ലോക വിനോദസഞ്ചാരികളുടെ പ്രിയ നഗരം ഹോങ്കോംഗ് .

7:22 am 12/2/2017 ജോര്‍ജ് ജോണ്‍ ഫ്രാങ്ക്ഫര്‍ട്ട്: ഏറ്റവും കൂടുതല്‍ വിനോദസഞ്ചാരികള്‍ സന്ദര്‍ശിച്ച ലോകനഗരങ്ങളുടെ പട്ടികയില്‍ ഹോങ്കോംഗ് ഒന്നാം സ്ഥാനത്ത്. ഏഷ്യന്‍ നഗരമായ ബാങ്കോക്ക് രണ്ട ാമതും ലണ്ടന്‍ മൂന്നാം സ്ഥാനത്തും ഇടംപിടിച്ചു. ട്രാവല്‍ അനാലിസ്റ്റ് ഗ്രൂപ്പായ യൂറോമോണിറ്ററാണ് ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തുന്ന 10 നഗരങ്ങളുടെ ലോക പട്ടിക പുറത്തുവിട്ടത്. ഹോങ്കോംഗ് തുടര്‍ച്ചായ ഏഴാം തവണയാണ് ഒന്നാമത് എത്തുന്നത്. 2015ല്‍ 26.7 ദശലക്ഷം ആളുകളാണ് ഇവിടം സന്ദര്‍ശിച്ചത്. സഞ്ചാരികളുടെ എണ്ണത്തില്‍ 7.6 ശതമാനം വര്‍ധനവാണ് ഉണ്ട Read more about ലോക വിനോദസഞ്ചാരികളുടെ പ്രിയ നഗരം ഹോങ്കോംഗ് .[…]

പോളിഷ് പ്രധാനമന്ത്രി ബീറ്റ സിഡ്ലോവിന് കാർ അപകടത്തിൽ പരിക്ക്.

09:30 am 11/2/2017 വാഴ്സോ: പോളിഷ് പ്രധാനമന്ത്രി ബീറ്റ സിഡ്ലോവിന് കാർ അപകടത്തിൽ പരിക്ക്. ഇവർ സഞ്ചരിച്ചിരുന്ന കാർ, തെക്കൻ പോളണ്ടിലെ ഓസ്വീസിമിൽവച്ച് നിയന്ത്രണംവിട്ട് മരത്തിലിടിക്കുകയായിരുന്നു. 53കാരിയായ ബീറ്റയെ ഉടൻതന്നെ പ്രദേശത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വാഴ്സോവിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തിൽ ബീറ്റയ്ക്കു പരിക്കേറ്റിട്ടുണ്ടെങ്കിലും ഇത് ഗുരുതരമല്ലെന്ന് ഒൗദ്യോഗിക വിശദീകരണ കുറിപ്പിൽ അറിയിച്ചു. എതിരേ വന്ന കാറിനെ ഇടിക്കാതിരിക്കാനായി വെട്ടിച്ചപ്പോൾ വാഹനത്തിന്‍റെ നിയന്ത്രണം വിടുകയായിരുന്നെന്നാണു റിപ്പോർട്ടുകൾ. 2015ലാണ് സിഡ്ലോ പോളണ്ട് പ്രധാനമന്ത്രിയായി അധികാരത്തിലെത്തുന്നത്. കഴിഞ്ഞവർഷം പ്രതിരോധമന്ത്രി അന്േ‍റാണി Read more about പോളിഷ് പ്രധാനമന്ത്രി ബീറ്റ സിഡ്ലോവിന് കാർ അപകടത്തിൽ പരിക്ക്.[…]

ഇറാക്കിലുണ്ടായ വിവിധ ചാവേര്‍ സ്‌ഫോടനങ്ങളില്‍ പത്ത് പേര്‍ മരിച്ചു.

07:59 am 11/2/ 2017 ബാഗ്ദാദ്: ഇറാക്കിലുണ്ടായ വിവിധ ചാവേര്‍ സ്‌ഫോടനങ്ങളില്‍ പത്ത് പേര്‍ മരിച്ചു. 33 പേര്‍ക്കു പരിക്കേറ്റു. ഇറാക്കിലെ ബാഗ്ദാദിലും മൊസുളിലുമാണ് ചാവേര്‍ സ്‌ഫോടനങ്ങള്‍ ഉണ്ടായത്. ആക്രമണങ്ങള്‍ക്കു പിന്നില്‍ ഐഎസ് ഭീകരരാണെന്നു സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഉച്ചഭക്ഷണത്തിന്‍റെ സമയത്ത് മൊസുളിലെ സൈദി അല്‍-ജമില റസ്‌റ്റോറന്‍റിലൂണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ നാല് പേര്‍ മരിക്കുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മൊസുളിലുണ്ടായ മറ്റൊരു കാര്‍ ബോംബ് സ്‌ഫോടനത്തില്‍ ഒരു സൈനികനും കൊല്ലപ്പെട്ടിരുന്നു. ബാഗ്ദാദിലെ ഇലമിലുണ്ടായ കാര്‍ ബോംബ് Read more about ഇറാക്കിലുണ്ടായ വിവിധ ചാവേര്‍ സ്‌ഫോടനങ്ങളില്‍ പത്ത് പേര്‍ മരിച്ചു.[…]

സിറിയയില്‍ വ്യോമാക്രമണത്തില്‍ 3 തുര്‍ക്കി സൈനികര്‍ മരിച്ചു

10:55 am 10/2/2017 സിറിയയില്‍ റഷ്യന്‍ വ്യോമാക്രമണത്തില്‍ മൂന്നു തുര്‍ക്കിഷ് സൈനികര്‍ കൊല്ലപ്പെട്ടു. അബദ്ധത്തില്‍ സംഭവിച്ചതെന്ന് സൂചന. റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുചിന്‍ അനുശോചനം രേഖപ്പെടുത്തി. സംഭവത്തെക്കുറിച്ച് ഇരുരാജ്യങ്ങളും സംയുക്ത അന്വേഷണം പ്രഖ്യാപിച്ചു. സിറിയയിലെ അല്‍ബാബ് നഗരത്തില്‍ റഷ്യ നടത്തിയ വ്യോമാക്രമണമാണ് മൂന്നു തുര്‍ക്കിഷ് സൈനികരുടെ ജീവനെടുത്തത്. 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഐ എസ് ഭീകരരെ ലക്ഷ്യമാക്കി റഷ്യ നടത്തിയ ആക്രമണമാണെന്നാണ് സൂചന. ഐ എസ് ഭീകരര്‍ക്കെതിരെ പോരാടുന്ന സിറിയന്‍ വിമതര്‍ക്ക് സഹായവുമായാണ് നഗരത്തില്‍ തുര്‍ക്കി Read more about സിറിയയില്‍ വ്യോമാക്രമണത്തില്‍ 3 തുര്‍ക്കി സൈനികര്‍ മരിച്ചു[…]

ഫ്രാ​ൻ​സി​ലെ ഫ്ലെ​മോ​വി​ലേ ആ​ണ​വ​നി​ല​യ​ത്തി​ൽ സ്ഫോ​ട​നം.

08:34 pm 9/2/2017 പാ​രീ​സ്: ഫ്രാ​ൻ​സി​ലെ ഫ്ലെ​മോ​വി​ലേ ആ​ണ​വ​നി​ല​യ​ത്തി​ൽ സ്ഫോ​ട​നം. സം​ഭ​വ​ത്തി​ൽ മൂ​ന്നു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പ്രാ​ദേ​ശി​ക സ​മ​യം വ്യാ​ഴാ​ഴ്ച രാ​വി​ലെ 10 നാ​യി​രു​ന്നു അ​പ​ക​ടം. പ്ലാ​ന്‍റി​ലെ എ​ൻ​ജി​ൻ റൂ​മി​ലാ​ണ് സ്ഫോ​ട​നം ഉ​ണ്ടാ​യ​ത്. പ​രി​ക്കേ​റ്റ ആ​രു​ടേ​യും നി​ല ഗു​രു​ത​ര​മ​ല്ലെ​ന്നാ​ണ് അ​റി​യു​ന്ന​ത്. സ്ഫോ​ട​ന​ത്തി​നു ശേ​ഷം നി​ല​യ​ത്തി​ലെ റ​ണ്ടു റി​യാ​ക്ട​റു​ക​ളി​ലൊ​ന്നി​ന്‍റെ പ്ര​വ​ർ​ത്ത​നം നി​ർ‌​ത്തി​വ​ച്ചു. ലോ​ക​ത്തി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ ആ​ണ​വ​നി​ല​യ​ങ്ങ​ളി​ലൊ​ന്നാ​ണ് ഫ്ലെ​മോ​വി​ലേ.

അഫ്ഗാനിസ്ഥാനിൽ ഐഎസ് ഭീകരർ നടത്തിയ ആക്രമണത്തിൽ ആറ് റെഡ് ക്രോസ് അംഗങ്ങൾ കൊല്ലപ്പെട്ടു.

07:49 am 9/2/2017 ബാക് പ്രവിശ്യ: അഫ്ഗാനിസ്ഥാനിൽ ഐഎസ് ഭീകരർ നടത്തിയ ആക്രമണത്തിൽ ആറ് റെഡ് ക്രോസ് അംഗങ്ങൾ കൊല്ലപ്പെട്ടു. ഹിമപാതമുണ്ടായ അഫ്ഗാനിസ്ഥാന്‍റെ വടക്കൻ പ്രവിശ്യകളിൽ രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നവർക്കു നേർക്കാണ് ആക്രമണമുണ്ടായത്. തൊട്ടടുത്തുനിന്നു വെടിയുതിർത്ത നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ജോസ്വാൻ പ്രവിശ്യയിൽ ഉണ്ടായ ആക്രമണത്തിനുശേഷം രണ്ട് രക്ഷാപ്രവർത്തകരെ കാണാതായിട്ടുണ്ട്. ഇവർക്കായി തെരച്ചിൽ തുടരുകയാണ്. ഐഎസിന്‍റെ അഫ്ഗാനിലെ സജീവ കേന്ദ്രങ്ങളിൽ ഒന്നാണിത്. ആക്രമണത്തെ റെഡ് ക്രോസ് ഇന്‍റർനാഷണൽ കമ്മിറ്റി മേധാവി മോനിക്ക സനറെല്ലി അപലപിച്ചു. അഫ്ഗാനിസ്ഥാനിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ Read more about അഫ്ഗാനിസ്ഥാനിൽ ഐഎസ് ഭീകരർ നടത്തിയ ആക്രമണത്തിൽ ആറ് റെഡ് ക്രോസ് അംഗങ്ങൾ കൊല്ലപ്പെട്ടു.[…]

ഭീകരവാദത്തിനെതിരെ ഒരുമിച്ച് പോരാടാൻ അമേരിക്കയും തുർക്കിയും തമ്മിൽ ധാരണ

05:19 pm 8/2/2017 വാഷിംഗ്ടൺ: ഭീകരവാദത്തിനെതിരെ ഒരുമിച്ച് പോരാടാൻ അമേരിക്കയും തുർക്കിയും തമ്മിൽ ധാരണ. അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും തുർക്കി പ്രസിഡന്‍റ് റിസെപ് തായിപ് എർദോഗനും തമ്മിൽ നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് ഇതു സംബന്ധിച്ച് ധാരണയായത്. ട്രംപ് അധികാരമേറ്റതിനു ശേഷം ഇതാദ്യമായാണ് ഇരുവരും തമ്മിൽ ചർച്ച നടത്തുന്നത്. ഇസ്ലാമിക് സ്റ്റേറ്റ് അടക്കമുള്ള സംഘടനകൾക്കെതിരെ ഒരുമിച്ച് പ്രവർത്തിക്കുമെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങളാണ് അറിയിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം ഊഷ്മളമാക്കാനും ധാരണയായെന്നാണ് വിവരങ്ങൾ.

പാക്കിസ്ഥാനിൽ ശക്തമായ ഭൂചലനം.

10:10 am 8/2/2017 ക്വറ്റ: റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തി പാക്കിസ്ഥാനിൽ ശക്തമായ ഭൂചലനം. ബുധനാഴ്ച പുലർച്ച മൂന്നിനാണ് ഭൂകന്പമുണ്ടായത്. നാശനഷ്ടങ്ങളെക്കുറിച്ചോ ആളപായത്തെക്കുറിച്ചോ ഇതുവരെ റിപ്പോർട്ടുകൾ വന്നിട്ടില്ല. തീരനഗരമായ പാസ്നിയുടെ സമീപമാണ് പ്രഭവ കേന്ദ്രമെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. ബലൂച്ചിസ്ഥാൻ പ്രവിശ്യയും ഭൂകന്പത്തിൽ കുലുങ്ങി.

ബാഗ്ദാദിലെ ഹോട്ടലുകളിൽ ഭീകരാക്രമണമുണ്ടായേക്കുമെന്ന് മുന്നറിയിപ്പ്.

10:02 am 7/2/2017 ബാഗ്ദാദ്: ഇറാക്ക് തലസ്ഥാനമായ ബാഗ്ദാദിലെ ഹോട്ടലുകളിൽ ഭീകരാക്രമണമുണ്ടായേക്കുമെന്ന് മുന്നറിയിപ്പ്. ബാഗ്ദാദിലെ അമേരിക്കൻ എംബസിയാണ് ഈ മുന്നറിയിപ്പ് നൽകിയത്. തങ്ങൾക്കു ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ് നൽകിയതെന്ന് എംബസി വൃത്തങ്ങൾ വ്യക്തമാക്കി. വിദേശ രാജ്യങ്ങളിൽ നിന്നുള്ള നിരവധിപ്പേർ ഇവിടുത്തെ ഹോട്ടലുകളിൽ എത്തുന്നതിനാൽ, മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തിൽ ഹോട്ടലുകളുടെ സുരക്ഷ കർശനമാക്കിയിട്ടുണ്ട്.

ചൈനയുടെ പുതിയ റോക്കറ്റ് സേനയുടെ അഭ്യാസപ്രകടനം അയല്‍രാജ്യങ്ങളെ സമ്മര്‍ദത്തിലാഴ്ത്തി.

08:49 am 7/2/2017 ബെയ്ജിങ്: ഇന്ത്യ, ജപ്പാന്‍ തുടങ്ങിയ അയല്‍രാജ്യങ്ങളെ സമ്മര്‍ദത്തിലാഴ്ത്തി ചൈന പുതുതായി രൂപംനല്‍കിയ റോക്കറ്റ് സേനയുടെ അഭ്യാസപ്രകടനം. ചൈനയുടെ ഏറ്റവും നൂതനമായ ഡി.എഫ്-16 (ഡോങ്ഫെങ്) ബാലിസ്റ്റിക് മിസൈലുകളടക്കം സൈനികാഭ്യാസത്തിനിടെ പരീക്ഷിച്ചതായി ദേശീയ മാധ്യമമായ ചൈന ഡെയ്ലി റിപ്പോര്‍ട്ട് ചെയ്തു. സൈനികാഭ്യാസത്തിന്‍െറ വിഡിയോ ചിത്രങ്ങളും രാജ്യത്തെ പ്രമുഖ ചാനലുകള്‍ പുറത്തുവിട്ടു. 1000 കിലോമീറ്റര്‍ പ്രഹരപരിധിയുള്ളതാണ് ഡി.എഫ്-16 മിസൈലുകള്‍. ഇവയുടെ പരീക്ഷണം ഇന്ത്യ, ജപ്പാന്‍ തുടങ്ങിയ അയല്‍രാജ്യങ്ങളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. മേഖലയില്‍ പിടിമുറുക്കാന്‍ ശ്രമിക്കുന്ന അമേരിക്കക്കുകൂടിയുള്ള മുന്നറിയിപ്പാണ് ഈ Read more about ചൈനയുടെ പുതിയ റോക്കറ്റ് സേനയുടെ അഭ്യാസപ്രകടനം അയല്‍രാജ്യങ്ങളെ സമ്മര്‍ദത്തിലാഴ്ത്തി.[…]