ഇന്ത്യക്കെതിരെ ഇന്ത്യന്‍ മണ്ണില്‍ ടെസ്റ്റ് പരമ്പര കളിക്കുകയെന്നത് കടുത്ത വെല്ലുവിളിയാണെന്ന് ഇംഗ്ളണ്ട് നായകന്‍ അലിസ്റ്റര്‍ കുക്ക്.

07:02 pm 6/11/2016 മുംബൈ: ഇന്ത്യക്കെതിരെ ഇന്ത്യന്‍ മണ്ണില്‍ ടെസ്റ്റ് പരമ്പര കളിക്കുകയെന്നത് കടുത്ത വെല്ലുവിളിയാണെന്ന് ഇംഗ്ളണ്ട് നായകന്‍ അലിസ്റ്റര്‍ കുക്ക്. ലോക ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമതായ ടീമിനെതിരെ അവരുടെ നാട്ടില്‍ കളിക്കുകയെന്നത് ഏറെ വെല്ലുവിളി നിറഞ്ഞതാണ്. കളിയുടെ എല്ലാ മേഖലകളിലും മികവുകാട്ടുന്ന ഇന്ത്യയുടെ കരുത്ത് സ്വന്തം മൈതാനങ്ങളിലാവുമ്പോള്‍ ഇരട്ടിയാവും. ഉപഭൂഖണ്ഡത്തില്‍ ഇത്തരം സാഹചര്യങ്ങളില്‍ കളിച്ചുപരിചയമില്ലാത്ത ടീമംഗങ്ങള്‍ക്ക് ഇത് കനത്ത പരീക്ഷണമാവും -കുക്ക് വ്യക്തമാക്കി. അതേസമയം, ഏതു പ്രതികൂല സാഹചര്യവും നേരിടാനുള്ള കെല്‍പ് തന്‍െറ ടീമിനുണ്ടെന്നും സന്ദര്‍ശക Read more about ഇന്ത്യക്കെതിരെ ഇന്ത്യന്‍ മണ്ണില്‍ ടെസ്റ്റ് പരമ്പര കളിക്കുകയെന്നത് കടുത്ത വെല്ലുവിളിയാണെന്ന് ഇംഗ്ളണ്ട് നായകന്‍ അലിസ്റ്റര്‍ കുക്ക്.[…]

ഇന്ത്യയിലെത്തിയ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്‍റെ ഹോട്ടല്‍ ബില്‍ അടക്കമുള്ള എല്ലാം ചെലവുകളും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് വഹിക്കണമെന്ന് ബിസിസിഐ.

05:43 pm 5/11/2016 ദില്ലി: ഇന്ത്യയിലെത്തിയ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്‍റെ ഹോട്ടല്‍ ബില്‍ അടക്കമുള്ള എല്ലാം ചെലവുകളും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് വഹിക്കണമെന്ന് ബിസിസിഐ. ഇംഗ്ലണ്ട് ടീമിന്‍റെ ചെലവുകള്‍ കൈകാര്യം ചെയ്യാന്‍ നിലവിലെ സാഹചര്യത്തില്‍ തങ്ങള്‍ക്കാകില്ലെന്ന് വ്യക്തമാക്കി ബിസിസിഐ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന് കത്തയച്ചു. പണം ചെലവഴിക്കുന്നത് സംബന്ധിച്ച് ലോധ സമിതി കൃത്യമായ മാര്‍ഗനിര്‍ദേശം നല്‍കാത്തതിനെത്തുടര്‍ന്നാണ് ബിസിസിഐയുടെ അസാധാരണ നടപടി ഇന്ത്യ ഇംഗ്ലണ്ട് ആദ്യ ടെസ്റ്റ് ബുധനാഴ്ച തുടങ്ങാനിരിക്കെയാണ് ഇംഗ്ലണ്ട് ടീമിന്‍റെ ചെലവുകള്‍ ഇസിബി തന്നെ നോക്കണമെന്ന Read more about ഇന്ത്യയിലെത്തിയ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്‍റെ ഹോട്ടല്‍ ബില്‍ അടക്കമുള്ള എല്ലാം ചെലവുകളും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് വഹിക്കണമെന്ന് ബിസിസിഐ.[…]

ഡൽഹി കോട്ട തകർക്കാനെത്തിയ കേരളാ ബ്ലാസ്റ്റേഴ്സിന്​ തോൽവി.

10;00 pm 4/11/2016 ന്യൂഡൽഹി: ഇന്ത്യൻ സൂപ്പർ ലീഗ്​ മൂന്നാം സീസണിലെ എട്ടാം മത്സരത്തിൽ ഡൽഹി കോട്ട തകർക്കാനെത്തിയ കേരളാ ബ്ലാസ്റ്റേഴ്സിന്​ തോൽവി. എതിരാളികളുടെ ഹോം ഗ്രൗണ്ടായ ജവഹർലാൽ നെഹ്​റു സ്​റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളിനാണ്​ ഡൽഹി ഡൈനാമോസ്​ബ്ലാസ്​റ്റേഴ്​സി​െൻറ സെമി സ്വപ്​നങ്ങൾക്ക്​ തുരങ്കം വെച്ചത്​. ആദ്യ പകുതിക്ക്​ ശേഷം നാല്​ മിനിറ്റ്​ വ്യത്യാസത്തിൽ ഡൽഹിയുടെ കീൻ ലൂയിസും മാഴ്​സെലീന്യോയുമാണ്​ ഡൽഹിക്കായി വലകുലുക്കിയത്​. ജയത്തോടെ എട്ട്​ മത്സരങ്ങളിൽ നിന്ന്​ പതിമൂന്ന്​ പോയിൻറുമായി ഡൽഹി പോയിൻറ്​ നിലയിൽ Read more about ഡൽഹി കോട്ട തകർക്കാനെത്തിയ കേരളാ ബ്ലാസ്റ്റേഴ്സിന്​ തോൽവി.[…]

ഡല്‍ഹി കോട്ട കീഴടക്കാന്‍ ബ്ളാസ്റ്റേഴ്സ്​

01:59 pm 4/11/2016 ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സെമി പ്രതീക്ഷകള്‍ വര്‍ണാഭമാക്കാന്‍ കേരള ബ്ളാസ്റ്റേഴ്സ് വെള്ളിയാഴ്ച ഡല്‍ഹി ഡൈനാമോസിനെതിരെ കളത്തിലിറങ്ങും. തലസ്ഥാന നഗരിയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലെ ഡൈനാമോസിന്‍െറ ഹോം ഗ്രൗണ്ടിലാണ് പോരാട്ടം. തുടര്‍ച്ചയായ നാലാം എവേ മത്സരത്തിലും തോല്‍വിയില്ലാതെ പോയന്‍റ് സ്വന്തമാക്കുക എന്നതിനപ്പുറം ജയിച്ച് പോയന്‍റ് പട്ടികയില്‍ അത്ലറ്റികോ ഡി കൊല്‍ക്കത്തക്കും മുംബൈ സിറ്റിക്കുമൊപ്പം (12 പോയന്‍റ് വീതം) മുന്‍നിരയിലത്തെുകയാണ് സ്റ്റീവ് കോപ്പലിന്‍െറ ടീമിന്‍െറ ലക്ഷ്യം. ഏഴു കളികളില്‍ രണ്ടു ജയവും മൂന്നു സമനിലയും Read more about ഡല്‍ഹി കോട്ട കീഴടക്കാന്‍ ബ്ളാസ്റ്റേഴ്സ്​[…]

കൊയ്ലോ തുണച്ചു; ഗോവ പൂനയെ മറികടന്നു

02.17 AM 04/11/2016 പൂന: പൂനയെ അവരുടെ തട്ടകത്തിൽ കെട്ടുകെട്ടിച്ച എഫ്സി ഗോവയ്ക്ക് സീസണിലെ രണ്ടാം ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് ഗോവ വിജയിച്ചുകയറിയത്. 32–ാം മിനിറ്റിൽ റാഫേൽ കൊയ്ലേയാണ് ഗോവയുടെ വിജയഗോൾ കണ്ടെത്തിയത്. ബോക്സിനു പുറത്തുനിന്ന് കൊയ്ലോ തൊടുത്തുവിട്ട ഫ്രീകിക്ക് പൂന പ്രതിരോധമതിലിനെ മറികടന്ന് പോസ്റ്റിന്റെ ഇടതുമൂലയിൽ തറയ്ക്കുകയായിരുന്നു. തിരിച്ചടിക്കായി പൂന കിണഞ്ഞുശ്രമിച്ചെങ്കിലും ഗോവയുടെ ശക്‌തമായ പ്രതിരോധത്തിൽ തട്ടി മടങ്ങി. ജയത്തോടെ പോയിന്റ് പട്ടികയിൽ അവസാന സ്‌ഥാനത്തായിരുന്ന ഗോവ ഒരു സ്‌ഥാനം മെച്ചപ്പെടുത്തി ഏഴാം സ്‌ഥാനത്തേക്കു Read more about കൊയ്ലോ തുണച്ചു; ഗോവ പൂനയെ മറികടന്നു[…]

അസ്ഹർ മഹമ്മൂദിനെ പാക്കിസ്‌ഥാൻ ബൗളിംഗ് കോച്ചായി നിയമിച്ചു

01.44 AM 04/11/2016 കറാച്ചി: മുൻ ഓൾ റൗണ്ടർ അസ്ഹർ മഹമ്മൂദിനെ പാക്കിസ്‌ഥാൻ ബൗളിംഗ് കോച്ചായി നിയമിച്ചു. നവംബർ 17 മുതൽ ആരംഭിക്കുന്ന ന്യൂസിലൻഡ് പര്യടനം മുതലാണ് അസ്ഹർ ചുമതലയേറ്റെടുക്കുന്നത്. 2016–ലെ ഏഷ്യാ കപ്പ് ട്വന്റി–20 പാക്കിസ്‌ഥാനെ അസ്ഹർ പരിശീലിപ്പിച്ചിട്ടുണ്ട്. 21 ടെസ്റ്റിലും 141 ഏകദിനങ്ങളിൽ പാക്ക് കുപ്പാം അണിഞ്ഞ താരമാണ് അസ്ഹർ. ടെസ്റ്റിൽ 39 വിക്കറ്റും ഏകദിനത്തിൽ 123 വിക്കറ്റും അസ്ഹർ സ്വന്തമാക്കിയിട്ടുണ്ട്.

മെസിയെ വെല്ലുന്ന അത്ഭുത ഗോളുമായി ഓസില്‍

12:29 pm 3/11/2016 ലണ്ടന്‍: ചാമ്ബ്യന്‍സ് ലീഗില്‍ ലൂഡുഗോററ്റ്സിനെതിരെ മെസ്യൂട് ഓസില്‍ നേടിയ ഗോള്‍ കണ്ടാല്‍ ദൈവംപോലും ഫുട്ബോള്‍ ആരാധകനായിപ്പോകുമെന്ന് ആരാധകര്‍ പറയുന്നത് വെറുതെയല്ല. ഈ ഗോള്‍ കണ്ടാല്‍ ആരും ഫുട്ബോളിനെയും ഓസിലിനെയും സ്നേഹിച്ചുപോവും. പലപ്പോഴും മെസിയുടെ കാലുകളില്‍ മാത്രം കണ്ടിട്ടുള്ള ആ മാന്ത്രിക സ്പര്‍ശമായിരുന്നു ആരാധകര്‍ ഇന്നലെ ഓസിലില്‍ കണ്ടത്. മധ്യനിരയില്‍ നിന്ന് നീട്ടിക്കിട്ടിയ പന്തുമായി ഒറ്റയ്ക്ക് മുന്നേറിയ ഓസില്‍ മുമ്ബോട്ടു കയറിവന്ന ഗോള്‍ കീപ്പറുടെ മുകളിലൂടെ പന്ത് ചിപ്പ് ചെയ്ത് തടയാനെത്തിയ രണ്ട് ഡിഫന്‍ഡര്‍മാരെയും Read more about മെസിയെ വെല്ലുന്ന അത്ഭുത ഗോളുമായി ഓസില്‍[…]

ചാംപ്യന്‍സ് ലീഗ് ഫുട്ബോളില്‍ ബാഴ്സലോണക്ക് തോല്‍വി.

09:55 am 2/11/2016 ലണ്ടന്‍: ചാംപ്യന്‍സ് ലീഗ് ഫുട്ബോളില്‍ ബാഴ്സലോണക്ക് തോല്‍വി. ഒന്നിനെതിരെ മൂന്ന് ഗോളിന് മാഞ്ചസ്റ്റര്‍ സിറ്റിയാണ് ബാഴ്സയെ തോല്‍പിച്ചത്. ന്യൂ കാംപിലേറ്റ നാണം കെട്ട തോല്വിക്ക് മാഞ്ചസ്റ്റര്‍ സിറ്റിയുടെ മധുരം പ്രതികാരം. ഇരുപത്തിയൊന്നാം മിനിറ്റില്‍ ലിയൊണല്‍ മെസ്സിയുടെ ഗോളിലൂടെ ബാഴ്സ മുന്നിലെത്തി. എന്നാല്‍ ഇല്‍ക്കൈ ഗുണ്ടോഗാന്റെ ഇരട്ട പ്രഹരത്തിന് മുന്നില്‍ മെസ്സിയും കൂട്ടരും പകച്ചു പോയി. മുപ്പത്തിയൊമ്ബതാം മിനിറ്റില്‍ ആദ്യ ഗോള്‍. എഴുപത്തിനാലാം മിനിറ്റില്‍ ഗുണ്ടോഗാന്‍ വീണ്ടും വല കുലുക്കിയോടെ പെപ് ഗാര്‍ഡിയോള നിറഞ്ഞ് Read more about ചാംപ്യന്‍സ് ലീഗ് ഫുട്ബോളില്‍ ബാഴ്സലോണക്ക് തോല്‍വി.[…]

ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരം ആക്രമിക്കാനുള്ള ഐഎസ് പദ്ധതി തകർത്തു

02.21 AM 31/10/2016 ജിദ്ദ: ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരത്തിനിടെ ആക്രമണം നടത്താനുള്ള ഭീകരരുടെ ശ്രമം തകർത്തതായി സൗദി അറേബ്യ. ഒക്ടോബർ 11ന് നടന്ന സൗദി അറേബ്യ–യുഎഇ മത്സരത്തിനിടെ ആക്രമണം നടത്താനാണ് ഭീകരർ പദ്ധതിയിട്ടത്. ഐഎസിന്റെ രണ്ടു സെല്ലുകളാണ് ആക്രമണത്തിനു പദ്ധതി തയാറാക്കിയത്. മത്സരം നടക്കുന്ന ജിദ്ദയിലെ അൽ ജവ്ഹറ സ്റ്റേഡിയത്തിനു പുറത്ത് കാർ ബോംബ് സ്‌ഥാപിക്കാനായിരുന്നു ഭീകരരുടെ പദ്ധതി. ഇതിനെ കുറിച്ച് ലഭിച്ച സൂചനകളുടെ അടിസ്‌ഥാനത്തിൽ രണ്ടു സെല്ലുകളിലെ നാലു പേരെ വീതം അറസ്റ്റ് ചെയ്തതോടെ Read more about ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരം ആക്രമിക്കാനുള്ള ഐഎസ് പദ്ധതി തകർത്തു[…]

വീണ്ടും യുവരാജ്; രഞ്ജിയിൽ ഇരട്ടസെഞ്ചുറി

02.16 AM 31/10/2016 ന്യൂഡൽഹി: രഞ്ജി ട്രോഫിയിൽ യുവരാജ് സിംഗിന്റെ തകർപ്പൻ പ്രകടനം തുടരുന്നു. ബറോഡയ്ക്കെതിരായ മത്സരത്തിൽ ഇരട്ടസെഞ്ചുറി നേടിയാണ് യുവി വീണ്ടും ശ്രദ്ധനേടുന്നത്. 260 റൺസാണ് യുവി അടിച്ചുകൂട്ടിയത്. 370 പന്തിൽനിന്ന് 26 ബൗണ്ടറികളുടെയും നാലു സിക്സറിന്റെയും അകമ്പടിയോടെയായിരുന്നു യുവിയുടെ നേട്ടം. ബറോഡയുടെ 529 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോർ പിന്തുടർന്ന പഞ്ചാബ് 670 റൺസെടുത്തു. മത്സരം സമനിലയിലായെങ്കിലും ഒന്നാം ഇന്നിംഗ്സ് ലീഡിന്റെ ബലത്തിൽ മൂന്നു പോയിന്റ് നേടാൻ പഞ്ചാബിന് കഴിഞ്ഞു. യുവരാജിനു പുറമേ മന്നൻ Read more about വീണ്ടും യുവരാജ്; രഞ്ജിയിൽ ഇരട്ടസെഞ്ചുറി[…]