ഇംഗ്ലണ്ടിനെതിരെ ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 488 റൺസിന് പുറത്ത്

03;06 am 12/11/2016 രാജ്‌കോട്ട്: ഇംഗ്ലണ്ടിനെതിരെ ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 488 റൺസിന് പുറത്ത്. 537 റൺസെടുത്ത ഇംഗ്ലണ്ടിന് ഇതോടെ 49 റൺസിൻെറ ലീഡായി. നാലിന് 319 റണ്‍സെന്ന ഭേദപ്പെട്ട നിലയില്‍ നാലാം ദിനം ബാറ്റിങ് തുടങ്ങിയ ഇന്ത്യക്ക് തുടക്കം തിരച്ചടികളുടേതായിരുന്നു. രവിചന്ദ്രന്‍ അശ്വിനും (70) വൃദ്ധമാൻ സാഹയുമാണ് (35) ഇന്ത്യയെ കരക്ക് കയറ്റിയത്.

നാട്ടങ്കത്തിൽ ഗോവ നേടി

02.15 AM 12/11/2016 പനാജി: നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ എഫ്സി ഗോവയ്ക്ക് തകർപ്പൻ ജയം. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് നാട്ടങ്കത്തിൽ നോർത്ത് ഈസ്റ്റിനെ ഗോവ തകർത്തത്. രണ്ടാം പകുതി ഒരാൾ ചുവപ്പു കാർഡ് കണ്ട് പുറത്തുപോയതോടെ 10 പേരുമായി ചുരുങ്ങിയ ഗോവ അവസാന മിനിറ്റിലെ ഗോളിലാണ് ജയം സ്വന്തമാക്കിയത്. ഒരു ഗോളിനു പിന്നിൽനിന്ന ശേഷം തിരിച്ചടിച്ച് ഗോവ നിർണായകമായ മൂന്നു പോയിന്റ് സ്വന്തമാക്കുകയായിരുന്നു. റോബിൻ സിംഗ്, റോമിയോ ഫെർണാണ്ടസ് എന്നിവരാണ് ഗോവയ്ക്കായി ഗോൾ നേടിയത്. സത്യസെൻ സിംഗിന്റെ Read more about നാട്ടങ്കത്തിൽ ഗോവ നേടി[…]

പുജാരയ്ക്കും വിജയ്ക്കും സെഞ്ചുറി; ഇന്ത്യ തിരിച്ചടിക്കുന്നു

02.00 AM 12/11/2106 രാജ്കോട്ട്: രാജ്കോട്ട് ടെസ്റ്റിൽ ഇന്ത്യ തിരിച്ചടിക്കുന്നു. ഇംഗ്ലണ്ട് ഉയർത്തിയ 537 റൺസ് പിന്തുടരുന്ന ഇന്ത്യ ഒടുവിൽ വിവരം ലഭിക്കുമ്പോൾ 253/1 എന്ന നിലയിലാണ്. സെഞ്ചുറി കുറിച്ച ചേതേശ്വർ പുജാര (100*), മുരളി വിജയി (103*) എന്നിവരുടെ മികവിലാണ് ഇന്ത്യ കൂറ്റൻ സ്കോറിനെ പ്രതിരോധിക്കുന്നത്. ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ ഇതുവരെ 185 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്. 29 നേടിയ ഗൗതം ഗംഭീറിന്റെ വിക്കറ്റാണ് ഇന്ത്യക്കു മൂന്നാം ദിനം നഷ്‌ടമായത്. പുജാരയുടെ എട്ടാം ടെസ്റ്റ് സെഞ്ചുറിയാണിത്. Read more about പുജാരയ്ക്കും വിജയ്ക്കും സെഞ്ചുറി; ഇന്ത്യ തിരിച്ചടിക്കുന്നു[…]

ടോക്കിയോ ഒളിംപിക്‌സില്‍ പരിസ്ഥിതി സൗഹൃദ മെഡല്‍

01.56 PM 11/11/2016 ടോക്കിയോ: 2020 ല്‍ ജപ്പാനിലെ ടോക്കിയോയില്‍ നടക്കുന്ന ഒളിംപിക്‌സിലും പാരാലിംപിക്‌സിലും നല്‍കുന്ന മെഡലുകള്‍ പരിസ്ഥിതി സൗഹൃദമാക്കും. ഉപേക്ഷിക്കപ്പെട്ട വൈദ്യുതോപകരണങ്ങളില്‍ നിന്ന് ലോഹങ്ങള്‍ സംസ്‌കരിച്ചെടുത്താണ് മെഡലുകള്‍ നിര്‍മ്മിക്കുക. സുസ്ഥിര ഗെയിംസ് എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് മെഡലുകള്‍ പരിസ്ഥിതി സൗഹൃദമാക്കാന്‍ തീരുമാനിച്ചത്. ഗെയിംസിന്റെ എല്ലാ പദ്ധതികളിലും നടത്തിപ്പിലും സുസ്ഥിരതയുണ്ടാവണമെന്നത് ടോക്കിയോ ഒളിംപിക്‌സിന്റെ നാല് സുപ്രധാന അജണ്ടകളില്‍പ്പെട്ടതാണ്. നിര്‍ദേശം എക്‌സിക്യൂട്ടീവ് ബോര്‍ഡ് യോഗം അംഗീകരിച്ചിട്ടുണ്ട്. അടുത്ത വര്‍ഷം മെഡല്‍ നിര്‍മാണത്തിനുള്ള കമ്പനിയെ കണ്ടെത്തും. ഇതേപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ Read more about ടോക്കിയോ ഒളിംപിക്‌സില്‍ പരിസ്ഥിതി സൗഹൃദ മെഡല്‍[…]

പൂജാരയ്ക്കും വിജയ്ക്കും അർധ സെഞ്ചുറി

01.20 PM 11/11/2016 രാജ്കോട്ട്: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിന്റെ മൂന്നാം ദിനം തുടക്കത്തിൽതന്നെ ഗൗതം ഗംഭീറിനെ നഷ്‌ടപ്പെട്ടെങ്കിലും ഇന്ത്യ തിരിച്ചുവരവിന്റെ പാതയിൽ. അർധ സെഞ്ചുറി നേടിയ ചേതേശ്വർ പൂജാരയുടെയും മുരളി വിജയുടെയും തോളിലേറി ഇന്ത്യ പൊരുതുന്നു. ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ ഇന്ത്യ ഒരു വിക്കറ്റ് നഷ്‌ടത്തിൽ 162 റൺസ് എടുത്തിട്ടുണ്ട്. ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സിൽ 537 റൺസ് നേടിയിരുന്നു. 29 റൺസ് നേടിയ ഗംഭീറിന്റെ പുറത്താകലിനുശേഷം ക്രീസിലെത്തിയ പൂജാര ശക്‌തമായ ആക്രമണമാണ് അഴിച്ചുവിട്ടത്. 86 പന്തിൽനിന്ന് 62 റൺസുമായി Read more about പൂജാരയ്ക്കും വിജയ്ക്കും അർധ സെഞ്ചുറി[…]

ലോകകപ്പ് യോഗ്യത പോയിന്റ് പട്ടികയിൽ ബ്രസീൽ തലപ്പത്ത്

01.08 PM 11/11/2016 മൊണ്ടിവീഡിയോ (ഉറുഗ്വെ): ലോകകപ്പ് യോഗ്യത റൗണ്ടിൽ ലാറ്റിനമേരിക്കൻ പോരാട്ടങ്ങളിൽ ഉറുഗ്വെ, വെനസ്വേല, പെറു എന്നിവ ജയിച്ചപ്പോൾ കൊളംബിയയും ചിലിയും ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു. സ്വന്തം കാണികൾക്കു മുന്നിൽ ഇറങ്ങിയ മുൻ ലോകചാമ്പ്യന്മാരായ ഉറുഗ്വെ 2–1ന് ഇക്വഡോറിനെയാണ് കീഴടക്കിയത്. കോസ്റ്റെസ് (12–ാം മിനിറ്റ്), റോളൻ (45+1) എന്നിവരാണ് ഉറുഗ്വെയ്ക്കായി ലക്ഷ്യം കണ്ടത്. ഇക്വഡോറിനായി കൈസെഡോ (45) ഗോൾ മടക്കി. പരാഗ്വെയെയാണ് പെറും കീഴടക്കിയത്. ഒരു ഗോൾ വഴങ്ങിയശേഷം നാലെണ്ണം തിരിച്ചടിച്ചായിരുന്നു പെറുവിന്റെ വിജയാഘോഷം. Read more about ലോകകപ്പ് യോഗ്യത പോയിന്റ് പട്ടികയിൽ ബ്രസീൽ തലപ്പത്ത്[…]

ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബ്രസീലീനു തകർപ്പൻ ജയം

01.02 PM 11/11/2016 ബെലോ ഹൊറിസോണ്ടെ: ഫുട്ബോൾ ലോകത്തെ പരമ്പരാഗത വൈരികളായ ബ്രസീലും അർജന്റീനയും തമ്മിൽ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബ്രസീലീനു തകർപ്പൻ ജയം. മൂന്നു ഗോളിനായിരുന്നു അർജന്റീനയെ ബ്രസീൽ തകർത്തത്. ആദ്യ പകുതിയിൽതന്നെ ആതിഥേയർ വിജയം മണത്തിരുന്നു. ഇരുപത്തിയഞ്ചാം മിനിറ്റിൽ കുടിന്യോയും ഒന്നാം പകുതിയുടെ ഇഞ്ച്വറി ടൈമിൽ സൂപ്പർതാരം നെയ്മറുമാണ് ഗോളുകൾ നേടിയത്. രണ്ടാം പകുതിയിൽ അമ്പത്തിയൊമ്പതാം മിനിറ്റിൽ പൗലിന്യോയിലൂടെ ബ്രസീൽ മൂന്നാം ഗോളും നേടി അർജന്റീനയുടെ ശവപ്പെട്ടിയിൽ അവസാന ആണിയടിച്ചു. ഈ തോൽവിയോടെ Read more about ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബ്രസീലീനു തകർപ്പൻ ജയം[…]

2019 ലോകകപ്പ് വരെ ധോണി തുടരും.

05:50 pm 10/11/102 മുംബൈ: ഏകദിന ക്യാപ്റ്റൻ എം എസ് ധോണി 2019 ലോകകപ്പ് വരെ തുടരണമെന്ന് ഇന്ത്യൻ ടീം സെലക്ടർമാർ. നിലവിലെ സാഹചരത്തിൽ ധോണിയെ നേതൃസ്ഥാനത്ത് നിന്ന് മാറ്റാൻ ആഗ്രഹിക്കുന്നില്ലെന്നും സെലക്ഷൻ കമ്മിറ്റി വ്യക്തമാക്കുന്നു. പൂർണ കായികക്ഷമതയോടെയാണ് ധോണി ഇപ്പോഴും കളിക്കുന്നത്. പ്രായം ധോണിയുടെ പ്രകടനത്തെയോ ആവേശത്തേയൊ ബാധിച്ചിട്ടില്ല. പുതുമുഖ താരത്തിന്‍റെ ശാരീരികക്ഷമതയാണ് ഇപ്പോഴും ധോണിക്കുള്ളതെന്നും സെലക്ഷൻ കമ്മിറ്റി അംഗങ്ങളിൽ ഒരാൾ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു. നേരത്തേ, ടെസ്റ്റ് ക്യാപ്റ്റൻ വിരാട് കൊ‌ഹ്‌ലിയെ ഏകദിനത്തിലും Read more about 2019 ലോകകപ്പ് വരെ ധോണി തുടരും.[…]

ബ്രസീല്‍ Vs അര്‍ജന്‍റീന ലോകകപ്പ് യോഗ്യതാ പോരാട്ടം നാളെ

12:14 pm 10/11/2016 ബെലോ ഹൊറിസോണ്ടെ: തെക്കുകിഴക്കന്‍ ബ്രസീലിന്‍െറ തലസ്ഥാന നഗരിയായ ബെലോ ഹൊറിസോണ്ടെയിലെ മിനീറോ സ്റ്റേഡിയം. ബ്രസീല്‍ ആരാധകരുടെ മനസ്സിനെ വിടാതെ വേട്ടയാടുന്ന ‘ഹൊറര്‍’ ചിത്രമാണ് ഹൊറിസോണ്ടെ. സ്വന്തം മണ്ണില്‍ ലോക ചാമ്പ്യന്മാരാവാനൊരുങ്ങിയ 2014 ലോകകപ്പ് സെമിയില്‍ ജര്‍മനി സമ്മാനിച്ച ‘കാളരാത്രി’യുടെ വേദി. 7-1ന് സ്വന്തം നാട്ടുകാര്‍ക്കുമുന്നില്‍ തോറ്റമ്പിയതിന്‍െറ നാണക്കേട് ഒളിമ്പിക്സ് സ്വര്‍ണനേട്ടം കൊണ്ടൊന്നും മാറിയിട്ടില്ല. 2014 ജൂലൈ എട്ടിന്‍െറ ആ ദുരന്ത ചിത്രത്തിനുശേഷം ബ്രസീല്‍ വീണ്ടും മിനീറോയുടെ പച്ചപ്പുല്ലില്‍ ഇറങ്ങുകയാണ്. തെക്കനമേരിക്കന്‍ ലോകകപ്പ് യോഗ്യതാ Read more about ബ്രസീല്‍ Vs അര്‍ജന്‍റീന ലോകകപ്പ് യോഗ്യതാ പോരാട്ടം നാളെ[…]

പെർത്തിൽ ഓസീസിന് തോൽവി

02.30 PM 07/11/2016 പെർത്ത്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഓസ്ട്രേലിയയ്ക്ക് 177 റൺസിന്റെ തോൽവി. 539 എന്ന പടുകൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഓസീസ് 361 റൺസിന് പുറത്തായി. അഞ്ച് വിക്കറ്റ് നേടിയ പേസർ കംഗീസോ റബാഡയാണ് ഓസീസിനെ തകർത്തത്. റബാഡ തന്നെയാണ് മാൻ ഓഫ് ദ മാച്ച്. ഉസ്മാൻ കവാജ (97), വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ പീറ്റൻ നെവിൽ (പുറത്താകാതെ 60) എന്നിവർ മാത്രമാണ് ഓസീസ് നിരയിൽ പൊരുതിയത്. ഡേവിഡ് വാർണർ 35 റൺസിനും ക്യാപ്റ്റൻ Read more about പെർത്തിൽ ഓസീസിന് തോൽവി[…]