ഡല്‍ഹി-മുംബൈ മത്സരം 3-3ന് സമനിലയില്‍

12:00 pm 19/10/2016 ന്യൂഡല്‍ഹി: ഇതാണ് ഫുട്ബാള്‍. കളിക്കു കളി, ഗോളിനു ഗോള്‍. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മൂന്നാം സീസണില്‍ മൈതാനത്തെ പച്ചപ്പുല്ലിന് ശരിക്കും തീപിടിച്ചത് ചൊവ്വാഴ്ച രാത്രിയിലായിരുന്നു. ന്യൂഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന ഡല്‍ഹി ഡൈനാമോസ്-മുംബൈ സിറ്റി പോരാട്ടത്തില്‍ ആരും ജയിച്ചില്ളെങ്കിലും ആരാധകര്‍ക്കൊരുക്കിയത് അവിശ്വസനീയമായ ഫുട്ബാള്‍വിരുന്ന്. ആദ്യ പകുതിയില്‍ രണ്ടു ഗോളിന് പിന്നില്‍നിന്നശേഷം ശക്തമായി തിരിച്ചുവന്ന് കളി 3-3ന് സമനിലയില്‍ പിടിച്ച ഡല്‍ഹിയും എതിരാളിയുടെ മണ്ണില്‍ വീരോചിതം കളിച്ച മുംബൈയും ആരാധകമനസ്സിലെ വിജയിയായി. അതേസമയം, Read more about ഡല്‍ഹി-മുംബൈ മത്സരം 3-3ന് സമനിലയില്‍[…]

സാക്ഷി മാലിക്കിന്‍റെ പ്രണയം പൂവണിഞ്ഞു

12:00 pm 19/10/2016 ദില്ലി: റിയോ ഒളിംപിക്‌സിലെ ഗുസ്തി വെങ്കലമെഡല്‍ വിജയി സാക്ഷി മാലിക്കിന്‍റെ പ്രണയം പൂവണിഞ്ഞു. ഗുസ്തിതാരമായ സുഹൃത്ത് സത്യവര്‍ധ് കാഡിയനുമായുള്ള വിവാഹ നിശ്ചയം ഞായറാഴ്ച നടന്നു. വരന്‍. അര്‍ജുന അവാര്‍ഡ് ജേതാവായ സത്യവാന്‍ പെഹലേവാനിന്‍റെ മകനാണ് സത്യവര്‍ധ്. സാക്ഷിയെക്കാള്‍ രണ്ടു വയസ്സ് ഇളയതാണ് ഇരുപത്തിരണ്ടുകാരന്‍ സത്യവര്‍ധ്. റോഹ്തകിലെ സാക്ഷിയുടെ വീട്ടില്‍ നടന്ന വിവാഹനിശ്ചയച്ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കാളികളായത്. ഗുസ്തി മല്‍സരങ്ങളില്‍ പങ്കെടുക്കുന്നതിനിടെയാണ് സാക്ഷിയും സത്യവര്‍ധും പ്രണയത്തിലായത്. 2010 യൂത്ത് ഒളിംപിക്‌സ് ഗുസ്തിയിലെ വെങ്കലമെഡല്‍ Read more about സാക്ഷി മാലിക്കിന്‍റെ പ്രണയം പൂവണിഞ്ഞു[…]

മുംബൈ സിറ്റി എഫ്‌സിയും ഡല്‍ഹി ഡൈനമോസ് മത്സരം സമനിലയില്‍

10.20 PM 18-10-2016 മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മുംബൈ സിറ്റി എഫ്‌സിയും ഡല്‍ഹി ഡൈനമോസും തമ്മിലുള്ള മത്സരം സമനിലയില്‍. മൂന്നു ഗോളുകള്‍ വീതം നേടിയാണ് ഇരുടീമുകളും സമനില പാലിച്ചത്. രണ്ടു ഗോളുകള്‍ക്കു മുന്നിട്ടുനിന്നശേഷമാണ് മുംബൈ സമനില വഴങ്ങിയത്. ക്രിസ്റ്റ്യന്‍ വാഡോക്‌സ് മുംബൈക്കായി ഇരട്ടഗോള്‍ നേടി. 33ാം മിനിറ്റില്‍ വാഡോക്‌സിലൂടെ മുംബൈ മുന്നിലെത്തി. ആറു മിനിറ്റിനുശേഷം വാഡോക്‌സ് വീണ്ടും ലക്ഷ്യം കണ്ടു. ആദ്യ പകുതിയില്‍ മുംബൈ രണ്ടു ഗോളിനു മുന്നിട്ടുനിന്നു. രണ്ടാം പകുതി ആരംഭിച്ച് ആറു മിനിറ്റിനുള്ളില്‍ Read more about മുംബൈ സിറ്റി എഫ്‌സിയും ഡല്‍ഹി ഡൈനമോസ് മത്സരം സമനിലയില്‍[…]

ലോധ സമിതി റിപ്പോർട്ട്​: പുന:പരി​ശോധന ഹരജി സുപ്രീംകോടതി തള്ളി

04:28 PM 18/10/2016 മുംബൈ: ലോധ കമീഷ​െൻറ ശിപാർശകൾ നടപ്പാക്കണമെന്ന വിധിക്കെതിരെ ബി.സി.സി.​െഎ സമർപ്പിച്ച പുന:പരിശോധന ഹരജി സുപ്രീംകോടതി തള്ളി. ലോധ സമിതിയുടെ ശിപാർശകൾ അ​പ്രായോഗികമാണെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ ബിസിസി​െഎ ​േ​കാടതിയെ സമീപിച്ചത്​. പുന:പരിശോധന ഹരജി തള്ളിയതോടെ ലോധ സമിതിയുടെ നിർ​ദേശങ്ങൾ നടപ്പിലാക്കാൻ ബി.സി.സി.ഐ നിർബന്ധിതമാകും.

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ വീണ്ടും പോരാട്ടദിനങ്ങള്‍.

01:18 pm 18/10/2016 മഡ്രിഡ്: ഗ്രൂപ് റൗണ്ടില്‍ നില ഭദ്രമാക്കാനായി ഇന്നും നാളെയുമായി വമ്പന്മാര്‍ കളത്തിലിറങ്ങും. ഗ്രൂപ് ‘ഇ’ മുതല്‍ ‘എച്ച്’ വരെ ഇന്ന് രാത്രിയില്‍ മത്സരിക്കുമ്പോള്‍ ശേഷിക്കുന്നവര്‍ നാളെ കളത്തിലിറങ്ങും. തോല്‍വിയറിയാതെ 14 കളി പൂര്‍ത്തിയാക്കിയ റയല്‍ മഡ്രിഡ് ചാമ്പ്യന്‍സ് ലീഗിലെ രണ്ടാം ജയം തേടിയാണ് സ്വന്തം മണ്ണില്‍ പന്തുതട്ടുന്നത്. ഗ്രൂപ് ‘എഫി’ല്‍ പോളിഷ് ചാമ്പ്യന്മാരായ ലഗിയ വാര്‍സാവയാണ് എതിരാളി. ആദ്യ മത്സരത്തില്‍ പോര്‍ചുഗല്‍ ക്ളബ് സ്പോര്‍ട്ടിങ്ങിനോട് ജയിക്കുകയും രണ്ടാമങ്കത്തില്‍ ബൊറൂസിയ ഡോര്‍ട്മുണ്ടിനോട് സമനില വഴങ്ങുകയും Read more about യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ വീണ്ടും പോരാട്ടദിനങ്ങള്‍.[…]

ലോധ കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാനാവില്ളെന്ന മുന്‍ നിലപാടിലുറച്ച് ബി.സി.സി.ഐ.

02:15 pm16/10/2016 ന്യൂഡല്‍ഹി: ലോധ കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാനാവില്ളെന്ന മുന്‍ നിലപാടിലുറച്ച് ബി.സി.സി.ഐ. ഇക്കാര്യം തിങ്കളാഴ്ച സുപ്രീംകോടതിയെ അറിയിക്കാനും മുഴുവന്‍ അംഗങ്ങളും പങ്കെടുത്ത പ്രത്യേക യോഗത്തില്‍ തീരുമാനമായി. ലോധ സമിതിയുടെ ചില നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ പ്രായോഗിക തടസ്സങ്ങളുണ്ട്. തിങ്കളാഴ്ച കേസ് പരിഗണിക്കുമ്പോള്‍ ബി.സി.സി.ഐ അഭിഭാഷകന്‍ കപില്‍ സിബല്‍ ഇക്കാര്യങ്ങള്‍ സുപ്രീംകോടതിയെ അറിയിക്കും ബോര്‍ഡിന്‍െറ മുതിര്‍ന്ന അംഗം വ്യക്തമാക്കി. 70 വയസ്സിന് മുകളിലുള്ളവരെ ഭാരവാഹിയാക്കരുത്. മൂന്നുവര്‍ഷത്തില്‍ കൂടുതല്‍ ബോര്‍ഡ് ഭാരവാഹിത്വം വഹിക്കരുത് തുടങ്ങിയ നിര്‍ദേശങ്ങള്‍ അംഗീകരിക്കാന്‍ സംസ്ഥാന അസോസിയേഷനുകള്‍ Read more about ലോധ കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാനാവില്ളെന്ന മുന്‍ നിലപാടിലുറച്ച് ബി.സി.സി.ഐ.[…]

ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയ്ക്ക് ഇന്ത്യ ഞായറാഴ്ച ഇറങ്ങുന്നു.

10:10 pm 15/10/2016 ധര്‍മശാല: വിരാട് കൊഹ്‌ലിയുടെ നേതൃത്വത്തില്‍ ടെസ്റ്റ് പരമ്പര തൂത്തുവാരിയതിന്റെ ആവശേത്തില്‍ ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയ്ക്ക് ഇന്ത്യ ഞായറാഴ്ച ഇറങ്ങുന്നു. ധര്‍മശാലയില്‍ പകലും രാത്രിയുമായാണ് അഞ്ചു മത്സര പരമ്പരയിലെ ആദ്യ മത്സരം . മഹേന്ദ്ര സിംഗ് ധോനി ക്യാപ്റ്റനായി തിരിച്ചെത്തുമ്പോള്‍ ടീ ആത്മവിശ്വാസത്തിന്റെ നെറുകയിലാണ്. പരമ്പരയില്‍ 4-1നെങ്കിലും ജയിച്ചാലെ ഇന്ത്യക്ക് ഐസിസി റാങ്കിംഗില്‍ മൂന്നാം സ്ഥാനം ഉറപ്പിക്കാനാവു. നിലവില്‍ 113 പോയന്റുള്ള കീവീസ് മൂന്നാമതും 110 പോയന്റുള്ള ഇന്ത്യ നാലാമതുമാണിപ്പോള്‍. ഇരു ടീമുകളും തമ്മിലുള്ള Read more about ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയ്ക്ക് ഇന്ത്യ ഞായറാഴ്ച ഇറങ്ങുന്നു.[…]

ഐ.എസ്.​എൽ മൂന്നാം സീസണിൽ മുംബൈ എഫ്​.സിക്കെതിരെ കേരള ബ്ലാസ്​റ്റേഴ്​സിന്​ ആദ്യ ജയം

08:49 am 15/10/2016 കൊച്ചി: ഐ.എസ്.​എൽ മൂന്നാം സീസണിൽ മുംബൈ എഫ്​.സിക്കെതിരെ കേരള ബ്ലാസ്​റ്റേഴ്​സിന്​ ആദ്യ ജയം. 58ാം മിനിറ്റിൽ ഇന്ത്യൻ വംശജനായ ഇംഗ്ലീഷ്​ താരം മൈക്കൽ ചോപ്രയാണ്​ ബ്ലാസ്​റ്റേഴ്​സിനായി വല കുലുക്കിയത്​. അക്ഷമരായി ആർത്തു വിളിക്കുന്ന കാണികളുടെ പ്രതീക്ഷ​ക്കൊത്തുയരാതെ നിരാശയുടെ നിമിഷങ്ങളായിരുന്നു മത്സരത്തി​െൻറ ആദ്യപകുതി. രണ്ടാം പകുതിയിൽ ഹെയ്​തി താരം ബെൽഫോർട്ടി​െൻറ ഗോൾ ശ്രമം ചോപ്ര വലയിലെത്തിക്കുകയായിരുന്നു. ഇതോടെ നാലു പോയിൻറുമായി സ്​റ്റീവ്​ കോപ്പലി​െൻറ കുട്ടികൾക്ക്​ പോയിൻറ്​ പട്ടികയിൽ മുന്നേറാം. കഴിഞ്ഞ മത്സരത്തി​ൽ ഡൽഹി ഡൈനാമോസുമായി Read more about ഐ.എസ്.​എൽ മൂന്നാം സീസണിൽ മുംബൈ എഫ്​.സിക്കെതിരെ കേരള ബ്ലാസ്​റ്റേഴ്​സിന്​ ആദ്യ ജയം[…]

രഞ്ജി ട്രോഫി: ഹിമാചലിനെതിരെ കേരളം ഭേദപ്പെട്ട നിലയില്‍

09:49 am 14/10/2016 കൊല്‍ക്കത്ത: രഞ്ജി ട്രോഫി ക്രിക്കറ്റിൽ ഹിമാചൽ പ്രദേശിനെതിരെ ആദ്യ ദിനം കേരളം ഭേദപ്പെട്ട നിലയിൽ. ആദ്യ ജിനം കളി നിര്‍ത്തുമ്പോള്‍ കേരളം നാലു വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സെടുത്തിട്ടുണ്ട്. 52 റണ്‍സുമായി സച്ചിന്‍ ബേബിയും 24 റണ്‍സോടെ വി എ ജഗദീഷുമാണ് ക്രീസില്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗനയക്കപ്പെട്ട കേരളത്തിന് തുടക്കത്തിലെ ഓപ്പണര്‍മാരായ ജലജ് സക്സേനയെ(2)യും ബി എ തക്കറിനെയും(17) നഷ്ടമായി. രോഹന്‍ പ്രേമും(14) കാര്യമായ സംഭവനയില്ലാതെ പുറത്തായതോടെ കൂട്ടത്തകര്‍ച്ച നേരിട്ട കേരളത്തെ സഞ്ജു Read more about രഞ്ജി ട്രോഫി: ഹിമാചലിനെതിരെ കേരളം ഭേദപ്പെട്ട നിലയില്‍[…]

നോര്‍ത് ഈസ്റ്റ് യുനൈറ്റഡ് എതിരില്ലാത്ത ഒരു ഗോളിന് പുണെ സിറ്റി എഫ്.സിയെ കീഴടക്കി.

09:24 am 13/10/2016 പുണെ: മുംബൈയോടേറ്റ തോല്‍വിക്ക് പുണെയില്‍ കണക്കുതീര്‍ത്ത് വടക്കന്‍ പോരാളികള്‍ വീണ്ടും വിജയവഴിയില്‍. ഐ.എസ്.എല്ലില്‍ നാലാം മത്സരത്തിനിറങ്ങിയ നോര്‍ത് ഈസ്റ്റ് യുനൈറ്റഡ് എതിരില്ലാത്ത ഒരു ഗോളിന് പുണെ സിറ്റി എഫ്.സിയെ കീഴടക്കി. കളിയുടെ 79ാം മിനിറ്റില്‍ ഉറുഗ്വായ് താരം എമിലിയാനോ അല്‍ഫാരോ നേടിയ ഉജ്ജ്വല ഗോളിലൂടെയായിരുന്നു ജയം. ഇരുനിരയും പത്തു പേരുമായാണ് കളി പൂര്‍ത്തിയാക്കിയത്. 37ാം മിനിറ്റില്‍ നിസ്സാരമായൊരു ടാക്ളിങ്ങിന്‍െറ പേരില്‍ നോര്‍ത് ഈസ്റ്റ് ഡിഫന്‍ഡര്‍ നിര്‍മല്‍ ഛേത്രി ചുവപ്പുകാര്‍ഡുമായി പുറത്തായപ്പോഴാണ് ഗാലറി ആദ്യം Read more about നോര്‍ത് ഈസ്റ്റ് യുനൈറ്റഡ് എതിരില്ലാത്ത ഒരു ഗോളിന് പുണെ സിറ്റി എഫ്.സിയെ കീഴടക്കി.[…]