മുക്കം ബീച്ചിൽ ശക്തമായ കടൽക്ഷോഭം.

04:04 pm 12/5/2017 കോഴിക്കോട്: ഇന്ന് രാവിലെ മുതലാണ് ശക്തമായ തിര തീരത്തേയ്ക്ക് അടിച്ചുകയറിയത്. 40 ലേറെ വീടുകൾ കടൽക്ഷോഭ ഭീതിയിലാണ്. കടൽ കരകയറുന്നത് തടയാൻ ജില്ലാ ഭരണകൂടത്തിന്‍റെ നേതൃത്വത്തിൽ ബീച്ചിൽ കരിങ്കല്ല് ഇറക്കുന്നുണ്ട്.

കാഷ്മീരിൽ വീണ്ടും പാക്കിസ്ഥാൻ പ്രകോപനം.

11:55 am 12/5/2017 ശ്രീനഗർ: വെള്ളിയാഴ്ച രാവിലെ ജമ്മുകാഷ്മീരിലെ അർനിയ മേഖലയിൽ യാതൊരു പ്രകോപനവും കൂടാതെ പാക്കിസ്ഥാൻ വെടിയുതിർക്കുകയായിരുന്നുവെന്ന് സൈനിക വക്താവ് അറിയിച്ചു. വ്യാഴാഴ്ച ജമ്മുകാഷ്മീരിലെ നൗഷേരയിൽ ഉണ്ടായ പാക് വെടിവയ്പിൽ ഒരാൾ മരിച്ചിരുന്നു. പ്രദേശവാസിയായ സ്ത്രീയാണ് മരിച്ചത്. സംഭവത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാജോരി ജില്ലയിലും പാക്കിസ്ഥാൻ ശക്തമായ ആക്രമണം നടത്തിയിരുന്നു.

യൂ​റോ​പ്പി​ൽ​നി​ന്നു​ള്ള വി​മാ​ന​യാ​ത്ര​ക്കാ​ർ​ക്കും യു​എ​സ് ലാ​പ്ടോ​പ്പ് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യേ​ക്കും.

08:34 am 12/5/2017 വാ​ഷിം​ഗ്ട​ണ്‍: ലാ​പ്ടോ​പ്പ് അ​ട​ക്കം വ​ലി​യ ഇ​ല​ക്ട്രോ​ണി​ക് വ​സ്തു​ക്ക​ൾ​ക്കു വി​ലേ​ക്ക​ർ​പ്പെ​ടു​ത്താ​ൻ യു​എ​സ് ഹോം​ലാ​ൻ​ഡ് സെ​ക്യൂ​രി​റ്റി ആ​ലോ​ചി​ക്കു​ന്ന​താ​യി വ​കു​പ്പ് വ​ക്താ​വ് അ​റി​യി​ച്ചു. ഇ​തോ​ടെ മാ​ർ​ച്ചി​ൽ ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്കു യു​എ​സി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ളി​ൽ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ ന​ട​പ​ടി നീ​ളു​മെ​ന്ന് ഏ​റെ​ക്കു​റെ ഉ​റ​പ്പാ​യി. 10 മു​സ്ലിം ഭൂ​രി​പ​ക്ഷ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള യാ​ത്ര​ക്കാ​രെ​യാ​ണ് യു​എ​സും ബ്രി​ട്ട​നും ലാ​പ്ടോ​പ്പ് അ​ട​ക്ക​മു​ള്ള ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​യി വി​മാ​ന​ത്തി​ൽ യാ​ത്ര ചെ​യ്യു​ന്ന​തി​ൽ​നി​ന്നു വി​ല​ക്കി​യ​ത്. ഇ​ത്ത​രം സാ​മ​ഗ്രി​ക​ൾ ല​ഗേ​ജാ​യി കൊ​ണ്ടു​പോ​കാ​ൻ ക​ഴി​യും. കൈ​മാ​റ്റം ചെ​യ്യാ​ൻ ക​ഴി​യു​ന്ന വൈ​ദ്യു​ത ഉ​പ​ക​ര​ണ​ങ്ങ​ൾ​വ​ഴി ഐ​എ​സ് വി​മാ​ന​ത്തി​ൽ Read more about യൂ​റോ​പ്പി​ൽ​നി​ന്നു​ള്ള വി​മാ​ന​യാ​ത്ര​ക്കാ​ർ​ക്കും യു​എ​സ് ലാ​പ്ടോ​പ്പ് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യേ​ക്കും.[…]

ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ബ​സി​ന് മു​ക​ളി​ലേ​ക്ക് വൈ​ദ്യു​തി ലൈ​ൻ വീ​ണ് 24 ഓ​ളം പേ​ർ​ക്ക് പ​രി​ക്ക്.

08:32 am 12/5/2017 ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ബ​സി​ന് മു​ക​ളി​ലേ​ക്ക് വൈ​ദ്യു​തി ലൈ​ൻ വീ​ണ് 24 ഓ​ളം പേ​ർ​ക്ക് പ​രി​ക്ക്. ഷാ​ജ​ഹാ​ൻ​പു​രി​ൽ വ്യാ​ഴാ​ഴ്ച രാ​ത്രി​യി​ലാ​ണ് സം​ഭ​വം. ഗു​രു ഒൗ​ട്ട്പോ​സ്റ്റി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്ന ആ​ർ​ടി​ഒ​യെ വെ​ട്ടി​ച്ച് സ​മീ​പ​മു​ള്ള ചെ​റു​റോ​ഡി​ൽ കൂ​ടി തി​രി​ഞ്ഞ് പോ​യ​താ​ണ് അ​പ​ക​ട​മു​ണ്ടാ​ക്കി​യ​ത്. ല​ക്ഷ്മി​പു​ർ ഖേ​രി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ബ​സി​ൽ 27ൽ ​അ​ധി​കം തൊ​ഴി​ലാ​ളി​ക​ളു​ണ്ടാ​യി​രു​ന്നു. പ​രി​ക്കേ​റ്റ​വ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഇ​വ​രി​ൽ പ​ല​രു​ടേ​യും നി​ല ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

അട്ടപ്പാടിയിൽ വീണ്ടും ശിശു മരണം.

7:59 am 12/5/2017 മുളങ്കുന്നത്തുകാവ്: ആറു ദിവസം പ്രായമായ ആദിവാസി കുഞ്ഞ് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. പാലക്കാട് അട്ടപ്പാടി ഗൂണ്ടയൂർ ആദിവാസി കോളനിയിലെ രാജന്‍റെയും പാർവതിയുടെയും കുഞ്ഞാണ് മരിച്ചത്. അമ്മയ്ക്ക് ആവശ്യമായ പോഷകാഹാരത്തിന്‍റെ കുറവാണ് കുഞ്ഞിന്‍റെ മരണത്തിനു കാരണമെന്നാണ് സൂചന. ആറു ദിവസം മുന്പ് അട്ടപ്പാടിയിലെ സർക്കാർ ആശുപത്രിയിലാണ് യുവതി പെണ്‍കുഞ്ഞിനെ പ്രസവിച്ചത്. കുഞ്ഞിനു തൂക്കം കുറവായിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്നാണ് കുഞ്ഞിനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത്. ബുധനാഴ്ച രാത്രി 10ന് Read more about അട്ടപ്പാടിയിൽ വീണ്ടും ശിശു മരണം.[…]

മോ​ദി ശ്രീ​ല​ങ്ക​യി​ലെ​ത്തി​യ​തി​നു പി​ന്നാ​ലെ ചൈ​നീ​സ് അ​ന്ത​ർ​വാ​ഹി​നി​ക്ക് ശ്രീ​ല​ങ്ക അ​നു​മ​തി നി​ഷേ​ധി​ച്ചു

07:59 am 12/5/2017 കൊ​ളം​ബോ: ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ശ്രീ​ല​ങ്ക​യി​ലെ​ത്തി​യ​തി​നു പി​ന്നാ​ലെ കൊ​ളം​ബോ തീ​ര​ത്ത് ന​ങ്കൂ​ര​മി​ടാ​ൻ അ​നു​മ​തി തേ​ടി​യ ചൈ​നീ​സ് അ​ന്ത​ർ​വാ​ഹി​നി​ക്ക് ശ്രീ​ല​ങ്ക അ​നു​മ​തി നി​ഷേ​ധി​ച്ചു. ശ്രീ​ല​ങ്ക​ൻ അ​ധി​കൃ​ത​ർ ത​ന്നെ​യാ​ണ് വി​വ​രം വെ​ളി​പ്പെ​ടു​ത്തി​യ​ത്. ശ്രീ​ല​ങ്ക​ൻ തീ​ര​ത്ത് ന​ങ്കൂ​ര​മി​ടാ​നു​ള്ള ചൈ​ന​യു​ടെ നീ​ക്ക​ങ്ങ​ളെ എ​പ്പോ​ഴും പി​ന്തു​ണ​യ്ക്കാ​നാ​കി​ല്ലെ​ന്ന് ശ്രീ​ല​ങ്ക വ്യ​ക്ത​മാ​ക്കി. ഇ​ക്കാ​ര്യ​ത്തി​ൽ ഇ​ന്ത്യ​യു​ടെ താ​ൽ​പ​ര്യ​ങ്ങ​ൾ കൂ​ടി ക​ണ​ക്കി​ലെ​ടു​ക്കേ​ണ്ട​തു​ണ്ടെ​ന്നും അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി. രാ​ജ്യാ​ന്ത​ര ബു​ദ്ധ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​ണ് മോ​ദി​യു​ടെ ര​ണ്ടു​ദി​ന ല​ങ്ക​ൻ സ​ന്ദ​ർ​ശ​നം. മേ​യ് 12 മു​ത​ൽ 14 വ​രെ​യാ​ണ് സ​മ്മേ​ള​നം. സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ Read more about മോ​ദി ശ്രീ​ല​ങ്ക​യി​ലെ​ത്തി​യ​തി​നു പി​ന്നാ​ലെ ചൈ​നീ​സ് അ​ന്ത​ർ​വാ​ഹി​നി​ക്ക് ശ്രീ​ല​ങ്ക അ​നു​മ​തി നി​ഷേ​ധി​ച്ചു[…]

കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മു​മാ​യും കെ.​എം.​മാ​ണി​യു​മാ​യും കൂ​ട്ടു കൂ​ടു​ന്ന​തി​ൽ തെ​റ്റി​ല്ലെ​ന്ന് മ​ന്ത്രി ജി.​സു​ധാ​ക​ര​ൻ

07:12 pm 11/5/2017 തി​രു​വ​ന​ന്ത​പു​രം: സ്വ​കാ​ര്യ ചാ​ന​ലി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് മ​ന്ത്രി നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. ബൂ​ർ​ഷ്വാ ജ​നാ​ധി​പ​ത്യ പാ​ർ​ട്ടി​ക​ളു​മാ​യി യോ​ജി​ക്കാ​മെ​ന്ന​താ​ണ് പാ​ർ​ട്ടി ലൈ​ൻ. മാ​ണി ഗ്രൂ​പ്പി​നെ മു​ന്ന​ണി​യി​ലെ​ടു​ക്കു​ന്ന കാ​ര്യം പാ​ർ​ട്ടി ച​ർ​ച്ച ചെ​യ്തി​ട്ടി​ല്ല. ഇ​ക്കാ​ര്യ​ത്തി​ൽ വി.​എ​സ്.​അ​ച്യു​താ​ന​ന്ദന്‍റേത് വ്യ​ക്തി​പ​ര​മാ​യ അ​ഭി​പ്രാ​യ​മാ​ണെ​ന്നും ജി.​സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

എ.ടി.എം ഇടപാടുകൾക്ക്​ സർവീസ്​ ചാർജ് ഈ‌ടാക്കാനുള്ള തീരുമാനം എസ്.ബി.ഐ പിൻവലിച്ചു

05:38 pm 11/5/2017 ന്യൂഡൽഹി: എ.ടി.എം ഇടപാടുകൾക്ക്​ സർവീസ്​ ചാർജ് ഈ‌ടാക്കാനുള്ള തീരുമാനം എസ്.ബി.ഐ പിൻവലിച്ചു. പ്രതിമാസം നാല്​ എ.ടി.എം ഇടപാടുകൾക്ക്​ ശേഷമാവും സർവീസ്​ ചാർജ്​ ഇൗടാക്കുക എന്നാണ്​ എസ്​.ബി.​െഎ നൽകുന്ന വിശദീകരണം. എന്നാൽ ഇതു സംബന്ധിച്ച സർക്കുലർ എസ്​.ബി.​െഎ പുറത്തിറക്കിയിട്ടില്ല.. എസ്.ബി.ഐ ബഡ്ഡി ഉപഭോക്താക്കൾക്ക് വേണ്ടി ഇറക്കിയ ഉത്തരവായിരുന്നു ഇതെന്നാണ് എസ്.ബി.ഐയുടെ വിശദീകരണം. ഡിജിറ്റല്‍ വാലറ്റാണ് എസ്.ബി.ഐ ബഡ്ഡി. ജൂ​ൺ ഒ​ന്ന്​ മു​ത​ൽ ഒ​ാരോ എ.​ടി.​എം ഇ​ട​പാ​ടി​നും​ 25 രൂ​പ വീ​തം സ​ർ​വി​സ്​ ചാ​ർ​ജ്​ ഇൗ​ടാ​ക്കാനായിരുന്നു Read more about എ.ടി.എം ഇടപാടുകൾക്ക്​ സർവീസ്​ ചാർജ് ഈ‌ടാക്കാനുള്ള തീരുമാനം എസ്.ബി.ഐ പിൻവലിച്ചു[…]

മധ്യപ്രദേശിലെ ജമുനിയായിലുണ്ടായ വാഹനാപകടത്തിൽ 11 പേർ മരിച്ചു.

05:38 pm 11/5/2017 ജബൽപൂർ: 15 പേർക്ക് പരിക്കേറ്റു. ഫോറസ്റ്റ് ജീവനക്കാരുമായി പോയ വാഹനം നിയന്ത്രണം വിട്ടതിനെ തുടർന്ന് കലുങ്കിൽ ഇടിച്ച് തോട്ടിലേക്ക് മറിയുകയായിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കായിരുന്നു സംഭവം. ടിൽവാരയിൽനിന്നു ചർഗാവനിലിലേക്ക് പോയ വാഹനമാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ സുഭാഷ് ചന്ദ്ര ബോസ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പോലീസ് അറിയിച്ചു.

ബംഗ്ലാദേശിലുണ്ടായ ചാവേർ ബോംബ് സ്ഫോടനത്തിൽ അഞ്ചു പേർ കൊല്ലപ്പെട്ടു.

05:27 pm 11/5/2017 ധാക്ക: ബംഗ്ലാദേശിലുണ്ടായ ചാവേർ ബോംബ് സ്ഫോടനത്തിൽ അഞ്ചു പേർ കൊല്ലപ്പെട്ടു. ബംഗ്ലാദേശിലെ രാജ്സഹി ജില്ലയിലാണ് സംഭവം. സ്ഥലത്ത് നിരോധിത ഭീകര സംഘടനയായ നിയോജമാഅത്തുൾ മുജാഹിദീന്‍റെ സാന്നിധ്യം ഉണ്ടെന്ന വിവരത്തേത്തുടർന്ന് നടത്തിയ പരിശോധനയ്ക്കിടെയാണ് സ്ഫോടനം ഉണ്ടായത്. രണ്ട് ഭീകരരാണ് സ്ഫോടനത്തിന് നേതൃത്വം നൽകിയത്. ഇവരിൽ ഒരാൾ സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. രണ്ടാമന് ഗുരുതരമായ പരിക്കുകളേറ്റു. കൊല്ലപ്പെട്ടവരിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥരും ഉൾപ്പെട്ടിട്ടുണ്ട്.