അ​ഫ്ഗാ​നി​സ്ഥാ​നി​ലെ ഹെ​റാ​ത്ത് പ്ര​വി​ശ്യ​യി​ലു​ണ്ടാ​യ കു​ഴി​ബോം​ബ് സ്ഫോ​ട​ന​ത്തി​ൽ 10 പേ​ർ കൊ​ല്ല​പ്പെ​ട്ടു

7:46 am 27/5/2017 കാ​ബൂ​ർ: അ​ഫ്ഗാ​നി​സ്ഥാ​നി​ലെ ഹെ​റാ​ത്ത് പ്ര​വി​ശ്യ​യി​ലു​ണ്ടാ​യ കു​ഴി​ബോം​ബ് സ്ഫോ​ട​ന​ത്തി​ൽ 10 പേ​ർ കൊ​ല്ല​പ്പെ​ട്ടു. ആ​റു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഹെ​റാ​ത്ത് പ്ര​വി​ശ്യ​യി​ലെ അ​ഡ്ര​സ്കാ​ൻ ജി​ല്ല​യി​ലാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. വാ​ഹ​ന​ത്തി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന​വ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. പ​രി​ക്കേ​റ്റ​വ​രി​ൽ സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മു​ണ്ട്.

സൈന്യത്തിനു നേരെ ഭീകരർ വെടിയുതിർത്തു

07:44 am 27/5/2017 ജമ്മു: ജമ്മു കാഷ്മീരിലെ പുൽവാമയിൽ സൈന്യത്തിനു നേരെ ഭീകരർ വെടിയുതിർത്തു. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. മൂന്നു ഭീകരരാണ് വെടിവയ്പ് നടത്തിയതെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. വെള്ളിയാഴ്ച രാത്രിയിൽ ട്രാൽ ടൗണ്‍ പരിസരത്ത് പരിശോധന നടത്തുകയായിരുന്ന 42 രാഷ്ട്രീയ റൈഫിൾസിലെ പട്രോളിംഗ് സംഘത്തിനു നേർക്കാണ് അക്രമണമുണ്ടായത്. സംഭവശേഷം ഒളിവിൽ പോയ ഭീകരർക്കായി മേഖലയിൽ സുരക്ഷാസേന തെരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്.

സംസ്ഥാനത്ത് റമദാന്‍ വ്രതം ആരംഭിച്ചു

07:37 am 27/5/2017 കോഴിക്കോട്: കോഴിക്കോട് കാപ്പാടാണ് മാസപ്പിറവി കണ്ടത്. ഖാദിമാരായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കോഴിക്കോട് ഖാദിമാരായ മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, പാണക്കാട് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, കെ.വി. ഇമ്പിച്ചമ്മദ് എന്നിവരാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ദക്ഷിണ കേരളത്തിലും നാളെയാണ് വ്രതാരംഭം. തിരുവനന്തപുരം പാളയം ഇമാം വി.പി സുഹൈബ് മൗലവി, Read more about സംസ്ഥാനത്ത് റമദാന്‍ വ്രതം ആരംഭിച്ചു[…]

ഇൗജിപ്​തിൽ ബസി​​ന്​ നേരെ ഉണ്ടായ വെടിവെപ്പിൽ 23 പേർ കൊല്ലപ്പെട്ടു.

06:55 pm 26/5/2017 കെയ്​റോ: ഇൗജിപ്​തിൽ കോപ്​റ്റിക്​ ക്രിസ്​ത്യൻ വിശ്വാസികളുമായി സഞ്ചരിച്ച ബസി​​ന്​ നേരെ ഉണ്ടായ വെടിവെപ്പിൽ 23 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക്​ പരിക്കേറ്റതായും റിപ്പോർട്ടുണ്ട്​. ഇൗജിപ്​തിലെ ദേശീയ മാധ്യമമാണ്​ വാർത്ത പുറത്ത്​ വിട്ടത്​. മിൻയാ പ്രവിശ്യയിലെ സ​​െൻറ്​ സാമു​വൽ മോണാസ്​ട്രി റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന ബസിന്​ നേരെയാണ്​ വെടിവെപ്പ്​ ഉണ്ടായത്​. തലസ്ഥാന നഗരമായ കെയ്​റോയിൽ നിന്ന്​ 220 കിലോ മീറ്റർ അകലെയാണ്​ മിൻയാ പ്രവിശ്യ. ഇൗജിപ്​തിലെ ന്യൂനപക്ഷ വിഭാഗമാണ്​ കോപ്​റ്റിക്​ ക്രിസ്​ത്യാനികൾ. ഇവർക്കെതിരെ രാജ്യത്ത്​ മുമ്പും Read more about ഇൗജിപ്​തിൽ ബസി​​ന്​ നേരെ ഉണ്ടായ വെടിവെപ്പിൽ 23 പേർ കൊല്ലപ്പെട്ടു.[…]

കശാപ്പിനായി കന്നുകാലികളെ വിൽക്കുന്നത് കേന്ദ്ര സർക്കാർ നിരോധിച്ചു.

06:50 pm 26/5/2017 ന്യൂ​ഡ​ൽ​ഹി: കൃ​ഷി​ക്കാ​ർ​ക്കു മാ​ത്ര​മേ ഇ​നി ക​ന്നു​കാ​ലി​ക​ളെ കൈ​മാ​റ്റം ചെ​യ്യാ​വൂ എന്നാണ് കേന്ദ്രം പുറത്തിറക്കിയ വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നത്. പശുവിന് പുറമേ കാള, എരുമ, പോത്ത്, ഒട്ടകം തുടങ്ങി ഇറച്ചികൾക്ക് ഉപയോഗിക്കുന്ന മൃഗങ്ങളെയും വിജ്ഞാപനത്തിന്‍റെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മതപരമായ ചടങ്ങുകൾക്കായി മൃഗങ്ങളെ ബലികഴിക്കുന്നതും വിജ്ഞാപനത്തിലൂടെ വിലക്കിയിട്ടുണ്ട്. വനംപരിസ്ഥിതി മന്ത്രാലയമാണ് വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. കേ​ര​ള​വും വ​ട​ക്കു​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളു​മൊ​ഴി​ച്ചു മി​ക്ക​യി​ട​ങ്ങ​ളി​ലും ഗോ​വ​ധം നി​രോ​ധനം നിലവിൽ നടപ്പിലാക്കിയിട്ടുണ്ട്. വ്യാ​ഴാ​ഴ്ച രാ​ത്രിയാണ് പ്രി​വ​ൻ​ഷ​ൻ ഓ​ഫ് ക്രൂ​വ​ൽ​റ്റി ടു ​ആ​നി​മ​ൽ​സ് ആ​ക്ട് 1960 Read more about കശാപ്പിനായി കന്നുകാലികളെ വിൽക്കുന്നത് കേന്ദ്ര സർക്കാർ നിരോധിച്ചു.[…]

മെ​ഡി​റ്റ​റേ​നി​യ​ൻ ക​ട​ലി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടു​ത്തി​യ 282 അ​ഭ​യാ​ർ​ഥി​ക​ളെ ഇ​റ്റ​ലി​യി​ൽ എ​ത്തി​ച്ചു

07:58 am 26/5/2017 കാ​ഗ്ലി​യാ​രി: മെ​ഡി​റ്റ​റേ​നി​യ​ൻ ക​ട​ലി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടു​ത്തി​യ 282 അ​ഭ​യാ​ർ​ഥി​ക​ളെ ഇ​റ്റ​ലി​യി​ൽ എ​ത്തി​ച്ചു. കാ​ഗ്ലി​യാ​രി​യു​ടെ ത​ല​സ്ഥാ​ന​മാ​യ സ​ർ​ദീ​നി​യ​യി​ലാ​ണ് ഇ​വ​രെ എ​ത്തി​ച്ച​ത്. ഇ​റ്റാ​ലി​യ​ൻ തീ​ര​സം​ര​ക്ഷ​ണ സേ​ന ന​ട​ത്തി​യ ശ്ര​മത്തിനൊ​ടു​വി​ലാ​ണ് ഇ​ത്ര​യും അ​ഭ​യാ​ർ​ഥി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച മെ​ഡി​റ്റ​റേ​നി​യ​നി​ൽ കു​ടു​ങ്ങി​യ 651 അ​ഭ​യാ​ർ​ഥി​ക​ളെ ഇ​റ്റ​ലി ര​ക്ഷ​പ്പെ​ടു​ത്തി​യി​രു​ന്നു.

സിറിയയിലെ ദെയർ എസോർ പ്രവിശ്യയിൽ യുഎസ് സഖ്യസേന നടത്തിയ വ്യോമാക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു.

07:54 am 26/5/2017 ഡമാസ്കസ്: കിഴക്കൻ സിറിയയിലെ ദെയർ എസോർ പ്രവിശ്യയിൽ യുഎസ് സഖ്യസേന നടത്തിയ വ്യോമാക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. സ്ത്രീകളും കുട്ടികളുമടക്കം രണ്ടു കുടുംബത്തിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. മരണസഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. ബുധനാഴ്ച വടക്കൻ സിറിയയിലെ അൽ ബറുഡ ഗ്രാമത്തിൽ യുഎസ് സഖ്യസേന നടത്തിയ വ്യോമാക്രമണത്തിൽ 16 പേർ കൊലപ്പെട്ടിരുന്നു.

വാ​ഗാ അ​തി​ർ​ത്തി​യി​ൽ​നി​ന്ന് പാ​ക്കി​സ്ഥാ​ൻ യു​വാ​വി​നെ ബി​എ​സ്എ​ഫ് പി​ടി​കൂ​ടി.

07:43 am 26/5/2017 ലാ​ഹോ​ർ: പാ​ക്കി​സ്ഥാ​നി​ലെ സ​വാ​ത് സ്വ​ദേ​ശി അ​ബ്ദു​ള്ള ഷാ (21) ​ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ളു​ടെ പ​ക്ക​ൽ​നി​ന്നും പാ​ക് പാ​സ്പോ​ർ​ട്ടും വി​ദേ​ശ ക​റ​ൻ​സി​യും പി​ടി​ച്ചെ​ടു​ത്തു. ഇ​ന്ത്യ​യി​ലേ​ക്ക് ക​ട​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ​യാ​ണ് ഷാ ​പി​ടി​യി​ലാ​കു​ന്ന​ത്. ഇ​യാ​ളെ ബി​എ​സ്എ​ഫ് ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.

ട്രാ​ക്ട​ർ ട്രോ​ളി മ​റി​ഞ്ഞ് ആ​റു സ്ത്രീ​ക​ളും നാ​ല് കു​ട്ടി​ക​ളു​മു​ൾ​പ്പെ​ടെ 11 പേ​ർ മ​രി​ച്ചു.

08:27 pm 25/5/2017 ഇ​ൻ​ഡോ​ർ: മ​ധ്യ​പ്ര​ദേ​ശി‌​ൽ ട്രാ​ക്ട​ർ ട്രോ​ളി മ​റി​ഞ്ഞ് ആ​റു സ്ത്രീ​ക​ളും നാ​ല് കു​ട്ടി​ക​ളു​മു​ൾ​പ്പെ​ടെ 11 പേ​ർ മ​രി​ച്ചു. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം മാ​ൽ​വ​യി​ലെ നി​മ​ച്ചി​ലാ​യി​രു​ന്നു സം​ഭ​വം. രാ​ജ​സ്ഥാ​നി​ലെ സാ​ൻ​വ​രി​യ സേ​ത് ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​നം ന​ട​ത്തി സ്വ​ദേ​ശ​മാ​യ മാ​ൻ​സു​വാ​റി​ലെ ഖ​ണ്ഡാ​രി​യ കാ​ച്ചി​റ​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന​വ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. ഗാ​ൻ​സു​വ ന​യ​ഗാ​വി​ലു​ള്ള നാ​ൽ​ക്ക​വ​ല​യി​ലാ​യി​രു​ന്നു അ​പ​ക​ടം. ട​യ​ർ പൊ​ട്ടി​ത്തെ​റി​ച്ച​തി​നെ തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട ട്രാ​ക്ട​ർ ത​ല​കീ​ഴാ​യി മ​റി​യു​ക​യാ​യി​രു​ന്നു. ട്രാ​ക്ട​റി​ൽ 35 യാ​ത്ര​ക്കാ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. 11 പേ​രും സം​ഭ​വ​സ്ഥ​ല​ത്തു മ​രി​ച്ചു. ഇ​വ​ർ​ക്ക് ത​ല​യ്ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. Read more about ട്രാ​ക്ട​ർ ട്രോ​ളി മ​റി​ഞ്ഞ് ആ​റു സ്ത്രീ​ക​ളും നാ​ല് കു​ട്ടി​ക​ളു​മു​ൾ​പ്പെ​ടെ 11 പേ​ർ മ​രി​ച്ചു.[…]

ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ പ​ട്ടാ​പ്പ​ക​ൽ ന​ടു​റോ​ഡി​ൽ ര​ണ്ടു പേ​ർ ചേ​ർ​ന്ന് യു​വാ​വി​നെ അ​ടി​ച്ചു​കൊ​ന്നു.

08:20 pm 25/5/2017 ക​ഡ​പ്പ: വ​ഴി​യ​രി​കി​ൽ നൂ​റു​ക​ണ​ക്കി​നു പേ​ർ കാ​ഴ്ച​ക്കാ​രാ​യി നി​ര​ന്നി​ട്ടും ആ​രും അ​ക്ര​മി​ക​ളെ പി​ന്തി​രി​പ്പി​ക്കാ​ൻ കൂ​ട്ടാ​ക്കി​യി​ല്ല. എ​ന്നാ​ൽ ആ​ൾ​ക്കൂ​ട്ട​ത്തി​ൽ ചി​ല​ർ സം​ഭ​വം മൊ​ബൈ​ലി​ൽ പ​ക​ർ​ത്തു​ക​യും സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്തു. വ്യാ​ഴാ​ഴ്ച ആ​ന്ധ്ര‍​യി​ലെ റാ​യ​ൽ​സീ​മ​യി​ൽ പ്രൊ​ഡു​തു​രു കോ​ട​തി​ക്കു സ​മീ​പം തി​ര​ക്കേ​റി​യ റോ​ഡി​ലാ​യി​രു​ന്നു സം​ഭ​വം. മൂ​ർ​ത്തി പ്ര​സാ​ദ് റെ​ഡ്ഡിയെ​ന്ന യു​വാ​വി​നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. അ​ക്ര​മി​ക​ളി​ൽ ഒ​രാ​ൾ മൂ​ർ​ത്തി​യെ പി​ടി​ച്ചു​നി​ർ​ത്തു​ക​യും ര​ണ്ടാ​മ​ൻ ഇ​രു​മ്പു​ദ​ണ്ഡ് ഉ​പ​യോ​ഗി​ച്ച് അ​ടി​ക്കു​ക​യു​മാ​യി​രു​ന്നു. ക്രൂ​ര​മാ​യ മ​ർ​ദ​ന​ത്തി​നൊ​ടു​വി​ൽ മൂ​ർ​ത്തി മ​രി​ച്ചു​വീ​ണു. അ​ക്ര​മി​ക​ളു​ടെ ബ​ന്ധു​വാ​യ സ്ത്രീ​യു​മാ​യി മൂ​ർ​ത്തി​ക്കു​ണ്ടാ​യി​രു​ന്ന ബ​ന്ധ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്ന് Read more about ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ പ​ട്ടാ​പ്പ​ക​ൽ ന​ടു​റോ​ഡി​ൽ ര​ണ്ടു പേ​ർ ചേ​ർ​ന്ന് യു​വാ​വി​നെ അ​ടി​ച്ചു​കൊ​ന്നു.[…]