മെസിയുമായി തനിക്കു സൗഹൃദമില്ലെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ

12.05 AM 31/10/2016 മാഡ്രിഡ്: ലയണൽ മെസിയുമായി തനിക്കു സൗഹൃദമില്ലെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ. ഒരു മാസികയ്ക്കു നൽകിയ അഭിമുഖത്തിലാണ് റയൽ മാഡ്രിഡ് താരമായ റൊണാൾഡോ ബാഴ്സലോണ കളിക്കാരനായ ലയണൽ മെസിയുമായുള്ള ബന്ധത്തെകുറിച്ച് വെളിപ്പെടുത്തിയത്. മസിയുമായി സൗഹൃദമില്ലെങ്കിലും തനിക്കദ്ദേഹവുമായി ശത്രുതയില്ലെന്നും റൊണാൾഡോ കൂട്ടിച്ചേർത്തു. ഞാനും മെസിയും പരസ്പര ബഹുമാനത്തോടെയാണ് മുന്നോട്ടു പോകുന്നത്. മാധ്യമങ്ങൾ ഞങ്ങൾ കടുത്ത ശത്രുതയിലാണെന്നു വാർത്തകൾ പ്രചരിപ്പിക്കുന്നു. എന്നാൽ യതാർഥത്തിൽ അങ്ങനെയല്ല. സുഹൃത്തുക്കളല്ല എന്നതു സത്യമാണെങ്കിലും ഞങ്ങൾ ഒരിക്കലും ശത്രുതയിലായിട്ടില്ല– കോച്ച് മാസികയ്ക്കു നൽകിയ അഭിമുഖത്തിൽ Read more about മെസിയുമായി തനിക്കു സൗഹൃദമില്ലെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ[…]

രഞ്ജി ട്രോഫി: ഛത്തിസ്ഗഡ്–കേരളം മത്സരം സമനിലയിൽ

02.11 am 31/10/2016 ജംഷഡ്പുർ: രഞ്ജി ട്രോഫിയിൽ ഛത്തിസ്ഗഡ്–കേരളം മത്സരം സമനിലയിൽ. കേരളമുയർത്തിയ 328 റൺസ് പിന്തുടർന്ന ഛത്തിസ്ഗഡ് 249/6 എന്ന നിലയിൽ നിൽക്കുമ്പോൾ മത്സരം അവസാനിപ്പിക്കാൻ ഇരുനായകൻമാരും തീരുമാനിക്കുകയായിരുന്നു. ഒന്നാം ഇന്നിംഗ്സ് ലീഡിന്റെ ബലത്തിൽ കേരളത്തിന് മൂന്നു പോയിന്റ് ലഭിക്കും. സാഹിൽ ഗുപ്തയുടെ സെഞ്ചുറിയാണ് രണ്ടാം ഇന്നിംഗ്സിൽ ഛത്തിസ്ഗഡിന്റെ രക്ഷയ്ക്കെത്തിയത്. 334 പന്ത് നേരിട്ട സാഹിൽ 14 ബൗണ്ടറികളടക്കം 123 റൺസ് നേടി. കേരളത്തിനായി ജലജ് സക്സേന, ഇഖ്ബാൽ അബ്ദുള്ള എന്നിവർ രണ്ടു വിക്കറ്റ് വീതം Read more about രഞ്ജി ട്രോഫി: ഛത്തിസ്ഗഡ്–കേരളം മത്സരം സമനിലയിൽ[…]

ഏഷ്യൻ ചാമ്പ്യൻസ്​ ട്രോഫി ഹോക്കി കിരീടം ഇന്ത്യക്ക്​

08:23 pm 30/10/2016 കൗണ്ടന്‍: ഏഷ്യൻ ചാമ്പ്യൻസ്​ ട്രോഫി ഹോക്കി കിരീടം ഇന്ത്യക്ക്​. കലാശപ്പോരാട്ടത്തിൽ പാരമ്പര്യവൈരികളായ പാകിസ്താനെ 3-2 ന്​ തോൽപിച്ചാണ്​ ഇന്ത്യ ഏഷ്യൻ ​േജതാക്കളായത്​. രണ്ടു ഗോളുകൾക്കു പിന്നിട്ടുനിന്ന പാകിസ്​താൻ തിരിച്ചടിച്ച്​ സമനില പിടിച്ചെങ്കിലും നിർണായക ഗോളിലൂടെ ഇന്ത്യ വിജയം ഉറപ്പിച്ചു. നിലവിലെ ​ചാമ്പ്യന്മാരും പാരമ്പര്യ ൈ​വരികളുമായ പാകിസ്​താനെതിരെ തുടക്കം മുതൽ ഇന്ത്യ ആക്രമണ ശൈലിയാണ്​ പുറത്തെടുത്തത്​. 18–ാം മിനുട്ടിൽ ലഭിച്ച പെനാൽട്ടി കോർണർ വലയിലെത്തിച്ച്​ രൂപീന്ദർ പാൽ സിങ്ങാണ്​ ഇന്ത്യക്ക് മുൻതൂക്കം നൽകിയത്. അഞ്ചു Read more about ഏഷ്യൻ ചാമ്പ്യൻസ്​ ട്രോഫി ഹോക്കി കിരീടം ഇന്ത്യക്ക്​[…]

ടെസ്​റ്റ്​ ക്രിക്കറ്റ്​ ചരിത്രത്തിൽ ഇംഗ്ലണ്ടിനെതിരെ ആദ്യ ജയം സ്വന്തമാക്കി ബംഗ്ലാദേശ്​

06:11 pm 30/10/2016 മിർപുർ: ടെസ്​റ്റ്​ ക്രിക്കറ്റ്​ ചരിത്രത്തിൽ ഇംഗ്ലണ്ടിനെതിരെ ആദ്യ ജയം സ്വന്തമാക്കി ബംഗ്ലാദേശ്​. മെഹ്ദി ഹസന്റെയും ഷക്കിബ് അൽ ഹസന്റെയും മാരക ബൗളിംഗിന്റെ മികവിൽ ഒറ്റ സെഷനിലാണ് ആതിഥേയർ ഇംഗ്ലണ്ടിന്റെ കഥ കഴിച്ചത്. രണ്ടുദിനം ബാക്കിനിൽക്കെ 108 റൺസിനായിരുന്നു ബംഗ്ലാ ജയം. ഇതോടെ പരമ്പര 1–1 സമനിലയിലായി. ആദ്യ ടെസ്റ്റിൽ വിജയത്തിനടുത്തെത്തിയ ശേഷമാണ് ബംഗ്ലാദേശ് തോൽവി വഴങ്ങിയത്. 273 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ ഇംഗ്ലീഷ് പട 164 റൺസിന് എല്ലാവരും പുറത്തായി. ഒരുഘട്ടത്തിൽ വിക്കറ്റ് നഷ്‌ടപ്പെടാതെ Read more about ടെസ്​റ്റ്​ ക്രിക്കറ്റ്​ ചരിത്രത്തിൽ ഇംഗ്ലണ്ടിനെതിരെ ആദ്യ ജയം സ്വന്തമാക്കി ബംഗ്ലാദേശ്​[…]

വെന്നിക്കൊടി പാറിച്ച് സിറ്റി, ലിവർപൂൾ

10.42 AM 30/10/2016 ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഗ്ലാമർ ടീമുകളായ മാഞ്ചസ്റ്റർ സിറ്റിക്കും ലിവർപൂളിനും ജയം. മാഞ്ചസ്റ്റർ സിറ്റി മറുപടിയില്ലാത്ത നാലു ഗോളുകൾക്ക് വെസ്റ്റ്ബ്രോംവിച്ച് അൽബിയോണിനെ കീഴടക്കിയപ്പോൾ ലിവർപൂൾ 4–2ന് ക്രിസ്റ്റൽ പാലസിനെ തകർത്തു. മറ്റു മത്സരങ്ങളിൽ ടോട്ടനം ലീസെസ്റ്ററുമായി 1–1നും മാഞ്ചസ്റ്റർ യുണൈറ്റഡ് 0–0ക്ക് ബർണേലിയോടും സമനിലയിൽ പിരിഞ്ഞപ്പോൾ ആഴ്സണൽ 4–1ന് സണ്ടർലൻഡിനെ പരാജയപ്പെടുത്തി. സിറ്റിയുടെ എവേ പോരാട്ടത്തിൽ സെർഹ്യോ അഗ്യൂറോ, ഇക്കെ ഗുഡോഗൻ എന്നിവർ ഇരട്ട ഗോൾ വീതം സ്വന്തമാക്കി. അഗ്യൂറോ 19, Read more about വെന്നിക്കൊടി പാറിച്ച് സിറ്റി, ലിവർപൂൾ[…]

ഹിജാബ് ധരിക്കണമെന്ന്​ സംഘാടകർ; ഹീന സിദ്ധു ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പിന്മാറി

10.14 AM 30/10/2016 ബംഗളൂരു: ഇറാനിലെ തെഹ്റാനില്‍ ഡിസംബറില്‍ നടക്കുന്ന ഏഷ്യന്‍ എയര്‍ഗണ്‍ ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍നിന്ന് ഇന്ത്യന്‍താരം ഹീന സിദ്ധു പിന്മാറി. ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുന്ന വനിതാതാരങ്ങള്‍ ഇറാനിലെ നിയമപ്രകാരം ഹിജാബ് ധരിക്കണം. ഇതില്‍ പ്രതിഷേധിച്ചാണ് മുന്‍ ലോക ഒന്നാംനമ്പര്‍ താരവും കോമണ്‍വെല്‍ത്ത് സ്വര്‍ണമെഡല്‍ ജേതാവുമായ ലുധിയാനക്കാരി ഹീന സിദ്ധു പിന്മാറിയത്. മൂന്നുമുതല്‍ ഒമ്പതുവരെ നടക്കുന്ന ടൂര്‍ണമെന്‍റിന്‍െറ ഒൗദ്യോഗിക വെബ്സൈറ്റില്‍, വനിതാതാരങ്ങള്‍ മത്സരങ്ങളിലും പൊതുസ്ഥലങ്ങളിലും ഇറാന്‍ നിയമങ്ങള്‍ക്ക് അനുസൃതമായി വസ്ത്രം ധരിക്കണമെന്ന് പറയുന്നുണ്ട്. വിദേശികളെയും സഞ്ചാരികളെയും നിര്‍ബന്ധപൂര്‍വം ഹിജാബ് Read more about ഹിജാബ് ധരിക്കണമെന്ന്​ സംഘാടകർ; ഹീന സിദ്ധു ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പിന്മാറി[…]

റൊണാൾഡോയുടെ ഹാട്രിക് മികവിൽ അലാവസിനെ റയൽ മാഡ്രിഡ് തകർത്തു

09.22 AM 30/10/2016 മാഡ്രിഡ്: ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഹാട്രിക് മികവിൽ അലാവസിനെ റയൽ മാഡ്രിഡ് തകർത്തു. ഒന്നിനെതിരെ നാലുഗോളുകൾക്കാണ് റയൽ അലാവസിനെ തകർത്തത്. റയലിനുവേണ്ടി അൽവാരോ മൊറാത്തയും സ്കോർ ചെയ്തു. അൽവാരസിന്റെ ആശ്വാസ ഗോൾ ബ്രും സിൽവ അകോസ്തയുടെ ബൂട്ടിൽനിന്നായിരുന്നു. കളി ചൂടുപിടിക്കുമുമ്പെ അലാവസ് റയലിനെ ഞെട്ടിച്ചു. ഏഴാം മിനിറ്റിൽ അകോസ്തയുടെ ഷോട്ട് റയലിന്റെ വലകുലുക്കി. മിനിറ്റുകൾക്കുള്ളിൽ റയൽ സമനില വീണ്ടെടുത്തു. പെനാൽറ്റിയിൽനിന്നും ക്രിസ്റ്റ്യാനോയാണ് സമനില നേടിയത്. റഫറിയുടെ തെറ്റായ തീരുമാനമാണ് അലാവസിനെ ചതിച്ചത്. ബോക്സിനു വലതു Read more about റൊണാൾഡോയുടെ ഹാട്രിക് മികവിൽ അലാവസിനെ റയൽ മാഡ്രിഡ് തകർത്തു[…]

കേരള ബ്ലാസ്റ്റേഴ്‌സ്‌ചെന്നൈയിന്‍ എഫ്‌സി മല്‍സരം ഗോള്‍രഹിത സമനിലയില്‍

01.59 AM 30/10/2016 കേരള ബ്ലാസ്റ്റേഴ്‌സ്‌ചെന്നൈയിന്‍ എഫ്‌സി മല്‍സരം ഗോള്‍രഹിത സമനിലയില്‍. ദീപാവലി ദിനത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ വിജയം കാണാനിരുന്ന ആരാധകര്‍ക്ക് ഒടുവില്‍ സമനില കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. കളിയുടെ ആദ്യ പകുതി തീര്‍ത്തും വിരസമായിരുന്നു. ഗോളടിക്കാനായി നിരവധി അവസരങ്ങള്‍ ലഭിച്ചുവെങ്കിലും അവയൊക്കെ ബ്ലാസ്റ്റേഴ്‌സ് പാഴാക്കി. രണ്ടാം പകുതിയില്‍ ബ്ലാസ്റ്റേഴ്‌സ് കളിയിലേക്ക് മടങ്ങി വന്നെങ്കിലും ഗോള്‍ മാത്രം പിറന്നില്ല. ഗോവയ്‌ക്കെതിരെ നേടിയ അത്യുഗ്രന്‍ ജയം നല്‍കിയ ആത്മവിശ്വാസത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് ചെന്നൈയിന്‍ എഫ്‌സിയോട് ഏറ്റുമുട്ടാനിറങ്ങിയത്. വാശിയേറിയ മല്‍സരം പുറത്തെടുത്തെങ്കിലും Read more about കേരള ബ്ലാസ്റ്റേഴ്‌സ്‌ചെന്നൈയിന്‍ എഫ്‌സി മല്‍സരം ഗോള്‍രഹിത സമനിലയില്‍[…]

ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി: ഫൈനലിൽ ഇന്ത്യക്ക് എതിരാളി പാക്കിസ്‌ഥാൻ

01.26 AM 30/10/2016 കുവന്താൻ: ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി ഫൈനലിൽ ഇന്ത്യയുടെ എതിരാളി പാക്കിസ്‌ഥാൻ. രണ്ടാം സെമിയിൽ മലേഷ്യയെ പരാജയപ്പെടുത്തിയാണ് പാക്കിസ്‌ഥാൻ ഫൈനലിലെത്തിയത്. ഇന്ത്യയുടെ അതേ വഴിയിൽ ഷൂട്ടൗട്ടിൽ എതിരാളികളെ വീഴ്ത്തിയാണ് പാക്കിസ്‌ഥാന്റെയും വരവ്. ഷൂട്ടൗട്ടിൽ നാലിനെതിരെ അഞ്ചു ഗോളുകൾക്ക് പാക്കിസ്‌ഥാൻ ജയിച്ചു. നിശ്ചിത സമയത്തും അധിക സമയത്തും 1–1 ൽ സമനില പാലിച്ചതിനെ തുടർന്നാണ് ഷൂട്ടൗട്ടിലേക്ക് മത്സരം നീങ്ങിയത്. ദക്ഷിണ കൊറിയയെ പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ ഫൈനൽ പ്രവേശം. ഇന്ത്യയുടെ മലയാളി ഗോൾ കീപ്പർ പി.ആർ Read more about ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി: ഫൈനലിൽ ഇന്ത്യക്ക് എതിരാളി പാക്കിസ്‌ഥാൻ[…]

അമ്മമാരുടെ പേരിൽ ഇന്ത്യൻ കടുവകൾ

01.22 AM 30/102016 വിശാഖപട്ടണം: ദീപാവലി ദിനത്തിൽ ഇന്ത്യയുടെ നീലകുട്ടികൾ അമ്മമാർക്ക് നൽകിയത് വേറിട്ട സമ്മാനം. ന്യൂസിലൻഡിനെതിരായ ഏകദിനത്തിൽ ഇന്ത്യൻ കളിക്കാർ ഓരോരുത്തരും അവരവരുടെ അമ്മമാരുടെ പേരുള്ള ജഴ്സിയണിഞ്ഞ് കളത്തിലെത്തിയാണ് വേറിട്ട സമ്മാനമൊരുക്കിയത്. മക്കളുടെ ഭാവിക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച അമ്മമാരെ അഭിവാദ്യം ചെയ്യാനുയിരുന്നു നീലക്കടുവകൾ കുപ്പായത്തിൽ അമ്മപ്പേരുമായി കളത്തിലെത്തിയത്. ഓരോരുത്തരുടേയും ജീവിതത്തിൽ അമ്മമാരുടെ പങ്കിനെ പ്രശംസിക്കുന്നതിനുള്ള തുടക്കമാണിതെന്ന് ക്യാപ്റ്റൻ ധോണി പറഞ്ഞു.