മണിപ്പൂരിൽ അന്താരാഷ്ട്ര അതിർത്തിക്കു സമീപമുണ്ടായ ശക്തമായ സ്ഫോടനത്തിൽ നിരവധി സൈനികർക്കു പരിക്കേറ്റു

12:09 pm 8/5/2017 ഇംഫാൽ: മണിപ്പൂരിൽ അന്താരാഷ്ട്ര അതിർത്തിക്കു സമീപമുണ്ടായ ശക്തമായ സ്ഫോടനത്തിൽ നിരവധി സൈനികർക്കു പരിക്കേറ്റു. തിങ്കാളാഴ്ച രാവിലെ മണിപ്പൂരിലെ ലോക്കാച്ചോയിലുള്ള ട്രാൻസ്-എഷ്യൻ ഹൈവേ 102ലാണ് സ്ഫോടനമുണ്ടായത്. വിദേശ നിർമിത റിമോട്ട് കണ്‍ട്രോൾ ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയതെന്ന് അധികൃതർ അറിയിച്ചു. സൈനിക വാഹനം ഹൈവേയിലൂടെ കടന്നു പോകുന്പോഴായിരുന്നു സ്ഫോനമുണ്ടായത്. 165 സൈനികരാണു വാഹനത്തിലുണ്ടായിരുന്നത്. പരിക്കേറ്റവരെ സമീപത്തുള്ള സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മൂന്നാറിലെ സർക്കാർ ഭൂമിയിൽ സ്ഥിതി ചെയ്യുന്ന വിവിധ മതങ്ങളുടെ ആരാധനാലയങ്ങൾക്ക് പട്ടയം നൽകണമെന്ന ആവശ്യവുമായി മതമേലധ്യക്ഷന്മാർ.

06:33 pm 7/5/2017 തിരുവനന്തപുരം: മൂന്നാറിലെ സർക്കാർ ഭൂമിയിൽ സ്ഥിതി ചെയ്യുന്ന വിവിധ മതങ്ങളുടെ ആരാധനാലയങ്ങൾക്ക് പട്ടയം നൽകണമെന്ന ആവശ്യവുമായി ക്രൈസ്തവ മതമേലധ്യക്ഷന്മാർ. ഇക്കാര്യം സംസ്ഥാന സർക്കാർ പരിഗണിക്കണമെന്നും മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ മതമേലധ്യക്ഷന്മാർ ആവശ്യപ്പെട്ടു. അനധികൃത കൈയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നത് മതവികാരങ്ങളെ ഹനിക്കുന്ന തരത്തിലാകരുത്. ഒഴിപ്പിക്കൽ നടപടികൾ സ്വീകരിക്കുമ്പോൾ ആവശ്യമായ ജാഗ്രത ഉദ്യോഗസ്ഥർ പുലർത്തണം. കൈയ്യേറ്റങ്ങൾക്കു വേണ്ടി മതചിഹ്നങ്ങൾ ഉപയോഗിക്കുന്നതിനെ അനുകൂലിക്കുന്നില്ല. മൂന്നാറിലെ അനധികൃത കൈയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്ന സർക്കാർ നടപടിയെ പിന്തുണക്കും. അതേസമയം, കുടിയേറ്റ കർഷകർക്ക് പട്ടയം Read more about മൂന്നാറിലെ സർക്കാർ ഭൂമിയിൽ സ്ഥിതി ചെയ്യുന്ന വിവിധ മതങ്ങളുടെ ആരാധനാലയങ്ങൾക്ക് പട്ടയം നൽകണമെന്ന ആവശ്യവുമായി മതമേലധ്യക്ഷന്മാർ.[…]

ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനങ്ങൾ കൂട്ടിയിടിച്ചു.

6:37 pm 7/5/2017 ന്യൂഡല്‍ഹി: ഇന്ന്​ വൈകിട്ട്​ മൂന്ന് ​മണിക്കായിരുന്നു അപകടം. സംഭവത്തിൽ ആളപായമോ പരിക്കോ ഇല്ലെന്ന്​ ഡൽഹി പൊലീസ്​ അറിയിച്ചിട്ടുണ്ട്​. വിമാനത്താവളത്തിൽ നിന്ന്​ പറന്നുയരുന്നതിനിടെ ഡൽഹി –കശ്​മീർ വിമാനത്തിൻറെ ചിറക്​ മറ്റൊരു വിമാനത്തിൽ ഇടിക്കുകയായിരുന്നു. അപകടം നടക്കു​േമ്പാൾ ഇരുവിമാനങ്ങളും റൺവെ നമ്പർ 29ലായിരുന്നു. സംഭവത്തെ കുറിച്ച്​ അന്വേഷണം ആരംഭിച്ചതായാണ്​ എയർപോർട്ട്​ അധികൃതർ നൽകുന്ന വിശദീകരണം. ഏപ്രിൽ 26നും സമാന സംഭവം ഉണ്ടായിരുന്നു. അന്ന്​ കാറ്ററിങ്​ വാഹനം എയർ ഇന്ത്യ വിമാനത്തിൽ ഇടിച്ച്​ വിമാനത്തിൻറെ വാതിൽ തകർന്നിരുന്നു.

യു.എസിൽ ഇന്ത്യക്കാരൻ കുത്തേറ്റ്​ മരിച്ചു.

02:33 pm 7/5/2017 വാഷിങ്​ടൺ: സിഗരറ്റ്​ തർക്കവുമായി ബന്ധപ്പെട്ട്​ യു.എസിൽ ഇന്ത്യക്കാരൻ കുത്തേറ്റ്​ മരിച്ചു. പഞ്ചാബ്​ സ്വദേശിയായ ജഗ്​ജിത്​ സിങ്ങാണ് ​മരിച്ചത്​. കാലി​ഫോർണിയയിലെ മൊഡെസ്​റ്റോ സിറ്റിയിലായിരുന്നു കൊലപാതകം നടന്നത്​. ഒന്നര വർഷമായി യു.എസിലുള്ള​ ജഗ്​ജിത് ​സംഭവ സ്​ഥലത്ത്​ കട നടത്തുകയായിരുന്നു. രാത്രി 12 മണിയോടെ കടയിലെത്തി സിഗരറ്റ്​ ചോദിച്ചയാളോട് ​​െഎ.ഡി പ്രൂഫ്​ കാണിക്കാൻ ജഗ്​ജിത് ​ആവശ്യപ്പെട്ടു. പരിശോധനയിൽ തിരിച്ചറിയൽ രേഖക്ക് ​കൃത്യതയില്ലെന്നും യഥാർഥ രേഖ നൽകാനും ഇദ്ദേഹം പറഞ്ഞതോടെ ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും അക്രമി കത്തിയെടുത്ത്​ ജഗ്​ജിതിനെ Read more about യു.എസിൽ ഇന്ത്യക്കാരൻ കുത്തേറ്റ്​ മരിച്ചു.[…]

ദിവസവും പാകിസ്താൻ വെടിനിർത്തൽ കരാർ ലംഘിച്ചുവെന്ന്​ ആഭ്യന്തര മന്ത്രാലയം.

02:26 pm 7/5/2017 ഡൽഹി: ജമ്മു കശ്മീരിലെ നിയന്ത്രണരേഖയിൽ 2015-2016 വർഷങ്ങളിൽ ദിവസവും പാകിസ്താൻ വെടിനിർത്തൽ കരാർ ലംഘിച്ചുവെന്ന്​ ആഭ്യന്തര മന്ത്രാലയം. രണ്ട് വർഷത്തിനുള്ളിൽ പാക്​ ആക്രമണത്തിൽ 23 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായും വിവരാവകാശ നിയമപ്രകാരം ആഭ്യന്തര മന്ത്രാലയം നൽകിയ മറുപടിയിൽ വ്യക്​തമാക്കുന്നു. 2012-2016ൽ കശ്മീരിൽ ഉണ്ടായ 1,142 ഭീകരാക്രമണങ്ങളിൽ 236 സുരക്ഷാ ഉദ്യോഗസ്ഥരും 90 സാധാരണക്കാരും കൊല്ലപ്പെട്ടു. ഇതേ കാലയളവിൽ സൈനിക ഏറ്റുമുട്ടലുകളിൽ 507ഭീകരർ കൊല്ലപ്പെട്ടതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 2016ൽ 449ഉം 2015ൽ 405ഉം Read more about ദിവസവും പാകിസ്താൻ വെടിനിർത്തൽ കരാർ ലംഘിച്ചുവെന്ന്​ ആഭ്യന്തര മന്ത്രാലയം.[…]

ഒ. ​രാ​ജ​ഗോ​പാ​ലി​ന്‍റെ ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ന് നേ​രെ ആ​ക്ര​മ​ണം.

02:23 pm 7/5/2017 തി​രു​വ​ന​ന്ത​പു​രം: ബി​ജെ​പി​യു​ടെ മു​തി​ർ​ന്ന നേ​താ​വും എം​എ​ൽ‌​എ​യു​മാ​യ ഒ. ​രാ​ജ​ഗോ​പാ​ലി​ന്‍റെ ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ന് നേ​രെ ആ​ക്ര​മ​ണം. ക​ര​മ​ന എ​ന്‍​എ​സ്എ​സ് മ​ന്ദി​ര​ത്തി​ന് സ​മീ​പ​മു​ള്ള കെ​ട്ടി​ട​ത്തി​ന് നേ​രെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ശ​നി​യാ​ഴ്ച അ​ർ​ധ​രാ​ത്രി​യാ​യി​രു​ന്നു ആ​ക്ര​മ​ണം. രാ​ജ​ഗോ​പാ​ലി​ന്‍റെ ഓ​ഫീ​സ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന മു​റി​യു​ടെ ജ​ന​ലു​ക​ളും ബോ​ര്‍​ഡു​ക​ളും ത​ക​ർ​ന്നു. ഓ​ഫീ​സി​ന് മു​ന്നി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന കാ​റും അ​ക്ര​മി​ക​ള്‍ ത​ക​ര്‍​ത്തി​ട്ടു​ണ്ട്. വാ​ട​ക​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്ക​മാ​ണ് അ​ക്ര​മ​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. സം​ഭ​വ​സ്ഥ​ലം ഒ. ​രാ​ജ​ഗോ​പാ​ല്‍ സ​ന്ദ​ര്‍​ശി​ച്ചു. സി​പി​എ​മ്മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

രാ​ജ്നാ​ഥ് സിം​ഗി​നെ ഫേ​സ്ബു​ക്ക് വീ​ഡി​യോ​യി​ലൂ​ടെ വി​മ​ർ​ശി​ച്ച സി​ആ​ർ​പി​എ​ഫ് ജ​വാ​ൻ കീ​ഴ​ട​ങ്ങി.

06:55 am 7/5/2017 ന്യൂ​ഡ​ൽ​ഹി: സു​ക്മ​യി​ലെ മാ​വോ​യി​സ്റ്റ് ആ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗി​നെ ഫേ​സ്ബു​ക്ക് വീ​ഡി​യോ​യി​ലൂ​ടെ വി​മ​ർ​ശി​ച്ച സി​ആ​ർ​പി​എ​ഫ് ജ​വാ​ൻ പി.​കെ മി​ശ്ര കീ​ഴ​ട​ങ്ങി. ശ​നി​യാ​ഴ്ച ഡ​ൽ​ഹി സി​ആ​ർ‌​പി​എ​ഫ് അ​ഡീ​ഷ​ണ​ൽ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ മു​മ്പാ​കെ​യാ​ണ് കീ​ഴ​ട​ങ്ങി​യ​ത്. മി​ശ്ര​യ്ക്കു കീ​ഴ​ട​ങ്ങാ​നു​ള്ള അ​വ​സ​രം ന​ൽ​ക​ണ​മെ​ന്ന് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി വെ​ള്ളി​യാ​ഴ്ച സി​ആ​ർ​പി​എ​ഫ് മേ​ധാ​വി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. നി​യ​മ​പ​ര​മാ​യി മാ​ത്ര​മേ മി​ശ്ര​യു​ടെ കേ​സ് കൈ​കാ​ര്യം ചെ​യ്യാ​ൻ​പാ​ടു​ള്ളു​വെ​ന്ന് ജ​സ്റ്റീ​സ് അ​ഷു​തോ​ഷ് കു​മാ​ർ സി​ആ​ർ​പി​എ​ഫ് അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്നാ​ണ് സി​ആ​ർ​പി​എ​ഫ് 221 Read more about രാ​ജ്നാ​ഥ് സിം​ഗി​നെ ഫേ​സ്ബു​ക്ക് വീ​ഡി​യോ​യി​ലൂ​ടെ വി​മ​ർ​ശി​ച്ച സി​ആ​ർ​പി​എ​ഫ് ജ​വാ​ൻ കീ​ഴ​ട​ങ്ങി.[…]

കാ​ഷ്മീ​രി​ൽ പോ​ലീ​സ് സം​ഘ​ത്തി​നു നേ​ർ​ക്കു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ നാ​ലു പേ​ർ കൊ​ല്ല​പ്പെ​ട്ടു

06:51 am 7/5/2017 ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ൽ പോ​ലീ​സ് സം​ഘ​ത്തി​നു നേ​ർ​ക്കു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ നാ​ലു പേ​ർ കൊ​ല്ല​പ്പെ​ട്ടു. ര​ണ്ടു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും ര​ണ്ടു സി​വി​ലി​യ​ൻ​മാ​രു​മാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. കു​ൽ​ഗാം ജി​ല്ല​യി​ലെ മി​ർ ബ​സാ​റി​ൽ ശ​നി​യാ​ഴ്ച വൈ​കി​ട്ടാ​യി​രു​ന്നു ആ​ക്ര​മ​ണ​മെ​ന്ന് എ​എ​ൻ​ഐ വാ​ർ​ത്താ ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട് ചെ​യ്തു. ആ​ക്ര​മ​ണ​ത്തി​ൽ മൂ​ന്നു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു പ​രി​ക്കേ​റ്റ​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്. ആ​ക്ര​മ​ണ​ത്തി​നു​ശേ​ഷം തീ​വ്ര​വാ​ദി​ക​ൾ സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്നു ക​ട​ന്നു. ഇ​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

ടാൻസാനിയയിൽ സ്കൂൾബസ് മറിഞ്ഞ് 33 കുട്ടികളടക്കം 36 പേർ മരിച്ചു.

6:48 am 7/5/2017 ഡൊഡോമ: ആഫ്രിക്കൻ രാജ്യമായ ടാൻസാനിയയിൽ സ്കൂൾബസ് മറിഞ്ഞ് 33 കുട്ടികളടക്കം 36 പേർ മരിച്ചു. അരുഷ മേഖലയിൽ എമ്മിറ നദി തീരത്തുകൂടി സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. പ്രൈമറി സ്കൂൾ വിദ്യാർഥികളാണ് ബസിലുണ്ടായിരുന്നത്. വിദ്യാർഥികളെയും കൊണ്ട് മറ്റൊരു സ്കൂളിൽ പരീക്ഷ എഴുതാൻ പോകവെയാണ് അപകടമുണ്ടായത്. ബസ് ഡ്രൈവറും രണ്ട് അധ്യാപകരും അപകടത്തിൽ മരിച്ചതായും പോലീസ് അറിയിച്ചു. അപകടം ഞെട്ടിക്കുന്നതും വേദനാജനകവുമാണെന്ന് പ്രസിഡന്‍റ് ജോണ്‍ മഗുഫുലി പറഞ്ഞു.

ജ​ല​വി​ഭ​വ വ​കു​പ്പ് മ​ന്ത്രി ക​പി​ൽ മി​ശ്ര​യെ അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ സ​ർ​ക്കാ​രി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി.

06:46 am 7/5/2017 ന്യൂ​ഡ​ൽ​ഹി: ജ​ല​വി​ഭ​വ വ​കു​പ്പ് മ​ന്ത്രി ക​പി​ൽ മി​ശ്ര​യെ അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ സ​ർ​ക്കാ​രി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി. കൈ​ലാ​ഷ് ഗെ​ലോ​ട്ടി​നെ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​നു വേ​ണ്ടി​യാ​ണ് ക​പി​ൽ മി​ശ്ര​യെ സ്ഥാ​ന​ത്തു​നി​ന്നു നീ​ക്കി​യ​ത്. ഗെ​ലോ​ട്ടി​നെ കൂ​ടാ​തെ, രാ​ജേ​ന്ദ്ര​പാ​ൽ ഗൗ​ത​ത്തി​നെ മ​ന്ത്രി​സ​ഭ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പ്ര​ക​ട​നം പ്ര​തീ​ക്ഷി​ച്ച ത​ര​ത്തി​ൽ മെ​ച്ച​പ്പെ​ടാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് ക​പി​ൽ മി​ശ്ര​യെ നീ​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ തീ​രു​മാ​നി​ച്ച​തെ​ന്ന് ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ പ​റ​ഞ്ഞു.