സൗദിയിലെ ഷോപ്പിങ് മാളുകളിലെ ജോലി സ്വദേശി യുവാക്കള്‍ക്കും യുവതികള്‍ക്കും പരിമിതപ്പെടുത്തിക്കൊണ്ട് ഉത്തരവിറക്കി.
07:33 zm 21/4/2017 റിയാദ്: സൗദിയിലെ ഷോപ്പിങ് മാളുകളിലെ ജോലി സ്വദേശി യുവാക്കള്‍ക്കും യുവതികള്‍ക്കും പരിമിതപ്പെടുത്തിക്കൊണ്ട് തൊഴില്‍, സാമൂഹ്യക്ഷേമ മന്ത്രി ഡോ. അലി അല്‍ഗഫീസ് ഉത്തരവിറക്കി. മന്ത്രാലയത്തിലെ ഒൗദ്യോഗിക വക്താവ് ഖാലിദ് അബല്‍ഖൈല്‍ വ്യാഴാഴ്ച ട്വിറ്ററിലൂടെ പുറത്തുവിട്ട വിജ്ഞാപനത്തിെൻറ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. നിയമം എന്നുമുതല്‍ പ്രാബല്യത്തില്‍ വരുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല. അതേസമയം, അല്‍ഖസീം മേഖലയിലെ ഷോപ്പിങ് മാളുകളിലെ കച്ചവട സ്ഥാപനത്തിലും വാഹനങ്ങളിലൂടെ വില്‍പന നടത്തുന്നതിനും അടുത്ത ഹിജ്റ പുതുവര്‍ഷം സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുമെന്ന് തൊഴില്‍ മന്ത്രാലയ ശാഖ Read more about സൗദിയിലെ ഷോപ്പിങ് മാളുകളിലെ ജോലി സ്വദേശി യുവാക്കള്‍ക്കും യുവതികള്‍ക്കും പരിമിതപ്പെടുത്തിക്കൊണ്ട് ഉത്തരവിറക്കി.[…]










