ഷിക്കാഗോ മലയാളി അസോസിയേഷന് സ്വന്തം ഓഫീസ്

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ജനറല്‍ബോഡി യോഗം മൗണ്ട് പ്രോസ്‌പെക്ടസില്‍ അസോസിയേഷന് സ്വന്തമായി ഒരു ഓഫീസ് മന്ദിരം വാങ്ങുകയെന്ന നിര്‍ണ്ണായകമായ തീരുമാനം എടുത്തു. നിയമപരമായ മറ്റു ചടങ്ങുകള്‍ കഴിഞ്ഞാല്‍ ഷിക്കാഗോ മലയാളി അസോസിയേഷന്റെ ഓഫീസ് അഡ്രസ് (834 E Rand Rd, Mount Prospect, IL 60056) എന്നതായിരിക്കും. ഷിക്കാഗോയിലെ അറിയപ്പെടുന്ന റിയല്‍ട്ടര്‍ ആയ സാബു അച്ചേട്ട് ആദ്യ ചെക്ക് പ്രസിഡന്റ് ടോമി അംബേനാട്ടിനു ഫണ്ട് സമാഹരണ യജ്ഞം ഉദ്ഘാടനം ചെയ്തു. ഓഫീസ് വാങ്ങുന്നതിനുള്ള അന്വേഷണം നടത്തുന്നതിനും Read more about ഷിക്കാഗോ മലയാളി അസോസിയേഷന് സ്വന്തം ഓഫീസ്[…]

ഷിക്കാഗോ കെ.സി.എസ് ക്‌നാനായ നൈറ്റ്

ഷിക്കാഗോ: ഷിക്കാഗോ കെ.സി.എസിന്റെ ആഭിമുഖ്യത്തില്‍ ക്‌നാനായ നൈറ്റ് ഐറീഷ് അമേരിക്കന്‍ ഹെറിറ്റേജ് സെന്ററില്‍ നടത്തപ്പെട്ടു. കെ.സി.എസ് പ്രസിഡന്റ് ജോസ് കണിയാലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കോട്ടയം ബി.സി.എം കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ: ഷീലാ സ്റ്റീഫന്‍ ക്‌നാനായ നൈറ്റ് ഉദ്ഘാടനം ചെയ്തു. ഷിക്കാഗോ സീറോ മലബാര്‍ വികാരി ജനറല്‍ ഫാ. തോമസ് മുളവനാല്‍, സേക്രട്ട് ഹാര്‍ട്ട് ഫൊറോനാ വികാരി ഫാ. എബ്രഹാം മുത്തോലത്ത്, കെ.സി.സി.എന്‍.എ പ്രസിഡന്റ് സണ്ണി പൂഴിക്കാലാ, കെ.സി.ഡബ്ലൂ. എഫ്.എന്‍.എ പ്രസിഡന്റ് പ്രതിഭാ തച്ചേട്ട് എന്നിവര്‍ സംസാരിച്ചു. Read more about ഷിക്കാഗോ കെ.സി.എസ് ക്‌നാനായ നൈറ്റ്[…]

സ്‌നേഹസംഗീത സംഗമം അരങ്ങേറി

എഡ്മണ്ടന്‍: സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ കാത്തലിക് മിഷന്റെ ആഭിമുഖ്യത്തില്‍ ഗായകന്‍ എം.ജി. ശ്രീകുമാറിന്റെ നേതൃത്വത്തില്‍ സ്‌നേഹസംഗീത സംഗമം സംഘടിപ്പിച്ചു. മഹാരാജാസ് ഹാളില്‍ നടന്ന സംഗീതസന്ധ്യയില്‍ എഡ്മണ്ടന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി എഴുനൂറില്‍ അധികം മലയാളികള്‍ പങ്കെടുത്തു. പൂര്‍ണ്ണമായും ക്രിസ്തീയ ഭക്തിഗാനങ്ങള്‍ മാത്രം കോര്‍ത്തിണക്കിക്കൊണ്ടുള്ള ഒരു സംഗീത പരിപാടിയായിരുന്നു. എഡ്മണ്ടന്‍ സെന്റ് അല്‍ഫോന്‍സാ ചര്‍ച്ച് വികാരി ഫാ.ജോണ്‍ കുടിയിരുപ്പില്‍ ആമുഖസന്ദേശം നല്‍കി. ക്രിസ്തീയ ഭക്തിഗാനങ്ങള്‍ മാത്രം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഒരു സംഗീത പരിപാടി തന്റെ ചിരകാല സ്വപ്നമായിരുന്നുവെന്ന് എം.ജി. Read more about സ്‌നേഹസംഗീത സംഗമം അരങ്ങേറി[…]