തന്‍റെ വാക്കുകൾ മാധ്യമങ്ങൾ വളച്ചൊടിച്ചു :മന്ത്രി എം.എം. മണി.

09:30 am 24/4/2017 തിരുവനന്തപുരം: പൊന്പിളൈ ഒരുമൈ സമരവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച സ്ത്രീകളെ മോശമായി ഒന്നും പറഞ്ഞിട്ടില്ലെന്ന് മന്ത്രി എം.എം. മണി. തന്‍റെ വാക്കുകൾ മാധ്യമങ്ങൾ വളച്ചൊടിച്ചു. തന്നോടിങ്ങനെ വേണ്ടിയിരുന്നില്ലെന്നും മണി മാധ്യമങ്ങളോട് പറഞ്ഞു. മാധ്യമങ്ങൾ എന്നും തന്നെ വേട്ടയാടിയിട്ടേയുള്ളൂ. താൻ ഭൂമി കൈയേറി എന്ന തരത്തിലാണ് ചില മാധ്യമങ്ങൾ വാർത്തകൾ സൃഷ്ടിക്കുന്നത്. എത്ര നാറ്റിച്ചാലും ഞാൻ അതിനു മുകളിൽ നിൽക്കും. കാരണം ഞാൻ സാധാരണ പൊതുപ്രവർത്തകനാണെന്നും മന്ത്രി പറഞ്ഞു. ഇടുക്കിയിലെ ഹർത്താൽ അനാവശ്യമാണെന്നും പൊന്പിളൈ ഒരുമൈ Read more about തന്‍റെ വാക്കുകൾ മാധ്യമങ്ങൾ വളച്ചൊടിച്ചു :മന്ത്രി എം.എം. മണി.[…]

വീ​സ ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ച 38 ഇ​ന്ത്യ​ക്കാ​ർ ബ്രി​ട്ട​നി​ൽ അ​റ​സ്റ്റി​ൽ.

08:36 am 24/4/2017 ല​ണ്ട​ൻ: വീ​സ കാ​ലാ​വ​ധി​ക്കു​ശേ​ഷം രാ​ജ്യ​ത്തു തു​ട​രു​ക​യോ അ​ന​ധി​കൃ​ത​മാ​യി ജോ​ലി ചെ​യ്യു​ക​യോ ചെ​യ്ത​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ലീ​സ്റ്റ​റി​ലെ ര​ണ്ട് തു​ണി ഫാ​ക്ട​റി​ക​ളി​ൽ റെ​യ്ഡ് ന​ട​ത്തി​യാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​തെ​ന്നാ​ണു സൂ​ച​ന. അ​റ​സ്റ്റി​ലാ​യ​വ​രി​ൽ ഒ​ന്പ​ത് സ്ത്രീ​ക​ളും ഉ​ൾ​പ്പെ​ടു​ന്നു. അ​റ​സ്റ്റി​ലാ​യ​വ​രി​ൽ 31 പേ​ർ വീ​സ കാ​ലാ​വ​ധി​ക്കു​ശേ​ഷം രാ​ജ്യ​ത്തു തു​ട​ർ​ന്ന​വ​രാ​ണ്. ഏ​ഴു​പേ​ർ അ​ന​ധി​കൃ​ത​മാ​യി രാ​ജ്യ​ത്തേ​ക്കു കു​ടി​യേ​റി​യ​വ​രും ഒ​രാ​ൾ വീ​സ ച​ട്ടം ലം​ഘി​ച്ച് ജോ​ലി ചെ​യ്ത ആ​ളു​മാ​ണെ​ന്ന് ലീ​സ്റ്റ​ർ മെ​ർ​ക്കു​റി റി​പ്പോ​ർ​ട്ട് ചെ​യ്തു.

ബി.ജെ.പിയിലേക്ക് ഇല്ല: ക​മ​ൽ നാ​ഥ്

08:39 am 23/4/2017 ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി​യി​ൽ ചേ​രു​മെ​ന്ന അ​ഭ്യൂ​ഹം മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് ക​മ​ൽ നാ​ഥ് ത​ള്ളി. ബി​ജെ​പി​ക്കാ​ർ ത​ന്‍റെ പേ​രി​ൽ തെ​റ്റാ​യ പ്ര​ചാ​ര​ണം ന​ട​ത്തു​ക​യാ​ണെ​ന്ന് ക​മ​ൽ​നാ​ഥ് ആ​രോ​പി​ച്ചു. ക​മ​ൽ​നാ​ഥി​നെ​ക്കു​റി​ച്ചു​ള്ള ബി​ജെ​പി​യു​ടെ പ്ര​ചാ​ര​ണം തീ​ർ​ത്തും അ​ഭ്യൂ​ഹം മാ​ത്ര​മാ​ണെ​ന്നു കോ​ണ്‍​ഗ്ര​സ് നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. വ്യാ​ജ വാ​ർ​ത്ത​യെ തു​ട​ർ​ന്ന് വെ​ള്ളി​യാ​ഴ്ച ക​മ​ൽ​നാ​ഥ് കോ​ണ്‍​ഗ്ര​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ഹു​ൽ ഗാ​ന്ധി​യെ നേ​രി​ട്ടു​ക​ണ്ടു ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു.

അഫ്ഗാനിസ്ഥാനിൽ സൈനിക ക്യാന്പിന് നേരെ താലിബാൻ നടത്തിയ ഭീകരാക്രമണത്തിൽ മരിച്ചവരുടെ എണ്ണം 140 ആയി.

04:33 pm 22/4/2017 കാബുൾ: വടക്കൻ നഗരമായ മസാർ-ഐ-ഷെരീഫിലെ സൈനിക ക്യാന്പിന് നേരെയാണ് ആക്രമണമുണ്ടായത്. സൈനിക വേഷത്തിൽ ക്യാന്പിനുള്ള കടന്ന ഭീകരർ തുടരെ നിറയൊഴിക്കുകയായിരുന്നു. അഫ്ഗാൻ സൈന്യത്തിന് നേരെയുണ്ടായ ഏറ്റവും വലിയ ആക്രമണങ്ങളിൽ ഒന്നാണിത്. ആക്രമണത്തിൻ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും സൈന്യം അറിയിച്ചു. മരണസഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോർട്ടുകൾ. പത്തോളം ഭീകരരാണ് സൈനിക വേഷമണിത്ത് ക്യാന്പിനുള്ള കടന്നു കൂടിയത്. ഇവർ സൈനിക വാഹനത്തിലാണ് എത്തിയത് എന്നതും സ്ഥിരീകരിച്ചു. ഗ്രനേഡുകളും തോക്കും ഉപയോഗിച്ചായിരുന്നു ഭീകരരുടെ ആക്രമണം. സൈനികർ രാത്രി Read more about അഫ്ഗാനിസ്ഥാനിൽ സൈനിക ക്യാന്പിന് നേരെ താലിബാൻ നടത്തിയ ഭീകരാക്രമണത്തിൽ മരിച്ചവരുടെ എണ്ണം 140 ആയി.[…]

ഓടുന്ന വാഹനത്തിൽ വീണ്ടും കൂട്ട ബലാത്സംഗം

10:59 am 22/4/2017 കോ​ൽ​ക്ക​ത്ത: ഓ​ടു​ന്ന വാ​ഹ​ന​ത്തി​നു​ള്ളി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യി. ദ​ക്ഷി​ണ കോ​ൽ​ക്ക​ത്ത​യി​ലെ ഗ​രി​യാ​ഹ​ട്ടി​ൽ വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ടാ​ണ് സം​ഭ​വം. ചോ​ക്ക​ലേ​റ്റ് വാ​ങ്ങി​ന​ൽ​കാ​മെ​ന്നു വാ​ഗ്ദാ​നം ചെ​യ്ത് പെ​ണ്‍​കു​ട്ടി​യെ വാ​ഹ​ന​ത്തി​ൽ ക​യ​റ്റി​യ​ശേ​ഷം പ്ര​തി​ക​ൾ ചേ​ർ​ന്നു പീ​ഡ​ന​ത്തി​നി​ര​യാ​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നു​ശേ​ഷം പെ​ണ്‍​കു​ട്ടി​യെ വ​ഴി​യി​ൽ ഇ​റ​ക്കി​വി​ട്ടു. തു​ട​ർ​ന്ന്, പെ​ണ്‍​കു​ട്ടി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യാ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി​യെ മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​ക​ൾ​ക്കു വി​ധേ​യ​യാ​ക്കി. പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ഉ​പ​യോ​ഗി​ച്ച കാ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തി​ട്ടു​ണ്ട്. പ്ര​തി​യെ​ന്നു സം​ശ​യി​ക്കു​ന്ന ഒ​രാ​ളെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​താ​യും പോ​ലീ​സ് അ​റി​യി​ച്ചു.

മൂന്നാര്‍ പാപ്പാത്തിച്ചോലയിലെ പുതിയ കുരിശ് നീക്കിയ നിലയില്‍.

08:20 am 22/4/2017 മൂന്നാര്‍: കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് സ്ഥാപിച്ച കുരിശാണ് നീക്കിയ നിലയില്‍ കണ്ടെത്തിയത്. കുരിശ് സ്ഥാപിച്ചവര്‍ തന്നെ അത് നീക്കിയെന്നാണ് സംശയം. അതേസമയം തിടുക്കത്തില്‍ കുരിശ് നീക്കേണ്ടതില്ലെന്ന നിലപാടിലായിരുന്നു സര്‍ക്കാര്‍. സര്‍വ്വകക്ഷിയോഗം ചേര്‍ന്ന് പൊതു ധാരണയുണ്ടാക്കിയ ശേഷം മാത്രം മൂന്നാര്‍ ഒഴിപ്പിക്കല്‍ നടപടിയുമായി മുന്നോട്ട് പോയാല്‍ മതിയെന്നാണ് സര്‍ക്കാരിന് ഇടതുമുന്നണി നല്‍കിയ നിര്‍ദ്ദേശം. ഇന്നലെ വൈകിട്ടാണ് പാപ്പാത്തിച്ചോലയില്‍ വീണ്ടും കുരിശ് സ്ഥാപിച്ചത്. കഴിഞ്ഞ ദിവസം റവന്യൂ വകുപ്പ് കുരിശു നീക്കം ചെയ്ത് കയ്യേറ്റം ഒഴിപ്പിച്ച Read more about മൂന്നാര്‍ പാപ്പാത്തിച്ചോലയിലെ പുതിയ കുരിശ് നീക്കിയ നിലയില്‍.[…]

പൊതുവിതരണ സ്ഥാപനത്തിലുണ്ടായ തീപിടിത്തത്തിൽ 14 പേർ മരിച്ചു.

08:10 am 22/4/2017 ചിന്ദ്വാര: മധ്യപ്രദേശിലെ പൊതുവിതരണ സ്ഥാപനത്തിലുണ്ടായ തീപിടിത്തത്തിൽ 14 പേർ മരിച്ചു. ഹറായ് മേഖലയിലെ ബാർഗി ഗ്രാമത്തിലെ കടയിലാണ് തീപിടിത്തമുണ്ടായത്. സഹകരണ സൊസൈറ്റി കെട്ടിടം പൂർണമായും കത്തിനശിച്ചു. നാട്ടുകാർക്ക് വിതരണം ചെയ്യാൻ കൊണ്ടുവന്ന മണ്ണെണ്ണ വീപ്പയിലേക്ക് തീപടർന്നതാണ് ദുരന്തത്തിന് കാരണമായത്. സ്ഥാപനത്തിനുള്ളിൽ മുപ്പതോളം പേരുണ്ടായിരുന്നു. മൂന്നു പേർക്ക് ഗുരുതര പൊള്ളലേറ്റു. മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷവും പരിക്കേറ്റവർക്ക് 50,000 രൂപയും സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.

എല്മസ്റ്റില്‍ നിന്ന് യുവാവിന്റെ മൃതദേഹം ലഭിച്ചു. കാണാതായ മലയാളിയുടെ എന്ന് സംശയം –

08:08 am 22/4/2017 അനില്‍ മറ്റത്തിക്കുന്നേല്‍ ചിക്കാഗോ: ചിക്കാഗോയിലെ എല്മസ്റ്റില്‍ താമസക്കാരനായ ജസ്റ്റിന്‍ ആന്റണി എന്ന മലയാളി യുവാവിനെ കാണാതായിട്ട്ഇന്ന് (വെള്ളിയാഴ്ച) ഒരാഴ്ച പിന്നിട്ടപ്പോള്‍ ഇന്ന് വൈകിട്ട് എല്‍മാസ്റ്റില്‍ ഒരു യുവാവിന്റേത് എന്ന് കരുതപ്പെടുന്ന മൃതദേഹം ലഭിച്ചത് ആശങ്കകള്‍ ഉച്ചസ്ഥായിലായി . ലഭിച്ചത് ജസ്റ്റിന്‍ ആന്റണിയുടെ മൃദദേഹം ആണ് എന്ന് ഇനിയും സ്ഥാപിക്കപ്പെട്ടിട്ടില്ല എങ്കിലും സാഹചര്യങ്ങള്‍ ആ യാഥാര്‍ഥ്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത് എന്നത് ചിക്കാഗോയില്‍ മലയാളി സമൂഹത്തെ ഒന്നാകെ ഉലച്ചിട്ടുണ്ട്. ഞായറാഴ്ച ബെല്‍വുഡിലെ മആര്‌ത്തോമാ ശ്ലീഹാ കത്തീഡ്രലില്‍ Read more about എല്മസ്റ്റില്‍ നിന്ന് യുവാവിന്റെ മൃതദേഹം ലഭിച്ചു. കാണാതായ മലയാളിയുടെ എന്ന് സംശയം –[…]

കോഹിനൂർ രത്നം തിരിച്ചെത്തിക്കണമെന്ന് ഉത്തരവിറക്കാനാവില്ലെന്ന് സുപ്രീംകോടതി.

08:03 am 22/4/2017 ന്യൂഡൽഹി: ബ്രിട്ടീഷുകാർ ഇന്ത്യയിൽനിന്ന് കൊണ്ടുപോയ കോഹിനൂർ രത്നം തിരിച്ചെത്തിക്കണമെന്ന് ഉത്തരവിറക്കാനാവില്ലെന്ന് സുപ്രീംകോടതി. രത്നം തിരിച്ചെത്തിക്കാൻ സർക്കാറിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് രണ്ട് സർക്കാരിതര സംഘടനകൾ സമർപ്പിച്ച ഹരജി തള്ളിയാണ് ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാറിെൻറ അധ്യക്ഷതയിലുള്ള ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. മറ്റൊരു രാജ്യത്തിെൻറ കൈവശമുള്ള വസ്തുവകകൾ സംബന്ധിച്ച് സുപ്രീംകോടതിക്ക് പ്രത്യേക ഉത്തരവ് പുറപ്പെടുവിക്കാനാവില്ല. അവ ലേലം ചെയ്യുന്നത് തടയാനും സാധിക്കില്ല. അമേരിക്കയുടെയും ബ്രിട്ടെൻറയും കൈവശമുള്ള വസ്തുക്കൾ തിരിച്ചെത്തിക്കണമെന്നാശ്യപ്പെട്ടുള്ള ഇത്തരം റിട്ട് ഹരജികളിൽ പരമോന്നത നീതിപീഠം Read more about കോഹിനൂർ രത്നം തിരിച്ചെത്തിക്കണമെന്ന് ഉത്തരവിറക്കാനാവില്ലെന്ന് സുപ്രീംകോടതി.[…]

യു.എസിൽ മുൻ വീട്ടുജോലിക്കാരിക്ക് മതിയായ ശമ്പളം നൽകാതിരുന്ന കേസിൽ ഇന്ത്യക്കാരിയായ സി.ഇ.ഒക്ക് പിഴ.

07:41 am 21/4/2017 വാഷിങ്ടൺ: യു.എസിൽ മുൻ വീട്ടുജോലിക്കാരിക്ക് മതിയായ ശമ്പളം നൽകാതിരുന്ന കേസിൽ ഇന്ത്യക്കാരിയായ സി.ഇ.ഒക്ക് 1,35,000 ഡോളർ പിഴയടക്കാൻ ഉത്തരവ്. റോസ് ഇൻറർനാഷനൽ ആൻഡ് െഎ.ടി സ്റ്റാഫിങ് സി.ഇ.ഒ ഹിമാൻഷു ഭാട്ടിയക്കാണ് നിർദേശം ലഭിച്ചത്. ഇന്ത്യക്കാരിയായ വീട്ടുജോലിക്കാരി ഷീല നിൻഗ്വാളിെൻറ പരാതിയിൽ 2016 ആഗസ്റ്റിലാണ് തൊഴിൽവകുപ്പ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തത്. വകുപ്പിെൻറ വേജ് ആൻഡ് അവർ ഡിവിഷൻ നടത്തിയ അന്വേഷണത്തിൽ നിൻഗ്വാളിന് ഭാട്ടിയ മതിയായ ശമ്പളം നൽകിയില്ലെന്നും അവരോട് മോശമായി പെരുമാറിയതായും കണ്ടെത്തുകയായിരുന്നു. Read more about യു.എസിൽ മുൻ വീട്ടുജോലിക്കാരിക്ക് മതിയായ ശമ്പളം നൽകാതിരുന്ന കേസിൽ ഇന്ത്യക്കാരിയായ സി.ഇ.ഒക്ക് പിഴ.[…]