നഴ്‌സിങ് റിക്രൂട്ട്‌മെന്റ്: കുവൈത്ത് പ്രതിനിധിസംഘം ഇന്ന് കേരളത്തില്‍ എത്തും.

09:25am 15/3/2016 കുവൈത്ത് : ഇന്ത്യയില്‍നിന്നുള്ള നഴ്‌സിങ് റിക്രൂട്ട്‌മെന്റ് ത്വരിതപ്പെടുത്തുന്നതിനുള്ള നടപടികളുടെ ഭാഗമായി കുവൈത്ത് ആരോഗ്യമന്ത്രാലയം പ്രതിനിധിസംഘം ചൊവ്വാഴ്ച കേരളത്തിലത്തെും. ആരോഗ്യമന്ത്രാലയം മെഡിക്കല്‍ സര്‍വിസ് വിഭാഗം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഡോ. ജമാല്‍ അല്‍ഹര്‍ബിയുടെയും നിയമവിഭാഗം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഡോ. മഹ്മൂദ് അബ്ദുല്‍ഹാദിയുടെയും നേതൃത്വത്തിലുള്ള പ്രതിനിധിസംഘം മൂന്നു ദിവസം കേരളത്തിലുണ്ടാവും. പ്രവാസികാര്യ മന്ത്രി കെ.സി. ജോസഫുമായും നോര്‍ക്ക റൂട്ട്‌സ്, ഓവര്‍സീസ് ഡെവലപ്‌മെന്റ് ആന്‍ഡ് എംപ്‌ളോയ്‌മെന്റ് പ്രമോഷന്‍ കണ്‍സല്‍ട്ടന്റ്‌സ് (ഒഡാപെക്) പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തുന്ന സംഘത്തിന്റെ സന്ദര്‍ശനലക്ഷ്യം Read more about നഴ്‌സിങ് റിക്രൂട്ട്‌മെന്റ്: കുവൈത്ത് പ്രതിനിധിസംഘം ഇന്ന് കേരളത്തില്‍ എത്തും.[…]

ഹരിത ട്രൈബ്യൂണലില്‍ അടക്കുന്ന തുക പിഴയല്ല, നഷ്ടപരിഹാരം -ശ്രീ ശ്രീ രവിശങ്കര്‍

03:40pm 14/3/2016 ന്യൂഡല്‍ഹി: ദേശീയ ഹരിത ട്രൈബ്യൂണലില്‍ അടക്കുന്ന തുക പിഴയല്ല, നഷ്ടപരിഹാരമാണെന്ന് ജീവനകലയുടെ ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍. ‘തുക നല്‍കുന്നത് പിഴയായിട്ടല്ല, യമുന നദിയുടെ വികസനത്തിനു വേണ്ടിയാണെന്ന് എനിക്ക് വ്യക്തമാക്കേണ്ടതുണ്ട്. പിഴ അടക്കേണ്ട കാര്യവുമില്ല, കാരണം ഞാന്‍ പരിസ്ഥിതിക്കെതിരായി ഒന്നും ചെയ്തിട്ടില്ല’ -രവിശങ്കര്‍ പറഞ്ഞു. യമുനാ തീരത്ത് ലോക സാംസ്‌കാരിക മഹോത്സവം നടത്തിയത് വഴി പരിസ്ഥിതിക്ക് ദോഷമുണ്ടായെന്ന വിമര്‍ശത്തില്‍ അഞ്ചു കോടി രൂപ പിഴയടക്കാന്‍ ശ്രീ ശ്രീ രവിശങ്കറിനോട് ഹരിത ട്രൈബ്യൂണല്‍ ഉത്തരവിട്ടിരുന്നു. നേരത്തെ Read more about ഹരിത ട്രൈബ്യൂണലില്‍ അടക്കുന്ന തുക പിഴയല്ല, നഷ്ടപരിഹാരം -ശ്രീ ശ്രീ രവിശങ്കര്‍[…]

ഐ.എസ് വിഷയം രാജ്യസഭയില്‍ ബഹളം

1:25pm 14/3/2016 ന്യൂഡല്‍ഹി: ഐ.എസ് വിഷയത്തില്‍ രാജ്യ സഭയില്‍ ബി.ജെ.പി എം.പിമാരുടെ ബഹളം. രാജ്യസഭ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് എംപിയുമായ ഗുലാംനബി ആസാദ് ഐ.എസിനെ ആര്‍.എസ്.എസിനോട് ഉപമിച്ച് സംസാരിച്ച വിഷയത്തില്‍ അദ്ദേഹം മാപ്പു പറയണമെന്നാവശ്യപ്പെട്ടാണ് ഭരണപക്ഷ ബി.ജെ.പി അംഗങ്ങള്‍ സഭയില്‍ പ്രതിഷേധിക്കുന്നത്. ജംഇയത് ഉലമയെ ഹിന്ദ് സംഘടിപ്പിച്ച പരിപാടിയിലാണ് ഗുലാംനബി ഐ.എസും ആര്‍.എസ്.എസ് നെയും സാമ്യപ്പെടുത്തി സംസാരിച്ചത്. ‘ഐ.എസ് പോലുള്ള തീവ്രവാദസംഘടനകളെ എതിര്‍ക്കുന്നതുപോലെ ആര്‍.എസ്.എസിനെയും എതിര്‍ക്കണം. ഐ.എസ് ഇസ്ലാമില്‍നിന്നും എത്ര തെറ്റായ കാര്യമാണോ ചെയ്യുന്നത് അതുപോലത്തെന്നെയാണ് ആര്‍.എസ്.എസും Read more about ഐ.എസ് വിഷയം രാജ്യസഭയില്‍ ബഹളം[…]

തിരുവമ്പാടി അവകാശവാദം ഉന്നയിച്ച് കേരളാ കോണ്‍ഗ്രസ് എം

1:23pm 14/3/2016 തിരുവനന്തപുരം: മുസ് ലിം ലീഗിന്റെ സിറ്റിങ് സീറ്റായ തിരുവമ്പാടിയില്‍ കേരളാ കോണ്‍ഗ്രസ് എം. വടക്കന്‍ കേരളത്തിലെ മൂന്ന് സീറ്റുകള്‍ക്ക് പകരമായി തിരുവമ്പാടി സീറ്റ് നല്‍കണമെന്നാണ് മാണി വിഭാഗം കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. തിരുവമ്പാടിക്ക് പകരം തളിപ്പറമ്പ്, ആലത്തൂര്‍, പേരാമ്പ്ര സീറ്റുകള്‍ മാണി വിഭാഗം കോണ്‍ഗ്രസിന് വിട്ടുനല്‍കും. കുടിയേറ്റ കര്‍ഷകരുള്ള മണ്ഡലത്തില്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്നാണ് മാണി വിഭാഗത്തിന്റെ വാദം. സീറ്റ് ലഭിച്ചാല്‍ പാര്‍ട്ടി ഉന്നതാധികാര സമിതിയംഗം പി.ടി ജോസിനെ മത്സരിപ്പിക്കാനാണ് കെ.എം മാണിയുടെ തീരുമാനം. തിരുവമ്പാടി സീറ്റ് Read more about തിരുവമ്പാടി അവകാശവാദം ഉന്നയിച്ച് കേരളാ കോണ്‍ഗ്രസ് എം[…]

സിറിയയില്‍ 600 ഐ.എസ് പോരാളികളെ വധിച്ചുവെന്ന് ജോണ്‍ കെറി

12:22pm 14/3/2016 പാരീസ്: സിറിയയില്‍ കഴിഞ്ഞ മൂന്നാഴ്ചയ്ക്കുള്ളില്‍ 600 ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ വവകരുത്തിയെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി. ഭീകരരുടെ പിടിയില്‍ നിന്ന് 3000 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം പിടിച്ചെടുത്തുവെന്നും കെറി പാരീസില്‍ വ്യക്തമാക്കി

നിയമസഭാംഗത്വം രാജിവച്ച പി.സി ജോര്‍ജിനെ അയോഗ്യനാക്കിയ സ്പീക്കറുടെ നടപടി ഹൈക്കോടതി റദ്ദാക്കി.

12:14pm 14/3/2016 കൊച്ചി: ജോര്‍ജ് സ്വമേധയാ എം.എല്‍.എ സ്ഥാനം രാജിവച്ചത് സ്പീക്കര്‍ പരിഗണിക്കേണ്ടിയിരുന്നു. ജോര്‍ജിന്റെ ഭാഗം കേള്‍ക്കാന്‍ സ്പീക്കര്‍ തയാറായില്ല. ജോര്‍ജിന്റെ രാജിക്കത്ത് പുനഃപരിശോധിച്ച് സ്പീക്കര്‍ നിയമമാനുസൃതം നടപടി സ്വീകരിക്കേണ്ടതാണെന്നും ഹൈക്കോടതി വ്യക്തമാക്കി. കൂറുമാറ്റ നിരോധന നിയമപ്രകാരം ജോര്‍ജിനെ അയോഗ്യനാക്കിയുള്ള ഉത്തരവില്‍ സ്പീക്കറുടെ ഒപ്പോ സീലോ ഉണ്ടായിരുന്നില്ല. ഈ അവസരത്തില്‍ സ്പീക്കര്‍ക്കെതിരെ കൂടുതല്‍ പരാമര്‍ശം നടത്തുന്നില്ലെന്നും കോടതി പറഞ്ഞു. രാജിവച്ച തന്നെ അയോഗ്യനാക്കിയ സ്പീക്കര്‍ എന്‍.ശക്തന്റെ നടപടി ചോദ്യം ചെയ്താണ് ജോര്‍ജ് കോടതിയെ സമീപിച്ചത്. ദൈവം വലിയവനാണെന്ന് Read more about നിയമസഭാംഗത്വം രാജിവച്ച പി.സി ജോര്‍ജിനെ അയോഗ്യനാക്കിയ സ്പീക്കറുടെ നടപടി ഹൈക്കോടതി റദ്ദാക്കി.[…]

സൗത്ത് ഇന്ത്യന്‍ സിനിമ താരം സായി പ്രശാന്ത് ആത്മഹത്യ ചെയ്ത നിലയില്‍

12:11pm 14/3/2016 ചെന്നൈ: തമിഴ് സിനിമ സീരിയല്‍ താരം എസ് സായി പ്രശാന്തിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ചെന്നൈ ഗംഗാനഗറിലെ വീട്ടിലാണ് ഇന്നലെ സായിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിഷം കഴിച്ചാണ് മരണമെന്ന് പോലീസ് വ്യക്തമാക്കി. നേരം എന്ന സിനിമയില്‍ ശ്രദ്ധേയ വേഷം സായി അവതരിപ്പിച്ചിരുന്നു. അതേസമയം ആത്മഹത്യയുടെ കാരണം വ്യക്തമല്ല. മാനസിക സമ്മര്‍ദമാവാം കാരണമെന്നാണ് വിവരം. ആദ്യ ഭാര്യയുമായി വിവാഹമോചനം നേടി, മൂന്ന് മാസം മുന്‍പാണ് സായി രണ്ടാമത് വിവാഹം കഴിച്ചത്. സായിയുടെ നേരത്തിന്റെ Read more about സൗത്ത് ഇന്ത്യന്‍ സിനിമ താരം സായി പ്രശാന്ത് ആത്മഹത്യ ചെയ്ത നിലയില്‍[…]

നിയമസഭാ തെരഞ്ഞെടുപ്പില്‍ കെ.പി.എ.സി ലളിത സ്ഥാനാര്‍ത്ഥി

10:20am 14/3/23016 വടക്കാഞ്ചേരി: നിയമസഭാ തെരഞ്ഞെടുപ്പില്‍ വടക്കാഞ്ചേരിയില്‍ ജനവിധി തേടുന്നതില്‍ തനിക്ക് അതിയായ സന്തോഷമുണ്ടെന്ന് നടി കെ.പി.എ.സി ലളിത. ഇനിയുള്ള കാലം ജനസേവനത്തിനായി നീക്കിവെക്കാന്‍ ആഗ്രഹിച്ച സമയത്ത് തന്നെയാണ് പാര്‍ട്ടി തന്നോട് മത്സരിക്കാന്‍ ആവശ്യപ്പെട്ടത്. സാധാരണക്കാരിയായ തനിക്ക് സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ക്ക് മുന്‍ഗണന നല്‍കാന്‍ കഴിയുമെന്നും അവര്‍ പറഞ്ഞു. സംവിധായകന്‍ ഭരതന്റെ ഭാര്യയായി വടക്കാഞ്ചേരി എങ്കക്കാട് പാലിശേരി തറവാട്ടിലേക്ക് എത്തിയ തനിക്ക് തൊഴിലാളി വര്‍ഗ പ്രസ്ഥാനത്തിന്റെ ഭാഗമായി രാഷ്ട്രീയത്തിലത്തൊന്‍ കഴിയുന്നുവെന്നത് സന്തോഷിപ്പിക്കുന്നതായും അവര്‍ പറഞ്ഞു.

മല്യക്കെതിരെ ജാമ്യമില്ലാ വാറന്റ്

06:48pm 13/3/2016 ഹൈദരാബാദ്: ബാങ്ക് വായ്പകള്‍ തിരിച്ചടക്കാതെ ലണ്ടനിലേക്ക് മുങ്ങിയ മദ്യവ്യവസായി വിജയ് മല്യക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. വഞ്ചനാക്കുറ്റത്തില്‍ ഹൈദരാബാദ് മെട്രോ പൊളിറ്റന്‍ കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ച്. കിങ്ഫിഷര്‍ എയര്‍ലൈന്‍സ് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ എ. രഘുനാഥിനും വാറണ്ടുണ്ട്. ഏപ്രില്‍ 13ന് മല്യയെ ഹാജരാക്കാന്‍ പൊലീസിനോട് കോടതി ആവശ്യപ്പെട്ടു. ബംഗളൂരു ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ജി.എം.ആര്‍ ഗ്രൂപ്പ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മല്യക്കെതിരായ കോടതി നടപടി. കിങ്ഫിഷര്‍ എയര്‍ലൈന്‍സ് വഞ്ചിച്ചെന്നും ചെക്കില്‍ പണമുണ്ടായിരുന്നില്ലെന്നും കമ്പനി പരാതിയില്‍ വ്യക്തമാക്കി. Read more about മല്യക്കെതിരെ ജാമ്യമില്ലാ വാറന്റ്[…]

ക്ഷേത്ര പ്രവേശനം സ്ത്രീകള്‍ക്ക് തുല്യനീതി വേണമെന്ന് ആര്‍.എസ്.എസ്

06:46 13/3/2016 ജയ്പൂര്‍: സ്ത്രീകള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്ന കാര്യത്തില്‍ മുന്‍നിലപാട് തിരുത്തി ആര്‍.എസ്.എസ്. ക്ഷേത്രപ്രവേശത്തില്‍ സ്ത്രീകളോട് വിവേചനം വേണ്ട എന്ന് രാജസ്ഥാനില്‍ നടക്കുന്ന ആര്‍.എസ്.എസ് പ്രതിനിധി സഭയില്‍ സമര്‍പ്പിക്കപ്പെട്ട വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറ!യുന്നു. ക്ഷേത്രങ്ങളില്‍ പ്രവേശിക്കുന്നതില്‍ നിന്ന് സ്ത്രീകളെ തടയുന്നത് അനീതിയാണ്. പുരുഷനും സ്ത്രീക്കും ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതില്‍ തുല്യനീതി വേണമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ശബരിമലയില്‍ സ്ത്രീകള്‍ക്കുള്ള നിയന്ത്രണം തുടരണമെന്ന ആര്‍.എസ്.എസിന്റെ നേരത്തെയുള്ള നിലപാടില്‍ നിന്നും വിരുദ്ധമാണ് പുതിയ നിര്‍ദേശം. രാജ്യത്തൊട്ടുമുള്ള ക്ഷേത്രങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രവേശം നല്‍കണം. സമരങ്ങളിലൂടെയല്ല, Read more about ക്ഷേത്ര പ്രവേശനം സ്ത്രീകള്‍ക്ക് തുല്യനീതി വേണമെന്ന് ആര്‍.എസ്.എസ്[…]