ജമ്മുകശ്മീരിലെ കുപ്വാരയിൽ സൈനിക കാമ്പിനുനേരെ ഭീകരാക്രമണം.

08:43 am 27/4/2017 ശ്രീനഗർ: ആക്രമണത്തിൽ മൂന്നു സൈനികർ കൊല്ലപ്പെടുകയും അഞ്ചു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വ്യാഴാഴ്ച പുലർച്ചെ നാലുമണിയോടെയാണ് കുപ്വാരയിലെ ചോകിബാൽ സൈനിക കാമ്പിനു നേരെ ആക്രമണമുണ്ടായത്. പ്രത്യാക്രമണത്തിൽ രണ്ടു ഭീകരരെ വധിച്ചതായി സൈനിക വൃത്തങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രദേശത്ത് ഒളിച്ചിരിക്കുന്ന ഭീകരരുമായി ഏറ്റുമുട്ടൽ തുടരുകയാണ്.

ദിലീപ് മെഗാഷോ അമേരിക്കയില്‍; ഉദ്ഘാടനം ഏപ്രില്‍ 28-ന് ഓസ്റ്റിനില്‍

08:33 am 27/4/2017 ഓസ്റ്റിന്‍: അമേരിക്കയിലെ 2017-ലെ ഏറ്റവും വലിയ താരനിശയുടെ ഉദ്ഘാടന പ്രദര്‍ശനം ഏപ്രില്‍ 28-നു വെള്ളിയാഴ്ച ഓസ്റ്റിന്‍ പട്ടണത്തില്‍ അരങ്ങേറും. ചരിത്രത്തില്‍ ആദ്യമായി രണ്ടായിരം പേര്‍ക്ക് ഒന്നിച്ച് പരിപാടി ആസ്വദിക്കാന്‍ കഴിയുന്ന അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഓസ്റ്റിന്‍ ഗേറ്റ് വേ ചര്‍ച്ച് ഓഡിറ്റോറിയമാണ് മെഗാഷോയ്ക്ക് വേദിയാകുന്നത്. സ്റ്റേജ് ഷോകളുടെ ചരിത്രത്തില്‍ കാണികളെ വിസ്മയിപ്പിക്കാന്‍ പോകുന്ന ഈ മെഗാ ഷോയ്ക്ക് സ്വാഗതം അരുളാന്‍ ഓസ്റ്റിന്‍ പട്ടണത്തിലും സമീപ പ്രദേശങ്ങളിലും താമസിക്കുന്ന മുഴുവന്‍ മലയാളി കുടുംബങ്ങളും ഒന്നിച്ചു പ്രവര്‍ത്തിക്കുന്നു. Read more about ദിലീപ് മെഗാഷോ അമേരിക്കയില്‍; ഉദ്ഘാടനം ഏപ്രില്‍ 28-ന് ഓസ്റ്റിനില്‍[…]

ഷിക്കാഗോയില്‍ ഈ വര്‍ഷം നടന്നത് 1002 വെടിവെപ്പുകള്‍

08:37 pm 26/4/2017 – പി.പി. ചെറിയാന്‍ ഷിക്കാഗോ: യുഎസില്‍ കഴിഞ്ഞ ദിവസം നടന്ന വെടിവെപ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെടുകയും അഞ്ചു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതോടെ ഈ വര്‍ഷം ഇതുവരെ ഉണ്ടായ വെടിവെപ്പ് സംഭവങ്ങളുടെ എണ്ണം 1002 ആയി. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 20 നു തന്നെ ഇത്രയും സംഭവങ്ങള്‍ നടന്നിരുന്നതായി ട്രൈബ്യൂണ്‍ ഡാറ്റ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ട് ദശാബ്ദങ്ങള്‍ക്കുള്ളില്‍ ആദ്യമായാണ് ഇത്രയും വെടിവെപ്പുകള്‍ നടക്കുന്നത്. 108 പേരുടെ ജീവിതമാണ് തോക്കുകള്‍ക്ക് മുമ്പില്‍ പിടഞ്ഞു വീണത്. Read more about ഷിക്കാഗോയില്‍ ഈ വര്‍ഷം നടന്നത് 1002 വെടിവെപ്പുകള്‍[…]

ഡ​ൽ​ഹി​യി​ൽ ഐ​ടി കമ്പനിയിലെ ജീവനക്കാരനെ അ​ജ്ഞാ​ത​ർ തോ​ക്കു​ചൂ​ണ്ടി 5.30 ല​ക്ഷം രൂ​പ ക​വ​ർ​ന്നു.

09:10 am 26/4/2017 ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ഐ​ടി കമ്പനിയിലെ ജീവനക്കാരനെ അ​ജ്ഞാ​ത​ർ തോ​ക്കു​ചൂ​ണ്ടി 5.30 ല​ക്ഷം രൂ​പ ക​വ​ർ​ന്നു. വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഡ​ൽ​ഹി​യി​ലെ ഭാ​ര​ത് ന​ഗ​റി​ലാ​യി​രു​ന്നു സം​ഭ​വം. സോ​ഫ്റ്റ്​വെ​യ​ർ ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യ ര​മേ​ഷി​നെ​യാ​ണ് അ​ക്ര​മി സം​ഘം തോ​ക്കു​ചൂ​ണ്ടി പ​ണം ക​വ​ർ​ന്ന​ത്. ര​മേ​ഷ് പ​ണ​വു​മാ​യി ത​ന്‍റെ ബൈ​ക്കി​ൽ ക​രോ​ൾ ബാ​ഗി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു. സ​ത്യാ​വ​തി കോ​ള​നി ഭാ​ഗ​ത്തെ​ത്തി​യ​പ്പോ​ൾ ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടു​പേ​ർ ഇ​യാ​ളെ മ​റി​ക​ട​ക്കു​ക​യും വി​ല​ങ്ങു​ക​യും ചെ​യ്തു. അ​ക്ര​മി​ക​ൾ തോ​ക്കു​ചൂ​ണ്ടി ര​മേ​ഷി​ൽ​നി​ന്നും പ​ണം ത​ട്ടി​യെ​ടു​ത്ത് ക​ട​ന്നു​ക​ള​ഞ്ഞു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ആ​ധാ​ർ വി​വ​ര​ങ്ങ​ൾ ചോ​രു​ന്ന​തി​ൽ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്.

09:06 am 26/4/2017 ന്യൂ​ഡ​ൽ​ഹി: വ്യ​ക്തി​ക​ളു​ടെ വി​വ​ര​ങ്ങ​ളും ആ​ധാ​ർ ഡേ​റ്റ​യും ഒൗ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റു​ക​ളി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ പാ​ടി​ല്ലെ​ന്നും അ​ത്ത​രം ന​ട​പ​ടി​ക​ൾ മൂ​ന്നു വ​ർ​ഷം വ​രെ ത​ട​വ് ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണെ​ന്നും കേ​ന്ദ്രം വ്യ​ക്ത​മാ​ക്കി. ഒൗ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റു​ക​ളി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ള്ള വി​വ​ര​ങ്ങ​ൾ വീ​ണ്ടും പ​രി​ശോ​ധി​ക്കാ​നും സ്വ​കാ​ര്യ വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റു​ക​ളി​ൽ ചേ​ർ​ത്തി​ട്ടി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​നും കേ​ന്ദ്ര ഐ​ടി മ​ന്ത്രാ​ല​യം നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. ഐ​ടി സെ​ക്ര​ട്ട​റി അ​രു​ണ സു​ന്ദ​ർ​രാ​ജ​ൻ ഇ​ക്കാ​ര്യ​ത്തി​ൽ ശ്ര​ദ്ധ പു​ല​ർ​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​ന ചീ​ഫ് സെ​ക്ര​ട്ട​റി​മാ​ർ​ക്കു ക​ത്തു ന​ൽ​കി. അ​ടു​ത്തി​ടെ ആ​ധാ​ർ വി​വ​ര​ങ്ങ​ൾ അ​ട​ക്ക​മു​ള്ള​വ ചോ​ർ​ന്ന​തി​ന്‍റെ Read more about ആ​ധാ​ർ വി​വ​ര​ങ്ങ​ൾ ചോ​രു​ന്ന​തി​ൽ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്.[…]

പാ​ക്കി​സ്ഥാ​നി​ലെ വ​ട​ക്കു​കി​ഴ​ക്ക​ൻ ഗോ​ത്ര​മേ​ഖ​ല​യി​ലു​ണ്ടാ​യ ബോം​ബ് സ്ഫോ​ട​നം.

O1:16 pm 25/4/2017 പെ​ഷ​വാ​ർ: പാ​ക്കി​സ്ഥാ​നി​ലെ വ​ട​ക്കു​കി​ഴ​ക്ക​ൻ ഗോ​ത്ര​മേ​ഖ​ല​യി​ലു​ണ്ടാ​യ ബോം​ബ് സ്ഫോ​ട​ന​ത്തി​ൽ ര​ണ്ട് സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ അ​ഞ്ച് പേ​ർ മ​രി​ച്ചു. എ​ട്ട് പേ​ർ​ക്കു പ​രി​ക്കേ​റ്റു. ചൊ​വ്വാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​ന​ത്തി​നു സ​മീ​പ​മാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. റി​മോ​ർ​ട്ട് നി​യ​ന്ത്രി​ത ബോം​ബ് ഉ​പ​യോ​ഗി​ച്ചാ​ണ് സ്ഫോ​നം ന​ട​ത്തി​യ​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​താ​യും പ്ര​ദേ​ശ​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി​വ​രു​ക​യാ​ണെന്നും പോ​ലീ​സ് അ​റി​യി​ച്ചു.

ചിലിയിൽ ഭൂകമ്പം.

01:13 pm 25/4/2017 സാന്‍റിയാഗോ: ചിലിയുടെ പടിഞ്ഞാറൻ തീരത്ത് ശക്തമായ ഭൂകന്പം. റിക്ടർ സ്കെയിലിൽ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂകന്പമാണ് അനുഭവപ്പെട്ടത്. തലസ്ഥാനമായ സാന്‍റിയാഗോ അടക്കമുള്ള നഗരങ്ങളിലെ കെട്ടിടങ്ങൾ ഭൂകന്പത്തിൽ കുലുങ്ങി. ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോർട്ടില്ല. സാന്‍റിയാഗോയിൽ നിന്ന് 137 കിലോ മീറ്റർ അകലെയാണ് ഭൂകന്പത്തിന്‍റെ പ്രഭവ കേന്ദ്രം.

റഷ്യയിലെ സ്കൂളിൽ ഗ്രനേഡ് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ഒരു കുട്ടി മരിച്ചു.

10:32 am 25/4/2017 മോസ്കോ: റഷ്യയിലെ സ്കൂളിൽ ഗ്രനേഡ് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ഒരു കുട്ടി മരിക്കുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. റഷ്യയിലെ ദഗെസ്ഥാൻ എന്ന സ്ഥലത്തെ സ്കൂളിലാണ് സംഭവം. ഒരു കുട്ടിയാണ് ഗ്രനേഡ് ക്ലാസിൽ കൊണ്ടുവന്നതെന്നാണ് വിവരം. ഗ്രനേഡ് എങ്ങനെ കുട്ടിയുടെ കൈയ്യിലെത്തി എന്നതുൾപ്പെടെയുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല. പരിക്കേറ്റ കുട്ടികളെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരിൽ മൂന്നു പേരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരങ്ങൾ. അപകടത്തിനു തീവ്രവാദ ബന്ധമുണ്ടോയെന്നും പരിശോധിച്ചുവരികയാണെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.

എം.​എം.​മ​ണി പ്രാ​കൃ​ത​നാ​ണെ​ന്ന് തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ.

08:40 am 25/4/2017 കോ​ഴി​ക്കോ​ട്: മ​ക​ൻ ന​ഷ്ട​പ്പെ​ട്ട അ​മ്മ​യെ​ക്കു​റി​ച്ച് പോ​ലും മോ​ശം പ​റ​യു​ന്ന മ​ന്ത്രി എം.​എം.​മ​ണി പ്രാ​കൃ​ത​നാ​ണെ​ന്ന് തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ. എ​സ്കോ​ർ​ട്ടി​ല്ലാ​തെ പു​റ​ത്തി​റ​ങ്ങി​യാ​ൽ എം.​എം.​മ​ണി​യെ സ്ത്രീ​ക​ൾ കൈ​കാ​ര്യം ചെ​യ്യു​മെ​ന്നും തി​രു​വ​ഞ്ചൂ​ർ പ​റ​ഞ്ഞു.

ജാ​ഗ്വ​ർ ലാ​ൻ​ഡ് റോ​വ​റി​ന്‍റെ ഇ​ന്ത്യ​യി​ലെ ര​ണ്ട് മോ​ഡ​ലു​ക​ൾ​ക്ക് വി​ല കു​റ​ഞ്ഞു

09:33 am 24/4/2017 ന്യൂ​ഡ​ൽ​ഹി: ടാ​റ്റാ മോ​ട്ടോ​ർ​സി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള ജാ​ഗ്വ​ർ ലാ​ൻ​ഡ് റോ​വ​റി​ന്‍റെ ഇ​ന്ത്യ​യി​ലെ ര​ണ്ട് മോ​ഡ​ലു​ക​ൾ​ക്ക് വി​ല കു​റ​ഞ്ഞു. നാ​ല് ല​ക്ഷം രൂ​പ വ​രെ​യാ​ണ് വി​ല കു​റ​ഞ്ഞി​രി​ക്കു​ന്ന​ത്. ലാ​ൻ​ഡ് റോ​വ​ർ ഡീ​സ​ൽ ഡി​സ്ക​വ​റി സ്പോ​ർ​ട്ടി​ന് 4.08 ല​ക്ഷ​വും, റെ​യ്ഞ്ച് റോ​വ​ർ ഇ​വോ​ക് ഡീ​സ​ലി​ന് 3.25 ല​ക്ഷം രൂ​പ​യു​മാ​ണ് കു​റ​ച്ച​ത്. ഇ​തോ​ടെ ഡി​സ്ക​വ​റി ഡീ​സ​ലി​ന് 47.88 ല​ക്ഷ​ത്തി​ൽ നി​ന്നു 43.8 ല​ക്ഷ​മാ​യും ഇ​വോ​ക്കി​ന് 49.10 ല​ക്ഷ​ത്തി​ൽ​നി​ന്നു 45.85 ല​ക്ഷം രൂ​പ​യു​മാ​യി കു​റ​ഞ്ഞു.