ഏജൻസി എഫ്ബിഐയുടെ തലവൻ ജെയിംസ് കോമിയെ പുറത്താക്കി
08:30 am 10/5/2017 വാഷിംഗ്ടണ്‍: അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസി എഫ്ബിഐയുടെ തലവൻ ജെയിംസ് കോമിയെ പുറത്താക്കി. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റേതാണ് ഉത്തരവ്. അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റഷ്യൻ ഇടപെടൽ ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് എഫ്ബിഐ ഉത്തരവിട്ടതിന് പിന്നാലെയാണ് ഡയറക്ടറെ പുറത്താക്കിയത്. ഹില്ലരി ക്ലിന്റണെതിരായ ഇമെയിൽ വിവാദത്തിന്റെ അന്വേഷണം തെറ്റായ രീതിയിൽ കൈകാര്യം ചെയ്തതിനാണ് പുറത്താക്കിയതെന്ന് വൈറ്റ്ഹൗസ് വക്താവ് സീൻ സ്പൈസർ പറഞ്ഞു. പുതിയ ഡയറക്ടറെ ഉടൻ നിയമിക്കുമെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങൾ അറിയിച്ചു. എന്നാൽ റഷ്യയും ട്രംപിന്റെ സംഘവും തമ്മിലുള്ള Read more about ഏജൻസി എഫ്ബിഐയുടെ തലവൻ ജെയിംസ് കോമിയെ പുറത്താക്കി[…]










