ഇ​റോം ശ​ർ​മി​ള വി​വാ​ഹി​ത​യാ​കു​ന്നു.

08:16 am 9/5/2017 ചെ​ന്നൈ: മ​ണി​പ്പൂ​രി​ന്‍റെ ഉ​രു​ക്കു​വ​നി​ത ഇ​റോം ശ​ർ​മി​ള വി​വാ​ഹി​ത​യാ​കു​ന്നു. ബ്രി​ട്ടീ​ഷ് പൗ​ര​നാ​യ ഡെ​സ്മ​ണ്ട് കു​ടി​ഞ്ഞോ​യു​മാ​യു​ള്ള വി​വാ​ഹം ഈ ​വ​ർ​ഷം ജൂ​ലൈ അ​വ​സാ​ന​ത്തോ​ടെ ഉ​ണ്ടാ​കു​മെ​ന്ന് ഇ​റോം അ​റി​യി​ച്ചു. ത​മി​ഴ്നാ​ട്ടി​ൽ വ​ച്ച് ന​ട​ത്തു​ന്ന വി​വാ​ഹ​ത്തി​ന്‍റെ തീ​യ​തി ഇ​നി​യും തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്നും ദേ​ശീ​യ മാ​ധ്യ​മ​ത്തി​ന് അ​നു​വ​ദി​ച്ച ടെ​ലി​ഫോ​ണ്‍ അ​ഭി​മു​ഖ​ത്തി​ൽ ഇ​റോം പ​റ​ഞ്ഞു. വി​വാ​ഹി​ത​യാ​കാ​നു​ള്ള തീ​രു​മാ​ന​ത്തെ കു​റി​ച്ച് അ​മ്മ​യോ​ട് ഇ​തു​വ​രെ സം​സാ​രി​ച്ചി​ട്ടി​ല്ലെ​ന്നും ഇ​റോം പ​റ​ഞ്ഞു. ഉ​ട​ൻ​ത​ന്നെ അ​മ്മ​യെ വി​വ​രം അ​റി​യി​ക്ക​ണ​മെ​ന്നും സു​ഹൃ​ത്തു​ക​ളെ ക്ഷ​ണി​ക്ക​ണ​മെ​ന്നും ഇ​റോം കൂ​ട്ടി​ച്ചേ​ർ​ത്തു. വി​വാ​ഹ ശേ​ഷം ത​മി​ഴ്നാ​ട്ടി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കാ​നാ​ണ് Read more about ഇ​റോം ശ​ർ​മി​ള വി​വാ​ഹി​ത​യാ​കു​ന്നു.[…]

മ​ന്ത്രി ക​പി​ൽ മി​ശ്ര​യെ ആം ​ആ​ദ്മി പാ​ർ​ട്ടി​യി​ൽ​നി​ന്നും പു​റ​ത്താ​ക്കി.

08:11 am 9/5/2017 ന്യൂ​ഡ​ൽ​ഹി: അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​നെ​തി​രെ അ​ഴി​മ​തി ആ​രോ​പ​ണം ഉ​ന്ന​യി​ച്ച മു​ൻ മ​ന്ത്രി ക​പി​ൽ മി​ശ്ര​യെ ആം ​ആ​ദ്മി പാ​ർ​ട്ടി​യി​ൽ​നി​ന്നും പു​റ​ത്താ​ക്കി. ഇ​ന്ന് ചേ​ർ​ന്ന രാ​ഷ്ട്രീ​യ​കാ​ര്യ യോ​ഗ​ത്തി​നു ശേ​ഷ​മാ​ണ് തീ​രു​മാ​നം. എ​എ​പി കേ​ജ​രി​വാ​ളി​നെ​തി​രാ​യ ആ​രോ​പ​ണം ത​ള്ളി​ക്ക​ള​യു​ക​യും ചെ​യ്തു. ആ​രോ​പ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​ന്‍റെ പ്ര​തി​ക​ര​ണം പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് മി​ശ്ര​യെ പു​റ​ത്താ​ക്കി​യ​ത്. സ​ത്യം ജ​യി​ക്കു​മെ​ന്ന് കേ​ജ​രി​വാ​ൾ ട്വീ​റ്റ് ചെ​യ്തു. ഡ​ൽ​ഹി അ​സം​ബ്ലി​യു​ടെ പ്ര​ത്യേ​ക സ​മ്മേ​ള​നം ചൊ​വ്വാ​ഴ്ച ആ​രം​ഭി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കു​റി​ച്ചു.

അ​ലാ​സ്ക​യി​ൽ ശ​ക്ത​മാ​യ ഭൂ​ച​ല​നം.

08:09 am 9/5/2017 സാ​ൻ ഫ്രാ​ൻ​സി​സ്കോ: യു​എ​സി​ലെ അ​ലാ​സ്ക​യി​ൽ ശ​ക്ത​മാ​യ ഭൂ​ച​ല​നം. റി​ക്ട​ർ സ്കെ​യി​ലി​ൽ 6.6 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണു​ണ്ടാ​യ​ത്. ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​ങ്ങ​ളോ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. അ​ലാ​സ്ക​യി​ലെ അ​ഡ​ക് ദ്വീ​പി​ലാ​ണ് ഭൂ​ക​ന്പ​ത്തി​ന്‍റെ പ്ര​ഭ​വ കേ​ന്ദ്രം. ക​ഴി​ഞ്ഞ 48 മ​ണി​ക്കൂ​റി​നി​ടെ അ​ലാ​സ്ക​യി​ൽ നാ​ലു ത​വ​ണ ചെറുചലനങ്ങൾ ഉണ്ടായതായാണ് റിപ്പോർട്ട്.

ഐഎപിസി ചെയര്‍മാന്‍ ബാബു സ്റ്റീഫനുമായി എം.ഡി.നാലപ്പാട്ട് കൂടിക്കാഴ്ച നടത്തി

08:00 am 9/5/2017 വാഷിംഗ്ടണ്‍: ഇന്‍ഡോ അമേരിക്കന്‍ പ്രസ്‌ക്ലബ് (ഐഎപിസി) ചെയര്‍മാന്‍ ബാബു സ്റ്റീഫനുമായി ഐടിവി മീഡിയ എഡിറ്റോറിയല്‍ ഡയറക്ടര്‍ എം.ഡി നാലപ്പാട്ട് കൂടിക്കാഴ്ച നടത്തി. ബാബു സ്റ്റീഫന്റെ വാഷിംഗ്ടണിലെ വസതിയിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. എം.ഡി. നാലപ്പാട്ടിനൊപ്പം അദ്ദേഹത്തിന്റെ ഭാര്യ ലക്ഷ്മി ഭായി തമ്പുരാട്ടിയുമുണ്ടായിരുന്നു. ഇരുവര്‍ക്കും ഇവിടെ ഉഷ്്മളമായ സ്വീകരണമാണ് നല്‍കിയത്. അമേരിക്കയിലെ മാധ്യമപ്രവര്‍ത്തനത്തെക്കുറിച്ച് ബാബു സ്റ്റീഫന്‍ എം.ഡി നാലപ്പാട്ടിനോട് വിശദീകരിച്ചു. ഒപ്പം, അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യക്കാരായ മാധ്യമപ്രവര്‍ത്തകരുടെ പ്രശ്‌നങ്ങളും അദ്ദേഹം എം.ഡി നാലപ്പാട്ടുമായി ചര്‍ച്ച ചെയ്തു. Read more about ഐഎപിസി ചെയര്‍മാന്‍ ബാബു സ്റ്റീഫനുമായി എം.ഡി.നാലപ്പാട്ട് കൂടിക്കാഴ്ച നടത്തി[…]

സെ​ൻ​കു​മാ​ർ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

05:30 pm 8/5/2017 തി​രു​വ​ന​ന്ത​പു​രം: പോ​ലീ​സ് മേ​ധാ​വി ടി.​പി സെ​ൻ​കു​മാ​ർ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഇ​നി​യു​ള്ള ദി​വ​സം ന​ന്നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നു​ള്ള കാ​ര്യ​ങ്ങ​ളാ​ണ് ച​ർ​ച്ച​ചെ​യ്ത​തെ​ന്ന് സെ​ൻ​കു​മാ​ർ കൂ​ടി​ക്കാ​ഴ്ച​യ്ക്കു ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. സ​ർ​ക്കാ​രി​ന്‍റെ ന​യം ന​ട​പ്പാ​ക്കു​ക​യാ​ണ് പോ​ലീ​സി​ന്‍റെ ജോ​ലി. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്തി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി​യു​ടെ ചേം​ബ​റി​ൽ 10 മി​നി​റ്റു​നേരമാ​ണ് കൂ​ടി​ക്കാ​ഴ്ച ന​ട​ന്നത്.

പാക്കിസ്ഥാനിൽ ഗേൾസ് സ്കൂളിനു സമീപമുണ്ടായ ബോംബ് സ്ഫോടനത്തിൽ രണ്ട് പോലീസുകാർക്കു പരിക്കേറ്റു.

05:25 pm 8/5/2017 ഇസ്‌ലാമാബാദ്: തെക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിൽ ഗേൾസ് സ്കൂളിനു സമീപമുണ്ടായ ബോംബ് സ്ഫോടനത്തിൽ രണ്ട് പോലീസുകാർക്കു പരിക്കേറ്റു. സ്ഫോടനത്തിൽ വിദ്യാർഥികൾക്കു പരിക്കേറ്റിട്ടില്ലെന്നാണു പ്രാഥമിക വിവരം. പെഷവാറിനു സമീപമാണ് സ്ഫോടനമുണ്ടായത്. ഭീകരവിരുദ്ധ പോലീസ് സേനയ്ക്കു നേരെയാണ് ആക്രമണമുണ്ടായത്. സ്ഫോടനത്തിൽ സ്കൂളിന്‍റെ കവാടവും മതിലും തകർന്നു. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ലെന്നും എന്നാൽ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തെ താലിബാൻ എതിർക്കുന്നുണ്ടെന്നും പോലീസ് മേധവി അറിയിച്ചു. 2014ൽ സൈനിക സ്കൂളിനു നേരെ താലിബാൻ നടത്തിയ ആക്രമണത്തിൽ150 പേർ കൊല്ലപ്പെട്ടിരുന്നു

ആർഎസ്എസ് പ്രവർത്തകർ വീട്ടിൽ കയറി ആക്രമിച്ചതായി പരാതി.

06:23 pm 8/5/2017 കൊച്ചി: ബിജെപി സംസ്ഥാന കൗണ്‍സിൽ നേതാവ് സജീവനെ ആർഎസ്എസ് പ്രവർത്തകർ വീട്ടിൽ കയറി ആക്രമിച്ചതായി പരാതി. ഞായറാഴ്ച രാത്രിയിലാണ് സജീവനു നേരേ ആക്രമണം നടന്നത്. ബൈക്കുകളിലെത്തിയ ആർഎസ്എസ് പ്രവർത്തകർ ആക്രമിക്കുകയായിരുന്നുവെന്ന് സജീവൻ പോലീസിനോടു പറഞ്ഞു. ആക്രമണത്തിനു പിന്നിലുള്ള കാരണം വ്യക്തമല്ല.

യുഎസ് പൗരനെ ഉത്തരകൊറിയ തടവിലാക്കിയതായി റിപ്പോർട്ട്.

04:55 pm 8/5/2017 പ്യോംഗ്യാംഗ്: പ്യോംഗ്യാംഗ് യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ ജീവനക്കാരനായ കിം ഹാക് സോംഗിനെ തടവിലാക്കിയതായി ഉത്തരകൊറിയയുടെ ഒൗദ്യോഗിക വാർത്താ ഏജൻസിയാണ് റിപ്പോർട്ട് ചെയ്തത്. കൊറിയൻ മേഖലയിൽ യുദ്ധസമാനമായ അന്തരീക്ഷം തുടരുന്നതിനിടെയാണ് ഉത്തരകൊറിയ നാലാമത്തെ യുഎസ് പൗരനെ തടവിലാക്കുന്നത്. ഒരു മാസത്തിനിടെ ഉത്തരകൊറിയ തടവിലാക്കുന്ന പ്യോംഗ്യാംഗ് യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ രണ്ടാമത്തെ ഉദ്യോഗസ്ഥനാണ് കിംഗ് ഹാക് സോംഗ്.

മന്ത്രി കപിൽ മിശ്ര അ​​​ഴി​​​മ​​​തി വി​​​രു​​​ദ്ധ ബ്യൂറോയ്ക്ക് മൊഴി നൽകി

04:47 pm 8/5/2017 ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെതിരെ അഴിമതി ആരോപണവുമായി രംഗത്തെത്തിയ മുൻ മന്ത്രി കപിൽ മിശ്ര അ​​​ഴി​​​മ​​​തി വി​​​രു​​​ദ്ധ ബ്യൂറോയ്ക്ക് മൊഴി നൽകി. അരവിന്ദ് കേജരിവാളിനെ നുണ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഒൗ​​​ദ്യോ​​​ഗി​​​ക വ​​​സ​​​തി​​​യി​​​ൽ വ​​​ച്ച് ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി സ​​​ത്യേ​​​ന്ദ​​​ർ ജെ​​​യി​​​ൻ കേ​​​ജ​​​രി​​​വാ​​​ളി​​​നു ര​​​ണ്ടു കോ​​​ടി രൂ​​​പ കോ​​​ഴ ന​​​ൽ​​​കു​​​ന്ന​​​തു താ​​​ൻ നേ​​​രി​​​ട്ടു ക​​​ണ്ടു​​വെ​​​ന്നാ​​​ണു മിശ്രയുടെ ആ​​​രോ​​​പ​​​ണം.

ബോസ്റ്റണില്‍ ഡോക്ടര്‍മാരെ കഴുത്തറത്ത് കൊലപ്പെടുത്തി; പ്രതി പിടിയില്‍

04:44 pm 8/5/2017 – പി.പി. ചെറിയാന്‍ ബോസ്റ്റണ്‍: ബോസ്റ്റര്‍ നോര്‍ത്ത് ഷോര്‍ പെയിന്‍ മാനേജ്‌മെന്റ് ഡോക്ടര്‍ റിച്ചാര്‍ഡ് ഫീല്‍ഡ് (49), പ്രതിശ്രുത വധുവും ഹാര്‍വാഡ് മെഡിക്കല്‍ സ്കൂള്‍ അനസ്‌തേഷ്യ ഇന്‍സ്ട്രക്ടറുമായ ഡോ. ലിന ബൊളനോസ് (38) എന്നിവരെ ബോസ്റ്റന്‍ പെന്റ് ഹൗസ് ഇലവന്‍ത് ഫ്‌ളോര്‍ അപ്പാര്‍ട്ട്‌മെന്റില്‍ കഴുത്തറത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. മെയ് ആറാംതീയതി ശനിയാഴ്ച പോലീസ് ആണ് ഇരുവരേയും തിരിച്ചറിഞ്ഞതായി വെളിപ്പെടുത്തിയത്. മെയ് ആറിനു വെള്ളിയാഴ്ച രാത്രി 8 മണിക്ക് വിവിരം അറിഞ്ഞു സ്ഥലത്തെത്തിയ Read more about ബോസ്റ്റണില്‍ ഡോക്ടര്‍മാരെ കഴുത്തറത്ത് കൊലപ്പെടുത്തി; പ്രതി പിടിയില്‍[…]