മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ലെ ഗാ​​​സി​​​യാ​​​പൂ​​​റി​​​ൽ സ്കൂ​​​ൾ​​​വാ​​​ൻ അ​​​പ​​​ക​​​ട​​​ത്തി​​​പ്പ​​​ട്ട് 17 കു​​​ട്ടി​​​ക​​​ൾ​​​ക്കു പ​​​രി​​​ക്ക്.

06:55 am 30/4/2017 ഗാ​​​സി​​​യാ​​​പുർ: മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ലെ ഗാ​​​സി​​​യാ​​​പൂ​​​റി​​​ൽ സ്കൂ​​​ൾ​​​വാ​​​ൻ അ​​​പ​​​ക​​​ട​​​ത്തി​​​പ്പ​​​ട്ട് 17 കു​​​ട്ടി​​​ക​​​ൾ​​​ക്കു പ​​​രി​​​ക്ക്. മൂ​​​ന്നു കു​​​ട്ടി​​​ക​​​ളു​​​ടെ നി​​ല ഗു​​​രു​​​ത​​​ര​​​മാ​​​ണ്. ജ​​​മ്നി​​​യ പ്ര​​​ദേ​​​ശ​​​ത്തു വെ​​​ള്ളി​​​യാ​​​ഴ്ച വെെ​​​കി​​​ട്ടാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ട​​​മെ​​​ന്നു പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു. ഗ്ലോ​​​ബ​​​ൽ പ​​​ബ്ലി​​​ക് സ്കൂ​​​ളി​​​ലെ വാ​​​നും ട്ര​​​ക്കും ത​​​മ്മി​​​ലാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. ആ​​​റു വ​​​യ​​​സി​​​നും പ​​​തി​​​ന്നാ​​​ലു വ​​​യ​​​സി​​​നും ഇ​​​ട​​​യി​​​ലു​​​ള്ള കു​​​ട്ടി​​​ക​​​ളാ​​​യി​​​രു​​​ന്നു വാ​​​നി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. പ​​​രി​​​ക്കേ​​​റ്റ കു​​​ട്ടി​​​ക​​​ൾ വാ​​​രാ​​​ണ​​​സി​​യി​​ലെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലാ​​​ണ്.

പുനർനിയമിക്കാത്ത സർക്കാർ നടപടിയിൽ അതൃപ്​തിയറിയിച്ച്​ ടി.പി സെൻകുമാർ.

11:55am 29/4/2017 തിരുവന്തപുരം: സുപ്രീംകോടതിയിൽ അനുകൂല വിധിയുണ്ടായതിന്​ ശേഷവും തന്നെ ഡി.ജി.പി സ്ഥാനത്ത്​ പുനർനിയമിക്കാത്ത സർക്കാർ നടപടിയിൽ അതൃപ്​തിയറിയിച്ച്​ ടി.പി സെൻകുമാർ. ഡി.ജി.പി സ്ഥാനത്ത്​ നിയമിക്കാത്തത്​ എന്തുകൊണ്ടാണെന്ന്​ അറിയില്ല. ഉചിതമായ സമയത്ത്​ ഉചിതമായത്​ ചെയ്യും. ഭാവികാര്യങ്ങൾ വക്കീലുമായി ആലോചിച്ച്​ തീരുമാനിക്കുമെന്നും സെൻകുമാർ പറഞ്ഞു. അതേ സമയം, സർക്കാർ നടപടിക്കെതിരെ സെൻകുമാർ തിങ്കളാഴ്​ച സുപ്രീംകോടതിയെ സമീപിക്കുമെന്നാണ്​ റിപ്പോർട്ട്​. സുപ്രീംകോടതി വിധി ​എത്രയും പെ​െട്ടന്ന്​ നടപ്പിലാക്ക​ണമെന്നായിരുന്നു നിയമ സെക്രട്ടറി സർക്കാറിന്​​ നൽകിയ നിയമോപദേശം. എന്നാൽ നിയമോപദേശം അവഗണിച്ച്​ കേസിലെ പുന:പരിശോധന Read more about പുനർനിയമിക്കാത്ത സർക്കാർ നടപടിയിൽ അതൃപ്​തിയറിയിച്ച്​ ടി.പി സെൻകുമാർ.[…]

പെട്രോൾ പമ്പുകളിൽ തട്ടിപ്പ്​ നടത്തിയ 23 പേരെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു.

11:53 am 29/4/2017 ലക്​നോ: യു.പിയിൽ ചിപ്പ്​ ഉപ​യോഗിച്ച്​ പെട്രോൾ പമ്പുകളിൽ തട്ടിപ്പ്​ നടത്തിയ 23 പേരെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. തട്ടിപ്പ്​ നടത്തിയ ആറ്​ പെട്രോൾ പമ്പുകൾ പൂട്ടി​. പെട്രോൾ അടിക്കുന്ന യന്ത്രങ്ങളിൽ ചിപ്പ്​ ഘടിപ്പിച്ചാണ്​ ഇവർ തട്ടിപ്പ്​ നടത്തിയിരുന്നത്​. ചിപ്പുകൾ ഘടിപ്പിച്ച പമ്പുകളിൽ നിന്ന്​ പെട്രോൾ അടിക്കു​േമ്പാൾ കുറഞ്ഞ അളവിൽ മാത്രമേ ലഭ്യമാവുകയുള്ളു. ഇത്​ ഉപഭോക്​താവിന്​ മനസിലാകാത്ത രീതിയിലാണ്​ തട്ടിപ്പ്​. പെട്രോൾ പമ്പുകളിൽ മീറ്റർ തട്ടിപ്പ്​ കണ്ടെത്താൻ കഴിയില്ല. അറസ്​റ്റിലായവരിൽ 4 പമ്പുടമകളും ഒമ്പത്​ Read more about പെട്രോൾ പമ്പുകളിൽ തട്ടിപ്പ്​ നടത്തിയ 23 പേരെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു.[…]

വി​നോ​ദ​യാ​ത്രാ​സം​ഘം സ​ഞ്ച​രി​ച്ചി​രു​ന്ന ബോ​ട്ട് മു​ങ്ങി ആ​ന്ധ്രാ പ്ര​ദേ​ശി​ൽ 13 പേ​ർ മ​രി​ച്ചു.

07:52 pm 28/4/2017 അ​ന​ന്ത​പു​ർ:ഗു​ണ്ടാ​ക​ലി​ലെ യെ​ര തി​മ്മ​രാ​ജു ത​ടാ​ക​ത്തി​ലാ​ണ് വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ദു​ര​ന്ത​മു​ണ്ടാ​യ​ത്. ര​ണ്ടു പേ​രെ ത​ടാ​ക​ത്തി​ൽ കാ​ണാ​താ​യി. ഇ​വ​ർ​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. ഒ​രു പെ​ണ്‍​കു​ട്ടി ദു​ര​ന്ത​ത്തി​ൽ​നി​ന്ന് അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. മ​രി​ച്ച​വ​രി​ൽ നാ​ലു സ്ത്രീ​ക​ളും ര​ണ്ടു കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടു​ന്നു. ഒ​രു കു​ടും​ബ​ത്തി​ലെ അം​ഗ​ങ്ങ​ളാ​ണ് ദു​ര​ന്ത​ത്തി​നി​ര​യാ​യ​തെ​ന്നാ​ണു റി​പ്പോ​ർ​ട്ടു​ക​ൾ. 19 പേ​ർ അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് യെ​ര തി​മ്മ​രാ​ജു​വി​ലേ​ക്കു വി​നോ​ദ യാ​ത്ര​യ്ക്കെ​ത്തി​യ​ത്. ഇ​വ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​യി​ട്ടി​ല്ല. രാ​ത്രി​യാ​യ​തി​നാ​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വ​ച്ച​താ​യും നാ​ളെ തെ​ര​ച്ചി​ൽ പു​നഃ​രാ​രം​ഭി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

യു​എ​സി​ൽ മോ​ട്ട​ലി​നു പു​റ​ത്തു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​ൻ കൊ​ല്ല​പ്പെ​ട്ടു.

07:47 pm 28/4/2017 ടെ​ന്ന​സി: യു​എ​സി​ൽ മോ​ട്ട​ലി​നു പു​റ​ത്തു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​ൻ കൊ​ല്ല​പ്പെ​ട്ടു. ടെ​ന്ന​സി​യി​യി​ലാ​ണ് അ​ന്പ​ത്താ​റു​കാ​ര​നാ​യ ഖ​ണ്ഡു പ​ട്ടേ​ൽ കൊ​ല്ല​പ്പെ​ട്ട​ത്. വൈ​റ്റ്ഹേ​വ​നി​ലെ മോ​ട്ട​ലി​ൽ ഹൗ​സ്കീ​പ്പ​റാ​യി ജോ​ലി നോ​ക്കു​ക​യാ​യി​രു​ന്നു ഇ​ദ്ദേ​ഹം. എ​ട്ടു മാ​സ​മാ​യി ഇ​ദ്ദേ​ഹം ഈ ​മോ​ട്ട​ലി​ലാ​ണ് ജോ​ലി ചെ​യ്യു​ന്ന​ത്. ഖ​ണ്ഡു​വി​ന്‍റെ ഭാ​ര്യ​യും കു​ട്ടി​ക​ളും ഇ​തേ മോ​ട്ട​ലി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്. വെ​ടി​വ​യ്പി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല. അ​ക്ര​മി​യെ സം​ബ​ന്ധി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്. ഫെ​ബ്രു​വ​രി​ക്കു​ശേ​ഷം അ​ഞ്ചാ​മ​ത് ആ​ളാ​ണ് യു​എ​സി​ൽ വി​വി​ധ അ​ക്ര​മ സം​ഭ​വ​ങ്ങ​ളി​ൽ കൊ​ല്ല​പ്പെ​ടു​ന്ന​ത്. ഇ​തി​ൽ ഭൂ​രി​പ​ക്ഷ​വും വം​ശീ​യാ​തി​ക്ര​മ​ങ്ങ​ളാ​യി​രു​ന്നു.

ന്യൂ​ഡ​ൽ​ഹി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ക്കേ​ണ്ടി​യി​രു​ന്ന 12 വി​മാ​ന​ങ്ങ​ൾ വ​ഴി​തി​രി​ച്ചു​വി​ട്ടു.

07:07 am 28/4/2017 ന്യൂ​ഡ​ൽ​ഹി: ന്യൂ​ഡ​ൽ​ഹി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ക്കേ​ണ്ടി​യി​രു​ന്ന 12 വി​മാ​ന​ങ്ങ​ൾ വ​ഴി​തി​രി​ച്ചു​വി​ട്ടു. മോ​ശം കാ​ലാ​വ​സ്ഥ​യെ തു​ട​ർ​ന്നാ​ണ് വി​മാ​ന​ങ്ങ​ൾ വ​ഴി​തി​രി​ച്ചു​വി​ട്ട​ത്. വി​ഐ​പി​ക​ളു​ടെ യാ​ത്ര​യും വി​മാ​ന​ങ്ങ​ളു​ടെ വ​ഴി​തി​രി​ച്ചു​വി​ട​ലി​ന് കാ​ര​ണ​മാ​യെ​ന്ന് വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​ർ പു​റ​ത്തി​റ​ക്കി​യ പ​ത്ര​ക്കു​റി​പ്പി​ൽ പ​റ​യു​ന്നു. 11 വി​മാ​ന​ങ്ങ​ൾ ജ​യ്പു​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കാ​ണ് വ​ഴി​തി​രി​ച്ചു​വി​ട്ട​ത്. ഒ​രെ​ണ്ണം ല​ക്നോ​വി​ലേ​ക്കും തി​രി​ച്ചു​വി​ട്ടു. ഇ​വ പി​ന്നീ​ട് ഡ​ൽ​ഹി​യി​ലേ​ക്കു തി​രി​ച്ചെ​ത്തി. 1,100ന് ​അ​ടു​ത്ത് വി​മാ​ന സ​ർ​വീ​സു​ക​ളാ​ണ് ഡ​ൽ​ഹി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തു​ക​യും പു​റ​പ്പെ​ടു​ക​യും ചെ​യ്യു​ന്ന​ത്.

ആധാർ കാർഡ് : മുമ്പുള്ള വിധി നിലനിൽക്കുമെന്നും സുപ്രീംകോടതി.

07:06 am 28/4/2017 ന്യൂഡൽഹി: ആധാർ കാർഡ് സ്വതാൽപര്യപ്രകാരം എടുക്കേണ്ടതാണെന്നും ഇതു സംബന്ധിച്ച് മുമ്പുള്ള വിധി നിലനിൽക്കുമെന്നും സുപ്രീംകോടതി. എ.കെ. സിക്രി, അശോക് ഭൂഷൺ എന്നിവരടങ്ങിയ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജൂലൈ ഒന്നുമുതൽ ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നതിനും പാൻ കാർഡ് അനുവദിക്കുന്നതിനും ഇൻകംടാക്സ് ആക്ട് 139 എഎയെ ചോദ്യം ചെയ്തുകൊണ്ട് സമർപ്പിച്ച ഹരജി പരിഗണിച്ചാണ് സുപ്രീംകോടതി ഈ നിരീക്ഷണം നടത്തിയത്. 139 എഎ വകുപ്പ് ഭരണഘടന വിരുദ്ധവും ആധാർ ആക്ടിന് വിപരീതവുമാണെന്ന് പരാതിക്കാർക്കു വേണ്ടി ഹാജരായ Read more about ആധാർ കാർഡ് : മുമ്പുള്ള വിധി നിലനിൽക്കുമെന്നും സുപ്രീംകോടതി.[…]

വ​സീ​രി​സ്ഥാ​നി​ൽ യു​എ​സ് ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തി​ൽ ഏ​ഴു ഭീ​ക​ര​ർ കൊ​ല്ല​പ്പെ​ട്ടു.

06:58 am 28/4/2017 ഇ​സ്‌​ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​നി​ലെ നോ​ർ​ത്ത് വ​സീ​രി​സ്ഥാ​നി​ൽ യു​എ​സ് ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തി​ൽ ഏ​ഴു ഭീ​ക​ര​ർ കൊ​ല്ല​പ്പെ​ട്ടു. വ​സീ​രി​സ്ഥാ​നി​ലെ ധാ​ത്താ ഖേ​ലി​ൽ ഭീ​ക​ര​രു​ടെ ഒ​ളി​ത്താ​വ​ള​ങ്ങ​ളു​ടെ നേ​ർ​ക്കാ​യി​രു​ന്നു ആ​ക്ര​മ​ണം. ആ​ളി​ല്ലാ ചെ​റു​വി​മാ​ന​ത്തി​ൽ​നി​ന്നും ര​ണ്ടു മി​സൈ​ലു​ക​ളാ​ണ് അ​യ​ച്ച​ത്. വ്യാ​ഴാ​ഴ്ച പ്രാ​ദേ​ശി​ക സ​മ​യം ഉ​ച്ച​ക്ക് ര​ണ്ടി​നാ​യി​രു​ന്നു സം​ഭ​വം. ആ​ക്ര​മ​ണ​ത്തി​ൽ നി​ര​വ​ധി ഭീ​ക​ര​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

നായര്‍ സര്‍വീസ് സൊസൈറ്റി നോര്‍ത്ത് ടെക്‌സസ് വിഷു അതി ഗംഭീരമായി ആഘോഷിച്ചു.

09:00 pm 27/4/2017 ഡാലസ്: എന്‍.എസ്സ്.എസ്സ് നോര്‍ത്ത് ടെക്‌സസ് ഈ വര്‍ഷത്തെ വിഷു ഡാളസിലെ ക്‌നാനായ പള്ളി ഓഡിറ്റോറിയത്തില്‍ വച്ച് അതിഗംഭീരമായി ആഘോഷിച്ചു. എന്‍.എസ്സ്.എസ്സ് നോര്‍ത്ത് അമേരിക്കയുടെ ചെയര്‍മാന്‍ മന്മഥന്‍ നായര്‍ ഭദ്രദീപം കൊളുത്തി തുടങ്ങിയ ആഘോഷങ്ങള്‍ക്ക് ജിഷ ജഗദീഷ് സ്വാഗതം ആശംസിച്ചു. എന്‍.എസ്.എസ് ട്രെഷറര്‍ സുമി മനോജ്, പ്രിയ സംഗീത് എന്നിവര്‍ വിഷു ദിന പരിപാടികളുടെ തുടക്കം കുറിച്ചപ്പോള്‍, യൂത്ത് വിഭാഗം തുടര്‍ന്നുള്ള പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ആരിഷ് രവീന്ദ്രന്‍, അരവിന്ദ് ഗോപകുമാര്‍, ശ്രീഹരി, റോണക് Read more about നായര്‍ സര്‍വീസ് സൊസൈറ്റി നോര്‍ത്ത് ടെക്‌സസ് വിഷു അതി ഗംഭീരമായി ആഘോഷിച്ചു.[…]

അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ‌ ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി സ്ഥാ​നം രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് അ​ന്നാ ഹ​സാ​രെ.

08:44 am 27/4/2017 ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മു​നി​സി​പ്പ​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആം ​ആ​ദ്മി പാ​ർ​ട്ടി​ക്ക് നേ​രി​ട്ട ക​ന​ത്ത പ​രാ​ജ​യ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്ത് അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ‌ ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി സ്ഥാ​നം രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് അ​ന്നാ ഹ​സാ​രെ. കേ​ജ​രി​വാ​ളി​ന്‍റെ ഭ​ര​ണ​പ​രാ​ജ​യ​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ലെ തോ​ൽ​വി​ക്ക് കാ​ര​ണ​മെ​ന്നും ഹ​സാ​രെ പ​റ​ഞ്ഞു. ഡ​ൽ​ഹി​യെ രാ​ജ്യ​ത്തെ മാ​തൃ​കാ സം​സ്ഥാ​ന​മാ​ക്കാ​നു​ള്ള അ​ധി​കാ​ര​മാ​ണ് ജ​ന​ങ്ങ​ൾ ആം ​ആ​ദ്മി സ​ർ​ക്കാ​രി​ന് ന​ൽ​കി​യ​ത്. എ​ന്നാ​ൽ അ​വ​ർ അ​തി​ൽ പ​രാ​ജ​യ​പ്പെ​ട്ടു. ഒ​രി​ക്ക​ൽ അ​ധി​കാ​ര​ത്തി​ലേ​റി​യാ​ൽ അ​ധി​കാ​ര​ത്തെ​ക്കു​റി​ച്ച് മാ​ത്ര​മാ​കും ചി​ന്ത​യെ​ന്നും ഹ​സാ​രെ വി​മ​ർ​ശി​ച്ചു.