ടി.എന്‍. ഗോപകുമാറിന്റേയും കല്‍പ്പനയുടേയും നിര്യാണത്തില്‍ കല അനുശോചിച്ചു

3/2/2016 ജോയിച്ചന്‍ പുതുക്കുളം ലോസ്ആഞ്ചലസ്: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും, ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫുമായ ടി.എന്‍. ഗോപകുമാറിന്റേയും, അന്തരിച്ച നടി കല്‍പ്പനയുടേയും നിര്യാണത്തില്‍ കേരളാ അസോസിയേഷന്‍ ലോസ്ആഞ്ചലസ് (കല) ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. കല പ്രസിഡന്റ് സോദരന്‍ വര്‍ഗീസിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ജോണ്‍ മാത്യു മുട്ടം അനുശോചന പ്രമേയം അവതരിപ്പിച്ചു. മൂന്നു പതിറ്റാണ്ടിലേറെ മാധ്യമ രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയായിരുന്നു ഗോപകുമാര്‍ എന്ന് റോഷന്‍ പുത്തന്‍പുരയില്‍ പറഞ്ഞു. ഏഷ്യാനെറ്റിലെ ‘കണ്ണാടി’ എന്ന പരിപാടിയില്‍ കൂടി Read more about ടി.എന്‍. ഗോപകുമാറിന്റേയും കല്‍പ്പനയുടേയും നിര്യാണത്തില്‍ കല അനുശോചിച്ചു[…]

പ്രവാസി ഭാരതീയ ദിവസത്തില്‍ ജെഎഫ്എ സാന്നിധ്യം

8:59PM 2/2/2016 ജോസ് പിന്റോ സ്റ്റീഫന്‍ ന്യൂയോര്‍ക്ക്: യോങ്കേഴ്‌സിലെ മുംബൈ സ്‌പൈസസ് റസ്‌റ്റോറന്റില്‍ ജനുവരി 30 –ാം തിയതി നടന്ന പ്രവാസി ഭാരതീയ ദിവസ് എന്ന സമ്മേളനത്തില്‍ പ്രമുഖ മനുഷ്യാവകാശ സംരക്ഷണ സംഘടനയായ ജസ്റ്റീസ് ഫോര്‍ ഓള്‍ പ്രവര്‍ത്തകര്‍ സജീവമായി പങ്കെടുത്തു. പ്രവാസി ഇന്ത്യാക്കാരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കുന്നതിനും സാധിക്കുന്ന രീതിയില്‍ അവ പരിഹരിക്കുന്നതിനും വേണ്ടി ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് നടത്തുന്ന ഔട്ട് റിച്ച് പ്രോഗ്രാമിന്റെ ഭാഗമായാണ് ഈ ചടങ്ങ് നടന്നത്. പ്രദേശിക തലത്തില്‍ ഈ ചടങ്ങ് സംഘടിപ്പിക്കുന്നതിന് Read more about പ്രവാസി ഭാരതീയ ദിവസത്തില്‍ ജെഎഫ്എ സാന്നിധ്യം[…]

പ്രവാസികളുടെ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടും: പിണറായി

1/2/2016 8:18pm തൃശൂര്‍: അമേരിക്കന്‍ മലയാളികളടക്കം പ്രവാസികള്‍ അനുഭവിക്കുന്ന യാത്രാ പ്രശ്‌നം ഉള്‍പ്പടെയുള്ള ബുദ്ധിമുട്ടുകള്‍ അടിയന്തരമായി സര്‍ക്കാരുകളുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനും പരിഹാരം തേടുന്നതിനും സജീവമായി ഇടപെടുമെന്നു സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ പറഞ്ഞു. പ്രവാസി പ്രശ്‌നങ്ങളോട് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ നിഷേധാത്മക നിലപാടുകളാണ് സാധാരണ സ്വീകരിക്കാറുള്ളത്. ഇക്കാര്യത്തില്‍ കൂട്ടായ സമ്മര്‍ദ്ദം വേണ്ടിവരും. അതിന് താന്‍ കൂടെയുണ്ടാകുമെന്നും അദ്ദേഹം ഉറപ്പു നല്‍കി. പ്രവാസി പ്രശ്‌നങ്ങള്‍ സംബന്ധിച്ച് ഫില്‍മ ഐ.എന്‍.സി പ്രസിഡന്റ് റെജി ജേക്കബ് കാരയ്ക്കല്‍ നല്‍കിയ നിവേദനം Read more about പ്രവാസികളുടെ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടും: പിണറായി[…]

പ്രൊഫ. എം. ടി. ആന്റണിയുടെ നിര്യാണത്തില്‍ വിചാരവേദി അനുശോചിച്ചു

ജോയിച്ചന്‍ പുതുക്കുളം ലേഖകനായും കവിയായും സാഹിത്യരംഗത്തേക്ക് ഗണനീയമായ സംഭാവനകള്‍ നല്‍കിയ പ്രൊഫ. എം. ടി. ആന്റണിയുടെ നിര്യാണത്തില്‍ വിചാരവേദി അനുശോചനം രേഖപ്പെടുത്തുന്നു. മറ്റു സാഹിത്യ സംഘടനകളെ പ്രോത്സാഹിപ്പിച്ചിരുന്നതു പോലെ പ്രൊഫ. ആന്റണിയുടെ അനുഗ്രഹം വിചാരവേദിക്കും ലഭിച്ചിട്ടുണ്ട്. സാഹിത്യ ചര്‍ച്ചകളില്‍ അദ്ദേഹം ഉന്നയിച്ചിട്ടുള്ള അഭിപ്രായങ്ങളും ക്രിയാത്മക വിമര്‍ശനങ്ങളൂം മറ്റുള്ളവര്‍ക്ക് മാര്‍ഗ്ഗദര്‍ശനമായിരുന്നു. സാഹിത്യ രംഗത്ത് അദ്ദേഹത്തിന്റെ അഭാവം സൃഷ്ടിക്കുന്ന വിടവ് നികത്താനാവാത്തതാണെന്നും പ്രസിഡന്റ,് വാസുദേവ് പുളിക്കലും, സെക്രട്ടറി, സാംസി കൊടുമണ്ണും ഒരു അനുശോചന കുറിപ്പില്‍ അറിയിച്ചു.

പ്രവാസികള്‍ക്ക് സഹായ നമ്പറുകള്‍ നല്‍കാന്‍ :’മിഗ്കാല്‍’

ജീവിത പ്രശ്‌നങ്ങളില്‍പ്പെട്ട് അധികൃതരുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും സഹായം തേടേണ്ടി വരുന്ന സാധാരണക്കാരായ പ്രവാസികള്‍ക്ക് വിരല്‍തുമ്പില്‍ സഹായ നമ്പറുകള്‍ നല്‍കുന്ന ആപ്പ് ആണ് മിഗ്കാല്‍. ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും സൗജന്യം ആയി ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്, രിക്കല്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍, കേന്ദ്ര പ്രവാസി വകുപ്പ്, അതാതു രാജ്യത്തെ ഇന്ത്യന്‍ എംബസി, സന്നദ്ധ സംഘടനകള്‍ എന്നിവരുടെ നമ്പറുകള്‍ കാള്‍ ലിസ്റ്റില്‍ സേവ് ചെയും. 2.8 എംബി മാത്രമുള്ള ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതോടെ പേരും മൊബൈല്‍ നമ്പരും രാജ്യവുമുള്‍പ്പെടെ ഏതാനും വിവരങ്ങള്‍ Read more about പ്രവാസികള്‍ക്ക് സഹായ നമ്പറുകള്‍ നല്‍കാന്‍ :’മിഗ്കാല്‍’[…]

ആത്മീയ നേതൃത്വ സ്ഥാനത്തേക്ക്‌ തിരഞ്ഞെടുക്കുന്നവരുടെ ബാക്ക്‌ ഗ്രൗണ്ട്‌ ചെക്ക്‌ അനിവാര്യമോ

പി.പി.ചെറിയാന്‍ അടുത്തയിടെ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍ ഇപ്രകാരം എഴുതിയതായി കണ്ടു. ലോകജനത ഇന്നാരാധിക്കുന്നത്‌ മുപ്പത്തിമുക്കോടി ദേവന്മാരെയാണത്രേ! ഓരോ ദേവസന്നിധിയും പൂജാകര്‍മ്മങ്ങള്‍ ചെയ്യുന്നവരുടെ സംഖ്യകണക്കാക്കിയാല്‍ ഏറ്റവുംകൂടുതല്‍ തൊഴിലാളികള്‍ പണിയെടുക്കുന്നത്‌ ആത്മീയ മേഖലയിലാണത്രെ! ആത്മീയ ചൈതന്യം തുടിച്ചുനില്‌ക്കേണ്ടതും പകര്‍ന്നു നല്‍കേണ്ടതുമായ ഈ രംഗത്ത്‌ പ്രതിഫലം വാങ്ങിയോ, സൗജന്യമായോ സേവനം അനുഷ്‌ഠിക്കുവാന്‍ നിയോഗിക്കപ്പെടുന്നവരില്‍ അനുദിനം വര്‍ദ്ധിച്ചുവരുന്ന ഭൗതീകതയും, ഈശ്വര നിഷേധവും, അടിസ്ഥാന പ്രമാണങ്ങളില്‍ നിന്നുള്ള വ്യതിചലനവും, അഴിമതിയും, സ്വജന പക്ഷപാതവും, ഗ്രൂപ്പിയിസവും, പീഢനങ്ങളും, ആത്മാര്‍ത്ഥതയില്ലായ്‌മയും, മാതൃകയില്ലായ്‌മയും എന്തുകൊണ്ട്‌ എന്ന ഒരു ചോദ്യം Read more about ആത്മീയ നേതൃത്വ സ്ഥാനത്തേക്ക്‌ തിരഞ്ഞെടുക്കുന്നവരുടെ ബാക്ക്‌ ഗ്രൗണ്ട്‌ ചെക്ക്‌ അനിവാര്യമോ[…]

ഡാളസ്സില്‍ യു.എസ്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാജാ കൃഷ്ണമൂര്‍ത്തിക്ക് സ്വീകരണം നല്‍കി

പി.പി.ചെറിയാന്‍ ഡാളസ്: ഇല്ലിനോയ്‌സ് 8th കണ്‍ഗ്രഷ്ണല്‍ ഡിസ്ട്രിക്റ്റില്‍ നിന്നും ഡമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥിയായി യു.എസ്. കോണ്‍ഗ്രസിലേക്ക് മത്സരിക്കുന്ന ഇന്ത്യന്‍ അമേരിക്കന്‍ വംശജന്‍ രാജാ കൃഷ്ണമൂര്‍ത്തിക്ക് ഡാളസ് ഫോര്‍ട്ട വര്‍ത്ത് കമ്മ്യൂണിറ്റി ഊഷ്മള സ്വീകരണം നല്‍കി. ടെക്‌സസ് കോളിവില്ലയില്‍ ഡിസം.2ന് ചേര്‍ന്ന സ്വീകരണ യോഗത്തില്‍ ഡോ.പ്രസാദ് തോട്ടക്കൂറ അദ്ധ്യക്ഷത വഹിച്ചു. യു.എസ്. കോണ്‍ഗ്രസിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ രാജാകൃഷ്ണമൂര്‍ത്തിയെ വന്‍ഭൂരിപക്ഷത്തോടെ വിജയപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കുമെന്ന് ഡോ. പ്രസാദ് പറഞ്ഞു. ഇന്ത്യന്‍ അമേരിക്കന്‍ പ്രതിനിധിയായി നിലവില്‍ കാലിഫോര്‍ണിയായില്‍ നിന്നും ഡോ.അമിബിറ( Dr.AMI Read more about ഡാളസ്സില്‍ യു.എസ്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാജാ കൃഷ്ണമൂര്‍ത്തിക്ക് സ്വീകരണം നല്‍കി[…]

ചെന്നൈയ്ക്ക് അമേരിക്കയുടെ സഹായ വാഗ്ദാനം

പി.പി. ചെറിയാന്‍ വാഷിംഗ്ടണ്‍: ചെന്നെയിലുണ്ടായ പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായ വാഗ്ദാനമായി അമേരിക്ക രംഗത്ത്. ഇന്ത്യയെ പോലുള്ള ഒരു സുഹൃദ് രാജ്യത്ത് സംഭവിച്ച ദുരന്തത്തില്‍ കഷ്ടപ്പെടുന്നവരെ സഹായിക്കുക എന്നത് ഞങ്ങളുടെ ഉത്തരവാദിത്തമായി കരുതുന്നതായി സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് മാര്‍ക് ടോണര്‍ പറഞ്ഞു. ഇന്ത്യ ഗവണ്‍മെന്റുമായി ഇതു സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തി ആവശ്യമായ സഹായ സഹകരണങ്ങള്‍ നല്‍കുമെന്നും മാര്‍ക് അറിയിച്ചു. പ്രളയക്കെടുതിയില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളുടെ വേദനയില്‍ പങ്കുചേരുന്നതായും അദ്ദേഹം അറിയിച്ചു. ചെന്നൈയിലെ യുഎസ് കോണ്‍സുലേറ്റ് അമേരിക്കന്‍ പൗരന്മാര്‍ക്കു വെള്ളപ്പൊക്ക Read more about ചെന്നൈയ്ക്ക് അമേരിക്കയുടെ സഹായ വാഗ്ദാനം[…]

കുറ്റ ബോധം – പി.പി. ചെറിയാന്

കുറ്റ ബോധം – പി.പി. ചെറിയാന്‍ നേരം പുലരുന്നതേയുളളൂ. മങ്ങിയവെളിച്ചത്തില്‍ ചുമരില്‍ തൂക്കിയിട്ടിരിക്കുന്ന ക്ലോക്കിലേക്ക് നോക്കി. സമയം ആറ് മണിയാകുന്ന. പുറത്ത് നല്ല പ്രകാശം. ജോണ്‍ കിടക്കയില്‍ നിന്നും സാവകാശം എഴുന്നേറ്റു. ബാത്ത് റൂമില്‍ പോകുന്നതിനു മുമ്പ് മേരിയെ ഒന്ന് നോക്കി. നല്ല ഉറക്കമാണെന്നു തോന്നുന്നു. കിടന്ന് ഉറങ്ങട്ടെ. മൂന്ന് ദിവസം തുടര്‍ച്ചയായി രാത്രി ഡ്യൂട്ടി ചെയ്തതല്ലേ ! നല്ല ക്ഷീണം കാണും. ശരീരത്തില്‍ നിന്നും മാറി കിടന്നിരുന്ന കംഫര്‍ട്ടര്‍ തലവരെ പുതപ്പിച്ചതിനുശേഷം ശബ്ദമുണ്ടാക്കാതെ എഴുന്നേറ്റു നടന്നു. Read more about കുറ്റ ബോധം – പി.പി. ചെറിയാന്[…]

പ്രശസ്ത സാഹിത്യകാരി കൊല്ലം തെല്‍‌മ അന്തരിച്ചു; സംസ്ക്കാരം നടത്തി

പി.പി. ചെറിയാന്‍ ഹൂസ്റ്റണ്‍: പ്രവാസി മലയാളികള്‍ക്ക് ഏറെ സുപരിചിതയായിരുന്ന, കൊല്ലം തെല്‍‌മ എന്ന തൂലികാനാമത്തില്‍ അറിയപ്പെട്ടിരുന്ന, പ്രശസ്ത സാഹിത്യകാരി തെല്‍‌മ കിഴക്കേടന്‍ ഹൂസ്റ്റണില്‍ നിര്യാതയായി. സംസ്ക്കാരം ഇന്ന് (ഡിസംബര്‍ 5) ഹൂസ്റ്റണിലെ ഫോറസ്റ്റ് ലോണ്‍ സെമിത്തേരിയില്‍ (8701 Almeda Genoa Rd., Houston, TX 77075) നടന്നു. ലാസര്‍ കിഴക്കേടന്‍ ഏക മകനാണ്. കുറച്ചു നാളുകളായി അര്‍ബ്ബുദരോഗബാധിതയായി ഹൂസ്റ്റണിലെ ബെയ്‌ടൗണ്‍ അസിസ്റ്റഡ് ലിവിംഗ് സെന്ററില്‍ ചികിത്സയിലായിരുന്ന തെല്‍മ ഡിസംബര്‍ 2 ബുധനാഴ്ച രാവിലെയാണ് അന്തരിച്ചത്. മലയാള സാഹിത്യത്തിന് Read more about പ്രശസ്ത സാഹിത്യകാരി കൊല്ലം തെല്‍‌മ അന്തരിച്ചു; സംസ്ക്കാരം നടത്തി[…]