ന്യൂസിലന്‍ഡിനെതിരായ പരമ്പര ഇന്ത്യ സ്വന്തമാക്കി

10:12 pm 29/10/2016 വിശാഖപട്ടണം ഏകദിനത്തിൽ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം. ഇതോടെ ന്യുസീലന്‍ഡിനെതിരായ ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കി. ന്യുസിലൻഡിനെ 190 റണ്‍സിനാണ് ഇന്ത്യ തോൽപിച്ചത്. അഞ്ചാം ഏകദിനം ജയിച്ചതോടെ 3- 2നാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. അമിത് മിശ്ര അ‌ഞ്ച് വിക്കറ്റ് സ്വന്തമാക്കി. നേരത്തെ ടെസ്റ്റ് പരമ്പരയും ഇന്ത്യ വിജയിച്ചിരുന്നു.

മിസ്റ്റര്‍ ഏഷ്യയായി ബംഗളുരുവിലെ ടാങ്കര്‍ ലോറി ഡ്രൈവര്‍

11:26 am 29/10/2016 ബംഗലൂരു: ശരീര സൗന്ദര്യമത്സരത്തിൽ മിസ്റ്റർ ഏഷ്യ ചാമ്പ്യൻ പട്ടം നേടി ബംഗളുരുവിലെ കുടിവെളള ടാങ്കർ ലോറി ഡ്രൈവർ. ജീവിത പ്രാരാബ്ദങ്ങളോട് പടപൊരുതിയാണ് ഇരുപത്തിയഞ്ചുകാരനായ ബാലകൃഷ്ണയുടെ നേട്ടം. ശ്രീ രാമഞ്ജനേയ എന്ന ഈ കുടിവെള്ള ടാങ്കർ ലോറിയുടെ ഡ്രൈവറായ ബാലകൃഷ്ണയാണ് ബംഗളുരുവിൽ ഇപ്പോഴത്തെ താരം. ഇന്നത്തെ ജോലി പൂർത്തിയാക്കി ബാലകൃഷ്ണ പോകുന്നത് വൈറ്റ്ഫീൽഡിലുള്ള ജിംനേഷ്യത്തിലേക്കാണ്. കഴിഞ്ഞ കുറേ വർഷങ്ങളാണ് കുടിവെള്ള വിതരണ ജോലിക്കിടയിലുള്ള ഇടവേളകളിൽ ബാലകൃഷ്ണയെ കാണണമെങ്കിൽ ജിമ്മിലെത്തണം.ഈ കടുത്ത പരിശീലനവും ചിട്ടകളുമാണ് ഫിലിപ്പീൻസിൽ Read more about മിസ്റ്റര്‍ ഏഷ്യയായി ബംഗളുരുവിലെ ടാങ്കര്‍ ലോറി ഡ്രൈവര്‍[…]

ഗോഹട്ടിയിൽ വിക്കറ്റ് മഴ; ഹിമാചൽ 36ന് പുറത്ത്

02.38 Am 29/10/2016 ഗോഹട്ടി: ഹിമാചൽ പ്രദേശും ഹൈദരാബാദും തമ്മിലുള്ള രഞ്ജി ട്രോഫി മത്സരത്തിൽ ഒന്നാംദിനം കൂട്ടത്തകർച്ച. ആദ്യം ബാറ്റുചെയ്ത ഹിമാചൽ വെറും 36 റൺസിന് ഓൾഔട്ടായപ്പോൾ രണ്ടാമത് ബാറ്റു ചെയ്ത ഹൈദരാബാദും കൂട്ടത്തകർച്ചയെ നേരിട്ടു. ഒന്നാം ദിനം കളി അവസാനിപ്പിക്കുമ്പോൾ 99/7 എന്ന നിലയിലാണ് അവർ. 17 വിക്കറ്റുകളാണ് ഒന്നാം ദിനം വീണത്. ആദ്യം ബാറ്റു ചെയ്ത ഹിമാചൽ നിരയിൽ ആർക്കും രണ്ടക്കം കടക്കാൻ കഴിഞ്ഞില്ല. 9 റൺസ് നേടിയ റിഷി ധവാനാണ് ഹിമാചൽ ടോപ് Read more about ഗോഹട്ടിയിൽ വിക്കറ്റ് മഴ; ഹിമാചൽ 36ന് പുറത്ത്[…]

നോർത്ത് ഈസ്റ്റിൽ വിജയക്കൊടി പാറിച്ച് അത്ലറ്റിക്കോ

02.34 Am 29/10/2016 ഗോഹട്ടി: നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ അവരുടെ തട്ടകത്തില്‍ കെട്ടുകെട്ടിച്ച് അത്‌ലറ്റിക്കോ ഡി കോല്‍ക്കത്ത ഐഎസ്എല്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. ഒരു ഗോളിനു പിന്നിട്ടുനിന്നശേഷം രണ്ടുഗോള്‍ തിരിച്ചടിച്ചാണ് അത്‌ലറ്റിക്കോ വിജയം കണ്ടത്. 39ാം മിനിറ്റില്‍ എമിലിയാനോ അല്‍ഫാരോയുടെ ഹെഡറിലൂടെ നോര്‍ത്ത് ഈസ്റ്റാണ് ആദ്യം മുന്നിലെത്തിയത്. നിര്‍മല്‍ ഛേത്രിയുടെ തകര്‍പ്പന്‍ പാസില്‍നിന്നായിരുന്നു അല്‍ഫാരോയുടെ ഗോള്‍. രണ്ടാം പകുതിയില്‍ അത്‌ലറ്റിക്കോ തിരിച്ചടിക്കാന്‍ ആര്‍ത്തുകയറിയപ്പോള്‍ ഫലവും ലഭിച്ചു. 63ാം മിനിറ്റില്‍ ഹെല്‍ഡര്‍ പോസ്റ്റിഗയാണ് ഗോള്‍ നേടിയത്. സമനിലക്കുരുക്ക് Read more about നോർത്ത് ഈസ്റ്റിൽ വിജയക്കൊടി പാറിച്ച് അത്ലറ്റിക്കോ[…]

രഞ്ജി ട്രോഫി: കേരളം ഒന്നാം ഇന്നിംഗ്സ് ലീഡിനരികെ

02.30 Am 29/10/2016 ജംഷഡ്പുർ: ഛത്തിസ്ഗഡിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ കേരളം ഒന്നാം ഇന്നിംഗ്സ് ലീഡിന് അരികെ. കേരളത്തിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 207 റൺസ് പിന്തുടരുന്ന ഛത്തിസ്ഗഡ് രണ്ടാംദിനം കളി നിർത്തുമ്പോൾ 179/9 എന്ന നിലയിലാണ്. ഒരു വിക്കറ്റ് ശേഷിക്കെ ഛത്തിസ്ഗഡിന് ലീഡ് നേടാൻ 29 റൺസ് കൂടി വേണം. കെ. മോനിഷിന്റെയും ഇഖ്ബാൽ അബ്ദുള്ളയുടെയും മികച്ച ബൗളിംഗാണ് ഛത്തിസ്ഗഡിനെ തകർത്തത്. ഇരുവരും മൂന്നു വിക്കറ്റ് വീതം നേടി. 37 റൺസ് നേടിയ അഭിമന്യു ചൗഹാനാണ് Read more about രഞ്ജി ട്രോഫി: കേരളം ഒന്നാം ഇന്നിംഗ്സ് ലീഡിനരികെ[…]

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളം 207നു പുറത്ത്

02.12 AM 29/10/2016 ജംഷഡ്പുര്‍: ഛത്തീസ്ഗഡിനെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഒന്നാം ഇന്നിംഗ്‌സില്‍ കേരളം 207നു പുറത്ത്. ഇന്നലെ മത്സരം അവസാനിക്കുമ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സ് എന്ന നിലയിലായിരുന്നു കേരളം. മറുപടി ബാറ്റിംഗിനായി ക്രീസിലെത്തിയ ഛത്തീസ്ഗഡ് 28 ഓവര്‍ അവസാനിക്കുമ്പോള്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 62 റണ്‍സ് എടുത്തിട്ടുണ്ട്. 62 റണ്‍സ് നേടിയ ക്യാപ്റ്റന്‍ രോഹന്‍ പ്രേം ആണ് കേരള ഇന്നിംഗ്‌സിലെ ടോപ് സ്‌കോറര്‍. സഞ്ജു സാംസണ്‍ 41 റണ്‍സ് എടുത്തു. വാലറ്റത്ത് കെ.എസ്. Read more about രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളം 207നു പുറത്ത്[…]

അതിര്‍ത്തിലെ ധീര ജവാന്മാര്‍ക്ക് വിരാട് കോഹ്ലിയുടെ ദീപാവലി ആശംസ

09.34 AM 28/10/2016 മുംബൈ: അതിര്‍ത്തിലെ ധീര ജവാന്മാര്‍ക്ക് ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീം നായകനും ഏകദിന ടീം ഉപനായകനുമായ സൂപ്പര്‍ താരം വിരാട് കോഹ്ലിയുടെ ഹൃദയംഗമമായ ദീപാവലി ആശംസ. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തേ ആവശ്യപ്പെട്ടതനുസരിച്ചാണ് കോഹ്ലി ദീപാവലി ആശംസ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ അറിയിച്ചിരിക്കുന്നത്. അതിര്‍ത്തിയില്‍ ഇന്ത്യയുടെ കാവലാളുകളായ ജവാന്മാര്‍ക്ക് ദീപാവലി ആശംസ നേരുന്നതിലൂടെ അവരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാന്‍ അണിചേരാന്‍ ഏവരോടും പ്രധാനമന്ത്രി നേരത്തേ ആഹ്വാനം ചെയ്തിരുന്നു. ഞാന്‍, വിരാട് കോഹ്ലി, എല്ലാ ജവാന്മാര്‍ക്കും Read more about അതിര്‍ത്തിലെ ധീര ജവാന്മാര്‍ക്ക് വിരാട് കോഹ്ലിയുടെ ദീപാവലി ആശംസ[…]

ഡബ്ല്യൂടിഎ ഫൈനല്‍സ്: കെര്‍ബറും സിബുല്‍കോവയും സെമിയില്‍

10.43 PM 27/10/2016 സിംഗപൂര്‍: ലോക ഒന്നാം നമ്പര്‍ ആംഗ് ലിക് കെര്‍ബറും സ്ലൊവാക്യയുടെ ഡൊമനിക സിബുല്‍കോവയും ഡബ്ല്യൂടിഎ ഫൈനല്‍സ് സെമിയില്‍ കടന്നു. അവസാന ഗ്രൂപ്പ് മത്സരത്തില്‍ വിജയിച്ചാണ് ഇരുവരും അവസാന നാലില്‍ എത്തിയത്. കെര്‍ബര്‍ അമേരിക്കയുടെ മാഡിസണ്‍ കീയെയാണ് പരാജയപ്പെടുത്തിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു വിജയം. സ്‌കോര്‍: 6-3, 6-3. റൊമാനിയയുടെ സിമോണ ഹാലപ്പിനെയാണ് സിബുല്‍കോവ പരാജയപ്പെടുത്തിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സിബുല്‍കോവയുടെ വിജയവും. ആദ്യ സെറ്റ് സിബുല്‍കോവ അനായാസം ജയിച്ചുകയറിയെങ്കിലും രണ്ടാം സെറ്റില്‍ കടുത്ത പോരാട്ടമാണ് നടന്നത്. Read more about ഡബ്ല്യൂടിഎ ഫൈനല്‍സ്: കെര്‍ബറും സിബുല്‍കോവയും സെമിയില്‍[…]

ല്‍ഹി ഡൈനമോസ്-എഫ്‌സി പൂന സിറ്റി മത്സരം സമനിലയില്‍

10.41 PM 27/10/2016 ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഡല്‍ഹി ഡൈനമോസ്-എഫ്‌സി പൂന സിറ്റി മത്സരം സമനിലയില്‍. ഓരോ ഗോള്‍ വീതം നേടിയാണ് ഇരുടീമുകളും സമനില പാലിച്ചത്. ഒന്നാം പകുതിയുടെ ഇഞ്ചുറിസമയത്താണ് മത്സരത്തിലെ ആദ്യ ഗോള്‍ പിറന്നത്. ജീസസ് റോഡ്രിഗസ് ടാറ്റോ ഹെഡറിലൂടെ പന്ത് ഡല്‍ഹി വലയില്‍ നിക്ഷേപിക്കുകയായിരുന്നു. രണ്ടാം പകുതിയില്‍ ഇരുടീമുകളും ആക്രമണം തുടര്‍ന്നെങ്കിലും ഗോള്‍ വീഴാന്‍ 79–ാം മിനിറ്റുവരെ കാത്തിരിക്കേണ്ടിവന്നു. മിലാന്‍സിംഗായിരുന്നു ഗോള്‍ സ്‌കോറര്‍. മാഴ്‌സലോയുടെ ഫ്രീകിക്ക് മിലന്‍ ഗോളിലേക്കു തിരിച്ചുവിടുകയായിരുന്നു. ഏഴു മത്സരങ്ങളില്‍നിന്നു Read more about ല്‍ഹി ഡൈനമോസ്-എഫ്‌സി പൂന സിറ്റി മത്സരം സമനിലയില്‍[…]

ധോണി നാലാം നമ്പറില്‍ തന്നെ ബാറ്റു ചെയ്യാന്‍ ഇറങ്ങണമെന്ന് ഗാംഗുലി

10.26PM 27/10/2016 കോല്‍ക്കത്ത: ഇന്ത്യന്‍ ഏകദിന ടീം നായകന്‍ മഹേന്ദ്രസിംഗ് ധോണി നാലാം നമ്പറില്‍ തന്നെ ബാറ്റു ചെയ്യാന്‍ ഇറങ്ങണമെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി. നാലാം നമ്പറില്‍ ബാറ്റു ചെയ്യാനിറങ്ങുന്ന ധോണിക്ക് മത്സരം ജയിപ്പിക്കാന്‍ സാധിക്കുമെന്നും ഗാംഗുലി പറഞ്ഞു. കിവീസിനെതിരായ നാലാം ഏകദിനത്തിലെ തോല്‍വിക്കു ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ധോണിയെ നാലാം നമ്പറില്‍ കളിക്കാന്‍ അനുവദിക്കൂ. അദ്ദേഹത്തിന് ആ സ്ഥാനത്തു മത്സരം ഫിനിഷ് ചെയ്യാന്‍ കഴിയും. ഫിനിഷറായി വരുന്ന ബാറ്റ്‌സ്മാന്‍ 40ാം ഓവറിനു ശേഷം Read more about ധോണി നാലാം നമ്പറില്‍ തന്നെ ബാറ്റു ചെയ്യാന്‍ ഇറങ്ങണമെന്ന് ഗാംഗുലി[…]