്‍ അനുവദിക്കാത്ത സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട് സംഘര്‍ഷം നിലനിന്നിരുന്നു. വനിതാ പ്രവര്‍ത്തക തൃപ്തി ദേശായി ഉള്‍പ്പെടെയുള്ളവര്‍ നിരവധി തവണ ക്ഷേത്രത്തിലെത്തയിട്ടും അധികൃതരുടെ നിലപാടിനെ തുടര്‍ന്ന് പ്രവേശിക്കാന്‍ കഴിഞ്ഞിരുന്നില്ല. ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും തുല്യ അവകാശമാണുള്ളതെന്നും അതിനാല്‍ സ്ത്രീകളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കണമെന്നുമായിരുന്നു കോടതിവിധി. ഇത് നടപ്പാക്കാതിരിക്കാനായി കഴിഞ്ഞയാഴ്ച മുതല്‍ ശ്രീകോവിലിലേക്ക് പുരുഷന്‍മാര്‍ക്കും കൂടി അനുമതി നിഷേധിക്കുകയായിരുന്നു Read more about ശനി ഷിഗ്‌നാപൂര്‍ ക്ഷേത്രത്തില്‍ സ്ത്രീകള്‍ പ്രവേശിച്ചു[…]

ഐ.പി.എല്ലിന് വെള്ളം നല്‍കാനാവില്ല; മത്സരം മഹാരാഷ്ട്രയില്‍ നിന്ന് മാറ്റാം ഫഡ്‌നാവിസ

07:35pm 8/4/2016 മുംബൈ: ഐ.പി.എല്‍ മത്സരങ്ങള്‍ക്ക് വെള്ളം ഉപയോഗിക്കുന്നതിനെ സംബന്ധിച്ച വിവാദങ്ങളില്‍ മൗനം വെടിഞ്ഞ് മഹാരാഷട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് രംഗത്ത്. ഐ.പി.എല്‍ മത്സരങ്ങള്‍ മഹാരാഷ്ട്രക്ക് പുറത്തേക്ക് കൊണ്ടുപോകുന്നതില്‍ പ്രശ്‌നമില്ലെന്നും വെള്ളം നല്‍കാന്‍ സംസ്ഥാനത്തിന് കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തില്‍ തന്റെ സര്‍ക്കാര്‍ ഹൈകോടതിയില്‍ ശക്തമായ നിലപാട് എടുത്തിട്ടുണ്ടെന്നും ഫഡ്‌നാവിസ് കൂട്ടിച്ചേര്‍ത്തു. ഐ.പി.എല്‍ മത്സരം നടത്തുന്നതിന് തടസമില്ലെന്ന ബോംബെ ഹൈകോടതി വിധി വന്നതിന് ശേഷമാണ് മുഖ്യമന്ത്രി രംഗത്ത് വന്നത്. ക്രിക്കറ്റ് മൈതാനം തയാറാക്കാനായി ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളം Read more about ഐ.പി.എല്ലിന് വെള്ളം നല്‍കാനാവില്ല; മത്സരം മഹാരാഷ്ട്രയില്‍ നിന്ന് മാറ്റാം ഫഡ്‌നാവിസ[…]